6
Monday
April 2020

6
Monday
April 2020

News UPDATES

വോട്ടർ സ്ലിപ്പുകളിൽ ഡി.വൈ.എഫ്.ഐ ലാന്റ് മാർക്ക്; യൂത്ത് ലീഗ് പരാതി നൽകി

20th of April 2019

തിരൂരങ്ങാടി: വീടുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിതരണം ചെയ്ത വോട്ടർ സ്ലിപ്പിൽ ഡി.വൈ.എഫ്.ഐ ലാന്റ്അടയാളം.  തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്ത് കാളം തിരുത്തി ബൂത്തില്‍ വിതരണം ചെയ്ത സ്ലിപ്പുകളിലാണ് ഡി.വൈ.എഫ്.ഐ ലാന്‍ഡ് മാര്‍ക്കുള്ളത്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കി. 
നന്നമ്പ്ര പഞ്ചായത്തിലെ കാളം തിരുത്തി പ്രദേശത്തെ 93-ാം നമ്പര്‍ ബൂത്തില്‍ വിതരണം ചെയ്ത സ്ലിപ്പുകളിലാണ് ഡി.വൈ.എഫ്.ഐ ചീര്‍പ്പിങ്ങല്‍ ഡി.വൈ.എഫ്.ഐ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. കാളം തിരുത്തി പ്രദേശത്തെ ബൂത്ത് മദ്രസയിലാണെന്നിരിക്കെ ലൊക്കേഷന്‍ മാപ്പില്‍ ഡി.വൈ.എഫ്.ഐ എന്ന് രേഖപ്പെടുത്തിയത് വോട്ട് മറിക്കാനാണെന്നാണ് യു.ഡി.എഫ് ആരോപിച്ചു. 
വെള്ളിയാഴ്ച്ച ഉച്ചയോടെ ബൂത്ത് ലവല്‍ ഓഫീസര്‍ പ്രദേശത്തെ എല്ലാ വീടുകളിലും ഈ സ്ലിപ്പ് വിതരണം ചെയ്തിരുന്നു. സ്ലിപ്പില്‍ രേഖപ്പെടുത്തിയത് മുഴുവന്‍ പരിശോധിച്ചപ്പോഴാണ് ഡി.വൈ.എഫ്.ഐ ചീര്‍പ്പിങ്ങല്‍ ഡി.വൈ.എഫ്.ഐ എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരത്തില്‍ രേഖപ്പെടുത്തിയടത്ത് മറ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നത് കൊണ്ട് തന്നെ സ്ലിപ്പ് ഡി.വൈ.എഫ്.ഐ വിതരണം ചെയ്തതാണെന്നെ ധരിക്കൂവെന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറയുന്നു. 
വിഷയത്തില്‍ നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. കോപ്പി തിരൂരങ്ങാടി തഹസീല്‍ദാര്‍കര്കും കൈമാറിയിട്ടുണ്ട്. സംഭവം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ വിതരണം ചെയ്ത സ്ലിപ്പ് പിന്‍വലിച്ചതായും പുതിയവ ഉടനെ വിതരണം ചെയ്യുമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.


Related UPdates
newsletter

Subscribe to our email newsletter