3
Friday
April 2020

3
Friday
April 2020

News UPDATES

എ പ്ലസ് കിട്ടാത്തതിനെ തുടർന്ന് അഛന്റെ മർദ്ധനം ; സൂപ്പർ ക്ലെമാക്സിലേക്ക്

8th of May 2019

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് കിട്ടാത്തതിൽ അഛൻ മൺവെട്ടി കൊണ്ട് അക്രമിച്ച സംഭവത്തിന് കിടിലൻ ട്വിസ്റ്റ്. കേസിൽ അഛനെ റിമാൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിയിലേക്ക് പോലീസ് നീങ്ങിയപ്പോൾ കേസിൽ പുതിയ ട്വിസ്റ്റ് വന്നത്. 

വീട്ടില്‍ ഇദ്ധേഹം  ഭാര്യയുമായി  വഴക്കു പിടിച്ചിരുന്നു. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക എന്ന് ലക്ഷ്യമിട്ടാണ് അമ്മ പരാതി നല്കാന്‍ തയ്യാറായത്. പ്രശ്നം ഇത്രത്തോളം വഷളാകുമെന്ന് കരുതിയുമില്ല. കേസായി ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടക്കുമെന്ന്ആയതോടെ കേസ് തള്ളിക്കളയണമെന്ന് ഭാര്യ ആവശ്യപ്പെടാന്‍ തുടങ്ങി. 

മോഹാലസ്യപ്പെട്ട് കുഴഞ്ഞു വീഴുകയും ചെയ്തു. അച്ഛനെ ജയിലില്‍ അടക്കുമെന്ന് അറിഞ്ഞതോടെ പോലീസ് സ്റ്റേഷനില്‍ എത്തിയ മകനും കരച്ചിലായി. എല്ലാ വിഷയത്തിനും മകന്‍ എ പ്ലസ് വാങ്ങുമെന്നാണ് അച്ഛന്‍ കരുതിയിരുന്നത്. എന്നാല്‍ മൂന്ന് വിഷയത്തിന് ഗ്രേഡ് കുറഞ്ഞു ​പോയതില്‍ പ്രകോപിതനായ സാബു മകനെ മണ്‍വെട്ടിയുടെ പിടി കൊണ്ട് അടിക്കുകയായിരുന്നു. 

കൈമുട്ടിന് പിറകിലായാണ് അടികൊണ്ടത്.അച്ഛന്‍ മര്‍ദിക്കുന്നതിന്‍റെ ചിത്രം കുട്ടിയുടെ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇത്  ശ്രദ്ധയില്‍പ്പെട്ട ബാലാവകാശ സംഘടനകള്‍ വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

 


Related UPdates
newsletter

Subscribe to our email newsletter