6
Monday
April 2020

6
Monday
April 2020

News UPDATES

നവോത്ഥാന കേരളം ഒരു ദളിത് സ്ത്രീയെ കാണുന്നത് .. ദേ.. ഇങ്ങനെയൊക്കെയാണ്

24th of April 2019

തിരുവനന്തപുരം: ചില ഇടത് സൈബർ അണികളുടെ ഫേസ്ബക്ക് വാളിലെ വനിത നവോത്ഥാനത്തെ തുറന്നെഴുതുകയാണ് ശ്രീജ നെയ്യാറ്റിൻകര. ആലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെയുള്ള സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഓരോന്നും അക്കമിട്ട് എഴുതുന്ന ശ്രീജ ദീപ നിശാന്തിനെയും വിമർശിക്കുന്നുണ്ട് കുറിപ്പിലൂടെ. കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഗർഭിണിയുടെ വയറിൽ തടവിയതിന് എതിരെെയും ശ്രീജയുടെ കുറിപ്പ് വൈറലാായിരുന്നു,.

ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം

ആദ്യം അവളുടെ പാട്ടായിരുന്നു നിങ്ങൾക്കവളെ അധിക്ഷേപിക്കാനുണ്ടായ കാരണം.... ആ അധിക്ഷേപത്തിന് നേതൃത്വം കൊടുത്തതോ ഒരു ദലിത് ചെറുപ്പക്കാരന്റെ ചിന്തയെ തന്നെ മോഷ്‌ടിച്ചെടുത്ത്‌ സ്വന്തം പേരിലാക്കിയ കേരള വർമ്മ കോളേജ് അസിസ്റ്റന്റ് പ്രൊഫസറും  എഴുത്തുകാരിയും ഇടതുപക്ഷക്കാരിയുമായ  ഒരു സ്ത്രീ....പേര് ദീപാ നിശാന്ത്.. 

അടുത്തത് അവളൊരു നേതാവിനെ കാണാൻ പോയതായിരുന്നു കുറ്റം... അതിന്റെ പേരിൽ  അങ്ങേയറ്റം അശ്ലീലവും സ്ത്രീവിരുദ്ധവുമായി ഉച്ചഭാഷിണിയിലൂടെ അവളെ  അധിക്ഷേപിച്ചു... അത് ചെയ്തതോ സ്വന്തം പാർട്ടി ഓഫീസിനുള്ളിൽ പോലും പെണ്ണുങ്ങളെ കയറിപ്പിടിക്കുന്ന പാർട്ടി നേതാക്കൾ ഉള്ള പാർട്ടിയുടെ  നേതാവ് പേര്  എ വിജയരാഘവൻ സ്ഥാനം എൽ ഡി എഫ് കൺവീനർ... അതിന്റെ പേരിൽ വിജയരാഘവന് കിട്ടിയതോ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീതും... 

തീർന്നില്ല ഇപ്പോഴിതാ ക്രൂരമായ വംശീയാധിക്ഷേപവുമായൊരു ഇടത് പ്രൊഫൈൽ.. അവളെ കണ്ടാൽ മാല മോഷണക്കേസിലെ പ്രതിയാണെന്ന് തോന്നുമത്രെ... 

ഇടതുപക്ഷത്തിനെതിരെ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച  ദലിത് സ്ത്രീയായ രമ്യ ഹരിദാസിനെ നവോത്ഥാന നായകർ  അടങ്ങുന്ന ഇടതുപക്ഷം നേരിട്ടതിങ്ങനെയൊക്കെയാണ്.... ഇതാണ് നിങ്ങളുടെ സ്ത്രീപക്ഷ ബോധം ഇതാണ് നിങ്ങളുടെ ദലിത് പക്ഷം... 

ശബരിമല വേണേൽ കയറിക്കോ അതിന് ഞങ്ങൾ ഒത്താശ ചെയ്തു തന്നു എന്ന് കരുതി ഞങ്ങൾക്കെതിരെ ദലിത് പെണ്ണുങ്ങൾ മത്സരിക്കാൻ വന്നാൽ രാഷ്ട്രീയമൊക്കെ ഞങ്ങളങ്ങ് മാറ്റി വച്ച് അറഞ്ചം പുറഞ്ചം ആക്ഷേപിച്ചു കണ്ടം വഴി ഓടിക്കും എന്ന ആ നിലപാടുണ്ടല്ലോ സഖാക്കളേ അതിന്റെ പേര് നവോത്ഥാനം എന്നല്ല.... ജാതീയത എന്നാണ്

 


Related UPdates
newsletter

Subscribe to our email newsletter