9
Thursday
July 2020

9
Thursday
July 2020

News UPDATES

രാഹുൽ വീണ്ടും കേരളത്തിലെത്തുന്നു

6th of April 2019

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തുന്നു. അടുത്തയാഴ്ചയാണ് പര്യടനത്തിനെത്തുക. 16,17 തീയതികളാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.  16ന് കേരളത്തില്‍ 5 മണ്ഡലങ്ങളിലെ റാലികളില്‍ രാഹുല്‍ പങ്കെടുക്കും. 17ന് വയനാട് മണ്ഡലത്തിലെ 3 റാലികളില്‍ രാഹുല്‍ പ്രസംഗിക്കും. നിലമ്ബൂര്‍, വണ്ടൂര്‍, തിരുവമ്ബാടി എന്നിവിടങ്ങളില്‍ പങ്കെടുക്കുമെന്നാണ് ഇപ്പോഴത്തെ തീരുമാനമെങ്കിലും മാറ്റം വന്നേക്കാം. അടുത്തയാഴ്ച പ്രിയങ്ക ഗാന്ധി വീണ്ടും കേരളത്തിലെത്തുമെന്ന് കെപിസിസി നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. തീയതി നിശ്ചയിച്ചിട്ടില്ല. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, ആലപ്പുഴ മണ്ഡലങ്ങളിലാണ് 16ന് രാഹുല്‍ എത്തുക.


Related UPdates
newsletter

Subscribe to our email newsletter