6
Monday
April 2020

6
Monday
April 2020

News UPDATES

അഞ്ച് വയസുകാരൻ കുഴൽ കിണറിൽ വീണു; ഒരു നാട് പ്രാർത്ഥിക്കുകയാണ്

14th of April 2019

ലഖ്നൗ: കളിക്കുന്നതിനിടെ അഞ്ച് വയസുകാരൻ കുഴൽ കിണറിൽ വീണു. ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രാർത്ഥനയോടെ ഒരു നാട് കാത്തിരിക്കുകയാണ്

100 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്.  മഥുരയിലെ ഷെര്‍ഗാര്‍ഹ് ഗ്രാമത്തിലാണ് സംഭവം.

പോലിസും ദേശീയ ദുരന്തനിവാരണസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഉത്തര്‍പ്രദേശില്‍ 10 ദിവസത്തിനിടെ കുട്ടികള്‍ കുഴല്‍കിണറില്‍ വീണ് അപകടത്തില്‍പ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഏപ്രില്‍ മൂന്നിന് ആറുവയസുകാരി 60 അടി താഴ്ചയിലുള്ള കുഴല്‍ക്കിണറില്‍ വീണിരുന്നു. 58 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുക്കാനായത്


Related UPdates
newsletter

Subscribe to our email newsletter