6
Saturday
June 2020

6
Saturday
June 2020

News UPDATES

കൊറോണക്കാലത്ത് വൈറലായി കൊവിഡ് റൺ വീഡിയോ ഗെയിം

3rd of May 2020

കൊറോണക്കാലത്ത് വീട്ടിലിരുപ്പിന്റെ മടുപ്പ് മാറ്റുവാനും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രചരിപ്പിക്കാനുമായി ആരോഗ്യ വകുപ്പ് തയ്യാറക്കിയ കൊവിഡ് റണ്‍ എന്ന വീഡിയോ ഗെയിം വൈറലായിരിക്കുകയാണ്.

ചീഫ് വിപ്പ് കെ. രാജന്‍ വീഡിയോ ഗെയിം പ്രകാശനം നിര്‍വഹിച്ചു.ആരോഗ്യകേരളം, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവ ത്രിലോക് ഐ ടി സര്‍വീസസുമായി ചേര്‍ന്നാണ് ഗെയിം തയ്യാറാക്കിയത്.

കൊറോണ വൈറസിനെതിരേ പോരാടുന്ന ലോകത്തിലെ എല്ലാ ആരോഗ്യപ്രവര്‍ത്തകരോടും ഉള്ള ബഹുമാനസൂചകമായി ആണ് ഗെയിം പുറത്തിറക്കിയത്.

ഇതൊരു ടു ഡി റണ്ണിങ് ഗെയിം ആണ്. സ്റ്റേ ഹോം സ്റ്റേ സേഫ് എന്ന ആശംസയോടെ ആണ് ഗെയിം തുടങ്ങുന്നത്. സുരക്ഷാ നിര്‍ദേശങ്ങളും ഗെയിമിനൊപ്പം പ്രചരിപ്പിക്കുന്നു. www.gamecovidrun.com എന്ന വെബ്‌സൈറ്റില്‍നിന് ഗെയിം ഡൗണ്‍ലോഡ് ചെയ്യാം


Related UPdates
newsletter

Subscribe to our email newsletter