6
Saturday
June 2020

6
Saturday
June 2020

Education UPDATES

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് സൗജന്യ പരിശീലനം

30th of April 2019

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള ബിരുദതല പരീക്ഷകള്‍ക്കായി 30 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ക്ലാസുകള്‍ മെയ് രണ്ടാം വാരം സര്‍വകലാശാലാ കാമ്പസില്‍ ആരംഭിക്കും. അപേക്ഷ മെയ് അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്കകം ഇ-മെയില്‍/തപാലില്‍ ലഭിക്കണം. ആദ്യം ലഭിക്കുന്ന നൂറ് അപേക്ഷകര്‍ക്കാണ് പ്രവേശനം. വിലാസം: ഡെപ്യൂട്ടി ചീഫ്, യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635. ഫോണ്‍: 0494 2405540. ഇ-മെയില്‍: ugbkozd.emp.lbr@kerala.gov.in   

പരീക്ഷാ മൂല്യനിര്‍ണയ വേതന വിതരണം: അദാലത്ത്

കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാ മൂല്യനിര്‍ണയ വേതന വിതരണം വേഗത്തിലാക്കുന്നതിനായി അദാലത്തുകള്‍ നടത്തുന്നു. ഇതിലേക്ക് 2016, 2017 വര്‍ഷങ്ങളില്‍ പൂര്‍ത്തിയായ സി.വി. ക്യാമ്പ് ബില്ലുകള്‍, 2018 സെപ്തംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ സി.എം.വി ക്യാമ്പ് ബില്ലുകള്‍, 2019-ല്‍ നടന്ന അഞ്ച്, രണ്ട് സെമസ്റ്റര്‍ സി.എം.വി ക്യാമ്പുകളുടെ ടി.എ, കണ്ടിന്‍ജന്റ് ബില്ലുകള്‍ എന്നിവ ഭരണകാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സാം അക്കൗണ്ട്‌സ് ബ്രാഞ്ചില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ www.uoc.ac.in വെബ്‌സൈറ്റിലെ ലേറ്റസ്റ്റ് ന്യൂസ് ലിങ്കില്‍ റെമ്യൂണറേഷന്‍ അദാലത്ത് സന്ദര്‍ശിക്കുക.  

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് മെയ് നാലിന് സമാപിക്കും 

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവകുപ്പിന് കീഴില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന  സമ്മര്‍ കോച്ചിംഗ് ക്യാമ്പ് മെയ് നാലിന് സമാപിക്കും. ഒരു മാസത്തെ ക്യാമ്പില്‍ 450 കുട്ടികളാണ് പങ്കെടുക്കുന്നത്. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹാന്‍ഡ്‌ബോള്‍, ചെസ്സ്, ബാഡ്മിന്റണ്‍, തൈക്കാണ്ടോ, ജൂഡോ, ബോക്‌സിംഗ്, ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, ബേസ്‌ബോള്‍ എന്നീ ഇനങ്ങളിലാണ് പരിശീലനം. സര്‍വകാലശാലാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച് പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ജഴ്‌സിയും വിതരണം ചെയ്യും.   

സിന്റിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാല സിന്റിക്കേറ്റ് യോഗം മെയ് ഏഴിന് ചേരും.  

അധ്യാപകര്‍ക്ക് പ്രൊഫഷണല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലാ/കോളേജ് ശാസ്ത്ര, സാമൂഹിക ശാസ്ത്ര വിഭാഗം അധ്യാപകര്‍ക്ക് മെയ് 15-ന് ആരംഭിക്കുന്ന പ്രൊഫഷണല്‍ ഡവലപ്‌മെന്റ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി മെയ് പത്ത്. വിജ്ഞാപനവും അപേക്ഷാ ഫോമും വെബ്‌സൈറ്റില്‍. വിവരങ്ങള്‍ക്ക്: 9495657594, 9446244359. 

എം.ഫില്‍ പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല മെയ് നാലിന് നടത്തുന്ന എം.ഫില്‍ പ്രവേശന പരീക്ഷകളുടെ ഹാള്‍ടിക്കറ്റും സമയവിവരങ്ങളും www.cuonline.ac.in വെബ്‌സൈറ്റില്‍. 

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.ബി.ഇ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 14 വരെ അപേക്ഷിക്കാം. 

കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ്.സി ഹോം സയന്‍സ്-ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. 

പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 14 വരെ അപേക്ഷിക്കാം.  

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2018 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 14 വരെ അപേക്ഷിക്കാം.  


Related UPdates
newsletter

Subscribe to our email newsletter