6
Saturday
June 2020

6
Saturday
June 2020

News UPDATES

ഞായറാഴ്ചകൾ പൂർണ അവധി; നാളെ നിയന്ത്രണം കർശനമാവില്ല

2nd of May 2020

ഞായറാഴ്ചകൾ സംസ്ഥാനത്ത് പൂർണ അവധിയായിരിക്കുമെന്നും കടകൾ തുറക്കാൻ പാടില്ലെന്നും വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .ഇന്ന് വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നാളെ ഞായറാഴ്ച ആയതിനാല്‍ ഇക്കാര്യങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ കുറച്ച്‌ വിഷമമുണ്ടാകുമെന്നും അതുകൊണ്ട് പറ്റുന്നവരെല്ലാം ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണതോതില്‍ കൊണ്ടുവരാനാകണമെന്നും അദ്ദേഹം അറിയിച്ചു.

മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അവശ്യ സേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ മേയ് 15 വരെ പ്രവര്‍ത്തിക്കാം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി,​ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Related UPdates
newsletter

Subscribe to our email newsletter