6
Saturday
June 2020

6
Saturday
June 2020

Stories UPDATES

ഒന്നിച്ച് അവർ കളിക്കാനിറങ്ങിയത് മരണത്തിലേക്ക്

30th of April 2020

അവർ മൂന്ന് പേരും ഒന്നിച്ച് കളിക്കാനിറങ്ങിയത് തൊട്ടപ്പുറത്തെ  ചതുപ്പിലേക്കായിരുന്നു. വീട്ടുകാർ കുട്ടികൾ തൊട്ടടുത്ത് കളിക്കുന്നുണ്ടെന്ന് കരുതി നോമ്പ് തുറക്കുകയായിരുന്നു.നോമ്പ് തുറ കഴിഞ്ഞിട്ടും കുട്ടികളെ കാണാനില്ലാതെ അന്വേഷിച്ചപ്പോഴാണ് തൊട്ടപ്പറുത്ത് ചതുപ്പ് നിലയിത്തിൽ മൂന്ന് ചേതനയറ്റ ശരീരങ്ങൾ കണ്ട വാർത്ത കാസർഗോഡ് കലൂരാവിയെ ഗ്രാമത്തെ ഞെട്ടിച്ചിരിക്കുകയാണ്.

കല്ലുരാവി ബാവനഗര്‍ കാപ്പില്‍ വെള്ളക്കെട്ടിലെ ചതുപ്പില്‍ മുങ്ങിയാണ് മൂന്ന് കുട്ടികളും മരിച്ചത്. നൂറുദ്ദീന്‍ - മഅ്‌റൂഫ ദമ്ബതികളുടെ മകന്‍ ബാഷിര്‍ (നാല്), നാസര്‍ - താഹിറ ദമ്ബതികളുടെ മകന്‍ അജ്‌നാസ് (ആറ്), സാമിര്‍ - റസീന ദമ്ബതികളുടെ മകന്‍ നിഷാദ് (ആറ്)എന്നിവരാണ് മരിച്ചത്. ഒരു വീട്ടില്‍ തന്നെയാണ് മൂന്ന് കുട്ടികളും. വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു മൂന്നു കുട്ടികളും.

ഈ സമയത്തു ശക്തമായ മഴ ഉണ്ടായതിനാലും നോമ്ബ് തുറ സമയവും ആയതിനാല്‍ കുട്ടികള്‍ വീടിനടുത്തു തന്നെയെന്ന് വീട്ടുകാരും വിചാരിച്ചു. മഗ്രിബ് നിസ്‌കാരത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന്റെ 200 മീറ്റര്‍ അപ്പുറത്താണ് ചതുപ്പ് സ്ഥിതി ചെയ്യുന്നത്. ഇത് കഴിഞ്ഞ ദിവസം പരിസരവാസികളായ ഏതാനും പേര്‍ ചേര്‍ന്ന് വൃത്തിയാക്കിയിരുന്നു.

അജ്‌നാസും നിഷാദും കടപ്പുറം പി പി ടി എസ് എല്‍ പി സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥികളാണ്. മുന്‍ നഗരസഭാ കൗണ്‍സിലര്‍ റഹ് മത്ത് മജീദിന്റെ മകളുടെ മകനാണ് ബാഷിര്‍.

കടപ്പാട്: കാസർഗോഡ് വാർത്ത


Related UPdates
newsletter

Subscribe to our email newsletter