8
Wednesday
July 2020

8
Wednesday
July 2020

News UPDATES

ക്രീസിലെ പ്രതിഷേധം ; പൊള്ളാർഡിന് പിഴ

14th of May 2019

 

ഹൈദരാബാദ്: ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്ന മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയായി സൂപ്പര്‍ താരത്തിന് പിഴശിക്ഷ. മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ കീറോണ്‍ പൊള്ളാര്‍ഡിന് മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ വിധിച്ചിരിക്കുന്നത്. അംപയറുടെ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി നടത്തിയ പെരുമാറ്റത്തിന്റെ പേരിലാണ് പൊള്ളാര്‍ഡിന് പിഴ വിധിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്നിങ്‌സിന്റെ അവസാന അവസാന ഓവറിലായിരുന്നു വിവാദ സംഭവം. ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ ഓവറിലെ മൂന്നാം പന്ത് വൈഡിന് ലൈനിന് പുറത്തുകൂടെ പോയെങ്കിലും അംപയര്‍ വൈഡ് അനുവദിച്ചില്ല. ഇതോടെ ബാറ്റ് മുകളിലേക്കെറിഞ്ഞ് അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു പൊള്ളാര്‍ഡ്.

പിന്നീട് ബ്രാവോ അടുത്ത പന്ത് എറിയാന്‍ എത്തുമ്പോഴേക്കും ക്രീസില്‍ നിന്ന് വൈഡ് ലൈനിലേക്ക് മാറിനിന്ന് പ്രതിഷേധം അറിയിച്ച താരം പന്ത് നേരിടാതെ പിന്‍മാറുകയും ചെയ്തു. ഇതോടെ രണ്ട് അംപയര്‍മാരും താരത്തിനടുത്തെത്തി സംസാരിക്കുകയും ചെയ്തു. അംപയര്‍മാര്‍ അനുനയത്തിന് ശ്രമിച്ചെങ്കിലും പൊള്ളാര്‍ഡ് അനുകൂലമായി പ്രതികരിച്ചില്ല.

 

പിന്നീട് മത്സരം പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ മത്സരശേഷം താരത്തിന്റെ നടപടിയ്‌ക്കെതിരെ രംഗത്തുവന്ന ഐപിഎല്‍ സമിതി താരം ലെവല്‍ വണ്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി കണ്ടെത്തുകയായിരുന്നു. ഇതോടെ ഐപിഎല്‍ പൊരുമാറ്റചട്ടത്തിലെ 2.8 നിയമം പൊള്ളാര്‍ഡ് ലംഘിച്ചതിന് മാച്ച ഫീയുടെ 25 ശതമാനം പിഴ വിധിക്കുകയും ചെയ്തു.

 

 


Related UPdates
newsletter

Subscribe to our email newsletter