7
Tuesday
April 2020

7
Tuesday
April 2020

News UPDATES

വോട്ട് തരാം വെള്ളം തരുമോ?

9th of April 2019
കോഴിക്കോട് : മിക്ക സ്ഥലത്തും സ്ഥാനാര്‍ത്ഥികളും ബൂത്ത് ലെവല്‍ പ്രവര്‍ത്തകരും നേരിടുന്ന പ്രധാന ചോദ്യം ഇതാണ്. എന്ത് പറഞ്ഞ് ഒഴിയുമെന്നറിയാതെ പ്രയാസത്തിലാകുകയാണ് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍. വേനല്‍ കടുത്തതോടെ മിക്ക സ്ഥലത്തും കുടിവെളളം പോലുമില്ലാതെ ദുരിതമനുഭവിക്കുകയാണ് സാധാരണക്കാര്‍. ദൂരെ നിന്നും കുടത്തിലേറി വെളളം കൊണ്ട് വന്നാണ് ഓരോരുത്തരും ഉപയോഗിക്കുന്നത്. ആ പ്രയാസത്തിലേക്കാണ് തെരഞ്ഞെടുപ്പെത്തുന്നത്. വീട്ടമ്മമാര്‍ കിട്ടിയ സമയത്ത് രാഷ്ട്രീയക്കാരുടെ മുഖത്ത് നോക്കി പറയാന്‍ അവസരം കിട്ടിയ സന്തോഷത്തിലാണിപ്പോള്‍. എന്തുണ്ടായിട്ടെന്താ കുടിക്കാനിത്തിരി വെളളം വേണ്ടേ..ഒരു അമ്മയുടെ അഭിപ്രായമാണിത്. രാഷ്ട്രീയക്കാരാകട്ടെ എതിര്‍പാര്‍ട്ടികളെ കുറ്റം പറഞ്ഞ് വോട്ട് തേടി തടി തപ്പുകയാണ്. ജലനനിധി, ജപ്പാന്‍ കുടിവെളള പദ്ധതി മുടങ്ങി കിടക്കുകയാണ് പലയിടത്തും. സ്ഥിരമായി കുടിവെളളമെത്തിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ സഹായമെത്തിക്കാന്‍ ഒരു ഭയവുമുണ്ട്. എതിര്‍ പാര്‍ട്ടിക്കാര്‍ പരാതിയുമായി പോയാല്‍ അതിലേറെ പൊല്ലാപ്പാവും. ചില സന്നദ്ധ പ്രവര്‍ത്തകര്‍ കുടിവെളളമെത്തിക്കുന്നതിന് വേണ്ടിയുളള ഏര്‍പ്പാടുകള്‍ ചെയ്യുന്നതാണ് ചിലയിടത്തെങ്കിലും സമാധാനം. ചില കോളനികള്‍ കൂട്ടത്തോടെ വോട്ട് ബഹിഷ്‌കരിക്കുമെന്ന് വരെ പറയുന്നുണ്ട്.


Related UPdates
newsletter

Subscribe to our email newsletter