7
Tuesday
April 2020

7
Tuesday
April 2020

News UPDATES

ലോക്സഭ തെരഞ്ഞെടുപ്പ്: ആദ്യ വോട്ട് രേഖപ്പെടുത്തി

6th of April 2019
ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് അരുണാചല്‍ പ്രദേശില്‍ രേഖപ്പെടുത്തി. ഐ.ടി.ബി.പിയുടെ എ ടി.എസ് വിഭാഗം മേധാവി ഡി.ഐ.ജി സുധാകര്‍ നടരാജനാണ് സര്‍വീസ് വോട്ട് വിഭാഗത്തിലുള്ള ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ പത്ത് മുതലാണ് രാജ്യത്തെ സര്‍വീസ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. ഐ.ടി.ബി.പിയുടെ ലോഹിത്പുറിലെ അനിമല്‍ ട്രെയിനിംഗ് സ്‌കൂളില്‍വച്ചാണ് വോട്ട് രേഖപ്പെടുത്തല്‍ നടന്നത്. പോസ്റ്റല്‍ ബാലറ്റ് വഴിയാണ് സര്‍വീസ് വോട്ടുകള്‍ രേഖപ്പെടുത്തുന്നത്. തുടര്‍ന്ന് ഇത് സീല്‍ ചെയ്ത് നിക്ഷേപിക്കും. അരുണാചല്‍ പ്രദേശില്‍ വിന്യസിച്ചിട്ടുള്ള അയ്യായിരത്തോളം സൈനികരാണ് വോട്ട് രേഖപ്പെടുത്തിയത്.


Related UPdates
newsletter

Subscribe to our email newsletter