19
Tuesday
January 2021

19
Tuesday
January 2021

Education UPDATES

കാലിക്കറ്റ് നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷാ അപേക്ഷ

6th of April 2019
കാലിക്കറ്റ് സർവ്വകലാശാല അറിയിപ്പുകൾ തേഞ്ഞിപ്പലം: നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷാ അപേക്ഷ കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം/എം.ബി.എ/എം.എ ജേണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷന്‍/എം.ലിബ്.ഐ.എസ്.സി/എം.സി.ജെ/എം.ടി.എ (2015 മുതല്‍ പ്രവേശനം മാത്രം-സി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് പിഴകൂടാതെ ഏപ്രില്‍ 17 വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ 22 വരെയും ഫീസടച്ച് ഏപ്രില്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാം. ബി.പി.എഡ് എക്സ്റ്റേണല്‍ പ്രാക്ടിക്കല്‍ കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ് എക്സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷാ ഷെഡ്യൂള്‍ വെബ്സൈറ്റില്‍. അഫ്സല്‍-ഉല്‍-ഉലമ മൂല്യനിര്‍ണയ ക്യാമ്പ് കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ചില്‍ നടത്തിയ രണ്ടാം വര്‍ഷ അഫ്സല്‍-ഉല്‍-ഉലമ പ്രിലിമിനറി പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് പുളിക്കല്‍ എം.യു.എ കോളേജില്‍ ഏപ്രില്‍ 12-ന് തുടങ്ങും. അഫിലിയേറ്റഡ് അറബിക് കോളേജുകളിലെ എല്ലാ അധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കണം.


Related UPdates
newsletter

Subscribe to our email newsletter