5
Sunday
April 2020

5
Sunday
April 2020

News UPDATES

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു: 98.11 % വിജയം

6th of May 2019

തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 98.11% ശതമാനം വിജയം.  37334 പേർക്ക് മുഴുവൻ എ പ്ലസ്. പത്തനംതിട്ടയാണ് കൂടുതൽ വിജയം, വയനാടാണ് കുറവ് വിജയം.

599 സർക്കാർ സ്‌കൂളുകളാണ് മൂറ് ശതമാനം വിജയം നേടിയത്. എയ്ഡഡ് മേഖലയിൽ 713 സ്‌കൂളുകൾക്ക് നൂറ് ശതമാനം വിജയം നേടാനായി.

ആർക്കും മോഡറേഷൻ നൽകിയിട്ടില്ലെന്ന് ഡിപിഐ അറിയിച്ചു. ഉത്തര കടലാസുകളുടെ പുനർ മൂല്യ നിർണ്ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായുള്ള അപേക്ഷകൾ ഈ മാസം 7 മുതൽ 10 വരെ സ്വീകരിക്കും. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിദ്യാർത്ഥികളുടെ സേ പരീക്ഷ മെയ് 20 മുതൽ 25 വരെ നടക്കും. ജൂൺ ആദ്യ വാരം ഫലം പ്രഖ്യാപിക്കും.

4,26,513 പേർക്ക് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത ലഭിച്ചു. ആരുടേയും ഫലം തടഞ്ഞുവെച്ചിട്ടില്ല. കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട വിജയം കൈവരിക്കാൻ സർക്കാർ സ്‌കൂളുകൾക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഫലം അറിയാം ഈ വെബ്‌സൈറ്റുകളിലൂടെ

http://keralaresults.nic.in/

http://keralapareekshabhavan.in/

http://dhsekerala.gov.in/


Related UPdates
newsletter

Subscribe to our email newsletter