7
Tuesday
April 2020

7
Tuesday
April 2020

News UPDATES

നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമ റിലീസിങ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു

10th of April 2019
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത ചരിത്ര സിനിമയായ പി.എം നരേന്ദ്ര മോദിയുടെ റിലീസിങ്ങ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു.തെരെഞ്ഞെടുപ്പ് കഴിയും വരെയാണ് തടഞ്ഞത്. തെരെഞ്ഞെടുപ്പ് സമയത്ത് സ്വാധീനിക്കാന്‍ സാധ്യയതയുളള ഒരു ജീവചരിത്രവും ഇലക്ട്രോണിക് മാധ്യമം വഴി പുറത്ത് വിടാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കന്നത്. ഏപ്രില്‍ 11 ന് റിലീസാകാനിരിക്കുകയായിരുന്നു ചിത്രം. നേരത്തെ കോണ്‍ഗ്രസ് ചിത്രത്തിന്റെ റിലീസ് നിറുത്തണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലുളള വിഷയത്തില്‍ ഏര്‍പ്പെട്ട് കോടതിയുടെ വിലപ്പെട്ട സമയം കളയാനാവില്ലെന്നായിരുന്നു കോടതി അറിയിച്ചത്.


Related UPdates
newsletter

Subscribe to our email newsletter