9
Thursday
July 2020

9
Thursday
July 2020

News UPDATES

ഫാനി ചുഴലിക്കാറ്റ് ; മഴക്കും കാറ്റിനും സാധ്യത മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

25th of April 2019

തിരുവനന്തപുരം: ശ്രീലങ്കൻ തീരത്ത് ഇന്ന് രൂപപ്പെടാൻ സാധ്യതയുള്ള ഫാനി ചുഴലിക്കാറ്റ് മൂലം കേരള തീരത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 30 ന് ചുഴലിക്കാറ്റ്  തമിഴ്നാട് തീരത്തെത്തും. 

കേരളത്തിൽ ഈ മാസം 29, 30, മേയ് ഒന്ന് തീയതികളിലായി വ്യാപകമായ മഴയ്ക്കും ശക്തമായകാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്

ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ 27 മുതല്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും കൂടുതല്‍ ജാഗ്രത പാലിക്കണം

27ന് പുലര്‍ച്ചെ 12 മണിയോടെ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും അടുത്തുള്ള തീരത്തെത്തണം. വ്യാഴാഴ്ച രാത്രി 11.30 വരെ തീരത്ത് തിരമാലകള്‍ 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍വരെ ഉയരാനും സാധ്യതയുണ്ട്. ന്യൂനമര്‍ദം രൂപപ്പെടുന്ന വ്യാഴാഴ്ച മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും 28ാം തീയതിയോടെ 80-90 കിലോമീറ്റര്‍ വേഗത്തിലും കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്


Related UPdates
newsletter

Subscribe to our email newsletter