5
Sunday
April 2020

5
Sunday
April 2020

News UPDATES

പ്രവേശന പരീക്ഷ മുഖേനയുള്ള യു.ജി/പി.ജി പ്രോഗ്രാമുകളിലേക്ക് ഏപ്രില്‍ 12 വരെ അപേക്ഷിക്കാം

5th of April 2019

 
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ പഠനവകുപ്പുകളിലെ പി.ജി പ്രവേശന പരീക്ഷക്കും, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേനയുള്ള യു.ജി/പി.ജി പ്രവേശന പരീക്ഷക്കും ഓണ്‍ലൈനായി ഏപ്രില്‍ 12 വരെ ഫീസ് അടക്കാനും രജിസ്റ്റര്‍ ചെയ്യാനും അവസരമുണ്ടാകും.  വിജ്ഞാപന പ്രകാരം വിവിധ കോഴ്‌സുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷാഫീസ്: ജനറല്‍ 350 രൂപ. എസ്.സി/എസ്.ടി 150 രൂപ.  ഒന്നില്‍ കൂടുതല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ അധിക പ്രോഗ്രാമിനും 50 രൂപ വീതം അടക്കണം. വിജ്ഞാപനവും പ്രവേശന പരീക്ഷാ സമയക്രമവും www.cuonline.ac.in എന്ന വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017.  

എം.എ ജേണലിസം പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു 
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പിലും കോളേജുകളിലും നടത്തുന്ന എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തിയതി ഏപ്രില്‍ 12. പ്രവേശന പരീക്ഷ മെയ് മൂന്നിന്. വിവരങ്ങള്‍ www.cuonline.ac.in വെബ്‌സൈറ്റില്‍.   

26 ലെ ബി.കോം പരീക്ഷാ സമയത്തില്‍ മാറ്റം 
കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ 26-ന് നടത്തുന്ന കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ ബി.കോം/ബി.കോം വൊക്കേഷണല്‍ (സി.യു.സി.ബി.സി.എസ്.എസ്) പേപ്പര്‍ ബി.സി.എം 3ബി 04 കോര്‍പ്പറേറ്റ് അക്കൗണ്ടിംഗ് (2017 പ്രവേശനം മാത്രം) റഗുലര്‍ പുനഃപരീക്ഷ രാവിലെ 9.30 മുതല്‍ 12.30 വരെയായിരിക്കും.   

ബി.എസ്.സി നഴ്‌സിംഗ് സപ്ലിമെന്ററി പരീക്ഷാ കേന്ദ്രം 
കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബി.എസ്.സി നഴ്‌സിംഗ് സപ്ലിമെന്ററി പരീക്ഷക്ക് കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ കോളേജുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ കോഴിക്കോട്, വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം കോളേജ് ഓഫ് നഴ്‌സിംഗിലാണ് പരീക്ഷ എഴുതേണ്ടത്.   

പരീക്ഷാ അപേക്ഷ 
കാലിക്കറ്റ് സര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക് (2004 സ്‌കീം-2009 മുതല്‍ 2011 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഏപ്രില്‍ 12 വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ 17 വരെയും ഫീസടച്ച് ഏപ്രില്‍ 24 വരെ രജിസ്റ്റര്‍ ചെയ്യാം.  

പരീക്ഷാഫലം 
കാലിക്കറ്റ് സര്‍വകലാശാല 2018 നവംബറില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ/ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. ബി.എ/ബി.എസ്.സി/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 22 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാന്‍ സഹിതം 24-നകം ലഭിക്കണം. ബി.കോം/ബി.ബി.എ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തിയതി പിന്നീട് അറിയിക്കും.    
കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എ (പോസ്റ്റ് അഫ്‌സല്‍-ഉല്‍-ഉലമ) സി.യു.സി.എസ്.എസ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 16 വരെ അപേക്ഷിക്കാം.   
കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. 
  
എം.ബി.എ പുനര്‍മൂല്യനിര്‍ണയ ഫലം  
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.ബി.എ (റഗുലര്‍/ഈവനിംഗ്) ജൂണ്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.  

ബി.വോക് പ്രാക്ടിക്കല്‍ പരീക്ഷ 
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.വോക് സോഫ്‌റ്റ്വെയര്‍ ഡവലപ്‌മെന്റ്/സോഫ്‌റ്റ്വെയര്‍ ടെക്‌നോളജി പ്രാക്ടിക്കല്‍ പരീക്ഷാ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍ 


 


Related UPdates
newsletter

Subscribe to our email newsletter