3
Friday
July 2020

3
Friday
July 2020

News UPDATES

ഒഡീഷയിൽ ഫോനി ആഞ്ഞ് വീശുന്നു; കനത്ത നഷ്ടം

3rd of May 2019

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിക്കുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ഒഡീഷ തീരങ്ങളില്‍ ആഞ്ഞുവീശുന്നത്. പുരിയിൽ തിരമാലകൾ 9 മീറ്റർ വരെ ഉയർന്നു. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹെൽപ്പ് ലൈൻ നമ്പർ 1938 തുടങ്ങിയിട്ടുണ്ട്അയിട്ടുണ്ട്.  ഫോനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ ഭാഗത്തേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. 

ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് 11 ലക്ഷം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഒഡീഷയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയും പെയ്യുകയാണ്. ഒഡീഷയിലെ പുരി തീരത്താണ് കാറ്റുവീശിത്തുടങ്ങിയത്. വിശാഖപട്ടണം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും ശക്തമായ കാറ്റ് വീശുന്നുണ്ട്. ഒഡീഷയില്‍ കാറ്റ് വീശിത്തുടങ്ങിയതോടെ പശ്ചിമ ബംഗാളിലും ജാഗ്രത തുടങ്ങി.


Related UPdates
newsletter

Subscribe to our email newsletter