6
Saturday
June 2020

6
Saturday
June 2020

News UPDATES

മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാൻ ചെയ്യേണ്ടത്

6th of May 2020

ലോക് ഡൗൺ മൂലം ഒരു ജില്ലയിൽ നിന്ന് മറ്റ് ജില്ലയിലേക്ക് യാത്ര ചെയ്യാൻ ഏർപ്പെടുത്തിയ നിയന്ത്രത്രണങ്ങൾക്ക് ഇളവ് അനുവദിച്ചു. വളരെ അത്യായാവശ്യക്കാർക്ക് അതത് പോലീസ് സ്റ്റേഷനിൽ നിന്നും പാസ് വാങ്ങി യാത്ര ചെയ്യാം. മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ള്‍​ക്ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും പാ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് അ​താ​ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ പാ​സ് ന​ല്‍​കു​മെ​ന്ന് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ അ​റി​യി​ച്ചു.

വി​വാ​ഹ ച​ട​ങ്ങു​ക​ള്‍, ജോ​ലി സം​ബ​ന്ധ​മാ​യ യാ​ത്ര​ക​ള്‍, കു​ടു​ങ്ങി കി​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍, കു​ടു​ങ്ങി കി​ട​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ വീ​ട്ടി​ല്‍ എ​ത്തി​ക്കു​ക, വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​വ​ര്‍, ശ​വ​സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍, മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യാ​ണ് പാ​സ് അ​നു​വ​ദി​ക്കു​ക.

അ​പേ​ക്ഷ​യോ​ടൊ​പ്പം ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, വോ​ട്ടേ​ഴ്‌​സ് ഐ​ഡി തു​ട​ങ്ങി​യ​വ കൈ​വ​ശം ക​രു​ത​ണം. എ​ന്നാ​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്കു ജി​ല്ല വി​ട്ടു​ള്ള യാ​ത്ര​യ്ക്ക് പാ​സ് ആ​വ​ശ്യ​മി​ല്ല.

പോ​ലീ​സി​ന്‍റെ വെ​ബ്‌​സൈ​റ്റ്, സ്റ്റേ​റ്റ് പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​ര്‍ കേ​ര​ള ഫേ​സ്ബു​ക്ക് പേ​ജ് എ​ന്നി​വ​യി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള പാ​സി​ന്‍റെ മാ​തൃ​ക​യു​ടെ പ്രി​ന്‍റ് ഔ​ട്ട് പൂ​രി​പ്പി​ച്ച്‌ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ന​ല്‍​ക​ണം. ഇ-​മെ​യി​ല്‍ വ​ഴി​യും അ​താ​ത് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​കാം.

മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി അ​ല്ലാ​ത്ത യാ​ത്ര​യ്ക്ക് വൈ​കു​ന്നേ​രം ഏ​ഴു മു​ത​ല്‍ രാ​വി​ലെ ഏ​ഴു വ​രെ​യു​ള്ള യാ​ത്ര ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു വ​രെ യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക.

 


Related UPdates
newsletter

Subscribe to our email newsletter