9
Thursday
July 2020

9
Thursday
July 2020

News UPDATES

ഒരു റണ്ണിന് ചെന്നൈ തോറ്റു; മുംബൈ ചാമ്പ്യൻമാർ

5th of December 2019

ഹൈദരാബാദ്: ഐപിഎല്ലിൽ നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടം  മുംബൈ ഇന്ത്യൻസിന്. ഹൈദരാബാദിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന ഫൈനലിൽ ചെന്നൈ ഒരു റണ്ണിനാണ്  മുംബൈപരാജയപ്പെടുത്തിയത്.  20 കോടി രൂപ സമ്മാനത്തുകയും മുംബൈ സ്വന്തമാക്കി.

കഴിഞ്ഞ സീസണിലെ ഫൈനലിനെ പോലെ ഷെയ്ൻ വാട്സൺ ചെന്നൈയെ വിജയത്തിലേക്ക് നയിക്കുമെന്ന തോന്നിച്ച ഘട്ടത്തിൽ നിന്നാണ് മുംബൈ വിജയം പിടിച്ചെടുത്തത്.  59 പന്തിൽ 80 റണ്‍സെടുത്ത് അവസാന ഓവറിലെ നാലാം പന്തിൽ വാട്സൺ റണ്ണൗട്ടായി. ഫാഫ് ഡുപ്ലെസി 13 പന്തിൽ 26 റണ്‍സെടുത്തു പുറത്തായി. സുരേഷ് റെയ്നക്ക് 14 പന്തിൽ എട്ട് റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അമ്പാട്ടി റായിഡു 1(4), ധോണി 2(8), ഡ്വയ്ൻ ബ്രാവോ 15 (15) എന്നിവര്‍ പുറത്തായി. ബുംറ മുംബൈക്കായി രണ്ട് വിക്കറ്റ് വിഴ്ത്തി. മലിംഗ, ചഹാർ, ക്രുണാൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി


Related UPdates
newsletter

Subscribe to our email newsletter