6
Monday
April 2020

6
Monday
April 2020

News UPDATES

എം.കെ രാഘവന്റെ മൊഴിയെടുത്തു;എഡിറ്റിങ്ങ് നടത്തിയിട്ടുണ്ടെന്ന് മൊഴി

8th of April 2019
കോഴിക്കോട്: ഒളി ക്യാമറാ വിവാദത്തില്‍ കുരുക്കിലായ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്ന് രാവിലെ രാഘവന്റെ വീട്ടിലെത്തിയായിരുന്നു അന്വേഷണ സംഘം മൊഴിയെടുത്തത്. തെരഞ്ഞെടുപ്പിനെക്കുറിച്ചും തെരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ചും അവർ ചോദിച്ചതിന് താൻ നൽകിയ മറുപടി എഡിറ്റ് നടത്തിയെന്നാണ് രാഘവൻ മൊഴി നൽകിയതെന്നറിയുന്നു. എസിപി വാഹിദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നേരത്തെ തന്നെ മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് രാഘവന് നോട്ടീസ് നല്‍കിയിരുന്നു. .എന്നാല്‍ പ്രചരണ തിരക്ക്ഹാ മൂലം ഹാജരാവാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നല്‍കുകയും ഇന്ന് കോഴിക്കോട്ടെ രാഘവന്റെ വസതിയില്‍ എത്തി മൊഴിയെടുക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ ചാനലില്‍ നിന്ന് അന്വേഷണസംഘം വാങ്ങും. ചാനല്‍ മേധാവിയുടെയും റിപ്പോര്‍ട്ടര്‍മാരുടേയും മൊഴിയെടുക്കും. അന്വേഷണം നടക്കട്ടെയെന്നും ബാക്കിയെല്ലാം ജനകീയ കോടതി തീരുമാനിക്കുമെന്നുമാണ് എംകെ രാഘവന്റെ പ്രതികരണം.


Related UPdates
newsletter

Subscribe to our email newsletter