2
Tuesday
June 2020

2
Tuesday
June 2020

UPDATES

ലീഗിന് മൂന്നാം സീറ്റിന് പകരം കോണ്‍ഗ്രസ് ബദല്‍ നിര്‍ദേശങ്ങള്‍ വെച്ചു?

2nd of March 2019

ലീഗിന് മൂന്നാം സീറ്റിന് പകരം കോണ്‍ഗ്രസ് ബദല്‍ നിര്‍ദേശങ്ങള്‍ വെച്ചു?

കോഴിക്കോട്:പാര്‍ലമെന്റ് തെരഞ്ഞോടുപ്പില്‍ യുഡിഎഫ് സീറ്റ് ധാരണ ചര്‍ച്ചകള്‍ അവസാനത്തിലേക്ക്.യുഡിഎഫിലെ രമ്ടാം കക്ഷിയായ മുസ്ലിം ലീഗ് ചോദിച്ച അധിക സീറ്റ് നല്‍കാനാവില്ലെന്ന് കേണ്‍ഗ്രസ് അറിയിച്ചതായാണ് വിവരം.പക്ഷെ ലീഗ് മൂന്ന് സീറ്റെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നുണ്ട്.പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മൂന്ന് സീറ്റിന് ലീഗിന് അര്‍ഹതയുണ്ടെന്ന് തന്നെയാണ്.സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ച സജീവമായതോടെയാണ് പാര്‍ട്ടി നേതൃത്വം യുഡിഎഫില്‍ വിഷയം ഉന്നയിച്ചത്.അതെ സമയം മൂന്നാം സീറ്റിന് പകരം കോണ്‍ഗ്രസ് ബദല്‍ നിര്‍ദേശങ്ങള്‍ ലീഗിന് മുമ്പില്‍ വെച്ചിട്ടുണ്ട്.മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതിയായ പാര്‍ലമെന്റ് ബോര്‍ഡ് കൂടി ഇക്കാര്യത്തില്‍ തീരുമാനമെടക്കാനാണ് സാധ്യത.ആറിന് ബുധനനാഴ്ച പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയില്‍ ചേരുന്നുണ്ട്.നാളെ കേരള കോണ്‍്ഗ്രസുമായും ചര്‍ച്ച നടത്തി ബുധനാഴ്ചക്കകം യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് അവസാനമാകും


Related UPdates
newsletter

Subscribe to our email newsletter