7
Tuesday
April 2020

7
Tuesday
April 2020

News UPDATES

പ്രതിയെ അറസ്റ്റു ചെയ്തു - ഡോ. ഷിനു

8th of April 2019
കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ ഡോ. ഷിനുവിനെ ഉപദ്രവിച്ച പ്രതിയെ അറസ്റ്റു ചെയ്തു. ഡോ. ഷിനു തന്റെ പേജിലൂടെയാണ് അറസ്റ്റ്അ വിവരം അറിയിച്ചത്. സ്ത്രീത്വത്തെ അപമാനിക്കാൻ ഒരു പുരുഷനും ഇനി തുനിയരുതെന്നും പോലീസിന് അഭിനന്ദനവും അറിയിക്കുന്നുണ്ട് പോസ്റ്റിൽ. കഴിഞ്ഞ ദിവസം തന്റെ ക്ലിനിക്കിന് താഴെ ഉള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോയപ്പോൾ മുപ്പത് വയസ് തോന്നിക്കുന്ന ഒരാൾ ഡോക്ടറെ കയറി പിടിച്ചെന്നും ഉടനെ അദ്ധേഹത്തോടെ ദേഷ്യത്തോടെ പ്രതികരിച്ചെങ്കിലും വേറെയാരും സഹായിച്ചില്ലെന്നും ഡോക്ടർ സംഭവത്തെ കുറിച്ച് പറഞ്ഞിരുന്നു. അപ്പോൾ തന്നെ ഹോട്ടലിൽ നിന്നിറങ്ങി പരാതി കൊടുക്കുകയും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലിസ് അന്വേഷണം നടത്തിയത്. ഡോക്ടറുടെ ഫേയ്സ് ബുക്ക് പോസ്റ്റ് ..................... പ്രതിയെ അറസ്റ്റ് ചെയ്തു. ഭക്ഷണശാലയിൽ വെച്ചു എന്നെ ഉപദ്രവിച്ച പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസിന് അഭിനന്ദനങ്ങൾ. സ്ത്രീത്വത്തെ അപമാനികുവാൻ ഒരു പുരുഷനും ഇനി തുനിയരുത്. ഓരോ സ്ത്രീയ്ക്കും ഇത് ധൈര്യം പകരട്ടെ. പ്രതികരിക്കുവാൻ ഓരോ സ്ത്രീക്കും ഇതൊരു പ്രചോദനമാകട്ടെ. ഡോ. ഷിനു


Related UPdates
newsletter

Subscribe to our email newsletter