2
Thursday
April 2020

2
Thursday
April 2020

Stories UPDATES

ബെഞ്ചില്‍ കമിഴ്ന്ന് കിടന്നെഴുതി വേദനയെ തോല്‍പ്പിച്ച് നേടിയ വിജയം

7th of May 2019

മുഹമ്മദ് റാഷിദ് ,പെരുവള്ളൂര്‍ പഞ്ചായത്തിലെ വലകണ്ടി സ്വദേശി മമ്പുറത്തിങ്ങല്‍ അബ്ദുല്‍ ഹമീദ് ദാരിമിയുടെയും അസ്മാബിയുടെയും മകന്‍. എസ്.എസ്.എല്‍.സി ഫലം പുറത്ത് വന്നപ്പോള്‍ താരമായിരിക്കുകയാണ് ഈ ഭിന്നശേഷിക്കാരന്‍. രോഗത്തിന് ശരീരം കീഴടങ്ങിയെങ്കിലും മനസ്സിനെ കീഴടക്കാനായില്ല എന്ന് തെളിയിച്ചിരിക്കുകയാണ് റാഷിദ്. ഇഴഞ്ഞെത്തി എഴുതിയ പരീക്ഷയില്‍ റാഷിദ് നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം. ആറ് എ പ്ലസ്, മൂന്ന് എ, ഒരു ബി പ്ലസ് ഇതാണ് റിസല്‍ട്ട്. പെരുവള്ളൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ബെഞ്ചില്‍ കമിഴ്ന്ന് കിടന്ന് എഴുതി നേടിയതാണ് ഈ കൊച്ചുമിടുക്കന്റെ വിജയം. ട്യൂഷനോ മറ്റോ പോയിരുന്നില്ല എന്നതും ശ്രദ്ദേയമാണ്.  എല്ല് നുറുങ്ങുന്ന വേദനയായതിനാല്‍ തന്നെ സ്‌കൂളിലെ സഹപാഠികളും അധ്യപകരും പ്രത്യേക പരിഗണന റാഷിദിന് നല്‍കിയിരുന്നു. സാമ്പത്തിക പ്രയാസപ്പെടുന്ന കുടുംബമായതിനാല്‍ പലരുടെയും സഹായം കൊണ്ട് മാത്രമായിരുന്നു റാഷിദിന്റെ പഠനം മുന്നോട്ട് പോയത്. വാഹനത്തിനും മറ്റുമായി വലിയ ചിലവാണ് ഓരോ മാസവും ഉണ്ടായിരുന്നു. ഉദാരമനസ്‌കരുടെയും സന്നദ്ധ സഘടനകളുടെയും വലിയ സഹായത്തിന് റാഷിദ് ഈ വിജയവേളയില്‍ നന്ദി പറയുന്നു. സര്‍ക്കാറിന്റെ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വീല്‍ ചെയര്‍ വാഹനം ഓടിക്കാമെന്ന് സാക്ഷ്യപ്പെടുത്തിയതിനാല്‍ അതിന് സര്‍ക്കാര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് റാഷിദ്.

 


Related UPdates
newsletter

Subscribe to our email newsletter