5
Sunday
April 2020

5
Sunday
April 2020

News UPDATES

ബിരിയാണിക്ക് വേണ്ടി തല്ല്; സംഭവം കോൺഗ്രസ് യോഗത്തിൽ

7th of April 2019
മുസാഫര്‍ നഗര്‍: ബിരിയാണി ഒരു വീക്ക്നെസ്സാണ് പലർക്കും. എന്നാൽ അടി കൂടുന്നത് കുറവായിരിക്കും. തെരഞ്ഞെടുപ്പ് ചൂടിനിടെ 'ബിരിയാണി തല്ല്' കഥ പുറത്ത് വന്നിരിക്കുകയാണ്. സംഭവം കോൺഗ്രസ് യോഗത്തിലാണ് എന്നതാണ് ശ്രദ്ധേയം. ബിരിയാണി വിളമ്പിയതിന്‍റെ പേരില്‍ നടന്ന കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നിസ്സാമുദ്ദീന്‍ സിദ്ദിഖിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ബിരിയാണിയുടെ പേരില്‍ കൂട്ടത്തല്ല് നടന്നത്. മുന്‍ എംഎല്‍എയുടെ വീട്ടില്‍ വച്ച് നടത്തിയ സമ്മേളനത്തില്‍ ബിരിയാണി വിളമ്പിയിരുന്നു. എന്നാല്‍ കുറച്ചു പേര്‍ ബിരിയാണിക്ക് വേണ്ടി പിടിവലി നടത്തിയതോടെ തല്ലായെന്ന്സം മാത്രം. സംഭവത്തില്‍ ഒമ്പത് പേര്‍ അറസ്റ്റിലായി.


Related UPdates
newsletter

Subscribe to our email newsletter