2
Thursday
April 2020

2
Thursday
April 2020

News UPDATES

കാശ്മീരില്‍ ബിജെപിക്ക് 'പച്ചയോട് ' മുഹബ്ബത്ത്

5th of April 2019

ജമ്മു ആന്റ് കാശ്മീര്‍:  വയനാട്ടില്‍ ലീഗിന്റെ പച്ച നിറമുളള പതാക വിവാദമാക്കുന്ന ബിജെപി ഇന്ത്യയുടെ അതിര്‍ത്തിയായ ജമ്മുകാശ്മീരില്‍ ബിജെപിക്ക് പച്ചയോട്  പെരുത്ത് മുഹബ്ബത്താണ്. ബിജെപി അവരുടെ ഔദ്യോഗിക നിറമായ കാവി വിട്ട്, കാശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പച്ച നിറമാണ് തെരഞ്ഞെടുത്തത്.  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പോസ്റ്ററുകളിലും നോട്ടീസുകളിലുമെല്ലാം കാവി പൂര്‍ണമായി ഒഴിവാക്കിയട്ടുണ്ട്.  ബിജെപി ചിഹ്നമായ താമര പോലും പച്ചയിലാണ് അച്ചടിച്ചിരിക്കുന്നത്.  
ശ്രീനഗറില്‍ ഫാറൂഖ് അബ്ദുള്ളയ്ക്ക് എതിരെ മത്സരിക്കുന്ന ശ്രീനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖാലിദ് ജഹാംഗിറിന്റെ പോസ്റ്ററുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.  ബിജെപിയുടെ പച്ചയോടുളള മുഹബ്ബത്തിനെ കളിയാക്കി മുന്‍ ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഓമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.  
ആകര്‍ഷണത്തിന് വേണ്ടി നിറം മാറ്റിയതാണ്. അല്ലാതെ ഇതില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നാണ് ബിജെപി സ്ഥാനാര്‍ഥിയായ ഖാലിദ് ജഹാംഗിറിന്റെ പക്ഷം. 




 


Related UPdates
newsletter

Subscribe to our email newsletter