7
Tuesday
April 2020

7
Tuesday
April 2020

News UPDATES

നിഖാബ് നിരോധനം: എം.ഇ.എസില്‍ പുകച്ചില്‍ എതിര്‍പ്പുമായി കാസര്‍ഗോഡ് ജില്ല ഘടകം

3rd of May 2019

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച എം.ഇ.എസ് മാനേജ്മെന്റ് ഇറക്കിയ സര്‍ക്കുലറിനെതിരെ എം.ഇ.എസിനകത്ത് പുകച്ചില്‍. എതിര്‍പ്പുമായി കാസര്‍ഗോഡ് ജില്ല ഘടകം രംഗത്തെത്തി. മുസ്ലിം മതചാര പ്രകാരമുള്ള  വസ്ത്രധാരണത്തെ കുറിച്ച് എം.ഇ.എസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ നടത്തിയ അഭിപ്രായപ്രകടനം ശരിയായില്ലെന്നും കണ്ണൂര്‍ സര്‍വകലാ ശാല മുന്‍ വൈസ് ചാന്‍സലറും കോണ്‍ഗ്രസ് നേതാവുമായ ഡോ.ഖാദര്‍മാങ്ങാട് പ്രസിഡന്റായ എം.ഇ.എസിന്റെ ജില്ലാ ഘടകം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി,ട്രഷറര്‍ എ.ഹമീദ്ഹാജി എന്നീവരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പ്രസിഡന്റിന്റെ മാത്രം സൃഷ്ടിയാണെന്നും എം.ഇ.എസിന്റെ ഔദ്യോഗിക നിലപാടല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. നയപരമായ തീരുമാനമാകണമെങ്കില്‍ കുറ്റിപ്പുറത്തും പെരിന്തല്‍മണ്ണയിലും ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ഉണ്ടാവണമായിരുന്നെന്നും എന്നാല്‍ ഇത്തരത്തിലുളള ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല എന്നും ജില്ല ഘടകം അറിയിച്ചു.

Courtsey : Asianet


Related UPdates
newsletter

Subscribe to our email newsletter