9
Thursday
July 2020

9
Thursday
July 2020

News UPDATES

ആ സ്കൂൾ സർക്കാറിന്റെതല്ല

24th of April 2019

പിണറായി : മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യുന്ന ചിത്രം ഉപയോഗിച്ച് മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസം ട്രോളിയിരുന്നു. ഫോട്ടോയിലെ സ്കൂൾ പാശ്ചചത്തലമായി വന്ന  ക്ലാസ് മുറിയുടെ ഭാഗങ്ങൾ ചൂണ്ടിക്കാണിച്ചാണ് എതിരാളികൾ മുഖ്യമന്ത്രിയെ 'വികസനത്തിരക്കിലാണ് മുഖ്യമന്ത്രി ' എന്ന തരത്തിൽ ട്രോളിയിരുന്നത്. പൊന്നാനി യു.ഡി.എഫ്  സ്ഥാനാർത്ഥി  ഇ.ടി മുഹമ്മദ് ബഷീർ വോട്ട് ചെയ്യുന്ന ചിത്രത്തിലെ ഹൈടെക്ക് സ്കൂളിന്റെ ഫോട്ടോ വെച്ചാണ് ട്രോളധികവും. എന്നാൽ മുഖ്യയമന്ത്രിയുടെ പോളിംഗ് ബൂത്തായ പിണറായിയിലെ ആർ സി അമല സ്കൂൾ മാനേജ്മെന്റ് സ്കൂളാണെന്നറിഞ്ഞതോടെ സി.പി.എം അനുകൂല സൈബർ പോരാളികൾ 'സ്കൂൾ സർക്കാരിനെ ഏൽപിച്ചാൽ സ്മാാർട്ടാക്കാം ' എന്ന് പറഞ്ഞ് തിരിച്ച് ട്രോളാനും തുടങ്ങിിയിട്ടുണ്ട്.


Related UPdates
newsletter

Subscribe to our email newsletter