7
Tuesday
April 2020

7
Tuesday
April 2020

News UPDATES

ദേശീയ പദവി നഷ്ടപ്പെടുന്നതാര്‍ക്ക് ?

1st of May 2019

2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയ പദവി നഷ്ടപ്പെടുന്നതാര്‍ക്കെല്ലാം എന്ന ചര്‍ച്ചയും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാണ്. നിലവില്‍ ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, എന്‍.സി.പി, ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണ് ദേശീയ പദവിയുള്ള പാര്‍ട്ടികള്‍. ഇതില്‍ ദേശീയ പദവി നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നത് സിപിഎം , സിപിഐ ഇടത് പാര്‍ട്ടികളാണ്. ദേശീയ പാര്‍ട്ടി പദവി നില നിറുത്താന്‍ ഫലം പുറത്ത് വരുമ്പോള്‍ 6 ശതമാനം വോട്ട് നേടുകയും മിനിമം പതിനൊന്ന്്് പാരലമെന്റ് മെമ്പര്‍മാര്‍ ഉണ്ടാകുകയും ചെയ്യേണ്ടി വരും. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സി.പി.എം, സി.പി.ഐ, എന്‍.സി.പി കക്ഷികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായെങ്കിലും, ദേശീയപദവി നിശ്ചയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പു പ്രകടനം പത്തു വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തിയാല്‍ മതിയെന്ന് 2016-ല്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഭേദഗതിയില്‍ രക്ഷപ്പെടുകയായിരുന്നു ഈ പാര്‍ട്ടികള്‍. അത് കൊണ്ട് തന്നെ വരുന്ന തെരഞ്ഞെടുപ്പ്  ഫലം വളരെ പ്രധാനപ്പെട്ടതാണ് ഈ പാര്‍ട്ടികള്‍ക്ക്.തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇപ്പോള്‍ ദേശീയ പാര്‍ട്ടി പദവിയുള്ളത് ഏഴു കക്ഷികള്‍ക്ക്. 52 പാര്‍ട്ടികള്‍ക്കാണ് സംസ്ഥാനതല പദവി. 2301 ചെറു പാര്‍ട്ടികള്‍ വേറെയുമുണ്ട് കമ്മിഷന്റെ പട്ടികയില്‍.

1968-ലെ തിരഞ്ഞെടുപ്പു ചിഹ്നങ്ങള്‍ സംബന്ധിച്ച ചട്ടമനുസരിച്ചാണ്. അതനുസരിച്ച് ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് ദേശീയപദവി ലഭിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ച് മാനദണ്ഡങ്ങള്‍ ഇവയാണ്.

ചുരുങ്ങിയത് മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി, ലോക്സഭയിലെ ആകെ സീറ്റിന്റെ രണ്ടു ശതമാനത്തില്‍ (11 സീറ്റ്) വിജയിക്കണം.

നാല് ലോക്സഭാ സീറ്റിലെ വിജയത്തിനു പുറമേ, നാല് സംസ്ഥാനങ്ങളില്‍ ലോക്സഭാ, അസംബ്‌ളി തിരഞ്ഞെടുപ്പുകളില്‍ ആറു ശതമാനം വോട്ടുകള്‍ നേടുകയോ പാര്‍ട്ടിക്ക് നാലോ അതിലധികമോ ഇടത്ത് സംസ്ഥാനപദവി ഉണ്ടായിരിക്കണം.

തൃണമൂലിന് ദേശീയപദവി കിട്ടിയത് 2016-ലാണ്. ബംഗാളിനു പുറമേ, മണിപ്പൂര്‍, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലായിരുന്നു തൃണമൂലിന് സംസ്ഥാന പദവി. 2001-ല്‍ ബി.എസ്.പിക്ക് മദ്ധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ സംസ്ഥാന പദവിയുണ്ടായിരുന്നു. അസംബ്‌ളി തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നാലിടത്തും ആറു ശതമാനത്തിലേറെ വോട്ട് നേടുകയും ചെയ്തു. 

തെരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ തങ്ങളുടെ ദേശീയ പദവിയെ തന്നെ ഇല്ലാതാക്കുമോ എന്ന കണക്കുകള്‍ പാര്‍ട്ടികള്‍ കൂട്ടിത്തുടങ്ങിയിട്ടുണ്ട്.

 


Related UPdates
newsletter

Subscribe to our email newsletter