6
Saturday
June 2020

6
Saturday
June 2020

Education UPDATES

കാലിക്കറ്റില്‍ എം.ഫില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

10th of April 2019
കാലിക്കറ്റില്‍ എം.ഫില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാലയുടെ എം.ഫില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഏപ്രില്‍ 26. ജനറല്‍ 555 രൂപ, എസ്.സി/എസ്.ടി 190 രൂപ. സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ഇ-ചലാന്‍ സഹിതം ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റില്‍ ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ 29. പ്രവേശന പരീക്ഷ മെയ് നാലിന് നടത്തി 15-ന് ഫലം പ്രസിദ്ധീകരിക്കും. എം.ഫില്‍ റഗുലേഷന്‍, ഒഴിവുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ (www.cuonline.ac.in). ഫോണ്‍: 0494 2407016, 2407017. സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പി.ജി പ്രവേശനം: ഏപ്രില്‍ 12 വരെ അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി (എം.എഡ് ഒഴികെ) പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി ഫീസ് അടക്കാനും രജിസ്റ്റര്‍ ചെയ്യാനുമുള്ള അവസാന തിയതി ഏപ്രില്‍ 12. വിജ്ഞാപന പ്രകാരം വിവിധ കോഴ്‌സുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറല്‍ 350 രൂപ. എസ്.സി/എസ്.ടി 150 രൂപ. ഒന്നില്‍ കൂടുതല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ അധിക പ്രോഗ്രാമിനും 50 രൂപ വീതം അപേക്ഷാ ഫീസിന്റെ കൂടെ ഒന്നിച്ച് അടക്കണം. വിജ്ഞാപനവും പ്രവേശന പരീക്ഷാ സമയക്രമവും www.cuonline.ac.in എന്ന വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017. പരീക്ഷാഫലം കാലിക്കറ്റ് സര്‍വകലാശാല 2018 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ടെക് (2009, 2014 സ്‌കീം), പാര്‍ട്ട്‌ടൈം ബി.ടെക് (2009 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. കാലിക്കറ്റ് സര്‍വകലാശാല 2016 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (04 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. കാലിക്കറ്റ് സര്‍വകലാശാല 2018 നവംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എ കമ്പാരറ്റീവ് ലിറ്ററേച്ചര്‍ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.


Related UPdates
newsletter

Subscribe to our email newsletter