8
Wednesday
July 2020

8
Wednesday
July 2020

News UPDATES

ഇസ്ലാമിക ഭീകരരുടെ വസ്ത്രം മാറ്റണമെന്നാണ് പറഞ്ഞത് - ശ്രീധരൻ പിള്ള

17th of April 2019

കോഴിക്കോട് : ഇസ്ലാമാണെന്നറിയാൻ വസ്ത്രം മാറ്റി നോക്കണമെന്ന പരാമർശനത്തിന് വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി ശ്രീധരൻ പിള്ള.

മുസ് ലിംങ്ങള്‍ക്കെതിരെയല്ല ഇസ്‌ലാമിക ഭീകരവാദികള്‍ക്കെതിരെയാണ് താന്‍ സംസാരിച്ചതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ് നടന്നത്. ബാലാകോട്ട് ആക്രമണത്തെ കുറിച്ച്‌ പ്രതിപക്ഷ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് താന്‍ മറുപടി നല്‍കിയത്. 21 മിനുട്ടിനുള്ളില്‍ പാകിസ്ഥാന്‍ തോക്കുകളും റഡാറുകളും പ്രവര്‍ത്തിക്കുന്നതിന് മുമ്പ് രക്ഷപ്പെടാന്‍ നോക്കുന്നതിന് പകരം അവിടത്തെ ഭീകരവാദികളെ പരിശോധിച്ച്‌ തിട്ടപ്പെടുത്തണോയെന്നാണ് താന്‍ ചോദിച്ചത്.

കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം തിട്ടപ്പെടുത്താനും ഐഡന്റിറ്റി മനസിലാക്കാനും ദേഹപരിശോധന നടത്തണം. സാധാരണ ഐഡന്റിറ്റി മനസിലാക്കുന്നത് വസ്ത്രം പരിശോധിച്ച്‌ കൊണ്ടാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

എന്നാല്‍ പ്രസംഗത്തില്‍ മുസ്‌ലിം ഭീകരര്‍ എന്നല്ല മുസ്‌ലിംങ്ങള്‍ എന്നു തന്നെയാണ് പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നാണ് ശ്രീധരന്‍ പിള്ള പ്രതികരിച്ചത്


Related UPdates
newsletter

Subscribe to our email newsletter