7
Tuesday
April 2020

7
Tuesday
April 2020

News UPDATES

കെ.പി കുഞ്ഞിമൂസ അന്തരിച്ചു

15th of April 2019

കോഴിക്കോട് : മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.പി കുഞ്ഞിമൂസ അന്തരിച്ചു. 78 വയസായിരുന്നു. ഞായറാഴ്ച്ച രാത്രി 11 മണിയാടെയായിരുന്നു അന്ത്യം.  തലശ്ശേരി സ്വദേശിയായ ഇദ്ദേഹം ദീർഘകാലമായി കോഴിക്കോട്ടാണ്. 1966-ൽ ചന്ദ്രിക പത്രാധിപസമിതിയിൽ ചേർന്ന കുഞ്ഞിമൂസ ദിനപത്രത്തിന്റെ വിവിധ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിരമിക്കുമ്പോൾ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിക്കുകയായിരുന്നു. ലീഗ് ടൈംസ് ന്യൂസിന്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, പത്രപ്രവർത്തകയൂണിയൻ സ്റ്റേറ്റ് ക്രഡൻഷ്യൽ കമ്മിറ്റി ചെയർമാൻ, പ്രസ് അക്കാദമി എക്സിക്യുട്ടീവ് അംഗം, അക്രഡിറ്റേഷൻ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. 

ഈന്തപ്പഴത്തിന്റെ നാട്ടിലൂടെ, കല്ലായിപ്പുഴമുതൽ ബ്രഹ്മപുത്രവരെ, വഴികാട്ടികൾ, മധുരിക്കും ഓർമകൾ എന്നിവയാണ് പ്രധാന രചനകൾ. മിഡിൽ ഈസ്റ്റ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ, കുവൈത്ത് കെ.എം.സി., സലാല കെ.എം.സി.സി., ഷാർജ ഇന്ത്യൻ അസോസിയേഷൻ തുടങ്ങിയവയുടെ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ഭാര്യ: കതിരൂർ സ്വദേശി വി.എം. ഫൗസിയ. മക്കൾ: വി.എം. ഷെമി (അധ്യാപിക, മലബാർ സെൻട്രൽ സ്കൂൾ, പന്നിയങ്കര), െഷജി, െഷസ്‌ന. മരുമക്കൾ: പി.എം. ഫിറോസ്, നൗഫൽ, ഷഹ്‌സാദ് (ഇരുവരും ദുബായ്). മയ്യത്ത് നമസ്‌കാരം തിങ്കളാഴ്ച ളുഹറിനുശേഷം പന്നിയങ്കര ജുമാഅത്ത് പള്ളിയിൽ നടക്കും. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.

 


Related UPdates
newsletter

Subscribe to our email newsletter