7
Tuesday
April 2020

7
Tuesday
April 2020

News UPDATES

പിവി അന്‍വറിനെതിരെ വീണ്ടും ഹൈക്കോടതി

12th of April 2019
കൊച്ചി : പൊന്നാനി ലോക്സഭാ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ വീണ്ടും ഹൈക്കോടതി. പാര്‍ക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം നല്‍കുന്നത്. ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ച് വെള്ളം ഉടന്‍ ഒഴുക്കണമെന്ന് കോടതി ഉത്തരവിട്ടു. വെള്ളം കെട്ടി നില്‍ക്കുന്നത് പ്രദേശത്തെ ആദിവാസികളുടെ ജീവന് ഭീഷണിയാണ്. തടയണ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയെന്ന് കോടതി ആവര്‍ത്തിച്ചു. കാലവര്‍ഷം ആരംഭിക്കും മുന്‍പ് തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതിയും നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത 22 ന് മുന്‍പ് നടപടിയുണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.


Related UPdates
newsletter

Subscribe to our email newsletter