7
Tuesday
April 2020

7
Tuesday
April 2020

News UPDATES

തിരുവനന്തപുരത്ത് ഇടത് ജയിക്കുമെന്ന് സർവെ

20th of April 2019

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ഇടതിന് ജയമുണ്ടാകുമെന്ന് സർവെ. ഇന്‍സ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മാനേജ‌്മെന്റ‌് ഡെവലപ‌്മെന്റ‌് ആന്‍ഡ‌് റിസര്‍ച്ച‌് (ഐഎംഡിആര്‍) ആണ് സര്‍വേ നടത്തിയത്.  34.8 ശതമാനം വോട്ടുകള്‍ നേടി എല്‍ഡിഎഫ‌് വിജയിക്കുമെന്നാണ‌് പറയുുന്നത്. എന്‍ഡിഎയ‌്ക്ക‌് 32.3 ശതമാനവും യുഡിഎഫിന‌് 31.0 ശതമാനം വോട്ടും ലഭിക്കും. 1.9 ശതമാനം പേര്‍ പ്രതികരിച്ചില്ല. തിരുവനന്തപുരം ലോക‌്സഭാ മണ്ഡലത്തിലെ ഏഴ‌് നിയോജകമണ്ഡലത്തില്‍ 1400 വോട്ടര്‍മാരില്‍നിന്നുമാണ‌് സര്‍വേക്കായി വിവരം ശേഖരിച്ചതെന്ന‌് ഐഎംഡിആര്‍ ചെയര്‍മാന്‍ ഡോ. കെ ശശികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 1200 പേരില്‍നിന്ന‌് പൂര്‍ണമായ പ്രതികരണം ലഭിച്ചുവെന്നും അറിയിച്ചു. അതെ സമയം മറ്റ് സർവെകൾ നേരിയ വോട്ടിങ്ങ് ശതമാനത്തിന് ബി.ജെ.പി മുൻ തൂക്കം ഉണ്ടെന്ന ഫലം പുറത്ത് വന്നിരുന്നു


Related UPdates
newsletter

Subscribe to our email newsletter