3
Friday
July 2020

3
Friday
July 2020

News UPDATES

തൃശൂരിൽ ചിലപ്പോൾ തോറ്റ് പോവാനും സാധ്യതയുണ്ട് - ടി.എൻ പ്രതാപൻ

14th of May 2019

 

തിരുവനന്തപുരം: തൃശൂരിലെ വിജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച്‌ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍. തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് പ്രതാപന്‍ ആശങ്ക അറിയിച്ചത്. ഹിന്ദുവോട്ടുകള്‍ ചോര്‍ന്നത്​ നെഗറ്റീവ്​ ഫലവുമുണ്ടായേക്കാമെന്നാണ്​ ടി.എന്‍ പ്രതാപന്‍ യോഗത്തില്‍ പറഞ്ഞത്​.

സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം വെല്ലുവിളിയായി. ശബരിമല വിഷയത്തില്‍ തൃശൂരിലെ ഹിന്ദുവോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ടാകാം, നെഗറ്റീവ് ഫലവും പ്രതീക്ഷിക്കണമെന്നും ടി.എന്‍ പ്രതാപന്‍ യോഗത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് മത്സരിച്ച 16 സീറ്റുകളിലെയും വിജയസാധ്യത സംബന്ധിച്ച്‌ യോഗത്തില്‍ ചര്‍ച്ചയുണ്ടായി.


Related UPdates
newsletter

Subscribe to our email newsletter