5
Sunday
April 2020

5
Sunday
April 2020

News UPDATES

ആവേശമായി രാഹുൽ വീണ്ടുമെത്തി; രണ്ട് ദിവസം ഇവിടെയുണ്ടാകും

16th of April 2019

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി വീണ്ടും കേരളത്തിലെത്തി. ഇന്നലെ അർദ്ധരാത്രിയോടെയാണ് കേരളത്തിലെത്തിയത്. കെപിസിസി പ്രസിഡന്റ് അടക്കമുള്ള മുതിർന്ന നേതാക്കളുമായി അദ്ദേഹം കഴിഞ്ഞ ദിവസം തന്നെ ആശയവിനിമയം നടത്തി. 

ഇന്ന് രാവിലെ പത്തനാപുരത്ത്  ആദ്യ പ്രചാരണ പരിപാടി. മാവേലിക്കര മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന് വോട്ടുതേടി കൊണ്ടുള്ള പ്രചരണ പരിപാടിക്കുശേഷം പത്തനംതിട്ടയിലും ആലപ്പുഴയിലും പൊതുസമ്മേളനങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. അന്തരിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയുടെ പാലായിലെ വസതിയിലും രാഹുൽ ഇന്ന് സന്ദർശനം നടത്തും.

വൈകിട്ട് ആറിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. വൈകിട്ട് തന്നെ കണ്ണൂർക്ക് തിരിക്കും.  നാളെ സ്വന്തം മണ്ഡലമായ വയനാട്ടിലാണ് പര്യടന പരിപാടികൾ. വയനാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സംസാരിക്കും. 

 


Related UPdates
newsletter

Subscribe to our email newsletter