20
Thursday
February 2020

20
Thursday
February 2020

News UPDATES

മുസ്ലിം ലീഗിനെതിരെ യോഗി ആദിത്യനാഥ്

5th of April 2019

മുസ്ലിം ലീഗിനെതിരെ യോഗി ആദിത്യനാഥ് 

കോണ്‍ഗ്രസിന് ലീഗ് വൈറസേറ്റു 
വയനാട്ടില്‍ മുസ്ലിം ലീഗാണ് രാഹുലിന് പിന്തുണ നല്‍കിയത് 

ഉത്തര്‍ പ്രദേശ് : മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നും ഈ വൈറസ് കോണ്ഡഗ്രസിനെ ബാധിച്ചെന്നും യോഗി പറഞ്ഞു.  ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷേറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. 

ഒരിക്കല്‍ നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന് ഈ വൈറസ് ഏറ്റിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരുമെന്നും യോഗി പറഞ്ഞു. അമേഠിയില്‍ പരാജയം ഉറപ്പായത് കൊണ്ടാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയതെന്നും അവിടെ മുസ്ലീംലീഗാണ് രാഹുലിന് പിന്തുണ നല്‍കുന്നതെന്നും യോഗി ആരോപിച്ചു.  


 


Related UPdates
newsletter

Subscribe to our email newsletter