23
Friday
October 2020

23
Friday
October 2020

Stories UPDATES

ഹൈന്ദവ പുരോഹിതൻ്റെ മൃതദേഹം ചുമന്ന് മുസ്ലിം യുവാക്കൾ

30th of April 2020

ഇന്ത്യയിൽ വർഗീയത  പടർത്താൻ സംഘപരിവാർ ശ്രമിക്കുമ്പോൾ  ഇന്ത്യ മതേതര സ്വഭാവം കാട്ടുന്ന കാഴ്ചയാണ് ഈ റമദാൻ മാസത്തിലും കാണാൻ കഴിയുന്നത്. കൊറോണക്കാലത്ത് മരണപ്പെട്ട ഹൈന്ദവ സഹോദരനെ മറമാടാൻ ആളുകൾ പങ്കെടുക്കാതിരുന്നപ്പോൾ ജയ് റാം വിളിച്ച് മുസ്ലിം ചെറുപ്പക്കാർ ചടങ്ങിന് നേതൃത്വം നൽകിയത് സാമൂഹ്യ മാധ്യമങ്ങൾ വൈറലായതിന് പിന്നാലെ പുതിയ മാതൃക വാർത്ത എത്തിയിരിക്കുന്നത്.

മരണപ്പെട്ട ഹിന്ദു വിശ്വാസിയായ ക്ഷേത്രപുരോഹിതന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് നോമ്ബുകാരായ മുസ്‌ലിം യുവാക്കള്‍ ശവമഞ്ചവും തോളിലേറ്റിക്കൊണ്ടുപോവുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോൾ വൈറലായിരിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ മീററ്റിലെ ഷാഹ്പീര്‍ ഗേറ്റില്‍ താമസിക്കുന്ന ക്ഷേത്ര പുരോഹിതന്‍ രമേശ് മാത്തൂര്‍ (68) ചൊവ്വാഴ്ചയാണ് അന്തരിച്ചത്. മരണപ്പെടുന്ന സമയത്ത് ഭാര്യയും ഇളയ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിലായിരുന്ന മൂത്ത മകനും മറ്റ് ബന്ധുക്കള്‍ക്കുമൊന്നും സ്ഥലത്തെത്താനായില്ല. മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോവുന്നതിനായി രമേശിന്റെ കുടുംബത്തിന് നാലുപേരുടെയെങ്കിലും സഹായം ആവശ്യമായിരുന്നു. എന്നാല്‍, കുടുംബത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് അയല്‍വാസികളായ നിരവധി മുസ്‌ലിം യുവാക്കളാണ് മരണപ്പെട്ട രമേശിന്റെ ശവമഞ്ചം ചുമക്കുന്നതിനും സംസ്‌കാരത്തിനുള്ള സഹായത്തിനുമായി ഓടിയെത്തിയത്. വെളുത്ത വസ്ത്രത്തില്‍ പൊതിഞ്ഞ് ജമന്തി പൂക്കള്‍ കൊണ്ട് അലങ്കരിച്ച മൃതദേഹവും തോളിലേറ്റിക്കൊണ്ട് മുസ്‌ലിം യുവാക്കള്‍ പോവുന്നത് ഇന്ത്യൻ മതേതര സൗഹൃദ കാഴ്ചയാവുകയാണ്.

കോളനിയിലെ എല്ലാ മുസ്‌ലിംകളും ഞങ്ങള്‍ക്ക് സഹോദരന്‍മാരെപ്പോലെയാണെന്നും മകന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.


Related UPdates
newsletter

Subscribe to our email newsletter