2
Tuesday
June 2020

2
Tuesday
June 2020

News UPDATES

നാളെ മുതൽ മിഠായിതെരുവിൽ കടകൾ തുറക്കും

11th of May 2020

കോഴിക്കോട് മിഠായി തെരുവില്‍ നാളെ മുതല്‍ എല്ലാ കടകളും തുറക്കും. ഇന്ന് ജില്ലാ കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.

കടകളുടെ വലിപ്പം സംബന്ധിച്ചും ഒരു കടയില്‍ ഒരേ സമയം എത്ര പേരെ കയറ്റാന്‍ കഴിയും എന്നതും കടയുടമകള്‍ സത്യവാങ്മൂലം നല്‍കണം. സാധനങ്ങള്‍ വാങ്ങിക്കാനല്ലാതെ ആരേയും മിഠായി തെരുവിലേക്ക് പ്രവേശിപ്പിക്കുകയില്ല. തെരുവ് കച്ചവടം പോലുള്ളവയും ഉണ്ടാവില്ല. അങ്ങനെയുണ്ടായാല്‍ പിഴ ശിക്ഷയടക്കമുള്ളവ ചുമത്താനും ചര്‍ച്ചയില്‍ തീരുമാനമുണ്ടായി. മറ്റെല്ലായിടങ്ങളിലും കടകളില്‍ തുറക്കാന്‍ അനുവദിച്ചിട്ടും മിഠായി തെരുവില്‍ അനുവാദമില്ലാത്തതില്‍ വ്യാപാരികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു.


Related UPdates
newsletter

Subscribe to our email newsletter