6
Saturday
June 2020

6
Saturday
June 2020

News UPDATES

മലപ്പുറത്ത് ലോക്ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം

30th of April 2020

മലപ്പുറത്ത്  ലോക്ക്ഡൗണ്‍ ലംഘിച്ച്‌ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത് . നൂറോളം അതിഥി തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനത്തിന് നേരെ പൊലീസ് ലാത്തി വിശീ. സംഭവ സ്ഥലമായ ചട്ടിപ്പറമ്പിൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

രാവിലെയോടെയായിരുന്നു സംഭവം . ഡിവൈഎസ്പിയും മൂന്ന് എസ്‌ഐമാരുമടക്കമുള്ള പൊലീസ് സംഘമാണ് സ്ഥലത്ത് ഇപ്പോള്‍ ക്യാമ്ബ് ചെയ്യുന്നത്. പ്രകടനത്തിനു പിന്നില്‍ തൊഴിലാളികളല്ലാതെ മറ്റാരെങ്കിലുമുണ്ടോ, ആരെങ്കിലും ആസൂത്രണം ചെയ്തതാണോ ഈ പ്രതിഷേധം എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട് .


Related UPdates
newsletter

Subscribe to our email newsletter