7
Tuesday
April 2020

7
Tuesday
April 2020

News UPDATES

അമിത് ഷാക്ക് എതിരെയും ലീഗ് നിയമ നടപടിക്കൊരുങ്ങുന്നു

15th of April 2019

വയനാട്: മണ്ഡലം പാക്കിസ്ഥാനിലാണോ എന്ന അമിത് ഷായുടെ പരാമർശത്തിനെതിരിൽ മുസ്ലിം ലീഗ് നിയമ നടപടിക്കൊരുുങ്ങുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. നടപടിയുണ്ടാായില്ലെങ്കിൽ മുസ്ലിം ലീഗ് നിയമ നടപടികളിലേക്ക് നീങ്ങാനാാണ് തീരുമാനം. 

ഈ മാസം പത്തിന് നാഗ്പൂരില്‍ പ്രസംഗിക്കവെയാണ് അമിത് ഷാ വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ചത്. നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കവെയായിരുന്നു വിവാദ പരാമര്‍ശം. വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്ന് പറയാനാകില്ല. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നും അമിത് ഷാ ചോദിച്ചിരുന്നു. 

മുസ്ലീം ലീഗിന്റെ പച്ചപതാക വീശിയത് ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് മുസ്ലിം ലീഗിനെതിരിൽ വൈറസ് പ്രയോഗം നടത്തിയതിന് 3 ദിവസത്തേക്ക് തെരഞ്ഞെടുപ്പ് പൊതുയോോഗങ്ങളി നിന്ന്ൽ വിലക്കേർപ്പെടുത്തിയതായി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത് ലീഗിന്റെ നയപരമായ വിജയമായാണ് കണക്കാക്കുന്നത്

 


Related UPdates
newsletter

Subscribe to our email newsletter