2
Tuesday
June 2020

2
Tuesday
June 2020

Health UPDATES

മൈലാഞ്ചി പൊള്ളും ; സൂക്ഷിക്കണം

15th of April 2019

ആലുവ: കല്യാണ രാവിലും പെരുന്നാൾ രാവിലും മൈലാഞ്ചിയിടലാണ്  സ്ത്രീകളുടെ മുഖ്യ ചടങ്ങ്. 'മൈലാഞ്ചി കല്യാണം ' എന്ന ചടങ്ങ് വരെയുണ്ട്. മൈലാഞ്ചിയിടുന്നത് കൈകൾക്ക്  കൂടുതൽ  ഭംഗിയുണ്ടാവാനാണ്. മൈലാഞ്ചി ചെടിയിൽ നിന്ന് പിറച്ചെടുത്ത ഇലകൾ അരച്ചായിരുന്നു കുറച്ച് മുമ്പ് വരെ സ്ത്രീകൾ മൈലാഞ്ചിയിട്ടിരുന്നത്. എന്നാൽ എല്ലാം മാറിയ കൂട്ടത്തിൽ മൈലാാഞ്ചിയും ട്യൂബിലായി. രാസ പദാർത്ഥങ്ങൾ ചേർത്തിറങ്ങുന്ന മൈലാഞ്ചി ചെമപ്പ് നിറം കൂടുന്ന്നതായും കാണാം. സ്ത്രികൾ ഇപ്പോൾ മൈലാഞ്ചി ട്യൂബാണ് അധികവും ഉപയോഗിച്ച് വരുന്നത്. ട്യൂബ് മൈലാഞ്ചി കൈ പൊള്ളാൻ സാധ്യതയുണ്ടെന്ന പ്രചരണത്തിന് ആക്കം കൂട്ടുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം ആലുവയിൽ നടന്നത്. 

അധ്യാപികയായ മുപ്പത്തിരണ്ട്കാരി മൈലാഞ്ചിിയിട്ട് കിടന്നുറങ്ങി. പിറ്റേന്നു രാവിലെ ചൊറിച്ചിലും പ്രയാസങ്ങളും തുടങ്ങി. താമസിയാതെ കൈ നീരുവച്ചു വീര്‍ത്തു. വളയും മോതിരങ്ങളും അതില്‍ കുടുങ്ങി. കളമശേരിയിലെ ത്വക്‌രോഗ വിദഗ്ധയുടെ ചികില്‍സയിലാണിപ്പോള്‍ എന്നാണറിവ്. യുവതി ഗര്‍ഭിണിയായതിനാല്‍ മരുന്നുകള്‍ കഴിക്കാന്‍ നിയന്ത്രണമുള്ളത് കൊണ്ട് മൂന്നാഴ്ചയായിട്ടും അസുഖം പൂർണമായും ഭേദമായിട്ടില്ല

 


Related UPdates
newsletter

Subscribe to our email newsletter