7
Tuesday
April 2020

7
Tuesday
April 2020

News UPDATES

ശ്രീലങ്കൻ തെരുവകളിൽ പട്ടാളം റോന്ത് ചുറ്റുന്നു; വർഗീയ കലാപം തുടരുന്നു

15th of May 2019

കൊളംബോ: രാജ്യത്ത് ഏപ്രിൽ 21 ന് നടന്ന ചാവേറാക്രമണവുമായി ബന്ധപ്പെട്ട് തുടങ്ങിയ വർഗീയ കലാപത്തിന് അയവില്ല. ആരാധനാലയങ്ങൾ തകർത്തും കടകൾക്ക് തീയിട്ടുമാണ് കലാപകാരികൾ അഴിഞ്ഞാട്ടം നടത്തുന്നത്. സ്ത്രീകളും കുട്ടികളും കൃഷിയിടങ്ങളിൽ ഒളിഞ്ഞ് കഴിയുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനോടകം തന്നെ 22 പേർ വർഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്ത് നിശാ നിയമം തുടരുകയും സംഘർഷ പ്രദേശമായ വടക്ക് പടിഞ്ഞാറൻ പ്രവിശ്യ പൂർണമായും സൈനുത്തിന്റെ കൈയിലാണ്.  തെരുവുകളിൽ പട്ടാളം മാന്ത് ചുറ്റുകയാണ്.ചാവേറാക്രമണ പരമ്ബരയ്ക്കു പിന്നിലെന്നു സംശയിക്കുന്ന നാഷനല്‍ തൗഹീദ് ജമാഅത്ത് (എന്‍ടിജെ) അടക്കം 3 സംഘടനകളെ നിരോധിച്ച്‌ പ്രസിഡന്റ് മൈത്രിപാല സിരിസേന ഗസറ്റഡ് വിജ്ഞാപനമിറക്കി. ജമാഅത്തെ മില്ലത്തെ ഇബ്രാഹീം (ജെഎംഐ), വിലായത്താസ് സെയ്ലാനി എന്നിവയാണു നിരോധിക്കപ്പെട്ട മറ്റു 2 സംഘടനകള്‍. സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ആയിരത്തോളം പേര്‍ അറസ്റ്റിലായി. 


Related UPdates
newsletter

Subscribe to our email newsletter