9
Thursday
July 2020

9
Thursday
July 2020

Stories UPDATES

അവന്റെ സ്വപ്നം പോലെ 'അടച്ചുറപ്പുള്ള വീടി'ലേക്ക് അവർ കയറി

19th of April 2019

കാസർഗോഡ് : 'അടച്ചുറപ്പുള്ള വീട്' അതവന്റെ സ്വപ്നമായിരുന്നു. അവന്റെ ഓർമകൾ തളം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിൽ അഛൻ താക്കോൽ വാങ്ങുമ്പോൾ ആ ഉള്ളം പിടയുകയായിരുന്നു മകനെയോർത്ത്.  പെരിയ ഇരട്ടക്കൊലപാതകത്തിലെ കൃപേഷിന്റെ ഒറ്റമുറി വീട്ടിൽ നിന്നും ഇന്നവർ അവന്റെ സ്വപ്നനത്തിനൊത്ത വീട്ടിലേക്ക് കയറിയിരുന്നു. ഹൈബി ഈഡൻ എം.എൽ എ യുടെ തണൽ എന്ന പദ്ധതിയുടെ ഭാഗമായാണ് വീട് നിർമാണം നടത്തിയത്.

കുടുംബസമേതമാണ് ഹൈബി എത്തിയത്. കാസർഗോഡ് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ , വി ഡി സതീശൻ മറ്റ് പാർട്ടി പ്രവർത്തകർ പങ്കെടുത്തു.

പഴയ വീടിനോട് ചേർന്ന് 1100 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലാണ് വീടിന്റെ നിർമാണം. 20 ലക്ഷം രൂപ ചിലവിലാണ് വീട് നിർമിച്ചിരിക്കുന്നത്. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികൾ. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേർന്നതാണ് വീട്. പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വീട്ടു വളപ്പിൽ കുഴൽ കിണറും നിർമിച്ചുനൽകിയിട്ടുണ്ട്.

 


Related UPdates
newsletter

Subscribe to our email newsletter