6
Monday
April 2020

6
Monday
April 2020

News UPDATES

യെദ്യൂരപ്പയുടെ ഒറിജിനല്‍ ഡയറി കോണ്‍ഗ്രസ് പുറത്ത് വിട്ടു ; വീണ്ടും ചര്‍ച്ചയാവും

15th of April 2019

ന്യൂഡല്‍ഹി:  മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ വിവാദ ഡയറി കോണ്‍ഗ്രസ് പുറത്ത് വിട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് രേഖകള്‍ പുറത്ത് വിട്ടത്. ബിജെപി നേതാക്കള്‍ക്കു കോഴ നല്‍കിയെന്നാണു ഡല്‍ഹിയിലെ കുറിപ്പ്. നിതിന്‍ ഗഡ്കരി, അരുണ്‍ ജയ്റ്റ്‌ലി - 150 കോടി, രാജ്‌നാഥ് സിങ്്  100 കോടി. ബിജെ പി കേന്ദ്ര കമ്മിറ്റി 1000 കോടി ജഡ്ജിമാര്‍ 500 കോടി എന്നിങ്ങനെ കോഴ നല്‍കിയെന്ന രേഖകളാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. നേരത്തെ വന്‍ വിവാദമാണ് ഡയറിയുമായി ബന്ധപ്പെട്ട് കര്‍ണാടക രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഉണ്ടായത്. ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.

 

 


Related UPdates
newsletter

Subscribe to our email newsletter