1st of April 2020
കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ്വേ ജീവനക്കാരനായിരുന്നു ഡേവിഡ്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇയാള്‍. അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3800 ആയി. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു.
അമേരിക്കയിൽ അടുത്ത രണ്ടാഴ്ച ഏറ്റവും മോശപ്പെട്ട കാലമെന്ന് പ്രസിഡൻ്റ് ട്രo പ് പറഞ്ഞു.
മലപ്പുറത്ത് 47 പേർക്ക്.
കനത്ത ജാഗ്രതാ നിർദ്ദേശം. കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
ലോക്ക് ഡൗൺ കാലത്ത് നിർത്തിവച്ചിരിക്കുന്ന ട്രെയിൻ സർവീസ് ഓഗസ്റ്റ് 12നുശേഷമേ തുടങ്ങുവെന്ന് റെയിൽവേ. മാർച്ച് 22 മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്.കോവിഡ് വ്യാപനം തടയാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ തീയതി പിന്നെയും നീണ്ടേക്കാമെന്നും സൂചനയുണ്ട്.
മാർച്ചു 22 നു ശേഷം അതിഥി തൊഴിലാളികൾക്ക് വേണ്ടിയും സ്പെഷ്യൽ ട്രെയിനുകളും മാത്രമാണ് സർവീസ് നടത്തിയത്. രാജധാനി, മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ പ്രത്യേക സര്‍വീസുകള്‍ തുടരും.
ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 12 വരെ ബുക്ക് ചെയ്ത എല്ലാ റെഗുലര്‍ ട്രെയിനുകളുടെ ടിക്കറ്റും റദ്ദാക്കി. മുഴുവന്‍ തുകയും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തിരികെ കിട്ടും. എങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 230 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും റെയിൽവെ അറിയിച്ചു.
കൂടുതൽ പ്രത്യേക തീവണ്ടി സർവീസുകൾക്ക് വേണ്ടി ടൈം ടേബിൾ വീണ്ടും റെയിൽവേ പുറത്തിറക്കും.രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീവണ്ടി സർവീസുകൾ വൈകുന്നത്
'ഇത് ഞാനുണ്ടാക്കിയ പ്രൊജക്റ്റാണു. വാരിയൻകുന്നനെ പഠിച്ചു. നാലഞ്ചുകൊല്ലം ഗവേഷണം ചെയ്തു. ഡയറക്ടറെ കണ്ടു. സ്റ്റാറിനെക്കണ്ടു. കഥ പറഞ്ഞു. പ്രൊഡക്ഷൻ കമ്പനിയാക്കി. പ്രൊഡ്യൂസറെ കണ്ടെത്തി. എതിർക്കുന്നവരുടെ ശത്രു ഞാനല്ല, വാരിയൻകുന്നനാണെന്ന ബോധ്യം എനിക്കുണ്ട്. അത് ബോധ്യപ്പെടുത്തി പ്രൊജക്റ്റ് മുന്നോട്ടുകൊണ്ടുപോകും. വാരിയം കുന്നനിൽ തീർച്ചയായും ഞാനുണ്ടാകും"
തിരക്കഥാ കൃത്ത് റമീസ് മുഹമ്മദ് പുതിയ വിവാദങ്ങളോട് പ്രതികരിച്ചു. വാരിയൻ കുന്നൻ' ഇറങ്ങും. പ്രിഥ്വിരാജ് നായകനാകും. ആഷിക് അബു സംവിധാനം ചെയ്യും. റിലീസ് ദിനത്തിൽ ബിഗ്സ്ക്രീനിൽ മറ്റു പേരുകൾക്കൊപ്പം മലയാളികൾ വായിക്കും: "ഗവേഷണം, കഥ, തിരക്കഥ- റമീസ് മുഹമ്മദ്."
കുവൈത്ത് സിറ്റി:കുവെത്തില്‍ ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കുവൈത്ത് നര്‍കോട്ടിക്സ് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റാണ് യുവാവിനെ പിടികൂടിയത്. ഓപ്പറേറഷന്‍സ് റൂമില്‍ അധികൃതര്‍ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുകയും തുടര്‍ന്ന് പ്രോസിക്യൂഷന്റെ അനുമതിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളുടെ പക്കല്‍ നിന്നും ഏഴ് കിലോഗ്രാം മയക്കുമരുന്നിനൊപ്പം ഇത് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും നിന്ന് പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
ഗോവ പനാജിയിലാണ് സംഭവം
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് അശ്ലീല കമന്റ് നടത്തിയതിന് ഗോവ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ഓണ്‍ലൈന്‍ ക്ലാസിനിടെ ചിത്രങ്ങള്‍ കമന്റായി പോസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയില്‍ പറയുന്നു.
സംഭവത്തിന് പിന്നില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണെന്ന് സംശയിക്കുന്നതായി ക്രൈം ബ്രാഞ്ച് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. പനജിയിലെ സ്കൂളിലെ അധ്യാപകര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഗോവയില്‍ ലോക്ക്ഡൗണ്‍ കാരണം മിക്ക സ്കൂളുകളും ഓണ്‍ലൈന്‍ വഴിയാണ് കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നത്.
ആഷിക് അബു സംവിധാനം ചെയ്യുന്ന 'വാരിയൻ കുന്നൻ' സിനിമക്കെതിരെ സിനിമ നിർമിക്കുമെന്ന് പ്രഖ്യാപിച്ചവർ ചരിത്രത്തെ അപനിർമിതി നടത്തി വർഗീയത പടർത്താൻ ശ്രമിക്കുന്നവരാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പെട്രോളിന് 21പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് വർധിച്ചത്.
യു.പി ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെ കടുത്ത മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കീഴിലെ കുട്ടികളുടെ ഷെല്‍ട്ടര്‍ ഹോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിച്ച സംഭവം പരാമര്‍ശിച്ചതിനെതിരെയാണ് പ്രിയങ്ക ഗാന്ധിക്കെതിരെ യു.പി ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചത്.
താന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണെന്നും സത്യം വിളിച്ചു പറയുന്നതില്‍നിന്നും ആര്‍ക്കും തന്നെ തടയാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച് സര്‍ക്കാര്‍ വെറുതെ സമയം പാഴാക്കുകയാണെന്നും അവര്‍ ചെയ്യുന്നതൊന്നും തന്നെ ബാധിക്കുന്നതേയില്ല എന്നും പ്രിയങ്ക ട്വിറ്ററില്‍ പ്രതികരിച്ചു.
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 45 വര്‍ഷമായ സന്ദര്‍ഭത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം വന്നതെന്നതും ശ്രദ്ധേയമാണ്. അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പ്രിയങ്ക ട്വിറ്ററിലൂടെ കടുത്ത പ്രതികരണം രേഖപ്പെടുത്തിയത്.
‘യു.പിയിലെ ജനങ്ങള്‍ക്കുവേണ്ടി പൊതുപ്രവര്‍ത്തനം ചെയ്യുക എന്നതാണ് എന്നില്‍ നിക്ഷിപ്തമായ കാര്യം. സത്യം വെളിച്ചെത്തുകൊണ്ടുവരിക എന്നതും അതില്‍ ഉള്‍പ്പെടും. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുക എന്നത് എന്റെ രീതിയല്ല. എന്നെ ഭീഷണിപ്പെടുത്തി യു.പി സര്‍ക്കാര്‍ വെറുതെ സമയം പാഴാക്കുകയാണ്’, പ്രിയങ്ക ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. യു.പി കോണ്‍ഗ്രസിന്റെ പ്രത്യേക ചുമതലയുള്ള നേതാവുകൂടിയാണ് പ്രിയങ്ക.
അതെ സമയം മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് യു.പി ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചത്. ഉത്തര്‍പ്രദേശിലെ ഉയര്‍ന്ന കോവിഡ് നിരക്കില്‍ ബി.ജെ.പിക്ക് കീഴിലുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ പ്രിയങ്ക ഉന്നയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ച 'കോവിഡില്‍ ഉയര്‍ന്ന മരണനിരക്കാണ്' എന്ന പരാമര്‍ശം പിന്‍വലിക്കാന്‍ ആഗ്ര ഭരണകൂടം പ്രിയങ്കയോട് ആവശ്യപ്പെട്ടിരുന്നു
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയ പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി കേസെടുത്തു.
CPIM നെടുവ ലോക്കൽ കമ്മിറ്റിയാണ് പരപ്പനങ്ങാടിയിൽ പ്രതിഷേധം നടത്തിയത്.
കോവിഡ് 19 പശ്ചാത്തലത്തിൽ നാട്ടിൽ വരുന്ന പ്രവാസികൾക്ക് ക്വാറൻ്റൈൻ സൗകര്യം ഏർപ്പെടുത്താത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് CPIM നെടുവ ലോക്കൽ കമ്മിറ്റി പരപ്പനങ്ങാടിയിൽ നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി.
വിദേശ രാജ്യങ്ങളിൽ രോഗഭീതിയിൽ കഴിയുന്നവർ അവിടെത്തന്നെ തുടർന്നാൽ മതിയെന്ന തരത്തിലുള്ള സർക്കാർ സമീപനങ്ങൾ തിരുത്തണമെന്നും, പ്രവാസികളെ പെരുവഴിയിൽ നിർത്തുന്ന രീതിയിൽ ക്വാറന്റൈൻ നിഷേധിക്കുന്ന നിലപാടുകൾ ജനം തിരിച്ചറിയുന്നുണ്ടെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. പ്രവാസി മലയാളികൾക്ക് കേരളത്തിൽ രണ്ടരലക്ഷം പേർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചുവെന്നും, നെടുവ ലോക്കൽ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
വിദേശ മലയാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നയങ്ങൾക്ക് കേരള സർക്കാരിന് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയാണെന്ന് മന്ത്രി എകെ ബാലൻ.
വിദേശികൾക്ക് നാട്ടിൽ വരാൻ പി.പി.ഇ കിറ്റും കോവിഡ് പരിശോധനയും വേണ്ടെന്നും ഫെസ്ഷീൽഡും മാസ്കും മതിയെന്നുള്ള തരത്തിൽ കേരള സർക്കാർ കേന്ദ്രത്തിനെഴുതിയ കത്തിനുള്ള മറുപടിയാണ് ലഭിച്ചതെന്നും അത് അഭിനന്ദനവും അംഗീകാരവുമായി കണക്കാക്കുന്നത് അല്പത്തരമാണെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞതിനോട് രൂക്ഷമായ ഭാഷയിലാണ് മന്ത്രി എ കെ ബാലൻ മറുപടി പറഞ്ഞത്.
കേരള സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കിട്ടിയ കേന്ദ്ര സർക്കാരിന്റെ അഭിനന്ദനം തന്നെയാണ് കത്തെന്നും, 'കോംപ്ലിമെന്റി' എന്ന വാക്കിന്റെ അര്‍ഥം കേന്ദ്ര മന്ത്രി ചോദിച്ച് മനസിലാക്കണമെന്നും അദ്ധേഹം പറഞ്ഞു.
അൽപത്തരത്തെ കളിയാക്കിച്ചിരിച്ച് സോഷ്യൽ മീഡിയ
യുപിഎ ഗവണ്മെന്റിന്റെ കാലത്തെ ഇന്ധന വിലവർദ്ധനവിനെതിരെ ട്വിറ്ററിലും ഫേസ്ബുക്കിലും ഇട്ട തന്റെ പോസ്റ്റുകൾ പിൻവലിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ദിനേനെയുള്ള പെട്രോൾ ഡീസൽ വില വർദ്ധനവിനെ പശ്ചാത്തലത്തിൽ തന്റെ പഴയപോസ്റ്റുകൾക്ക് താഴെവെന്ന് കമന്റിലൂടെ പൊതുജനങ്ങൾ തന്റെ ഇപ്പോഴത്തെ നിലപാട് ചോദിക്കുമ്പോഴാണ് നടന് നാണം കെട്ട് അവ തെരെഞ്ഞുപിടിച്ച് ഡിലീറ്റ് ചെയ്യേണ്ടി വന്നത്.
മോഡി ഗവണ്മെന്റിനെതിരെ വിമർശനങ്ങളുമായി വരുന്നവരെല്ലാം രാജ്യദ്രോഹികളും ദേശവിരുദ്ധരമാണെന്ന് ചാപ്പകുത്തപ്പെടുന്ന സാഹചര്യത്തിൽ, ഗവണ്മെന്റിന്റെ ശരികേടുകൾക്കെതിരെ മിണ്ടാതെ മൗനത്തിലാണ്ട നടന്മാരും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും അനവധിയുണ്ട്. അവർക്ക് വിമർശനങ്ങൾ എല്ലാം പഴയ കാര്യങ്ങളാണ്, രണ്ട് യുപിഎ ഗവണ്മെന്റുകളുടെ കാലത്തും ന്യായവും അന്യായവുമായ വിവിധ കാര്യങ്ങൾക്ക് വിമർശനങ്ങളുടെ കൂരമ്പുകൾ എയ്തുവിട്ടവരാണ് അവർ.
2012 മുതലുള്ള തന്റെ പോസ്റ്റുകളാണ് നടൻ ഡിലീറ്റ് ചെയ്തത്. സോഷ്യൽ മീഡിയ ചോദിക്കുന്നത്, ഡിലീറ്റ് ചെയ്തത്തിനർത്ഥം ഇപ്പോഴത്തെ ഇന്ധനവില ജനങ്ങളെ ബാധിക്കില്ലന്നാണോ എന്നാണ്. തങ്ങളുടെ നയങ്ങളെ എതിർക്കുന്നവരെ മുഴുവനും ദേശവിരുദ്ധർ, സർക്കാർ വിരുദ്ധർ എന്ന് മുദ്രകുത്തുന്നു. അതിനാൽ, ആരും ‘ട്രോൾ-റിസ്ക്’ എടുക്കാൻ ആഗ്രഹിക്കുന്നില്ല. 'ട്രോളുകളിൽ സമയം നഷ്ടപ്പെടുത്താനില്ലെന്ന്' പറഞ്ഞ് എന്തും ട്വീറ്റ് ചെയ്യുന്നതിനിടയിൽ താൻ അതീവ ജാഗ്രത പാലിച്ചിട്ടുണ്ടെന്ന് ഷാരൂഖ് ഖാൻ ഇയ്യിടെ എ.ഐ.ബിക്ക് നൽകിയ അഭിമുഖത്തിൽ സമ്മതിച്ചിരുന്നു. സൂപ്പർ സ്റ്റാറുകളുടെ പഴയപോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ. ഈ ഒഴിഞ്ഞുമാറ്റം അൽപത്തരമാണെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്കും പ്രയാസങ്ങൾക്കും ആഗ്രഹങ്ങൾക്കുമൊപ്പമല്ല ജനങ്ങൾ നെഞ്ചേറ്റിനടക്കുന്ന സെലിബ്രിറ്റികളെന്നും പൊതുജനം ഒന്നടങ്കം പറയുന്നു.
പൗരത്വ ബില്ലും ഇന്ധനവില വർദ്ധനവുമടക്കം പല ജനവിരുദ്ധ വിഷയങ്ങളിലും വലിയ മൗനം പാലിക്കുന്ന നടന്മാർ കോൺഗ്രസിനും യുപിഎ സർക്കാരുകളെയും ട്വീറ്റുകളിലൂടെയും പോസ്റ്റുകളിലൂടെയും കടന്നാക്രമിക്കുന്നവരായിരുന്നു.
പാലക്കാട് ജില്ലയിൽ സ്ഫോടക വസ്തുക്കൾ നിറച്ച പൈനാപ്പിൾ കഴിച്ച് ഗർഭിണിയായ ആന ചെരിഞ്ഞ വിഷയത്തിൽ വിദ്വേഷപ്പ്രചരണവുമായി ബിജെപി നേതാവും മുൻ എം.പിയുമായ മനേക ഗാന്ധി രംഗത്തെത്തിയിരുന്നു.
സംഭവം നടന്നത് പാലക്കാടാണെങ്കിലും മലപ്പുറം ജില്ലയെ പ്രതി കൂട്ടിൽ നിർത്തിയായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. 'ദി മോസ്റ്റ് വയലൻ്റ് ഡിസ്ട്രിക്ട്' എന്ന് പറഞ്ഞായിരുന്നു ട്വിറ്ററിലും ഫേസ്ബുക്കിലും മനേക എഴിയത്. പിന്നീടങ്ങോട്ട് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ബോളിവുഡ് നടന്മാരുമടക്കം വിഷയം ഏറ്റെടുക്കുകയായിരുന്നു.
വേദനാജനകമായ സംഭവത്തിലേക്ക് വർഗീയ പ്രചരണങ്ങൾ കൂടി ചേർത്ത് ബി.ജെ.പി സൈബർ കേന്ദ്രങ്ങൾ വിഷയമേറ്റെടുത്തതോടെ, വസ്തുതകളറിയുന്ന ബിജെപി കേരള നേതാക്കൾ പോലും മലപ്പുറം ഹാഷ് ടാഗ് വെച്ച് ഫേസ്ബുക്കിലും ട്വിറ്ററിലും വെറുപ്പിൻ്റെ പ്രചാരകരായി മാറി.
മനേകാ ഗാന്ധിയുടെയും സംഘ് പരിവാറിൻ്റെയും വ്യാപകമായ വംശീയ പ്രചരണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്.
അതിദാരുണമായ സംഭവത്തിൽ പ്രധാന വിഷയങ്ങളെ ചർച്ച ചെയ്യാതെ, ഒരു ജനതക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത് അങ്ങേയറ്റം ലജ്ജാവഹമാണെന്ന് പാർവതി ട്വിറ്ററിലൂടെ തുറന്നടിച്ചു. പ്രിഥിരാജ് സുകുമാരൻ, ടോവിനോ തുടങ്ങിയവരും പരസ്യമായി വർഗീയ പ്രചരണത്തിനെതിരിൽ രംഗത്തെത്തിയിട്ടുണ്ട്.
പകയും സാമുദായിക അസഹിഷ്ണുതയും വംശീയതയും വളർത്തുന്ന രീതിയിൽ വിഷയങ്ങൾ വളച്ചൊടിക്കുന്ന മാധ്യമപ്രവർത്തകരും, കാര്യങ്ങളുടെ നിജസ്ഥിതിയന്വേഷിക്കാതെ അവയുടെ പ്രചാരകരാവുന്ന സെലിബ്രിറ്റികളും കാര്യങ്ങളറിഞ്ഞ് പ്രതികരിക്കുന്നവരായെങ്കിൽ എന്ന് ഞാനാശിക്കുന്നു,
കാര്യങ്ങക്കെ കൃത്യവും വ്യക്തവുമായി അറിയാനും അതിന്റെയെടിസ്ഥാനത്തിൽ പ്രതികരിക്കാനുമുള്ള പക്വത കാണിക്കേണ്ടവരാണ് നാമെന്നും പാർവതി ഫേസ്ബുക്കിൽ കുറിച്ചു.
ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ സൂചന മുന്നില്‍ക്കണ്ട് അടിയന്തര തയാറെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കാലവര്‍ഷം സാധാരണ നിലയിലായാല്‍ തന്നെ, ആഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. കോവിഡ് 19 മഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇതു മറ്റൊരു ഗുരുതര വെല്ലുവിളിയാകും. ഈ സാഹചര്യം മുന്നില്‍കണ്ട് കാലവര്‍ഷക്കെടുതി നേരിടാന്‍ പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്.
ക്വാറന്റൈന് സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ 27,000 കെട്ടിടങ്ങള്‍ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്.
അവയില്‍ ബാത്ത്റൂമോടു കൂടിയ രണ്ടര ലക്ഷത്തിലേറെ മുറികളുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കാനുള്ള കെട്ടിടങ്ങള്‍ വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായാണ് വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള വെല്ലുവിളി. ഇതിനുവേണ്ടി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം വൈകാതെ 'ഉംപണ്‍' ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറി ശക്തിപ്രാപിക്കും.
അതേസമയം, ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കാനിടയില്ലെന്നാണ് സൂചന. എന്നാല്‍, ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ 17 വരെ കനത്തമഴ പെയ്യും. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകും. ഇതേതുടര്‍ന്ന് കേരളത്തില്‍ വിവിധ ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപത്തെ തെക്കന്‍ അന്തമാന്‍ കടലിലുമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇത് വെള്ളിയാഴ്ചയോടെ ശക്തമാവും. ശനിയാഴ്ച വൈകുന്നേരത്തോടെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളില്‍ ചുഴലിക്കാറ്റാകും.
ആദ്യം വടക്കുപടിഞ്ഞാറേക്കും പിന്നീട് നേരെ വളഞ്ഞ് തെക്കുകിഴക്ക് ദിശയിലും നീങ്ങും. ഈ ന്യൂനമര്‍ദം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവിന് അനുകൂലമാകും. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാം. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനം വിലക്കി. 15, 16 തീയതികളില്‍ ബംഗാള്‍ ഉള്‍ക്കടലും അന്തമാനിലെ കടലും പ്രക്ഷുബ്ധമാവും. മത്സ്യബന്ധനത്തിന് പോയവര്‍ തിരികെ വരണം.
മഞ്ഞ മുന്നറിയിപ്പ് ഇങ്ങനെ,
ബുധനാഴ്ച ഇടുക്കി, വ്യാഴാഴ്ച ഇടുക്കി മലപ്പുറം, വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, ശനിയാഴ്ച എറണാകുളംഇടുക്കി, ആലപ്പുഴ, പാലക്കാട്
കോഴിക്കോട് മിഠായി തെരുവില്‍ നാളെ മുതല്‍ എല്ലാ കടകളും തുറക്കും. ഇന്ന് ജില്ലാ കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം.
കടകളുടെ വലിപ്പം സംബന്ധിച്ചും ഒരു കടയില്‍ ഒരേ സമയം എത്ര പേരെ കയറ്റാന്‍ കഴിയും എന്നതും കടയുടമകള്‍ സത്യവാങ്മൂലം നല്‍കണം. സാധനങ്ങള്‍ വാങ്ങിക്കാനല്ലാതെ ആരേയും മിഠായി തെരുവിലേക്ക് പ്രവേശിപ്പിക്കുകയില്ല. തെരുവ് കച്ചവടം പോലുള്ളവയും ഉണ്ടാവില്ല. അങ്ങനെയുണ്ടായാല്‍ പിഴ ശിക്ഷയടക്കമുള്ളവ ചുമത്താനും ചര്‍ച്ചയില്‍ തീരുമാനമുണ്ടായി. മറ്റെല്ലായിടങ്ങളിലും കടകളില്‍ തുറക്കാന്‍ അനുവദിച്ചിട്ടും മിഠായി തെരുവില്‍ അനുവാദമില്ലാത്തതില്‍ വ്യാപാരികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു.
കളക്ടറുടെ ഉത്തരവ് ലംഘിച്ച് കോഴിക്കോട് മിഠായിത്തെരുവില കട തുറന്ന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദ്ദീനെതിരെ കേസ്. രാവിലെയാണ് ടി നസിറുദ്ദീന്‍ കോഴിക്കോട് മിഠായിത്തെരുവിലെ തന്റെ തുണിക്കട തുറക്കാനെത്തിയത്. മിഠായിത്തെരുവിലും പാളയത്തും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. ഇത് ലംഘിച്ചായിരുന്നു കട തുറന്നത്.
പൊലീസെത്തി കട അടപ്പിച്ചു. മുഖ്യമന്ത്രി ചെറിയ തുണിക്കടകള്‍ തുറക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് തുറക്കാനെത്തിയതെന്നുമായിരുന്നു നസിറുദ്ദീന്റെ നിലപാട്. ലോക് ഡൗണ്‍ നിയമം ലംഘിച്ച് കട തുറന്നതിന് ടി നസിറുദ്ദീന്‍ ഉള്‍പ്പടെയുള്ള അഞ്ച് പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
ആരാധനാലയങ്ങൾക്ക് ഇളവ് നൽകണമെന്ന് കോടതിക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ സമയമായില്ലെന്ന് ഹൈക്കോടതി.നിലവില്‍ ആരാധനാലയങ്ങള്‍ തുറക്കാനാകില്ലെന്ന് ഹൈക്കോടതതി. ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രവും ഹൈക്കോടതിയില്‍ നിലപാടറിയിച്ചു. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
മാര്‍ച്ച് 25ന് പ്രഖ്യാപിച്ച ആദ്യ ഘട്ട ലോക്ക്ഡൗണ്‍ മുതല്‍ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും അടച്ചിടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
മുംബയ് ആശുപത്രിയിലെ വാര്‍ഡില്‍ കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് സമീപം, കൊറോണ ബാധിച്ച് മരിച്ചവരുടെ ശരീരങ്ങള്‍ കിടത്തിയത് വിവാദമാകുന്നു. കവര്‍ ചെയ്ത നിലയിലുള്ള മൃതദേഹങ്ങളാണ് രോഗികളുടെ കിടക്കകള്‍ക്ക് സമീപം കിടത്തിയിരിക്കുന്നത്. ഇതിന്റെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ പുറത്തുവരുകയും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. മുംബയ് സയോണ്‍ ഹോസ്പിറ്റലില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്പ്പറേഷനൻ്റെ (ബിഎംസി) ഉടമസ്ഥതയിലുള്ളതാണ് സയോണ്‍ ഹോസ്പിറ്റല്‍.
രോഗികള്‍ കിടക്കുന്നതിന് സമീപം ഏഴ് മൃതദേഹങ്ങളാണ് കിടത്തിയിരിക്കുന്നത്. രോഗികളുടെ കൂട്ടിരിപ്പുകാരായി ബന്ധുക്കള്‍ സമീപമുണ്ട്.
ഇവര്‍ മൃതദേഹങ്ങള്‍ കിടത്തിയിരിക്കുന്നത് അവഗണിക്കുകയാണ്. ബിജെപി എംഎല്‍എ നിതീഷ് റാണെയാണ് വീഡിയോ പുറത്തുവിട്ടത്. എന്ത് തരത്തിലുള്ള ഭരണമാണിത്. വളരെയധികം ലജ്ജാകരം എന്ന് നിതീഷ് റാണെ പറയുന്നു.
അതേസമയം മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ തയ്യാറാകുന്നില്ലെന്നും ഇതുകൊണ്ടാണ് മൃതദേഹങ്ങള്‍ ഇങ്ങനെ കിടത്തേണ്ടി വരുന്നത് എന്നും സയോണ്‍ ഹോസ്പിറ്റല്‍ ഡീന്‍ പ്രമോദ് ഇന്ഗാലെ, വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. മൃതദേഹങ്ങള്‍ മാറ്റിയതായും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഡീന്‍ അറിയിച്ചു. മോര്‍ച്ചറിയില്‍ 15 സ്ലോട്ടുകളേ ഉള്ളൂ. 11 എണ്ണത്തിലും മൃതദേഹങ്ങളുണ്ട്. കോവിഡ് മൂലം മരിച്ചവരുടെയെല്ലാം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയാല്‍ അത് കോവിഡ് മൂലമല്ലാതെ മരിച്ചവരുടെ മൃതദേഹങ്ങളെ ബാധിക്കുമെന്നും ഡീന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ കൃത്യമായി പാക്ക് ചെയ്തിട്ടുള്ളതിനാല്‍ വൈറസ് പകരുന്ന പ്രശ്നമില്ല എന്നാണ് ഹോസ്പിറ്റല്‍ അധികൃതരുടെ വാദം.
മഹാരാഷ്ട്രയില്‍ ഇതുവരെ 651 പേരാണ് കോവിഡ് മൂലം മരിച്ചത്. 16758 പേര് ചികിത്സയിലാണ്. 3098 പേര് രോഗമുക്തി നേടി. മുംബൈയില്‍ കേസുകള്‍ 10714 ആയി. മുംബൈയില്‍ മാത്രം 400ലധികം പേര് മരിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുടങ്ങി പോയ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ പുനഃരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരീക്ഷ മെയ് 21 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13 ന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
മൂല്യ നിര്‍ണയത്തിനായി അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വഴി പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇതിന് പുറമേ, പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനല്‍ ഉപയോഗിച്ച് കൈറ്റ് നടത്തും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുടങ്ങി പോയ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ പുനഃരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരീക്ഷ മെയ് 21 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13 ന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
മൂല്യ നിര്‍ണയത്തിനായി അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വഴി പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇതിന് പുറമേ, പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനല്‍ ഉപയോഗിച്ച് കൈറ്റ് നടത്തും.
ലോക് ഡൗൺ മൂലം ഒരു ജില്ലയിൽ നിന്ന് മറ്റ് ജില്ലയിലേക്ക് യാത്ര ചെയ്യാൻ ഏർപ്പെടുത്തിയ നിയന്ത്രത്രണങ്ങൾക്ക് ഇളവ് അനുവദിച്ചു. വളരെ അത്യായാവശ്യക്കാർക്ക് അതത് പോലീസ് സ്റ്റേഷനിൽ നിന്നും പാസ് വാങ്ങി യാത്ര ചെയ്യാം. മറ്റു ജില്ലകളിലേക്കുള്ള യാത്രകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്നും പാസ് ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മറ്റു ജില്ലകളിലേക്കുള്ള യാത്രയ്ക്ക് അതാത് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ പാസ് നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
വിവാഹ ചടങ്ങുകള്‍, ജോലി സംബന്ധമായ യാത്രകള്‍, കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികള്‍, കുടുങ്ങി കിടക്കുന്ന കുടുംബാംഗങ്ങളെ വീട്ടില്‍ എത്തിക്കുക, വീട്ടിലേക്കു മടങ്ങുന്നവര്‍, ശവസംസ്കാര ചടങ്ങുകള്‍, മെഡിക്കല്‍ എമര്‍ജന്‍സി തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് പാസ് അനുവദിക്കുക.
അപേക്ഷയോടൊപ്പം ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്സ് ഐഡി തുടങ്ങിയവ കൈവശം കരുതണം. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു ജില്ല വിട്ടുള്ള യാത്രയ്ക്ക് പാസ് ആവശ്യമില്ല.
പോലീസിന്റെ വെബ്സൈറ്റ്, സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ കേരള ഫേസ്ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസിന്റെ മാതൃകയുടെ പ്രിന്റ് ഔട്ട് പൂരിപ്പിച്ച് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇ-മെയില്‍ വഴിയും അതാത് പൊലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കാം.
മെഡിക്കല്‍ എമര്‍ജന്‍സി അല്ലാത്ത യാത്രയ്ക്ക് വൈകുന്നേരം ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുന്നതിനാല്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ യാത്ര ചെയ്യാന്‍ സാധിക്കുക.
കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ ജൂണിൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനാവില്ലെന്നുറപ്പായി. ഈ സാഹചര്യത്തിൽ അടുത്ത അദ്ധ്യയന വർഷം 8 മാസമായി ചുരുക്കാൻ കേന്ദ്ര മാനവ വകുപ്പ് ആലോചിക്കുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യഭ്യാസ വകുപ്പുകളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി കഴിഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ കരിക്കുലം ഏകീകരണം ഉൾപ്പെടെയുള്ള ചർച്ചകൾ നടക്കുന്നു. ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കിയും കലാ-കായികത്തിനുള്ള ദിവസങ്ങൾ , പാദ - അർദ്ധവാർഷിക പരീക്ഷകൾ ഒഴിവാക്കിയും അദ്ധ്യയന വർഷം മുന്നോട്ട് കൊണ്ട് പോകുന്നതിനെ കുറിച്ച് ആലോചനകൾ നടക്കുന്നുണ്ട്.
ആഭ്യന്തര കലഹത്തെ തുടര്‍ന്ന് കായംകുളത്ത് ഡിവൈഎഫ്ഐയില്‍ കൂട്ടരാജി. 21 അംഗങ്ങളുള്ള ബ്ലോക്ക് കമ്മിറ്റിയില്‍ 19 പേരും രാജിവച്ചു. കായംകുളത്തെ എംഎല്‍എ യു പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഡിവൈഎഫ്ഐ കായംകുളം മേഖലാ സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പടെ രാജിവെച്ചിട്ടുണ്ട്.
കൂട്ടരാജിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തോട് സിപിഎം ജില്ലാ സെക്രട്ടറി നിര്‍ദേശം നല്കിയിട്ടുണ്ടെന്നനറിയുന്നു.
ഏറെ നാളായി ഡിവൈഎഫ്ഐയും പോലിസുമായി നിലനിന്നിരുന്ന തര്‍ക്കത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുന്നില്ലെന്നാണ് രാജിവെച്ചവര്‍ ഉന്നയിക്കുന്ന പ്രശ്നം. യു പ്രതിഭയുമായി നിലനില്‍ക്കുന്ന പ്രശ്നത്തില്‍ പാര്‍ട്ടി തങ്ങള്‍ക്കൊപ്പമില്ല.ഡിവൈഎഫ്ഐ നേതാക്കളെ നിരന്തര വേട്ടയാടുന്ന പോലിസിനെതിരെ നടപടിയെടുക്കണമെന്ന നിര്‍ദേശം പാര്‍ട്ടി ഗൗരവമായി എടുക്കുന്നില്ല. തുടങ്ങിയ കാര്യങ്ങളാണ് രാജിവെച്ചവരുടെ പ്രധാന ആരോപണം. ഏരിയാ, ജില്ലാ കമ്മിറ്റി നേതൃത്വത്തിന് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കളങ്കം സൃഷ്ടിക്കുന്ന പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു.
Source: Thejasonline
കൊറോണക്കാലത്ത് വീട്ടിലിരുപ്പിന്റെ മടുപ്പ് മാറ്റുവാനും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രചരിപ്പിക്കാനുമായി ആരോഗ്യ വകുപ്പ് തയ്യാറക്കിയ കൊവിഡ് റണ്‍ എന്ന വീഡിയോ ഗെയിം വൈറലായിരിക്കുകയാണ്.
ചീഫ് വിപ്പ് കെ. രാജന് വീഡിയോ ഗെയിം പ്രകാശനം നിര്‍വഹിച്ചു.ആരോഗ്യകേരളം, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവ ത്രിലോക് ഐ ടി സര്‍വീസസുമായി ചേര്‍ന്നാണ് ഗെയിം തയ്യാറാക്കിയത്.
കൊറോണ വൈറസിനെതിരേ പോരാടുന്ന ലോകത്തിലെ എല്ലാ ആരോഗ്യപ്രവര്‍ത്തകരോടും ഉള്ള ബഹുമാനസൂചകമായി ആണ് ഗെയിം പുറത്തിറക്കിയത്.
ഇതൊരു ടു ഡി റണ്ണിങ് ഗെയിം ആണ്. സ്റ്റേ ഹോം സ്റ്റേ സേഫ് എന്ന ആശംസയോടെ ആണ് ഗെയിം തുടങ്ങുന്നത്. സുരക്ഷാ നിര്‍ദേശങ്ങളും ഗെയിമിനൊപ്പം പ്രചരിപ്പിക്കുന്നു. www.gamecovidrun.com എന്ന വെബ്സൈറ്റില്നിന് ഗെയിം ഡൗണ്‍ലോഡ് ചെയ്യാം
അമ്മയുടെ മടിയിലിരുന്ന ഒന്നര വയസ്സുകാരി ഇടിമിന്നലേറ്റു മരിച്ചു. മാനന്തവാടി എടവക പഞ്ചായത്തിലെ പാതിരിച്ചാല്‍ പന്നിയില്‍ ആദിവാസി കോളനിയിലെ അനീഷ്- മുത്തു ദമ്ബതികളുടെ മകള്‍ ശ്രീലക്ഷ്മിയാണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. അപകടസമയത്ത് കുട്ടി അമ്മ മുത്തുവിന്റെ മടിയിലായിരുന്നു.
മിന്നലേറ്റ കുഞ്ഞ് ഉടന്‍ ബോധരഹിതയായി. ഉടന്‍ മാനന്തവാടി ജില്ലാ ആശുപത്രിയുടെ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മാതാവിന് പരിക്കൊന്നുമില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൃഷ്ണപ്രിയ, ശ്രീദേവി, പ്രിയ എന്നിവര്‍ സഹോദരങ്ങളാണ്.
ഞായറാഴ്ചകൾ സംസ്ഥാനത്ത് പൂർണ അവധിയായിരിക്കുമെന്നും കടകൾ തുറക്കാൻ പാടില്ലെന്നും വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .ഇന്ന് വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നാളെ ഞായറാഴ്ച ആയതിനാല്‍ ഇക്കാര്യങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ കുറച്ച് വിഷമമുണ്ടാകുമെന്നും അതുകൊണ്ട് പറ്റുന്നവരെല്ലാം ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണതോതില്‍ കൊണ്ടുവരാനാകണമെന്നും അദ്ദേഹം അറിയിച്ചു.
മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവശ്യ സേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ മേയ് 15 വരെ പ്രവര്‍ത്തിക്കാം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി,ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ചകൾ സംസ്ഥാനത്ത് പൂർണ അവധിയായിരിക്കുമെന്നും കടകൾ തുറക്കാൻ പാടില്ലെന്നും വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .ഇന്ന് വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നാളെ ഞായറാഴ്ച ആയതിനാല്‍ ഇക്കാര്യങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ കുറച്ച് വിഷമമുണ്ടാകുമെന്നും അതുകൊണ്ട് പറ്റുന്നവരെല്ലാം ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണതോതില്‍ കൊണ്ടുവരാനാകണമെന്നും അദ്ദേഹം അറിയിച്ചു.
മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവശ്യ സേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ മേയ് 15 വരെ പ്രവര്‍ത്തിക്കാം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി,ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പാതയില്‍ മലപ്പുറത്തിന് സമീപമുണ്ടായ വാഹന അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് മാത്തോട്ടം അസീസിയ്യയില്‍ പുതിയ പാലം പരേതനായ കുഞ്ഞിതീന്റെ മകന് താഴത്തേരി അബ്ദുള്‍ അസീസ് (63) ആണ് മരണപ്പെട്ടത്.
ഇന്നലെ വൈകീട്ടായിരുന്നു അപകടം. വയനാട്ടില്‍ നിന്നും വാഴക്കുല കയറ്റി വരികയായിരുന്ന പിക്കപ്പ് വാനില്‍ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ അബ്ദുള്‍ അസീസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: മുല്ല വീട്ടില്‍ ആയിശ. മക്കള്‍: നജുമുദ്ദീന്‍, ഫാത്തിമ നസറിയ്യ, റാഷിദ മറിയം.
കൊവിഡ് - 19 വ്യാപനത്തെ തുടർന്ന് വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിക്കാൻ ആഗ്രഹിക്കുന്നവരുടെ നോർക്ക ആരംഭിച്ച രജിസ്ട്രേഷനിൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ നിന്ന്. 63839 പേര് വെള്ളിയാഴ്ച വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ രജിസ്ട്രേഷൻ 5 ലക്ഷം കവിഞ്ഞു.
ഇതരസംസ്ഥാന പ്രവാസി രജിസ്ട്രേഷനില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് 15,279 പേര് രജിസ്റ്റര്‍ ചെയ്തു. മലപ്പുറവും പാലക്കാടും ആണ് തൊട്ടു പിന്നില്‍. മടങ്ങി വരുന്നതിന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ്. കര്‍ണാടക ,തമിഴ്നാട് മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ഇതരസംസ്ഥാന പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന വിദേശ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ:
തിരുവനന്തപുരം 28017
കൊല്ലം 27492
പത്തനംതിട്ട 15298
കോട്ടയം 14726
ആലപ്പുഴ 18908
എറണാകുളം 22086
ഇടുക്കി 4220
തൃശ്ശൂര്‍ 47963
പാലക്കാട് 25158
മലപ്പുറം 63839
കോഴിക്കോട് 47076
വയനാട് 5334
കണ്ണൂര്‍ 42754
കാസര്‍ഗോഡ് 18624
ഇതര സംസ്ഥാന പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം 6475
കൊല്ലം 6726
പത്തനംതിട്ട 6917
കോട്ടയം 8567
ആലപ്പുഴ 7433
എറണാകുളം 9451
ഇടുക്കി 4287
തൃശ്ശൂര്‍ 11327
പാലക്കാട് 11682
മലപ്പുറം 14407
കോഴിക്കോട് 10880
വയനാട് 4201
കണ്ണൂര്‍ 15179
കാസര്‍ഗോഡ് 4617
കൊവിഡ് ഡ്യൂട്ടിക്കായി അധ്യാപകരെയും നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടമായി അധ്യാപകരെ നിയമിക്കുന്നത് കാസര്‍കോടാണ്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ കളക്ടര്‍ സജിത് ബാബു ആവശ്യപ്പെട്ടു.
വിദേശത്ത് നിന്നടക്കം കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനിയും ആളുകളെ ആവശ്യമുണ്ട് എന്ന് കണ്ടാണ് അധ്യാപകരെ നിയമിക്കാന്‍ ശ്രമം നടത്തുന്നത്. ഇവരുടെ സേവനം 24 മണിക്കൂറും ഉപയോഗിക്കാനാണ് തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ക്രമീകരിക്കാനും ഉദ്ദേശമുണ്ട്.
അധ്യാപകരുടെ പട്ടിക നാളെ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് ഡ്യൂട്ടിക്കായി അധ്യാപകരെയും നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടമായി അധ്യാപകരെ നിയമിക്കുന്നത് കാസര്‍കോടാണ്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ കളക്ടര്‍ സജിത് ബാബു ആവശ്യപ്പെട്ടു.
വിദേശത്ത് നിന്നടക്കം കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനിയും ആളുകളെ ആവശ്യമുണ്ട് എന്ന് കണ്ടാണ് അധ്യാപകരെ നിയമിക്കാന്‍ ശ്രമം നടത്തുന്നത്. ഇവരുടെ സേവനം 24 മണിക്കൂറും ഉപയോഗിക്കാനാണ് തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ക്രമീകരിക്കാനും ഉദ്ദേശമുണ്ട്.
അധ്യാപകരുടെ പട്ടിക നാളെ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് ഡ്യൂട്ടിക്കായി അധ്യാപകരെയും നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടമായി അധ്യാപകരെ നിയമിക്കുന്നത് കാസര്‍കോടാണ്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ കളക്ടര്‍ സജിത് ബാബു ആവശ്യപ്പെട്ടു.
വിദേശത്ത് നിന്നടക്കം കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനിയും ആളുകളെ ആവശ്യമുണ്ട് എന്ന് കണ്ടാണ് അധ്യാപകരെ നിയമിക്കാന്‍ ശ്രമം നടത്തുന്നത്. ഇവരുടെ സേവനം 24 മണിക്കൂറും ഉപയോഗിക്കാനാണ് തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ക്രമീകരിക്കാനും ഉദ്ദേശമുണ്ട്.
അധ്യാപകരുടെ പട്ടിക നാളെ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് ഡ്യൂട്ടിക്കായി അധ്യാപകരെയും നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടമായി അധ്യാപകരെ നിയമിക്കുന്നത് കാസര്‍കോടാണ്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ കളക്ടര്‍ സജിത് ബാബു ആവശ്യപ്പെട്ടു.
വിദേശത്ത് നിന്നടക്കം കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനിയും ആളുകളെ ആവശ്യമുണ്ട് എന്ന് കണ്ടാണ് അധ്യാപകരെ നിയമിക്കാന്‍ ശ്രമം നടത്തുന്നത്. ഇവരുടെ സേവനം 24 മണിക്കൂറും ഉപയോഗിക്കാനാണ് തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ക്രമീകരിക്കാനും ഉദ്ദേശമുണ്ട്.
അധ്യാപകരുടെ പട്ടിക നാളെ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് ഡ്യൂട്ടിക്കായി അധ്യാപകരെയും നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടമായി അധ്യാപകരെ നിയമിക്കുന്നത് കാസര്‍കോടാണ്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ കളക്ടര്‍ സജിത് ബാബു ആവശ്യപ്പെട്ടു.
വിദേശത്ത് നിന്നടക്കം കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനിയും ആളുകളെ ആവശ്യമുണ്ട് എന്ന് കണ്ടാണ് അധ്യാപകരെ നിയമിക്കാന്‍ ശ്രമം നടത്തുന്നത്. ഇവരുടെ സേവനം 24 മണിക്കൂറും ഉപയോഗിക്കാനാണ് തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ക്രമീകരിക്കാനും ഉദ്ദേശമുണ്ട്.
അധ്യാപകരുടെ പട്ടിക നാളെ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മലപ്പുറം ജില്ലയില്‍ നിലവില്‍ ഹോട്ട് സ്പോട്ടുകളായുള്ളത് മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 17ഉം കാലടി ഗ്രാമ പഞ്ചായത്തും മാത്രം. ഇതോടെ ജില്ല ഓറഞ്ച് സോൺ പട്ടികയിലാണുള്ളത്. നിലവിലെ ഹോട്സ്പോസ്പോട്ടുകളിൽ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ജില്ലയില്‍ തുടരുന്ന നിയന്ത്രണങ്ങളില്‍ നിലവില്‍ പ്രഖ്യാപിച്ച ഇളവുകളൊന്നും ഹോട്ട് സ്പോട്ട് പ്രദേശങ്ങളില്‍ ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ജില്ലയിലാകെ അതീവ ജാഗ്രത തുടരുകയാണ്. ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
നിലവിലെ ഇളവുകൾ ഇങ്ങനെയാണ്.
ഹോട്ട് സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ ഉപാധികളോടെ പ്രഖ്യാപിച്ച ഇളവുകള്‍ ചുവടെ പറയുന്നു. ഉപാധികളും ജാഗ്രതാ നിര്‍ദേശങ്ങളും ലംഘിച്ചാല്‍ ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്കിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
• സ്വകാര്യ മേഖലയില്‍ പ്രാദേശികമായി ലഭ്യമാകുന്ന തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താം. തൊഴിലാളികളുടെ എണ്ണം 10 ല്‍ കൂടരുത്. ഇവര്‍ തൊഴിലിടത്തിനടുത്തായി ആരോഗ്യ ജാഗ്രത ഉറപ്പാക്കി താമസിക്കണം. തൊഴിലാളികളുടെ മറ്റ് സ്ഥലങ്ങളിലേയ്ക്കുള്ള യാത്ര യാതൊരു കാരണവശാലും അനുവദിക്കില്ല.
• ഗ്രാമ പഞ്ചായത്ത്/നഗരസഭകളില്‍ അടിയന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അനുമതിയായി. തൊഴിലാളികളുടെ എണ്ണം 10 ല്‍ കൂടരുത്. ഇവര്‍ തൊഴിലിടത്തിനടുത്തായി ആരോഗ്യ ജാഗ്രത ഉറപ്പാക്കി താമസിക്കണം. തൊഴിലാളികളുടെ മറ്റ് സ്ഥലങ്ങളിലേയ്ക്കുള്ള യാത്ര യാതൊരു കാരണവശാലും അനുവദിക്കില്ല.
• പാഴ്വസ്തു വില്‍പ്പന കേന്ദ്രങ്ങള്‍ തുറന്ന് സാധനങ്ങള്‍ തരം തിരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താം. തരംതിരിച്ച സാധനങ്ങള്‍ വാഹനങ്ങളില്‍ സംസ്ക്കരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും അനുമതി നല്കി. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പ്രവര്‍ത്തന സമയം. ഇത്തരം കേന്ദ്രങ്ങളിലും അനുബന്ധ യാത്രകളിലും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം.
• പെട്ടിക്കടകള്‍, ഒരാള്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്ന ചെറു കടകള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്താനനുമതി നല്കി. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് പ്രവര്‍ത്തന സമയം. ഇത്തരം സ്ഥാപനങ്ങളില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം.
ഹോട്ട് സ്പോട്ട് മേഖലകള്‍ ഒഴികെ, മെയ് മൂന്ന് വരെ മാത്രമുള്ള പ്രത്യേക ഇളവുകള്‍ നല്കിയവ ചുവടെ ചേര്‍ക്കുന്നു
• ഇന്ന് (മെയ് ഒന്ന്) – ഫുട്വെയറുകള്, മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ തുറക്കാം.
• മെയ് രണ്ട്, മൂന്ന് തീയ്യതികളില്‍ മുഴുവന്‍ വാഹന വര്‍ക്ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാം. ഇവിടെ സാമൂഹ്യ അകലവും ആരോഗ്യ ജാഗ്രതയും ഉറപ്പാക്കണം.
• വാഹന വില്‍പ്പന കേന്ദ്രങ്ങള്‍ ശുചീകരണത്തിനും മറ്റ് ക്രമീകരണങ്ങള്‍ക്കുമായി മെയ് രണ്ട്, മൂന്ന് തീയ്യതികളില്‍ തുറക്കാം. ഈ ദിവസങ്ങളില്‍ വില്‍പ്പന നടത്താനോ പുറത്തു നിന്നുള്ളവരെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാനോ പാടില്ല.
• മെയ് രണ്ട്, മൂന്ന് തീയ്യതികളില്‍ ക്വാറികള്‍, ക്രഷറുകള്‍ എന്നിവ തുറക്കാം. ഖനനം ചെയ്ത ഉത്പന്നങ്ങള്‍ വില്പന നടത്താന്‍ മാത്രമാണ് അനുമതി. പുതുതായി ഖനനത്തിനും ക്രഷറുകളില്‍ ഉത്പാദനത്തിനും അനുമതിയില്ല. പ്രാദേശികമായി ലഭ്യമായ തൊഴിലാളികളെ മാത്രമാണ് ഉപയോഗിക്കേണ്ടത്. ഇവരെ ഈ കേന്ദ്രങ്ങള്‍ക്കടുത്ത് തന്നെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി താമസിപ്പിക്കണം.
• ഓഫ് സെറ്റ് പ്രിന്റിംഗ് പ്രസുകള്‍ വൃത്തിയാക്കുന്നതിന് മെയ് രണ്ടിന് തുറക്കാം. എന്നാല്‍ പ്രിന്റിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ഉപഭോക്താക്കളെ സ്ഥാപനത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കുകയോ ചെയ്യരുത്.
• മെയ് രണ്ട്, മൂന്ന് ദിവസങ്ങളില്‍ സാനിറ്ററി-പ്ലംബിംഗ് ഷോപ്പുകള്‍ തുറക്കാം. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പ്രവര്‍ത്തന സമയം. ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും പാലിച്ചായിരിക്കണം ഇത്തരം സ്ഥാപനങ്ങളും പ്രവര്‍ത്തിക്കേണ്ടത്.
• ഉപധികളോടെ വിവിധ ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്കിയ സ്ഥാപനങ്ങളില്‍ തൊട്ടടുത്ത ദിവസം സ്റ്റോക്കെടുപ്പും നടത്താം
പുതിയ സോൺ പട്ടിക കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയപ്പോൾ കാസർഗോഡ് റെഡ് സോണിന് പുറത്ത്. കേരളത്തില്‍ കണ്ണൂര്‍, കോട്ടയം ജില്ലകളാണ് റെഡ് സോണില്‍ ഉള്‍പെട്ടിരിക്കുന്നത്. കാസര്‍കോട് ഉള്‍പെടെ 10 ജില്ലകളെ റെഡ് സോണില്‍ നിന്നും ഒഴിവാക്കി ഓറഞ്ച് സോണില്‍ ഉള്‍പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളാണ് കേരളത്തില്‍ ഓറഞ്ച് സോണിലുള്ളത്.
രാജ്യത്ത് ആകെ 130 ജില്ലകളാണ് റെഡ് സോണില്‍ ഉള്ളത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന നഗരങ്ങളും റെഡ് സോണിലാണ്
ഗ്രീൻ സോണുകൾക്ക് മെയ് 4 മുതൽ പരമാവധി ഇളവുകൾ നൽകും.
ലോക് ഡൗൺ നീട്ടുന്നത് ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധി്ധിയിലാക്കുമെന്ന് മുൻ റിസർവ്വ് ബാങ്ക് ഗവർണറായ രഘുറാം രാജൻ.
കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും മൂലമുണ്ടായ ദുരിതത്തില്‍നിന്നു രാജ്യത്തെ പാവപ്പെട്ടവര്‍ക്കു രക്ഷനേടാന്‍ 65,000 കോടി രൂപയോളം ആവശ്യമായി വരുമെന്ന് പ്രമുഖ സാന്പത്തിക വിദഗ്ധനും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുമായ രഘുറാം രാജന് അഭിപ്രായപ്പെട്ടു. ലോക് ഡൗണിന് ശേഷം മികച്ച പ്ലാനിങ്ങുകൾ വേണ്ടി വരുമെന്നും അദ്ധേഹം വ്യക്തമാക്കി
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതു വളരെ എളുപ്പമുള്ള കാര്യമാണെന്നും എന്നാല്‍ അതിനുശേഷമുള്ള നടപടികള്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ വീഡിയോ സംഭാഷണത്തിലാണ് രഘുറാം രാജന് ഇക്കാര്യം വ്യക്തമാക്കിയത്
സിറോ മലബാര്‍ സഭ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു. 2003 മുതല്‍ 2018 വരെ 15 വര്‍ഷം ഇടുക്കി രൂപത അധ്യക്ഷന്‍ ആയിരുന്നു അദ്ദേഹം. ഇടുക്കിയിലെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്കിയ അദ്ദേഹം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി ആയിരുന്നു. ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ക്കായി മണ്ണിന്റെ മക്കള്‍ വാദവുമായി പരസ്യമായി രംഗത്തിറങ്ങിയും ഗാഡ്കില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പരസ്യമായി നിര്‍ണായക നിലപാടുകളെടുത്തും ശ്രദ്ധേയനായിരുന്നു അദ്ദേഹം.
വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ പുലര്‍ച്ച കോലഞ്ചേരി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മേയ് നാല് വരെ കേരളത്തില്‍ വേനല്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 30ന് തിരുവനന്തപുരം,പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തിന്റെ ആകെ താപനിലയില്‍ കാര്യമായ മാറ്റമില്ല. ആലപ്പുഴ, കോട്ടയം, കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ ചൂട് കൂടുതല്‍ അനുഭവപ്പെട്ടു.
ലോക്ക്ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലുകള്‍ക്ക് മെയ് 16 വരെ സര്‍ചാര്‍ജ് ഒഴിവാക്കി. ഇക്കാര്യം വൈദ്യുതി ബോര്‍ഡ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
വൈദ്യുതി ബില്ലുകള്‍ മെയ് നാല് മുതല്‍ ക്യാഷ് കൗണ്ടറുകളില്‍ അടയ്ക്കാന്‍ കഴിയും. ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാല് മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വൈദ്യുതി ബില്ലുകള്‍ പരമാവധി ആളുകളും ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ പച്ചക്കറി, പഴവര്‍ഗ്ഗ, മീന്‍ എന്നിവയുടെ പുതുക്കിയ ചില്ലറ വിലവിവര പട്ടിക പുറത്തിറക്കി. സാധങ്ങളുടെ പേരും ചില്ലറവില്പന വിലയും (ബ്രാക്കറ്റില്‍).
പച്ചക്കറി:
ക്യാരറ്റ് ഊട്ടി (35 രൂപ), ക്യാരറ്റ് പൊടി (25 രൂപ), ബീറ്റ്റൂട്ട്(40 രൂപ), ബീറ്റ് MALA(25 രൂപ), വെണ്ട (35 രൂപ), മുളക് (30 രൂപ),മുളക് ഉണ്ട (35 രൂപ), ബീന്‍സ് സോളാര്‍ (55 രൂപ), ബീന്‍സ് ഊട്ടി (60 രൂപ), മുരിങ്ങ(35 രൂപ), വഴുതിന (20 രൂപ), കോളിഫ്ലവര്‍ (30 രൂപ), കൈപ്പ (40 രൂപ), പടവലം (25 രൂപ),ചുരങ്ങ (35 രൂപ), മാങ്ങ മൂവാണ്ടന്‍ (35 രൂപ),തക്കാളി (18 രൂപ), പയര്‍ RMC(35 രൂപ), കാബേജ്(20 രൂപ), എളവന് (20 രൂപ), സുനാമി (20 രൂപ), വെള്ളരി (20 രൂപ), മത്തന്‍(20 രൂപ), കക്കിരി (30 രൂപ), കാപ്സിക്കം (35 രൂപ), മല്ലി ഇല(45 രൂപ), കറിവേപ്പില(40 രൂപ),ചീര (25 രൂപ), ചേന നാടന്‍
(25 രൂപ),മധുര കടച്ചക്ക(60 രൂപ),ഇഞ്ചി (60 രൂപ),വലിയ ഉള്ളി (25 രൂപ), ചെറിയ ഉള്ളി (85 രൂപ), ചെറിയ നാരങ്ങ(70 രൂപ), ഉരുളക്കിഴങ്ങ്(35 രൂപ), കോവക്ക(30 രൂപ) എന്നിങ്ങനെയാണ് വില.
പഴ വര്‍ഗ്ഗങ്ങള്‍:
ഓറഞ്ച് (85 രൂപ), സിട്രസ് ഓറഞ്ച് (90 രൂപ), വെള്ള മുന്തിരി കുരുഇല്ലാത്തത്(60 രൂപ), വെള്ള മുന്തിരി (36 രൂപ), കറുത്ത മുന്തിരി (40 രൂപ), കറുത്ത മുന്തിരി കുരുഇല്ലാത്തത് (90 രൂപ), മുസമ്ബി (30 രൂപ), ശമാം (25 രൂപ), സപ്പോട്ട (50 രൂപ), അനാര്‍ (86 രൂപ), ആപ്പിള്‍ ഇറാന് (110 രൂപ), ആപ്പിള്‍ ഇറ്റലി (120 രൂപ), മാങ്ങ സിന്തൂര്‍
(55 രൂപ), മാങ്ങ അല്‍ഫോന്‍സ (75 രൂപ), മാങ്ങ മല്‍ഗോവ (75 രൂപ), മാങ്ങ ഉദാദത്ത് (75 രൂപ), മാങ്ങ ബഗനപ്പള്ളി (70 രൂപ), മാങ്ങ മൂവാണ്ടന്‍ (50 രൂപ), കൈതച്ചക്ക (30 രൂപ), ബത്തയ്ക്ക
(15 രൂപ) എന്നിങ്ങനെയാണ് പഴങ്ങളുടെ വില.
മീന്‍ വില:
മത്തി (210-240 രൂപ), അയല ആന്ധ്ര (240-280 രൂപ), മാന്തള് (250-290 രൂപ), കിളിമീന്‍ (130-155 രൂപ), ആവോലി (480-550 രൂപ), അയക്കൂറ (580-600 രൂപ), സൂത (160-200 രൂപ),സ്രാവ് (310-370 രൂപ), ഏട്ട (180-200 രൂപ),
ചെമ്മീന്‍ (200-220 രൂപ), ചെമ്മീന്‍ കയന്തന്‍ (280-330 രൂപ), കണമീന്‍ (120-150 രൂപ), മഞ്ഞപ്പാര (300-350 രൂപ), മാന്തള് വലുത് (280-320 രൂപ), ചൂട (170-200 രൂപ), കേതര്‍ (160-200 രൂപ).
വിലവിവരം സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ 9745121244, 9947536524 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.
മലപ്പുറത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത് . നൂറോളം അതിഥി തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനത്തിന് നേരെ പൊലീസ് ലാത്തി വിശീ. സംഭവ സ്ഥലമായ ചട്ടിപ്പറമ്പിൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
രാവിലെയോടെയായിരുന്നു സംഭവം . ഡിവൈഎസ്പിയും മൂന്ന് എസ്ഐമാരുമടക്കമുള്ള പൊലീസ് സംഘമാണ് സ്ഥലത്ത് ഇപ്പോള്‍ ക്യാമ്ബ് ചെയ്യുന്നത്. പ്രകടനത്തിനു പിന്നില്‍ തൊഴിലാളികളല്ലാതെ മറ്റാരെങ്കിലുമുണ്ടോ, ആരെങ്കിലും ആസൂത്രണം ചെയ്തതാണോ ഈ പ്രതിഷേധം എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട് .
ഇന്ന് 24 പുതിയ കൊവിഡ് കേസുകൾ, ഇവരിൽ കാസർകോട് 12 പേരും എറണാകുളത്ത് മൂന്ന് പേരും തിരുവനന്തപുരം തൃശ്ശൂർ മലപ്പുറം കണ്ണൂർ ജില്ലകളിൽ രണ്ട് പേർ വീതവും പാലക്കാട് ഒരാളുമാണുള്ളത്.
ഒമ്പത് പേരാണ് വിദേശത്ത് നിന്ന് വന്നവര്‍ . ബാക്കിയെല്ലാം സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 622 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7965 സാമ്പിളുകൾ പരിശോധനക്കയച്ചു. 7256 എണ്ണത്തിൽ രോഗബാധയില്ല.
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തെ അവധി ജില്ല കളക്ടർ പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെ അംഗൻവാടി, പോളിടെക്നിക് കോളേജ്, പ്രൊഫഷണൽ കോളേജ്, എയ് ഡഡ് അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (
09-03-2020 മുതൽ 11-03-2020 അവധി ആയിരിക്കും.
ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പ്ലസ് ടു പരിക്ഷകൾക്ക് മാറ്റമില്ല. എന്നാൽ രോഗബാധിതരുമായി അടുത്തിടപഴുക്കി രോഗ ലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടുള്ളതല്ല. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്കൂളിൽ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.
പരീക്ഷ സെൻ്ററുകളിൽ മാസ്കും സാനിറ്റൈസറും ലഭ്യമാക്കും. സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ മാസ്കും സാനിട്ടൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബസമായും മാസ്കും സാനിട്ടൈസറും ലഭ്യമാക്കണം.
കേരളത്തിൽ വീണ്ടും കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയാലാണ് രോഗ ബാധ സ്ഥിരീകരിച്ചത്.ആരോഗ്യ മന്ത്രി കെ കെ ശൈലജ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇറ്റലിയിൽ നിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കേരളത്തിൽ മൂന്ന് പേർക്ക് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവരുടെ രോഗം പൂർണമായും സുഖപ്പെട്ടു.
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അടിയന്തരയോഗം ചേര്‍ന്നു. സ്ഥിതിഗതികൾ വിലയിരുത്തി. 637 പേരാണ് രോഗ ലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം വന്നതോടെയാണ് മുൻകരുതൽ നടപടികൾ ഊര്‍ജ്ജിതമാക്കാൻ യോഗം വിളിച്ചത്.
മീഡിയ വണ്‍ ചാനലിനെതിരെ കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഏഷ്യാനെറ്റ് ചാനലിനേയും വിലക്കിയിരുന്നെങ്കിലും അഞ്ചു മണിക്കൂറിന് ശേഷം ഏഷ്യാനെറ്റ് തിരിച്ചുവന്നിരുന്നു. എന്നാല്‍ മീഡിയാവണ്‍ അപ്പോഴും വിലക്ക് നേരിടുകയായിരുന്നു. 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്കിയിരുന്നത്.
മീഡിയ വൺ, ഏഷ്യ നെറ്റ് മാധ്യമ വിലക്കിനെതിരെ പ്രതിഷേധവുമായി പ്രമുഖർ രംഗത്ത്. ഭീരുത്വം പരാജിതരുടെ രീതിയാണെന്നും നാം ഇതിനെതിരെ അതിജീവിക്കുമെന്നും മതേതര വിശ്വാസികൾ ശക്തമായി പ്രതിഷേധിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഓരോ എതിർ ശബ്ദങ്ങളെയും അവർ ഭയപ്പെടുന്നു.
ആ ഭയത്തിന്റെ പ്രതിഫലനമാണ് ഈ നിരോധനവും.ഫാഷിസം എത്രമേൽ ഭീരുത്വം നിറഞ്ഞതാണെന്ന് നമുക്ക് ഓരോ ദിവസവും ബോധ്യപ്പെടുകയാണ്.
കലാപബാധിത പ്രദേശത്ത് ഏഷ്യാനെറ്റിലെ പി ആർ സുനിലും സംഘവും നടത്തിയ ധീരമായ മാധ്യമ റിപ്പോർട്ടിംഗ് നാം കാണുകയുണ്ടായി.സത്യസന്ധമായ ആ റിപ്പോർട്ടിംഗ് ഈ ഫാഷിസ്റ്റ് കാലത്ത് വാക്കുകൾക്കതീതമായിവാക്കുകൾക്കതീതമായിരുന്നു.മിനിസ്റ്ററി ഓഫ് ഇൻഫർമേഷൻ ബ്രോഡ് കാസ്റ്റിംഗ് നൽകിയ നോട്ടീസിൽ മീഡിയ വൺ ചാനൽ ചെയ്ത കുറ്റം സിഎഎ അനുകൂലികൾ നടത്തിയ ആക്രമണങ്ങളെ ടെലികാസ്റ്റ് ചെയ്തു, ആർ എസ് എസിനെ വിമർശിച്ചു എന്നതൊക്കെയാണ്.
സത്യസന്ധമായ മീഡിയ പ്രവർത്തനവും അഭിപ്രായ സ്വരാന്ത്യവുമൊക്കെ വലിയ കുറ്റങ്ങളായി മാറിയിട്ട് കാലം കുറച്ചായി. ഇപ്പോഴത് മലയാളികളായ നമ്മെയും തേടിയെത്തിയിരിക്കുന്നു. നാമൊന്നായി ഇതിനെതിരെ ശബ്ദമുയർത്തുക. ജനാധിപത്യ പ്രതിഷേധം ശക്തമാവട്ടെ.തീർച്ചയായും ഭീരുത്വം പരാജിതരുടെ രീതിയാണ്. നാം അതിജയിക്കുക തന്നെ ചെയ്യും.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഏഷ്യ നെറ്റിൻ്റെ വിലക്ക് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം നീക്കി.അതേ സമയം മീഡിയ വണ്ണിൻ്റെ വിലക്ക് തുടരുകയാണ്.
അടിയന്തരാവസ്ഥക്കാലത്ത് പോലും ഉണ്ടാകാത്ത രീതി നിഷേധമെന്ന് മീഡിയ വൺ ചീഫ് സി എൽ തോമസ് വാർത്ത കുറിപ്പിൽ അറിയിച്ചു. നിയമപരമായി നേരിടുമെന്നും അദ്ധേഹം അറിയിച്ചു
ഡൽഹി കലാപ മാധ്യമറിപ്പോർട്ടിനെ തുടർന്ന് പ്രമുഖ മലയാള ചാനലായ മീഡിയ വൺ ,ഏഷ്യനെറ്റ് എന്നീ ചാനലുകളുടെ സംപ്രേഷണം രണ്ട് ദിവസത്തേക്ക് തടഞ്ഞതിൽ അർധരാത്രിയിിലും വ്യാപക പ്രതിഷേധം നീളുന്നുു. മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുുരത്തുമെത്തുമെല്ലാം മധ്യപ്രരവർത്തക കൂട്ടായ്മയുടെ പ്രതിഷേധങ്ങളും മുസ്ലിം ലീഗ് , യൂത്ത് ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിക്കുന്നതുൾപ്പെടെ സമരങ്ങൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈലുകൾ പിന്തുണയുമായി നിറഞ്ഞിരിക്കുകയാണ്..
കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ അറിയിപ്പുകള് ഇനി ക്യൂകോപ്പി (Qkopy) ആപ്പിലൂടെ അറിയാനാവും. പരീക്ഷ, പരീക്ഷാ അപേക്ഷ, പരീക്ഷാഫലങ്ങള്‍, യു.ജി, പി.ജി, എംഫില്‍, പി.എച്ച്.ഡി തുടങ്ങിയ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന അറിയിപ്പുകള് തുടങ്ങിയവ ലഭ്യമാവും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
മറ്റ് സർവ്വകലാശാല അറിയിപ്പുകൾ:
യു.ജി നാലാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസത്തിന് കീഴില്‍ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) നാലാം സെമസ്റ്റര്‍ (2018 പ്രവേശനം) കോണ്ടാക്ട് ക്ലാസ് മാര്‍ച്ച് ഏഴ് മുതല്‍ ആരംഭിക്കും. ഐ.ഡി സഹിതം അതത് കേന്ദ്രങ്ങളില്‍ ഹാജരാകണം. വിവരങ്ങളും കോണ്ടാക്ട് ക്ലാസ് ഷെഡ്യൂളും വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഫൈനല്‍ എം.ബി.ബി.എസ് പാര്‍ട്ട് രണ്ട് 2009 പ്രവേശനം മാത്രം സപ്ലിമെന്ററി, 2008 ഉം അതിന് മുമ്പുമുള്ള പ്രവേശനം അഡീഷണല്‍ സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 16-ന് ആരംഭിക്കും.
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഫെബ്രുവരി 22-ന് ഫലം പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി/ബി.സി.എ (സി.സി.എസ്.എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 13 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ്, എം.എസ്.സി അപ്ലൈഡ് പ്ലാന്റ് സയന്‍സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2019 റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 13 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഇലക്ട്രോണിക്സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 16 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.എ ഇസ്ലാമിക് ഫിനാന്‍സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 18 വരെ അപേക്ഷിക്കാം.
കുപ്പി വെള്ളം ഇനി മുതൽ 13 രൂപക്ക് വാങ്ങാം. കുപ്പിവെള്ളത്തെ അവശ്യവസ്തു ഇനത്തിൽ ഉൾപെടുത്തി ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കി.
പ്രത്യേക സമിതിയുടെ റിപ്പോർട്ടിൻമേലാണ് സർക്കുലർ.
കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ മദ്ധ്യപ്രദേശിൽ അട്ടിമറി ശ്രമം. നാല്കോൺഗ്രസ് എം.എൽ.എമാർ ഉൾപ്പെടെ എട്ട് പേർ അർധരാത്രിയിൽ റിസോർട്ടിൽ ഒളിവിലെന്ന് റിപ്പോർട്ട്.
ബിജെപി നേതാവ് നരോട്ടം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഗുഡ്ഗാവില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എംഎല്‍എമാരെ വിലക്കു വാങ്ങാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം ആരോപണം നടത്തിയിരുന്നു
ആറ് സീറ്റുകളുടെ വ്യത്യാസത്തിലാണ് മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ ഭരിക്കുന്നത്.230 അംഗ സഭയിൽ കോൺഗ്രസിന് 114ഉം ബിജെപിക്ക് 107ഉം അംഗങ്ങളാണുള്ളത് 2 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരെ യു.എന്‍ മനുഷ്യാവകാശ സംഘടന സുപ്രീംകോടതിയില്‍. ആഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിനെതിരെ ഒരു അന്താരാഷ്ട്ര സംഘടന സുപ്രിംകോടതിയെ സമീപിക്കുന്നത് അപൂര്‍വ്വമാണ്. ഐക്യരാഷ്ട്രസഭയുടെ നീക്കത്തിനെതിരെ വിമര്‍ശനവുമായി വിദേശകാര്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.
യു.എന്‍.എച്ച്.ആര്.സിക്ക് പുറമേ, യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇന്നലെ സ്കൂളിലേക്ക് പോയ നിലമ്പൂർ അകമ്പാടത്ത് നിന്ന് ഒമ്പതാം ക്ലാസുകാരനെ കാണാനില്ല. നമ്പൂരി പൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകൻ ശഹീീനെയാണ് ഇന്നലെ മുതൽ കാണാതായത്. പിതാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇന്നലെ ഉച്ചക്ക് മുതൽ കാണാതായ ദേവാനന്ദയുെടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി. മുങ്ങൽ വിദഗ്ദ്ധരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇറാന് വൈസ് പ്രസിഡന്റ് മസൗമേ എബ്തേക്കറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ രോഗം ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ പേര് കൊറോണ വൈറസ് ബാധിച്ചു മരണപ്പെട്ടത് ഇറാനിലാണ്. ഇതുവരെ 26 പേരാണ് മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. 106 ആളുകള്‍ക്ക് പുതിയതായി വൈറസ് ബാധ കണ്ടെത്തി. ഇറാനിലെ ആരോഗ്യ സഹമന്ത്രി ഇറാജ് ഹാരിര്‍ഷിക്കും വൈറസ് ബാധയുള്ളതായി റിപോര്‍ട്ടുകളുണ്ട്.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നേരിയ ഭൂചലനം. രണ്ടു തവണ പ്രകമ്പനവും മുഴക്കവുമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി 10.15 നും 10.25 നുമാണ് ഭൂചലനമുണ്ടായത്.
ഡൽഹി കലാപത്തിൽ പങ്കുണ്ടെന്നതിന്റെ പശ്ചാതലത്തിൽ ആം ആദ്മി ലീഡർ താഹിർ ഹുസൈനെ പാർട്ടി പ്രാഥമികാംഗത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഡൽഹി കലാപക്കേസിൽ ബി.ജെ.പി നേതാക്കൾക്കെതിരിൽ ഉടൻ കേസെടുക്കേണ്ടതില്ലെന്ന സോളിസ്റ്റർ ജനറലിന്റെ വാദം കോടതി ശരിവെച്ചു. കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷി ചേർത്ത കോടതി കേസ് നാലാഴ്ചത്തേക്ക് നീട്ടുകയും ചെയ്തു.
പ്രകോപനപരമായ വീഡിയോ രണ്ട് പക്ഷത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും ഏകപക്ഷീയമായി കേസെടുക്കരുതെന്നുമാണ് ഡൽഹി പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ വാദിച്ചത്.
കേസെടുക്കണമെന്ന് ഹരജിക്കാര്യം ഡൽഹി സർക്കാരും വാദിച്ചെങ്കിലും കോടതി ശരിവെച്ചില്ല. വാദത്തിനിടയിൽ വീഡിയോയെ കുറിച്ച് പരാമർശിച്ചപ്പോൾ ഏത് വീഡിയോ എന്ന് ജഡ്ജി ചോദിക്കുകയുമുണ്ടായി.
ഇന്നലെ ജസ്റ്റിസ് മുരളീധർ ബി.ജെ.പി നേതാക്കൾക്കെതിരിൽ കേസെടുക്കാനും ഇന്ന് റിപോർട്ട് സമർപ്പിക്കാനും ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു ,. അതിന് പിന്നാലെയാണ് ഇന്ന് വാദം കേൾക്കാൻ കേസ് പരിഗണിച്ച ബെഞ്ച് മാറ്റുന്നതും ജസ്റ്റിസ് ശ്രീധറിന് പഞ്ചാബ്- ഹരിയാന കോടതിയിലേക്ക് സ്ഥലം മാറ്റുന്നതും.
കൊല്ലത്ത് പള്ളിമൺ ഇളവൂരിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായി. മണിക്കൂറുകൾക്ക് മുൻപാണ് കുട്ടിയെ കാണാതായത്. പ്രദേശത്ത് പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തുന്നു.
പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകൾ ദേവനന്ദയെയാണ് കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടെ രാവിലെ 10.30 നാണ് കുട്ടിയെ കാണാതാവുന്നത്. കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു.
സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഇതോടനുബന്ധിച്ച് കുട്ടി ഇന്ന് സ്കൂളിൽ നിന്ന് അവധിയെടുത്തിരുന്നു.
കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്ര കമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തി. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മൊഴി നല്കാന് നടി മഞ്ജു വാര്യര്‍ വിചാരണ കോടതിയിലെത്തി. ദിലീപ് പ്രതിയായ കേസില്‍ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാണ്. കേസില്‍ മുഖ്യ സാക്ഷിയാണ് മഞ്ജു വാര്യര്‍. നടിക്കെതിരേ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു ആയിരുന്നു.
അഞ്ച് വര്‍ഷം മുമ്പ് ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിലാണ് കേസിന്റെ വിചാരണ നടക്കുന്നതെന്നുള്ളതും കൗതുകകരമായ വസ്തുതയാണ്. നടിക്ക് പിന്തുണ അര്‍പ്പിച്ച് കൊച്ചിയില്‍ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചനയാണെന്ന ആരോപണം ഉന്നയിച്ചത്.
സിദ്ദീഖ്, ബിന്ദു പണിക്കര്‍ എന്നിവരാണ് ഇന്ന് വിസ്തരിക്കപ്പെടുന്ന മറ്റ് പ്രമുഖര്‍. ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന് എന്നിവര്‍ 28നും മൊഴി നല്കാന് എത്തും. 29-ാം തിയതി ശനിയാഴ്ച ശ്രീകുമാര്‍ മേനോനും അടുത്ത മാസം 4ന് റിമി ടോമിയും മൊഴി നല്കാന് എത്തും. പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്.
വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗത്തിന്റെ പേരിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്റെ സ്ഥലം മാറ്റത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് മനിഷ് തിവാരി. അധികാരത്തിന്റെ മത്ത് പിടിച്ച സർക്കാരിന്റെ അഹങ്കാരമാണ് ഈ നടപടിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു
എല്ലാ ജഡ്ജിമാരും ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ധേഹം പറഞ്ഞു.
കൊറോണ വൈറസ് പടര്‍ന്നതിനെ ചൊല്ലി ഉംറക്ക് യാത്ര തിരിച്ച യാത്രക്കാരെ കരിപ്പൂരില്‍ വിമാനത്തില്‍ നിന്നിറക്കി. ഇന്നലെ രാത്രി സഊദി ഗവണ്മെന്റ് ഉംറ തീര്‍ത്ഥാടനത്തിന് വിലക്കേര്‍പ്പെടുത്തിയത്.ഇന്ന് രാവിലെ സ്വകാര്യ ഏജന്‍സികള്‍ വഴി ഉംറക്ക് പുറപ്പെട്ട യാത്രക്കാര്‍ ബോര്‍ഡിംഗ് പാസെടുത്ത് വിമാനത്തില്‍ കയറുകയും ഉംറക്കുളള ഇഹ്റാം കെട്ടുകയും ചെയ്തിരുന്നതായി യാത്രക്കാര്‍ പറയുന്നു. സഊദി ഗവണ്‍മെന്‍ിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.
കൂടത്തായി കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു ജയിലിൽ പ്രതിയെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടത്. ഉടനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വടക്കു കിഴക്കൻ ഡൽഹിയിൽ 27 പേർ കൊല്ലപ്പെട്ട കലാപവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം.ഇന്ന് കലാപവുമായി ബന്ധപ്പെട്ട് കലാപകാരികൾക്കും പോലീസിനെതിരെ നിർണായക ഇടപെടൽ നടത്തിയിരുന്നു ഇദ്ധേഹം.
ആദ്യം കേസ് ഇദ്ധേഹമുൾപ്പെടുന്ന ബെഞ്ചിൽ നിന്ന് മാറ്റിയതിന് ശേഷമാണ് സ്ഥലം മാറ്റം നടപടി എടുത്തത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്കാന് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായി മന്ത്രി കെ കെ ശൈലജ. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് വാവ സുരേഷ് ചികിത്സയില്‍ കഴിയുന്നത്.
വാവ സുരേഷിനേയും ഡോക്ടര്‍മാരേയും വിളിച്ച് കാര്യങ്ങളന്വേഷിച്ചു. വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണ്. വൈകുന്നേരത്തോടെ വാവ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സൗജന്യമായിരിക്കും. അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
വ്യാഴാഴ്ചയാണ് പാമ്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ തന്നെ വലത് കൈയില്‍ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കാണാന്‍ സാധിച്ചു. രക്തപരിശോധനയിലും വിഷബാധയേറ്റതിന്റെ വ്യതിയാനങ്ങള്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ വാവ സുരേഷിനെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിഷബാധ നിര്‍വീര്യമാക്കാനുള്ള ആന്റി സ്നേക്ക് വെനം നല്കി നിരന്തരം നിരീക്ഷിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. മെഡിസിന് വിഭാഗം മേധാവി ഡോ. രവികുമാര്‍ കുറുപ്പ്, മെഡിസിന് വിഭാഗം പ്രൊഫസര്‍ ഡോ. അരുണ, ക്രിട്ടിക്കല്‍ കെയര്‍ അസോ. പ്രൊഫസര്‍ ഡോ. അനില്‍ സത്യദാസ്, ഹെമറ്റോളജി വിഭാഗം അഡീ. പ്രൊഫസര്‍ ഡോ. ശ്രീനാഥ് എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.
ഒമ്പത് വര്‍ഷത്തിനിടെ തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികളുടെ മരണം സംശയത്തിനിടയാക്കുന്നു. ആറാമത്തെ കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. 93 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ഇന്ന് മരിച്ചത്. ചെമ്പ്ര റോഡിലെ തറമ്മല്‍ റഫീഖ്- സബ്ന ദമ്പതികളുടെ ആറ് മക്കളാണ് ഒമ്പതുവര്‍ഷത്തിനിടെ മരിച്ചത്. ഒരു വയസിന് താഴെ പ്രായമുള്ളപ്പോഴാണ് അഞ്ച് കുട്ടികളും മരിച്ചതത്രെ. ആദ്യത്തെ കുട്ടി നാലര വയസിലും. നാല് പെണ്മക്കളും രണ്ട് ആണ്‍മക്കളുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആറാമത്തെ കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തി്ട്ടുണ്ട്.
വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 23 ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. 23 ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ലോക പവര്‍ലിഫ്റ്റിങ് താരം മജ്സിയ ബാനു സാമൂഹ്യ മാധ്യമം വഴി സാമ്പത്തിക സഹായാഭ്യര്‍ത്ഥന തേടി. ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആണ് താരം സാമ്പത്തിക സഹായം തേടുന്നത്. നേരത്തെ സഹായ വാഗ്ദാനം നല്കിയ സ്പോണ്സര് അവസാന നിമിഷം കാലുവാരിയതായി കഴിഞ്ഞ ദിവസം മജ്സിയ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ് താരം സഹായം തേടുന്നത്. അടുത്ത മാസം 14ന് റഷ്യയിലെ മോസ്കോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതാണിപ്പോള് മജ്സിയക്ക് മുന്നില്‍ പണം തടസ്സമാവുന്നത്
2017ല്‍ പവര്‍ലിഫ്റ്റിങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയിട്ടുണ്ട് ഈ മിടുക്കി. മൂന്നു തവണ കേരള പവര്‍ ലിഫ്റ്റിങ് അസോസിയേഷന് മജ്സിയ ബാനുവിനെ സ്ട്രോങ് വുമണായി തെരഞ്ഞെടുത്തിട്ടുമുണ്ട്.
മജ്സിയയുടെ ഫെയ്സ്ബുക് പോസ്റ്റ്:
അസ്സലാമു അലൈക്കും
എല്ലാ ഘട്ടത്തിലും എന്നെ പിന്തുണച്ച എന്റെ നല്ലവരായ കൂട്ടുകാരോട്
ഈ ഒരു അവസാന നിമിഷത്തില്‍ നിങ്ങളോട് സഹായം ചോദിക്കുന്നത് എത്രത്തോളം ശരിയാണെന്ന് എനിക്ക് അറിയില്ല, പക്ഷെ എനിക്ക് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തത് കൊണ്ടും എന്റെ സുഹൃത്തുക്കളുടെ നിര്‍ദ്ദേശ പ്രകാരവും മാത്രമാണ് ഇത് എഴുതുന്നത്
എന്റെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ ചിലവ് വഹിക്കാം എന്ന് പറഞ്ഞ കമ്പനി അവസാന നിമിഷം പിന്മാറുകയും എന്നെ ചതിക്കുകയും ചെയ്ത സാഹചര്യത്തില്‍ എനിക്ക് ഇനി ഈ വരുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വേണ്ടി ചിലവ് കണ്ടെത്തുക എന്നത് വളരെ ദുഷ്കരമായിരിക്കുകയാണ്
ആയതിനാല്‍ നിങ്ങള്‍ ഓരോരുത്തരും നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്കിയാല് ഒരു പക്ഷെ എന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവും
നമ്മുടെ രാജ്യത്തിന് വേണ്ടിയും എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവരുടെയും പ്രതീക്ഷകള്‍ പ്രാവര്‍ത്തികമാക്കാനും എന്റെ കഴിവിന്റെ പരമാവധി ഈ മത്സരത്തില്‍ വിജയിക്കുവാന്‍ ഞാന്‍ ശ്രമിക്കാം
ഇത്രയും നാളത്തെ എന്റെ നിരന്തരമായ കഠിന പരിശ്രമം പങ്കെടുക്കാന്‍ പറ്റിയില്ലെങ്കില്‍ വെറുതെ ആയി പോകും
Majiziya bhanu
A/C no.0106053000059916
Ifsc code SIBL0000106
South Indian Bank
Vatakara branch
Google Pay: 9207155156
താനൂർ: താനൂർ അഞ്ചുടിയിൽ മുസ് ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ വെട്ടി കൊന്നു. നേരത്തെ നില നിന്നിരുന്ന രാഷ്ടീയ സംഘർഷമാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇശാ നമസ്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോൾ ഒരു സംഘം വന്ന് വെട്ടുകയായിരുന്നു
സംസ്കരിക്കാന്‍ നല്കിയ മനുഷ്യ ശരീര ഭാഗങ്ങള്‍ ബക്കറ്റില്‍ പാടത്ത് ഉപേക്ഷിച്ച നിലയില്‍. ഇതുമായി ബന്ധപ്പെട്ട് രണ്ട് പോര് അറസ്റ്റില്‍. കോട്ടയം ആര്‍പ്പൂക്കരയിലാണ് സംഭവം. ചാലാകരി പാടത്ത് ബക്കറ്റിലാക്കി ഉപേക്ഷിച്ച നിലയിലാണ് മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.
രാവിലെ പശുവിനെ കെട്ടാന്‍ പോയ ആളുകളാണ് പാടത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ ബക്കറ്റ് കിടക്കുന്നത് കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഉപകരണങ്ങളില്‍ ആശുപത്രിയുടെ മേല്‍വിലാസമുണ്ടായിരുന്നതാണ് പൊലീസ് അന്വേഷണത്തെ സഹായിച്ചത്.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് സംസ്കരിക്കാനായി നല്കിയ ഉദരഭാഗങ്ങളാണ് ഇവയെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇവ സംസ്കരിക്കാനായി ഏല്‍പ്പിച്ച അമയന്നൂര്‍ താഴത്ത് സുനില്‍കുമാര്‍, പെരുമ്പായിക്കാട് ചിലമ്പിട്ടശ്ശേരി ക്രിസ് മോന് ജോസഫ് എന്നിവരെ പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തു. ഇവര്‍ ഉപയോഗിച്ച ആംബുലന്‍സും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടയം കളത്തിപ്പടിയിലെ ആശുപത്രിയില്‍ മരിച്ച എണ്‍പത് വയസ്സുള്ള രോഗിയുടെ മൃതദേഹത്തിന്റെ ഭാഗങ്ങളാണ് ഇവര്‍ പാടത്ത് തള്ളിയത്. മൃതദേഹം എബാം ചെയ്തപ്പോള്‍ നീക്കിയ ശരീരഭാഗങ്ങളാണ് ഇവര്‍ പാടത്ത് ഉപേക്ഷിച്ചത്.
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് (66) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസാക്കിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തു. എന്‍ കെ പ്രേമചന്ദ്രന് ഉള്‍പ്പടെയുള്ള പ്രതിപക്ഷ എംപിമാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ തള്ളി.
82 നെതിരെ 303വോട്ടുകള്‍ക്കാണ് ബില്‍ ലോക്സഭയില്‍ പാസായത്. ബില്ലില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാനുള്ള വ്യവസ്ഥയ്ക്ക് എതിരെ കോണ്‍ഗ്രസ് വോട്ടു ചെയ്തു.
ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡടക്കം ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയത് എന്‍ഡിഎയ്ക്ക് നാണക്കേടായി. സമുദായത്തിന്റെ വിശ്വാസമില്ലാതെ ഇത്തരത്തിലൊരു നിയമം പാസാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ജെഡിയുവിന്റെ ഇറങ്ങിപ്പോക്ക്. അതേസമയം, മുത്തലാഖ് നിരോധിക്കുന്ന ബില്ല്, ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി നിയമസഭയില്‍ വോട്ട് ചെയ്ത ബി ജെ പി എം എല്‍ എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി കോണ്‍ഗ്രസ്. ക്രിമിനല്‍ നിയമഭേദഗതി ബില്ലില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവരെയാണ് മാറ്റിയത്. ഇവര്‍ ഇന്ന് കമല്‍നാഥിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. സഭയില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതിനു പിന്നാലെ നാരായണും ശരദും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് പച്ചൗരയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തങ്ങളുടെ നിയമസഭാ മണ്ഡലങ്ങളില്‍ വികസനം കൊണ്ടുവരനാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചതെന്ന് രണ്ട് എം എല്‍ എമാരും പ്രതികരിച്ചു.
മുത്തലാക്ക് നിയമവിരുദ്ധമാക്കുന്ന മുസ്ലീം വനിതാ വിവാഹ അവകാശസംരക്ഷണ ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. മുത്തലാക്ക് ചെയ്യുന്ന പുരുഷന് ജയില്‍ ശിക്ഷ ഉള്‍പ്പടെ നിര്‍ദേശിക്കുന്ന ബില്ലാണ് ലോക്സഭ പരിഗണിക്കുക. ഇന്നലെ മാറ്റിവച്ച വിവരാവകാശ നിയമ ഭേഭഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.
വാക്ക് കൊണ്ടോ, എഴുതിയോ, എസ്എംഎസ്, വാട്സ് ആപ്പ് തുടങ്ങിയ സന്ദേശ സംവിധാനങ്ങളിലൂടെയോ ഉള്ള ഒറ്റത്തവണ മുത്തലാഖ് നിയമപരമായി അസാധുവാക്കാന്‍ നിര്‍ദ്ധിഷ്ട ബില്‍ നിര്‍ദേശിക്കുന്നു. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ഇന്ന് ലോകസഭയില്‍ അവതരിപ്പിക്കുന്ന ബില്ലിലെ പ്രധാന വ്യവസ്ഥ.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിലെ നിര്‍ദേശം അനുസരിച്ച മുത്തലാഖിന് വിധേയമാകുന്ന ഭാര്യക്ക് ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ, നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്. വിവാഹമോചനശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അര്ഹുതയുണ്ടെന്നതാണ് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നവതരിപ്പിക്കുന്ന ബില്ലിലെ മറ്റൊരു സുപ്രധാന നിര്‍ദേശമായി കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് ബില്ലുമായി സര്‍ക്കാര്‍ ലോക്സഭയില്‍ എത്തുന്നത്. രാജ്യസഭയില്‍ വിവരാവകാശ നിയമ ഭേഭഗതി നിയമനിര്‍മ്മാണ അജണ്ടകളുടെ ഭാഗമായി ഇന്ന് വീണ്ടും ഇടം പിടിച്ചു. ഇന്നലെ അജണ്ടയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ബില്‍ സര്‍ക്കാര്‍ ചര്ച്ചകക്കായി നിര്‍ദേശിച്ചിരുന്നില്ല.
കർണാടകയിൽ വിശ്വാസവോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടു. 105 വോട്ടുകൾക്കെതിരിൽ 99 വോട്ടാണ് നേടാനായത്. ഒരാഴ്ച നീണ്ട വിശ്വാസവോട്ടെടുപ്പിൻ്റെ അനിശ്ചിതത്വത്തിൻ്റെ ഒടുവിലാണു വിശ്വാസവോട്ടെടുപ്പ് നടത്തിയത്. ശബ്ദവോട്ടിലാണു സർക്കാർ പരാജയപ്പെട്ടത്. വിശ്വാസവോട്ടെടുപ്പിനുമുമ്പ് വളരെ വൈകാരികമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മറുപടി പറഞ്ഞു
രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് നേരത്തെ മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളിൽ മനം മടുത്തു. വോട്ടെടുപ്പിൽ താൻ പിന്നോട്ടില്ല. വിശ്വാസം തേടുന്നതിൽ നിന്നും ഓടിയൊളിക്കില്ല. സംസ്ഥാനത്തെ പ്രതിസന്ധിയിലാഴ്ത്തിയ വിമതർക്കുവേണ്ടി താൻ മാപ്പ് ചോദിക്കുന്നു. നിയമസഭയില്‍ വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മനസ്സ് മടത്തുവെന്നും സര്‍ക്കാരിന്റെ പതനത്തിന് താന്‍ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ന്യൂനപക്ഷമായതിനെത്തുടർന്ന് നിയമസഭയിലെ പ്രശ്നം തെരുവിലേക്കും നീണ്ടു. ബെംഗലൂരുവില്‍ ബിജെപിജെഡിഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം വിമതരെ അയോഗ്യരാക്കാനാനുള്ള നിയമനടപടിയുമായി മുന്നോട്ടുപോകാൻ കോൺഗ്രസ്സ് – ജെ ഡി എസ് സഖ്യം തീരുമാനിച്ചിട്ടുണ്ട്. ജെ ഡി എസ് കോൺഗ്രസ്സ് സഖ്യത്തിനു 99 സീറ്റാണു നിലവിലുള്ളത്. രാഷ്ട്രപതി ഭരണം വേണമെന്ന് കുമാരസ്വാമി ഗവർണറോട് ആവശ്യപ്പെടുമെന്ന് അറിയുന്നു.
സാവോപോളോ: തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനം ലഭിക്കില്ലെന്ന് പ്രസംഗിച്ച പുരോഹിതനെ യുവതി സ്റ്റേജില്‍ നിന്ന് തള്ളിയിട്ടു. ബ്രസീലിലെ സാവോപോളോയിലാണ് സംഭവം. കുര്‍ബാനയ്ക്കിടെയാണ് പ്രശസ്ത വൈദികന് മാര്‍സെലോ റോസ്സിയാണ് വിവാദ പരാമര്‍ശം നടത്തിയത്.
കാന്‍കാവോ നോവ സമൂഹം സംഘടിപ്പിച്ച യൂത്ത് കോണ്ഫന്സിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. 50,000ത്തോളം വിശ്വാസികളാണ് കുര്‍ബാന കൂടാന്‍ എത്തിയത്. തടിച്ച സ്ത്രീകള്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്ന് പറഞ്ഞതോടെ ഒരു തടിച്ച യുവതി വേദിയില്‍ ഓടിയെത്തി വൈദികനെ തള്ളിയിടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
വൈദികനെ തള്ളിയിട്ട സ്ത്രീക്ക് മാനസിക പ്രശ്നമുണ്ടെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സ്ത്രീയെ വിട്ടയയ്ക്കുകയായിരുന്നു.
പരപ്പനങ്ങാടി: കണ്ണൂർ - കോയമ്പത്തൂർ പാസഞ്ചർ പാളം തെറ്റി. എഞ്ചിനും മുൻ വശത്തെ രണ്ട് ബോഗികളുമാണ് പാളം തെറ്റിയത്. പാളത്തിൽ വിളളൽ കണ്ട ഉടനെ റെയിൽവെക്ക് സന്ദേദേശമെത്തുകയും ലോക്കോ പൈലറ്റിന് വിവരം കൈമാറുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ട്രെയിൻ വേഗത കുറച്ചചതിനാൽ വൻ ദുരന്തം ഒഴിവായി. കണ്ണൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ ചിറയിൽ വെച്ചാണ് പാളം തെറ്റിയത്.
ജപ്പാനില്‍ 6.8 തീവ്രതയില്‍ ഭൂചലനമുണ്ടായതിനു പിന്നാലെ സൂനാമി മുന്നറിയിപ്പ്. ജപ്പാന് തലസ്ഥാനമായ ടോക്കിയോയ്ക്ക് വടക്ക് സീ ഓഫ് ജപ്പാന് തീരത്ത് മൂന്നടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാനും സൂനാമിക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണു ഭൂചലനം അനുഭവപ്പെട്ടത്.
Updating news
അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്്ടത്തില്‍ 397 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്റെ വെടിക്കെട്ട് ഇന്നിംങ്സാണ് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കാര്‍ നേടാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. 71 പന്തില്‍ നിന്നാണ് 17 സികസറും നാല് ബൗണ്ടറിയും ഉള്‍പ്പെടെ മോര്ഗന് 148 റണ്‍സടിച്ചെടുത്തത്. ഏകദിനത്തില്‍ ഒരിനിനംഗ്സില് ഏറ്റവും കൂടുതല്‍ സിക്സറടിക്കുന്ന താരം ഇംഗളീഷ് നായകനായി.
ജോ റൂട്ട് - ഓയിന്‍ മോര്ഗന് കൂട്ടുകെട്ട്. തുടക്കം മുതല്‍ തന്നെ തകര്‍ത്തടിച്ച മോര്‍ഗനായിരുന്നു കൂടുതല്‍ അപകടകാരി. മൂന്നാം വിക്കറ്റില്‍ 189 റണ്‍സാണ് നേടിയത്. 82 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ചു ബൗണ്ടറികളുമടക്കം 88 റണ്‍സെടുത്ത ജോ റൂട്ടും മികച്ച പ്രകടനം നടത്തി. അവസാന നിമിഷം വെറും ഒമ്പതു പന്തില്‍ നിന്ന് 31 റണ്‍സെടുത്ത മോയിന്‍ അലിയാണ് ഇംഗ്ലണ്ട് സ്കോര്‍ 397-ല്‍ എത്തിച്ചത്. അഫ്ഗാന് ബൗളര്‍മാര്‍ക്ക് മോശം ദിനമായിരുന്നു ഇന്ന്. ഒമ്പത് ഓവര്‍ എറിഞ്ഞ റാഷിദ് ഖാന് വഴങ്ങിയത് 110 റണ്‍സ്. 10 ഓവറില്‍ 68 റണ്‍സ് വഴങ്ങിയ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നയ്ബും 10 ഓവറില്‍ 85 റണ്‍സ് വഴങ്ങിയ ദൗലാത്ത് സദ്രാനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസ താരമായ മിഷല്‍ പ്ലാറ്റിനി അറസ്റ്റില്‍. 2022 ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതില്‍ ക്രമക്കേടുണ്ടായെന്ന ആരോപണത്തെതുടര്‍ന്നാണ് അറസ്റ്റ്. പാരീസില്‍ വെച്ചാണ് അറസ്റ്റ് നടന്നതെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫയുടെ അമരത്ത് ഭരണപാടവം കൊണ്ടു തിളങ്ങിയ പ്ലാറ്റിനിയെ
സാമ്പത്തിക കുറ്റകൃത്യങ്ങളെത്തുടര്‍ന്ന് ഫിഫയില്‍നിന്നു വിലക്കിയിരുന്നു.
ദില്ലി: 17ാം ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. ഇന്നലെ സാമൂൂഹ്യ മാധ്യമങ്ങളിൽ വൈറലായ സത്യപ്രതിജ്ഞയായിരുന്നു അസദുദ്ദിന്‍ ഒവൈസിയുടേത്. അസദ്ദുദ്ദീന്‍ ഒവൈസി സത്യപ്രതിജ്ഞയ്ക്കായി എഴുന്നേറ്റപ്പോള്‍ തന്നെ സഭയില്‍ ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളികള്‍ മുഴങ്ങി. ചിരിച്ചുകൊണ്ട് നടന്നുനീങ്ങിയ ഒവൈസി കൈ ഉയര്‍ത്തി എല്ലാം പ്രോത്സാഹിപ്പിക്കാനും മറന്നില്ല. സത്യപ്രതിജ്ഞയ്ക്കിടെ തന്നെ സ്വതസിദ്ധമായ ശൈലിയില്‍ ഒവൈസിയുടെ മറുപടിയുമെത്തി. ജയ് ഭീം, ജയ് മീം എന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞ ഒവൈസി അല്ലാഹുഅക്ബര്‍ എന്ന തക്ബീര്‍ മുഴക്കിയ ശേഷം ജയ് ഹിന്ദ് എന്നും വിളിച്ച ശേഷമാണ് കസേരയിലേക്ക് മടങ്ങിയത്.
ചെന്നൈ: ടിക് ടോക് ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. തമിഴ്ടനാട് അരിയല്ലൂരിലാണ് സംഭവം. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ മരിക്കുന്നതിന് മുമ്പ് യുവതി ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തു.
അരിയല്ലൂര്‍ സ്വദേശിനി 24കാരിയായ അനിതയാണ്, ഭര്‍ത്താവ് ടിക് ടോക്ക് ഉപയോഗിക്കുന്നത് തടഞ്ഞതിന്റെ പേരില്‍ ആത്മഹത്യചെയ്തത്. വെളുത്ത കുപ്പിയിലുള്ള വിഷം കഴിച്ചാണ് അനിത ആത്മഹത്യ ചെയ്യുന്നതെന്നാണ് ദൃശ്യങ്ങളിലുള്ളത്.
ടിക് ടോക്ക് അടിമയായ അനിത കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്ന് അയല്‍വാസികള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ടിക് ടോക് ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് അനിതയെ വിലക്കി. ഇതിന്റെ പ്രതികരണമായാണ് അനിത ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസ്ലിംകൾക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പൂഞ്ഞാർ എം.എൽ എ പി.സി.ജോർജ്. പ്രചരിക്കുന്ന ഫോൺ കോളിലെ പരാമർശം ഇസ്ലാം മതവിശ്വാസികൾക്ക് വേദനിച്ചെന്നും അതിന് ക്ഷമ ചോദിക്കുന്നുവെന്നും പ്രസ്താതാവനയിലൂടെ അറിയിച്ചത്. രാഷ്ടീയ തീരുമാനത്തിന്റെ പേരിൽ ഒറ്റപ്പെടുത്തുന്നത് പ്രയാസമുണ്ടാക്കുന്നുവെന്നും പി.സി ജോർജ് അറിയിച്ചു
പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. മലപ്പുറം സബ്രീന ബാറിൽ കസേരയ്ക്ക് വേണ്ടിയുള്ള തർക്കത്തിനിടെയാണ് കത്തിക്കുത്ത് നടന്നത്. രാത്രി 10 മണിയോടെയാണ് സംഭവം. പട്ടിക്കാട് സ്വദേശി മുഹമ്മദ് ഇസാക്ക് പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ 4 പേർ പൊലീസ് കസ്റ്റഡിയിലാണ്.
ഭോപ്പാല്‍: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് മരിച്ചു. മധ്യപ്രദേശിലെ ധര് ജില്ലയിലാണ് അപകടം സംഭവിച്ചത്. ധര് ജില്ലയിലെ ലിഖേദി വില്ലേജില്‍ താമസിക്കുന്ന ലഖാന് സിങ്കാര്‍ എന്ന ബാലനാണ് മരിച്ചത്. കുട്ടി മൊബൈല്‍ ഫോണ്‍ ചാര്‍ജിലിട്ട ഉടനെ ബാറ്ററി പൊട്ടിത്തെറിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുകയായിരുന്നു. പൊട്ടിത്തെറിയില്‍ കുട്ടിയുടെ മുഖത്തും നെഞ്ചിലും പരിക്കേറ്റു. ഉടനെ ലഖാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ ബന്ധുക്കള്‍ ഉടന്‍ കുട്ടിയെ ആശുപുത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൊബൈല്‍ ഫോണിന്റെ ബാറ്ററിയും ചാര്‍ജറും കുത്തിയിട്ടിരുന്ന സ്വിച്ച് ബോര്‍ഡും പൊട്ടിത്തെറിച്ച നിലയിലായിരുന്നു. പൊട്ടിത്തെറിക്ക് ശേഷം കുട്ടി ബോധരഹിതനായി കിടക്കുകയായിരുന്നു. ഫോണിന്റെയും ചാര്‍ജറിന്റെയും സ്വിച്ച് ബോര്‍ഡിന്റെയും അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറി കിടക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണം സ്ഥിരീകരിച്ചതോടെ തുടര്‍ നടപടികള്‍ക്ക് ശേഷം ലഖന്റെ മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പോലീസ് പറഞ്ഞു.
മേലാറ്റൂർ (മലപ്പുറം): ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുകയായിരുന്ന നാലു യുവാക്കൾക്ക് ഇടിമിന്നലേറ്റു. കീഴാറ്റൂർ പഞ്ചായത്തിലെ നെന്മിനിയിൽ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. നെന്മിനി തച്ചിങ്ങനാടം സ്വദേശികളായ വേള്ളോളി സജിത് (27 ), പിലായതൊടി നസീബ് ( 21 ), അരീക്കര അജേഷ് (21 ), പുൽപാരിൽ മുഹമ്മദ് ദിൽഷാദ് (2l ) എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകീട്ട് നാലോടെ നെന്മിനി റേഷൻ കടക്കു സമീപമുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വച്ചാണ് ഇടിമിന്നലേറ്റത്. നാലുപേരും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
എറണാകുളത്ത് ചികിൽസയിൽ കഴിയുന്ന യുവാവിന് നിപയാണെന്ന് സംശയം ബലപ്പെട്ട സാഹചര്യത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പങ്കിടുക എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ
പോസ്റ്റ് വായിക്കാം
എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. നിപ വൈറസ് ബാധയാണെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലം കാത്തിരിക്കുകയാണ്.
ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കോണ്ടാക്ട് ട്രെയിസിങ്ങിനുള്ള നടപടികളടക്കം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കളക്ടറുടേയും നേതൃത്വത്തില്‍ എറണാകുളത്ത് വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണങ്ങള്‍ നടത്താതിരിക്കുക. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവര്ക്കും അവബോധം ഉണ്ടാകേണ്ടതാണ്. കഠിനമായ ചുമയും പനിയും ഉണ്ടെങ്കില്‍ ആരും മറച്ച് വയ്ക്കരുത്. എത്രയും പെട്ടന്ന് ചികിത്സ തേടണം.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കുകയും നേരിയ രോഗലക്ഷണങ്ങളെങ്കിലും ഉണ്ടാകുമ്പോള്‍ രോഗിയെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. തുടര്‍ന്നും നല്ല ജാഗ്രത പുലര്‍ത്തേണ്ടതാണ്.
എറണാകുളം ജില്ല ആശുപത്രിയിൽ ചികിൽസക്കെത്തിയ രോഗിക്ക് നിപയാണെന്ന തരത്തിൽ സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്ന വാർത്തക്കെതിരെ എറണാകുളം ജില്ല കളക്ടർ. ഫേയ്സ് ബുക്ക് കുറിപ്പിലൂടെെയാണ് കളക്ടർ മുഹമ്മദ് വൈ സഫീറുള്ള പ്രതികരിച്ചത്.
കുറിപ്പ് വായിക്കാം
എറണാകുളത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു
പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല
പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നൽകുന്നതും മുൻകരുതലുകൾ സ്വീകരിക്കുന്നതുമാണ്.
ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്നതിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു
മലപ്പുറം പെരിന്തൽമണ്ണയിൽ യുവാവിന് നേരെ സിനിമാ സ്റ്റൈലിൽ ഗുണ്ടാ ആക്രമണം. പ്രണയത്തിന്റെ പേരിലാണ് യുവാവിന് മർദ്ദനമേറ്റത്. റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ചും തല കീഴക്കി കെട്ടിത്തൂക്കിയുമായിരുന്നു മർദ്ദനം. ഗുരുതര പരിക്കേറ്റ യുവാവിവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരിന്തൽമണ്ണ പാതായ്ക്കര സ്വദേശി ചുണ്ടപറ്റ നാഷിദ് അലിയാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. വലമ്പൂരിലുള്ള യുവതിയെ പ്രേമിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ക്രൂരമായയി മർദ്ദിച്ച ഗുണ്ടകൾ യുവാവിന്റെ കൈ, കാലുകൾ അടിച്ചൊടിച്ചു. സിനിമാ സ്റ്റൈലിൽ ആയിരുന്നു ആക്രമണം. യുവാവിനെ വിളിച്ചു വരുത്തിയ സംഘം യുവാവിനെ റെയിൽവെ ട്രാക്കിൽ കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. പിന്നീട് ഒരു വീട്ടിൽ കൊണ്ട് പോയി തലകീഴായി കെട്ടിത്തൂക്കി കൈയിലും കാലിലും കത്തികൊണ്ട് വരയുകയും കാലിനടിയിൽ തീ കൊണ്ട് പൊള്ളിക്കുകയും ചെയ്തു. ഒരു മലയുടെ മുകളിൽ കൊണ്ട് പോയി വീണ്ടും മർദ്ദിച്ചതായും യുവാവ് പറയുന്നു.
യുവാവിനെ കൊണ്ട് മൂത്രം കുടിപ്പിച്ചതായും ആരോപണമുണ്ട്. ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപിച്ചു. യുവാവിന്റെ പരാതിയെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും, ചൊവ്വാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും, ബുധനാഴ്ച മലപ്പുറം ജില്ലയിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്.
മലപ്പുറം: താനൂരിൽ ബിജെപിയുടെ ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. താനൂർ സ്വദേശിയും ബിജെപി പ്രവർത്തകനുമായ പ്രണവിനാണ് കുത്തേറ്റത്.
ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടയ സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.
കൊല്ലം: കൊല്ലത്ത് അമ്മയെ ബലാല്‍സംഗം ചെയ്ത മകന് അറസ്റ്റില്‍. കൊല്ലം അഞ്ചാലുമൂടിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 45 കാരനായ പ്രതി ഒരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണെന്ന് പൊലീസ് പറയുന്നു.
അഞ്ചാലുമൂട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറവിരോഗം ബാധിച്ച 74 കാരിയായ അമ്മയെ പ്രതി നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയുടെ അമ്മയെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മോദിയെ അനുകൂലിച്ച് പോസ്റ്റിട്ട അബ്ദുല്ലക്കുട്ടിക്ക് ബി.ജെ.പിയിലേക്കുള്ള വാതിൽ തുറന്നിടുകയാണ് സംസ്ഥാന നേതൃത്വം. ബി.ജെ.പിക്ക് ആരോടും അയിത്തമില്ലെന്ന് സംസ്ഥാന സെല്‍ കോഡിനേറ്റര്‍ രജ്ഞിത്ത്.
നേരത്തെ കെ.സുരേന്ദ്രനും അബ്ദുല്ലക്കുട്ടിയെ അനുകൂലിച്ച് പ്രതികരിച്ചിരുന്നു. ബി.ജെ.പിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കില്‍ പാര്‍ട്ടി അതിന് വഴിയൊരുക്കുമെന്നും ഇക്കാര്യം മേല്‍ഘടകവുമായി ചര്‍ച്ച ചെയ്യുമെന്നും രജ്ഞിത് പറഞ്ഞു.
അതേസമയം താങ്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നോ എന്ന ചോദ്യത്തിന് വെറുതെ എന്നെ കുഴപ്പത്തിലാക്കരുത് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് കോന്നി എം.എൽ.എ സ്ഥാനം രാജിവെച്ചു. സ്പീക്കർക്ക് കത്ത് നൽകി. നാളെ മുതൽ നിയമ സഭ അംഗത്വം രാജിവെക്കുമെന്നാണറിയിച്ചത്. 39,071 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാർഥി എ. സമ്പത്തിനെ അടൂർ പ്രകാശ് തോൽപിച്ചത്.
ലഖ്നോ: ഉത്തര്‍പ്രദേശിലെ ബിജ്നോറില് ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു. ബിഎസ്പി നേതാവ് ഹാജി അഹ്സനും അനന്തരവന് ഷദാബുമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ നാജിബാബാദ് ടൗണിലെ ഓഫിസില്‍ ഹാജി അഹ്സനും അനന്തരവനും ഓഫിസിലിരിക്കുമ്പോഴായിരുന്നു സംഭവം. അജ്ഞാതരായ അക്രമികള്‍ ഓഫിസില്‍ അതിക്രമിച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബിജ്നര് എസ്പി ലക്ഷ്മി നിവാസ് മിശ്ര അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍നിന്ന് വ്യക്തമായത്. അജ്ഞാതരായ രണ്ടുപേരെ പ്രതികളാക്കി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡീഷനല്‍ എസ്പി അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച വാർത്തയുമായാണ് സോഷ്യൽ മീഡിയ തുറന്നത് . ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ വാഹനാപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. കാനഡയില്‍ വെച്ച് റോഡപകടത്തില്‍ താരത്തിന് ഗുരുതര പരിക്കേറ്റെന്നും, പിന്നീട് ആശുപത്രിയില്‍ വെച്ച് മരണം സംഭവിച്ചുമെന്നായിരുന്നു വാര്‍ത്ത. സമൂഹ മാധ്യമങ്ങളിലൂടെ കാട്ടുതീ പോലെയാണ് ഈ വാര്‍ത്ത പരന്നത്. ഇതോടെ രവിചന്ദ്രന്‍ അശ്വിനടക്കമുള്ള പല ക്രിക്കറ്റ് താരങ്ങളും സംഭവത്തിലെ സത്യാവസ്ഥ അറിയാന്‍ രംഗത്തെത്തി.
അവസാനമിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ജയസൂര്യ തന്നെ രംഗത്തെത്തിയിരിക്കുന്നു.
തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും, പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പറഞ്ഞ ലങ്കന്‍ താരം, ഇത്തരത്തിലൊരു വാര്‍ത്ത ഷെയര്‍ ചെയ്യരുതെന്നും ആരാധകരോട് ആവശ്യപ്പെട്ടു. ഇത്തരത്തിലൊരു വ്യാജ വാര്‍ത്ത കഴിഞ്ഞ ദിവസം രാത്രി മുതല്‍ പുറത്ത് വരുന്നുണ്ടെന്നും, അതിനെ നിങ്ങള്‍ അവഗണിക്കണമെന്നും ക്രിക്കറ്റ് പ്രേമികളോടായി ജയസൂര്യ പറഞ്ഞു. വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി ജയസൂര്യ തന്നെ രംഗത്തെത്തുകയായിരുന്നു
പട്ന: ബിഹാറിലെ ബെഗുസാരായിയില്‍ മുസ്ലീം യുവാവിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് അക്രമി വെടിയുതിര്‍ത്തു. മുഹമ്മദ് ഖാസിം എന്ന തൊഴിലാളിക്ക് നേരെയാണ് ആക്രമണം നടന്നത്. പാകിസ്ഥാനിലേക്ക് പോകൂവെന്ന് ആക്രോശിച്ച് തോക്കുമായെത്തിയ യുവാവ് ഇയാളെ വെടിവെക്കുകകയായിരുന്നു. വെടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്ക് വെടിയേറ്റത് കണ്ട ആളുകള്‍ നോക്കി നില്‍ക്കുകയാണ് ചെയ്തതെന്നും സഹായത്തിനെത്തിയില്ലെന്നും അക്രമിയെ തള്ളിയിട്ട് ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
മുഹമ്മദ് ആസിഫ് ഖാന് എന്നയാള്‍ ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സിപിഐ നേതാവ് കനയ്യകുമാറും സംഭവം ട്വിറ്ററില്‍ പങ്കുവച്ചു. സംഭവത്തെക്കുറിച്ച് വെടിയേറ്റ മുഹമ്മദ് ഖാസിം പറയുന്നത് ഇങ്ങനെയാണ്- മദ്യലഹിരിയിലായിരുന്ന അക്രമി തന്നോട് പേര് ചോദിച്ചു. പേര് പറഞ്ഞുടന്‍ ഇയാള്‍ തന്നോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചു. പിന്നീട് തോക്കെടുത്ത് വെടിയുതിര്‍ത്തു. പിന്നിലാണ് വെടിയേറ്റത്. സമീപത്തുണ്ടായിരുന്നവര്‍ സഹായത്തിനെത്താതെ തോക്ക് കണ്ട് ഭയന്ന് മാറി നില്‍ക്കുകയായിരുന്നുവെന്ന് നുഹമ്മദ് ഖാസിം പറഞ്ഞു.
രക്ഷപ്പെടാന്‍ വേറെ മാര്‍ഗമില്ലാതെ വന്നതോടെ അക്രമിയെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടെങ്കിലും ആരും തന്റെ സഹായത്തിനെത്തിയില്ലെന്നും മുഹമ്മദ് ഖാസിം പറഞ്ഞു. ബിജെപി അധികാരത്തിലേറിയതിന് ശേഷം മധ്യപ്രദേശിലും ഗുരുഗ്രാമിലും മുസ്ലിംങ്ങള്ക്ക് നേരെ ആക്രമണമുണ്ടായത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറിലും സമാനമായ സംഭവം നടന്നത്.
Courtsey: Asianet
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട വലിയ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നുവെന്ന തീരുമാനത്തിൽ നിന്ന് രാഹുൽഗാന്ധി പിന്മാറി.
അതേ സമയം തിരഞ്ഞെടുപ്പിൽ പാർട്ടി അപ്രതീക്ഷിതമായി നേരിട്ട പതനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്ത് ദിവസത്തിനുള്ളിൽ നടപടികൾ സ്വീകരിക്കുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശനിയാഴ്ച നടന്ന പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാൽ യോഗം ഇത് തള്ളിയിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആകെ മൽസരിച്ചത് പത്ത് മണ്ഡലത്തിൽ. മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് കരുതിയ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി മൽസരിച്ച മലപ്പുറം മണ്ഡലത്തിലടക്കം നാണക്കേടിന്റെ പ്രകടനം. സംസ്ഥാന പ്രസിഡന്റിന് ആകെ കിട്ടിയ വോട്ട് 19095 . കുഞ്ഞാലിക്കുട്ടിക്കെതിരെ ഇ. അഹ്മദിന്റെ അനുകമ്പ തരംഗം നില നിൽക്കെ നാസിറുദ്ധീൻ എളമരം 47853 എന്ന മികച്ച പ്രകടനം നടത്തിയിരുന്നു. പുതുതായി ചേർത്ത വോട്ടുൾപ്പെടെ കിട്ടുകയാണെങ്കിൽ വോട്ട് കൂടുകയായിരുന്നു വേണ്ടത് .
എസ്.ഡി.പി.ഐ യുടെ കരുത്തനായ അഡ്വ.കെ.സി നസീറിന് പൊന്നാനിയിൽ 18114 വോട്ടാണ് നേടാനായത്. 2014 ൽ ഇത് 26640 ആയിരുന്നു.
മലപ്പുറം, പാലക്കാട്, ആറ്റിങ്ങല്‍, ആലപ്പുഴ, ചാലക്കുടി, കണ്ണൂര്‍, വടകര, പൊന്നാനി, വയനാട്, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും മറ്റ് മണ്ഡലങ്ങളില്‍ മുന്നണികളെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു
കണ്ണൂര്‍, വയനാട്, വടകര, പാലക്കാട്,ചാലക്കുടി, ആറ്റിങ്ങല്‍ എറണാകുളം തുടങ്ങിയ മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും പ്രകടനം ദയനീയമായിരുന്നു. കണ്ണൂരില്‍ അബ്ദുല്‍ ജബ്ബാര്‍ 8139 വോട്ടാണ് നേടിയത്. കഴിഞ്ഞ തവണത്തേക്കാൾ 11000 വോട്ടിന്റെ കുറവ്.
ന്യൂ ഡൽഹി : ഇന്ത്യയുടെ ഇന്ദ്രപ്രസ്ഥത്തിൽ വീണ്ടും മോദി . എക്സിറ്റ് പോൾ ഫലങ്ങളെ ശരിക്കും വിധത്തിൽ എൻഡിഎ 350 സീറ്റുകളുടെ വ്യക്തമായ ലീഡോടെ അധികാരത്തിലേക്ക്. 26 ന് നരേന്ദ്ര മോദി പതിനേഴാമത് ലോക്സഭയിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം മറികടന്നിരിക്കുന്നു. അമിത് ഷ മോദി മന്ത്രിസഭയിലെ നിർണായക ശക്തിയാവും. പ്രതിപക്ഷവും കോൺഗ്രസും മോദി തരംഗത്തിൽ ഒന്നുമല്ലാതായ ചിത്രമാണ് ഫലം നൽകുന്ന ചിത്രം.
ഹിന്ദി ഹൃദയ ഭൂമിയായ യു.പി, രാജസ്ഥാൻ, മധ്യപ്രദേശും മമതയുടെ ബംഗാളിലും തെക്ക് കർണാടകയിലും ആന്ദ്രപ്രദേശിൽ വരെ ബി.ജെ.പി ഇളക്കി മറിച്ചു. അതിനിടെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ രൂക്ഷ വിമർശനം ഉയർന്ന് കഴിഞ്ഞു.
മോദി - അമിത് ഷ കൂട്ട് കെട്ടിനെ പ്രകീർത്തിച്ച് ബി.ജെ.പി മുതിർന്ന നേതാക്കൾ രംഗത്തെത്തി. ശ്രീലങ്കൻ പ്രധാനമന്ത്രിയും ഇസ്രാഈൽ പ്രധാനമന്ത്രിയും മോദി ആശംസ അറിയിച്ചു കഴിഞ്ഞു. ഇന്ന് വൈകിട്ട് 5.30 ന് ഡൽഹിയിൽ ബി.ജെ.പി പാർലമെന്ററി പാർട്ടി ചേരുന്നുണ്ട്.
വോട്ടെണ്ണൽ ദിനത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കാസർഗോഡ് രണ്ടിടങ്ങളിൽ നിരോധനാജ്ഞ. പെരിയ, കല്യോട്ട് ടൗണുകളുടെ 500 മീറ്റർ ചുറ്റളവിലാണ് കളക്ടർ ഡോ. സജിത് ബാബു 144 പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടു മുതൽ വെള്ളിയാഴ്ച രാത്രി എട്ടുവരെയാണ് നിരോധനാജ്ഞയെന്ന് കളക്ടർ അറിയിച്ചു.
സംസ്ഥാന ഇന്റലിജൻസ് വിഭാഗം ഒരാഴ്ചമുമ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ സൂചനകൾ നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ പൊലീസിന്റെ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതിപക്ഷത്ത് പുതിയ സഖ്യം. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ സഖ്യം രൂപീകരിക്കാനാണു തീരുമാനം. ആവശ്യമായ സീറ്റുകള്‍ ലഭിച്ചാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഈ സഖ്യം രാഷ്ട്രപതിയെ കാണും. എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും രാഷ്ട്രപതിയെ കാണാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നീക്കം. ഫലം അനുകൂലമെങ്കില്‍ പ്രതിപക്ഷത്തെ ഐക്യം ബോധ്യപ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരിക്കും സഖ്യം ചെയ്യുക.
യുപിഎയിലെ പാര്‍ട്ടികള്‍ക്കു പുറമേ മറ്റ് ബിജെപി വിരുദ്ധ കക്ഷികളെ കൂടി ഒപ്പം നിര്‍ത്തിയായിരിക്കും സഖ്യം രൂപീകരിക്കുക. രാഷ്ട്രപതിക്ക് മുന്നിലെത്തിക്കാനായി ഇതിനകം കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വിയുടെ നേതൃത്വത്തിലുള്ള നിയമ വിദഗ്ധര്‍ മൂന്ന് കത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പുതിയ സഖ്യത്തിന്റെ രൂപീകരണം അറിയിച്ച് സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടി നേതാക്കളുടെയും ഒപ്പുകള്‍ അടങ്ങുന്ന കത്ത് പ്രസിഡന്റ് രാം നാഥ് കോവിന്ദിന് അയക്കുകയായിരിക്കും ആദ്യം ചെയ്യുക. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുന്നതായിരിക്കും രണ്ടാമത്തെ കത്ത്. പിന്നീട് രാത്രി വൈകി പുതിയ മുന്നണിയുടെ നേതാവ് ആരെന്നറിയിക്കുന്ന കത്തും നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഒഡീഷയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു. ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച അസ്ക നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി മനോജ് കുമാർ ജേനയ്ക്കാണ് വെടിയേറ്റത്. കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരായ ആറംഗ സംഘം വഴിയിൽ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു.
വെടിയുതിർത്ത ശേഷം അക്രമികൾ ഇദ്ദേഹത്തിന്റെ കഴുത്തറുത്താണ് മടങ്ങിയത്. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. കാർ പിന്തുടർന്ന അക്രമി സംഘം ജേന കാറിൽ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ആക്രമിക്കുകയായിരുന്നു.
കോഴിക്കോട് : ഇന്ത്യയെന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരിക്കുന്നവർ ആരെന്നറിയുന്ന ദിനം. 542 മണ്ഡലങ്ങൾ എണ്ണായിരത്തിലധികം സ്ഥാനാർത്ഥികൾ.. വിധിയറിയാൻ മണിക്കൂറുകൾ മാത്രം.
രണ്ട് മാസം വാശിയേറിയ പ്രചാരണം.. തന്ത്രങ്ങളുടെയും കണക്കുകൂട്ടലിന്റെയും രാപ്പകലുകൾ. 543 മണ്ഡലങ്ങളിൽ 542 ഇടത്തേയ്ക്കാണ് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്നാട്ടിലെ വെല്ലൂരിലെ തെരഞ്ഞെടുപ്പ് അനധികൃതമായി പണം കണ്ടെത്തിയതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു.
രാവിലെ 8 മണിക്ക് വോട്ടെണ്ണി തുടങ്ങും. പതിനൊന്നോടെ ഫലസൂചനകൾ. വിജയിയെ അറിയാൻ വീണ്ടും കാത്തിരിപ്പ്. ആഘോഷത്തിന്റെയും മ്ലാനതയുടേയും മുഖങ്ങൾ മാറി മറയുന്ന സ്ക്രീനുകൾ. വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനം.
ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് വിവിപാറ്റ് രസീതുകൾ എണ്ണി ഇത് വോട്ടുകളുമായി ഒത്തു നോക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സുതാര്യത ഉറപ്പാക്കാനുള്ള ഈ നടപടിയിലൂടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥർ തന്നെ ഇരുന്ന് വട്ടമിട്ട് വിവിപാറ്റുകൾ എണ്ണണം. ഒരു തവണയല്ല, മൂന്ന് തവണ എണ്ണൽ പൂർത്തിയാക്കണം. അതുകൊണ്ടുതന്നെ, യന്ത്രമെണ്ണുന്ന വേഗതയിൽ ഫലം അറിയാനാകില്ല.
രാജ്യമൊട്ടാകെ ഏഴ് ഘട്ടങ്ങളിലായി 10.3 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് ഇതിന്റെ അഞ്ച് ശതമാനം, അതായത്, 20,600 സ്റ്റേഷനുകളിൽ വിവിപാറ്റ് എണ്ണി വോട്ടുമായി ഒത്തുനോക്കണം. ഇതുകൊണ്ടുതന്നെ വോട്ടെണ്ണൽ പ്രക്രിയ നാല് മുതൽ അഞ്ച് മണിക്കൂർ വരെ നീളും. ഫലപ്രഖ്യാപനവും അതനുസരിച്ച് വൈകും.
ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകളാണ്. സർവീസ് വോട്ടർമാരുടെ എണ്ണം 18 ലക്ഷം വരും. വിദേശങ്ങളിലെ എംബസികളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർ മുതൽ, സൈനികർ, കേന്ദ്ര, സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവരാണിത്. 18 ലക്ഷത്തിൽ 16.49 ലക്ഷം പേർ പോസ്റ്റൽ ബാലറ്റ് വഴി സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്.
പിന്നീട് ഇവിഎമ്മുകൾ എണ്ണണം. ആദ്യം വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യം പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വച്ചെങ്കിലും തള്ളിയിരുന്നു. ഇവിഎമ്മുകളിലെ ഫലം വന്ന ശേഷം, വിവിപാറ്റുകളുള്ള മണ്ഡലങ്ങളിൽ അവയും എണ്ണും. പൊരുത്തക്കേട് വന്നാൽ വിവിപാറ്റ് രസീതുകളുടെ എണ്ണമാകും അന്തിമം. എന്തായാലും സുതാര്യത ഉറപ്പാക്കാൻ ഓരോ റൗണ്ടും എണ്ണിക്കഴിഞ്ഞ് ആ കണക്കുകൾ സുവിധ എന്ന ആപ്ലിക്കേഷനിൽ ചേർത്ത ശേഷമേ, അടുത്ത റൗണ്ട് എണ്ണാവൂ. ഓരോ റൗണ്ടിലെയും ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ആപ്ലിക്കേഷനിൽ ചേർക്കണമെന്നതും നിർബന്ധമാണ്.
67.11 ശതമാനമായിരുന്നു ഇത്തവണ പോളിംഗ് ശതമാനത്തിലെ ദേശീയ ശരാശരി. 90.99 വോട്ടർമാരാണ് ആകെ വോട്ടർ പട്ടികയിലുണ്ടായിരുന്നത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവുമുയർന്ന പോളിംഗ് ശതമാനമായിരുന്നു ഇത്. 2000-ൽ ജനിച്ച ഇന്ത്യൻ പൗരൻമാർ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
പി സി ജോര്‍ജ് എംഎല്‍എയുടെ വീടിനു നേരെ കല്ലേറ്.മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എംഎല്‍എുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. പി സി ജോര്‍ച്ച് മുസ്ലീം സമൂഹത്തെ അവഹേളിച്ച് സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഫോണ്‍ സംഭാഷണത്തിടെയാണ് പി സി ജോര്‍ജ് മുസ്ലീം സമൂഹത്തെ അവഹേളിച്ച് സംസാരിച്ചു എന്ന ആരോപണത്തെത്തുടര്‍ന്നാണ് അക്രമം. അക്രമം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ന്യൂദല്‍ഹി: എക്സിറ്റ്പോള്‍, ഇ.വി.എം അട്ടിമറി വാര്‍ത്തകള്‍ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്കി രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ സന്ദേശം.
അടുത്ത 24 മണിക്കൂര്‍ വളരെ പ്രധാനപ്പെട്ടതാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും രാഹുല്‍ഗാന്ധി ട്വീറ്റില്‍ പറയുന്നു. ഭയപ്പെടരുത്, കാരണം നിങ്ങള്‍ സത്യത്തിന് വേണ്ടിയാണ് പോരാടുന്നത്. എക്സിറ്റ്പോളുകളുടെ വ്യാജ പ്രൊപഗണ്ടകളില്‍ നിരാശരാവരുത്. നിങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും വിശ്വാസമര്‍പ്പിക്കുക. നിങ്ങളുടെ കഠിനാധ്വാനം പാഴാവില്ല. രാഹുല്‍ഗാന്ധി പറയുന്നു.
എക്സിറ്റ്പോള്‍ ഫലം വന്നതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രതികരണമാണിത്. കഴിഞ്ഞ ദിവസം പ്രിയങ്കാഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ശബ്ദസന്ദേശം അയച്ചിരുന്നു.
അതേസമയം വോട്ടിങ് യന്ത്രങ്ങള്‍ എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന് തളളി. വിവിപാറ്റുകള്‍ ആദ്യം എണ്ണുന്നത് അന്തിമ ഫലം അറിയുന്നത് ദിവസങ്ങളോളം വൈകാനിടയാക്കുമെന്നു പറഞ്ഞാണ് തെരഞ്ഞെടുപ്പു കമ്മീഷന് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്.
കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. ഇന്റര്‍ മിലാന് സ്ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിക്ക് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ടീമിലുണ്ട്.
അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ അധികം അവസരം ലഭിക്കാതിരുന്നു യുവന്റസ് താരം പൗളോ ഡിബാലയ്ക്ക് ടീമില്‍ ഇടം ലഭിച്ചു. ജൂണ്‍ 14 മുതല്‍ ജൂലൈ ഏഴ് വരെ ബ്രസീലിലാണ് ഇത്തവണ കോപ്പ് അമേരിക്ക നടക്കുന്നത്. ഇത്തവണയെങ്കിലും മെസി ദേശീയ ജേഴ്സിയില്‍ കിരീടമുയര്‍ത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അര്‍ജന്റീന ടീം: Goalkeepers: Esteban Anadrada, Franco Armani, Agustin Marchesin, Defenders:Renzo Saravia, Milton Casco, German Pezzella, Juan Foyth, Nicolas Otamendi, Ramiro Funes Mori, Nicolas Tagliafico, Midfielders: Leandro Paredes, Exequiel Palacios, Roberto Pereyra, Angel Di Maria, Marcos Acuna, Giovani Lo Celso, Guido Rodriguez, Rodrigo De Paul, Paulo Dybala, Forwards: Lionel Messi, Lautaro Martinez, Sergio Aguero, Matias Suarez.
ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് തീരുമാനമെടുക്കും. വിവിപാറ്റില്‍ പൊരുത്തക്കേട് വന്നാല്‍ എല്ലാ വോട്ടുകളും പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ സ്ട്രോങ്ങ് റൂമില്‍ നിന്ന് ഇവിഎം കൊണ്ടുപോകാനുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം എസ് പി - ബിഎസ് പി സഖ്യ സ്ഥാനാര്‍ഥി തടഞ്ഞിരുന്നു. ഇതിന് പിന്നാലെ യുപിയിലെ മറ്റ് മണ്ഡലങ്ങളിലും ഹരിയാനയിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നീക്കമെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കി. തുടര്‍ന്നാണ് ഇവിഎം ക്രമക്കേട് മുഖ്യ വിഷയമാക്കാന്‍ ദില്ലിയില്‍ ചേര്‍ന്ന 22 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം തീരുമാനിച്ചതും കമ്മീഷനെ കണ്ടതും. ഇവിഎം സുരക്ഷയില്‍ പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്ക അറിയിക്കുകയും ചെയ്തു.
വോട്ടു വ്യത്യാസമുണ്ടായാല്‍ കമ്മീഷന് സ്വീകരിക്കുന്ന നടപടി അറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം തെരഞ്ഞടുപ്പ് കമ്മീഷന് നിരാകരിച്ചാല്‍ കോടതിയെ സമീപിക്കാനും പ്രതിപക്ഷത്തിന് ആലോചനയുണ്ട്. ഇവിഎം ക്രമക്കേട് ശ്രദ്ധയില്‍ പെട്ടാല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂക്കിന്ശ സ്ത്രക്രിയ ചെയ്യാൻ അഡ്മിറ്റ് ചെയ്ത രോഗിയെ വയറിന് ശസ്ത്രക്രിയ നടത്തി മെഡിക്കൽ വീഴ്ച. മഞ്ചേരി മെഡിക്കൽ കോളജിലാണ് സംഭവം. ഏഴു വയസുകാരന്റെ പേരും വയസും സാമ്യമായതാണ് ഈ മെഡിക്കൽ വീഴ്ചക്ക് കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നത്.
കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശിയുടെ മകനെ മൂക്കിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കായാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിശ്ചയിച്ചത് പോലെ ചൊവ്വാഴ്ച രാവിലെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ കണ്ട രക്ഷിതാക്കള്‍ ഞെട്ടി. മൂക്കിന് പകരം ശസ്ത്രക്രിയ നടത്തിയത് വയറ്റില്‍
മറ്റൊരു കുട്ടിക്ക് നടത്തേണ്ട ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയ ആണ് ആളുമാറി നടത്തിയത്. ആ കുട്ടിയുടെ പേരുമായുള്ള സാമ്യവും ഇരുവര്‍ക്കും പ്രായം ഒന്നായതുമാണ് പിഴവിന് കാരണം. പിന്നീട് മൂക്കിനുള്ള ശസ്ത്രക്രിയയും നടത്തി. അധികൃതര്‍ക്ക് എതിരെ പരാതി നല്കാന് ഒരുങ്ങുകയാണ് കുട്ടിയുടെ രക്ഷിതാക്കള്‍.
Courtsey: News 18
അരുണാചൽ പ്രദേശിൽ തീവ്രവാദി ആക്രമണത്തിൽ ഒരു എംഎൽഎ അടക്കം പതിനൊന്ന് പേർ കൊല്ലപെട്ടു. നാഷണൽ പീപ്പിൾസ് പാർട്ടി എംഎൽഎ തിരോംഗ് ആബയാണ് കൊല്ലപെട്ടത്. സംഭവത്തിൽ തിരോംഗ് ആബയുടെ മകനും കൊല്ലപെട്ടിട്ടുണ്ട്. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റ് എന്ന സംഘടനയിലെ പ്രവർത്തകരാണ് ആക്രമണത്തിനു പിന്നില്ലെന്നാണ് സംശയിക്കപ്പെടുന്നത്. സംഭവത്തിനെതിരെ കേന്ദ്ര സർക്കാർ ഉചിത നടപടി കൈകൊള്ളണമെന്ന് എൻപിപി ആവശ്യപെട്ടു
ഖോൻസ വെസ്റ്റ് മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ് തിരോംഗ്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഖോൻസ മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തിരോംഗ് വാർത്തകളിൽ നിറഞ്ഞിരുന്നു.
എക്സിറ്റ് പോൾ ഫലം പുറത്ത് വന്നതോടെ കടുത്ത ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയും എൻ.ഡി.എ കക്ഷികളും.
ബിജെപി അധ്യക്ഷൻ അമിത് ഷായാണ് എൻ ഡി എ നേതാക്കളെ ഡൽഹിയിലേക്ക് വിരുന്നിന് ക്ഷണിച്ചിരിക്കുകയാണിപ്പോൾ. സർക്കാരുണ്ടാക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ഒരു മുഴം മുമ്പെ എറിയുകയാണ് അമിത് ഷ
മെയ് 23 നാണു തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ എൻ ഡി എ 300 ൽ അധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിൽ വരുമെന്നുള്ള ആത്മവിശ്വാസമാണുള്ളത് പാർട്ടിക്ക്. എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ പ്രതിപക്ഷ കക്ഷികൾ എല്ലാം തന്നെ ഞെട്ടലിലാണ്.
യു പി എ അധ്യക്ഷ സോണിയ ഗാന്ധിയുമായി പ്രതിപക്ഷ കക്ഷികൾ നടത്താനിരുന്ന കൂടികാഴ്ച റദ്ദാക്കി. ഇലക്ഷൻ റിസൾട്ട് വന്നതിനു ശേഷം കൂടിക്കാഴ്ച്ച നടത്തുന്നതാണ് ഉചിതമെന്നു മമത ബാനര്‍ജിയുടെയും മായാവതിയുടെയും തീരുമാനം.
ദോഹ: 2022-ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനുള്ള രണ്ടാമത്തെ സ്റ്റേഡിയം തയ്യാറായി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്നലെ സ്റ്റേഡിയം തുറന്നുകൊടുത്തു. 40,000 പേര്‍ക്ക് മത്സരം കാണാന്‍ സാധിക്കുന്ന സ്റ്റേഡിയം അമീര്‍ കപ്പിന്റെ മാതൃകയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകകപ്പിനുള്ള ബാക്കി ആറ് സ്റ്റേഡിയങ്ങളുടെ പണികള്‍ നടന്നുവരികയാണ്. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഈ സ്റ്റേഡിയത്തില്‍ ആണ് നടക്കുന്നത്.
എം.വി ജയരാജന് പിന്നാലെ മുഖം മറച്ചു വോട്ട് ചെയ്യാൻ വരുന്നത് ശരിയല്ലെന്നഭിപ്രായവുമായി കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചറും. തിരിച്ചറിയാൻ മുഖം കാണണം. അതാണ് ന്യായം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം നടപ്പാക്കണമെന്നും പി കെ ശ്രീമതി പറഞ്ഞു.
കള്ളവോട്ട് ആരോപണം കണ്ണൂരിനെ അപമാനിക്കുന്നതല്ല. അങ്ങനെയൊന്നും കണ്ണൂരിനെ അപമാനിക്കാനും സാധിക്കില്ല. എൽ ഡി എഫ് കണ്ണൂരിൽ വിജയിക്കുമെന്നും ടീച്ചർ പറഞ്ഞു
കണ്ണൂര്‍: പര്‍ദ ധരിച്ചു വരുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന വിവാദ പ്രസ്താവനയുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. വരിയില്‍ നില്ക്കുമ്പോള് തന്നെ മുഖപടം മാറ്റണമെന്നും അങ്ങനെയെങ്കില്‍ കള്ളവോട്ട് തടയാനാവുമെന്നും ജയരാജന് പറഞ്ഞു.
സി.സി.ടി.വിയില്‍ കൃത്യമായി മനസിലാക്കാന്‍ ക്യൂവില്‍ നില്ക്കുന്ന സ്ഥലത്തു നിന്ന് മാറ്റണം. അങ്ങനെ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തയ്യാറാണോ. മുഖം പൂര്‍ണമായി മറച്ചുകൊണ്ട് അവിടെ വോട്ടു ചെയ്യുന്നവരെ അതിന് അനുവദിക്കുമോ?- ഇതാണ് നാടിന് അറിയേണ്ടത്. അങ്ങനെ വന്നാല്‍ പുതിയങ്ങാടിയിലും പാമ്പുരിത്തിയിലും കള്ളവോട്ട് കുറയും. ഇങ്ങനെ വന്നാല്‍ എല്‍.ഡി.എഫിന്റെ വോട്ടു വര്‍ധിക്കും, യു.ഡി.എഫിന്റെ വോട്ടു കുറയും- എം.വി ജയരാജന് പറഞ്ഞു.
പ്രധാനമന്ത്രിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ഇന്നലെ നടത്തിയ വാർത്ത സമ്മേളനത്തിൽ നിശബ്ദനായ മോദിയെ പരിഹസിച്ച് ദേശീയ മാധ്യമമായ 'ദി ടെലിഗ്രാഫ'. മോദി ഒരു നിശബ്ദ ചിത്രം എന്ന തലക്കെട്ടിൽ 'മ്യൂട്ട് ' സിംബൽ നൽകി പത്ര സമ്മേളനത്തിലെ മുപ്പത്തി ആറാം മിനുട്ട് മുതൽ 51 മിനിട്ട് വരെയുള്ള മോദിയുടെ ഇടപെടലിന്റെ വിവിധ രംഗങ്ങൾ ചിത്ര സഹിതം നൽകിയാണ് പത്രം പരിഹസിക്കുന്നത്. 1,817 ദിവസം കാത്തിരുന്ന പ്രധാനമന്ത്രിയുടെ പത്ര സമ്മേളന 'ഹൈലൈറ്റ്സ് ' എന്നാണ് പത്രം ഈ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. മാത്രമല്ല ഇനി എന്നെങ്കിിലും പ്രധാനമന്ത്രി എന്തേലും പറയുവാണേൽ എഴുതാനായി കോളം ഒഴിച്ചിട്ട് പത്രം മോദിയുടെ പത്ര സമ്മേളനത്തെ കണക്കിന് പരിഹസിക്കുന്നുുമുണ്ട്. സാമൂഹ്യ മാധ്യമത്തിൽ വൈറലായിരിക്കുകുകയാണ് ഫ്രണ്ട് പേജ്. തലക്കെട്ടിലൂടെ ശ്രദ്ധേയമായ ടെലിഗ്രാഫ് ഇതിന് മുമ്പ് റഡാർ വിവാാദത്തെ 'റഡേന്ദ്ര മോദി'' എന്നാായിരുന്നു നൽകിയിരുന്നത്.
സാവോപോളോ: കോപ്പ അമേരിക്ക നേടുകയെന്ന ലക്ഷ്യം വെച്ചിറങ്ങുന്ന ബ്രസീൽ ടീം പ്രഖ്യാപിച്ചു. മാഴ്സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ് എന്നിങ്ങനെ വമ്ബന്മാരായ എട്ട് താരങ്ങളെ ഒഴിവാക്കിയാണ് പരിശീലകന് ടിറ്റെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം കോപ്പ അമേരിക്ക കിരീടമെന്ന ലക്ഷ്യവുമായി സ്വന്തം നാട്ടിലിറങ്ങാന്‍ തയ്യാറെടുക്കുകയാണ് ടീം.
അലിസണ് തന്നെയാണ് ടീമിന്റെ ഒന്നാം നമ്ബര്‍ ഗോള്‍കീപ്പര്‍. ഡാനിയേല്‍ ആല്‍വസ്, തിയാഗോ സില്‍വ, മിറാന്‍ഡ, മാര്‍ക്കീഞ്ഞോസ് തുടങ്ങിയവര്‍ പ്രതിരോധത്തില്‍ അണിനിരക്കുമ്ബോള്‍ കാസമിറോ, കുടീഞ്ഞോ, ആര്‍തര്‍ ഉള്‍പ്പെടുന്ന കാമ്ബുള്ള മധ്യനിരയാണ് ടീമിനുള്ളത് നെയ്മർ, ഫിര്‍മിനോ, ഗബ്രയേല്‍ ജീസസ് അടങ്ങുന്ന മുന്നേറ്റ നിര സര്‍വശക്തമാണ്.
ബ്രസീല്‍ ടീം ഇങ്ങനെ
Goalkeepers: Alisson, Cássio, Ederson
Defenders: Alex Sandro, Daniel Alves, Eder Militão, Fagner, Filipe Luis, Marquinhos, Miranda, Thiago Silva
Midfielders: Allan, Arthur, Casemiro, Fernandinho, Paquetá, Coutinho
Forwards: Neres, Everton, Firmino, Gabriel Jesus, Neymar, Richarlison
ഡോക്ടർമാർ രോഗി മരിച്ചെന്ന് കുറിപ്പെഴുതി, മൃതദേഹം ഉടനെ മോർച്ചറിയിലേക്ക് മാറ്റി. ഫ്രീസറിലിരുന്ന മൃതദേഹത്തിൽ നിന്നും ബന്ധുക്കൾ ആഭരണങ്ങൾ അഴിച്ച് തുടങ്ങിയപ്പോൾ ശ്വാസമിടിപ്പ് ശ്രദ്ധയിൽ പെട്ടു. ഡോക്ടർമാർ എത്തി വീണ്ടും പരിശോധിച്ചപ്പോൾ 'മൃതദേഹത്തിന് ' ജീവനുണ്ടെന്ന് സ്ഥിതികരിച്ചു. മുഖത്ത് വെള്ളം തെളിച്ചപ്പോൾ എഴുന്നേറ്റിരിക്കുകയും വെള്ളം കുടിക്കുകയും ചെയ്തത്രെ പഞ്ചാബിലാണ് സംഭവം.
സ്വകാര്യ ആശുുപത്രിയി ചികിൽസക്കെത്തിയ 65 കാരിക്കാണ് ഈ പുനർജൻമ ഭാഗ്യം ലഭിച്ചത്.
പക്ഷേ രണ്ടാം ജീവിതത്തിന് അധികമായുസുണ്ടായിട്ടില്ല എന്നാണ് റിപോർട്ടുകൾ. ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് പോയെങ്കിലും ആരോഗ്യ നില വഷളായതിനാൽ ഉടനെ 'ശരിക്കും' മരിച്ചെന്നും റിപോർട്ടുണ്ട്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്കെത്തുമ്പോള്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഡ്രൈവിംഗ് സീറ്റിലേക്ക് മാറുന്ന് നീക്കമാണ് കാണുന്നത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സൂചനയ്ക്കു പിന്നാലെയാണ് സോണിയയുടെ ഇടപെടല്‍. വോട്ടെണ്ണുന്ന ദിവസം പ്രതിപക്ഷ നേതാക്കളെ ഡല്‍ഹിയിലേക്കു ക്ഷണിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. അവസാന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ബിജെപി ഒറ്റ കക്ഷിയാവില്ലെന്ന കണക്ക്് കൂട്ടലിലാണ് കോണ്‍ഗ്രസ്. അതിന്റെ ആദ്യ സൂചനയാണ് കോണ്‍ഗ്രസ് വെറ്ററന്‍ നേതാവ് ഗുലാം നബി ആസാദിന്റെ പ്രധാനമന്ത്രി സ്ഥാനത്തിന് കോണ്‍ഗ്രസ് വാശി പിടിക്കില്ലെന്ന പ്രസ്ഥാവന.
മേയ് 23 ന് ന്യൂഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരാനാണ് തീരുമാനം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരായിരിക്കണം എന്നതടക്കം നിര്‍ണായക തീരുമാനങ്ങള്‍ അന്നത്തെ യോഗത്തിലുണ്ടാവുമെന്നും സൂചനയുണ്ട്. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് സോണിയ ഗാന്ധിയുടെ ക്ഷണം ലഭിച്ചതായാണ് ആദ്യ റിപ്പോര്‍ട്ട്. ആര്.ജെ.ഡി നേതാവ് തേജസ്വി യാദവിനെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന.
നേരത്തെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലാണ് മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയ മാജിക് കാണിച്ച് ജിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിറുത്തിയത്. അതേ തന്ത്രമാണ് നേരത്തെ നടത്താന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതും യോഗം ചേരുന്നതും. അന്നും നിര്‍ണായക തീരുമാനം സോണിയയുടെതായിരന്നു.
കോണ്‍ഗ്രസുമായി ഇടഞ്ഞിരുന്ന പ്രതിപക്ഷ പാര്‍ട്ടികളായ ബിജു ജനതാദള്‍, വൈ.എസ്.ആര് കോണ്‍ഗ്രസ്, ടി.ആര്.എസ് എന്നിവരെയും മഹാസഖ്യത്തിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും നവീന്‍ പട്നായിക്, ജഗന് മോഹന്‍ റെഡ്ഡി, കെ. ചന്ദ്രശേഖര റാവു എന്നിവരുമായി ചര്‍ച്ച നടത്താന്‍ സോണിയ ഗാന്ധി നിയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ദുർഗ പൂജ സമയം മാറ്റരുതെന്നും വേണമെങ്കില്‍ മുഹറം റാലിയുടെ സമയത്തില്‍ മാറ്റം വരുത്താമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് യോഗി ബംഗാളിലെ ബാരാസാതില്‍ നടന്ന റാലിയില്‍ പ്രസംഗിച്ചത്.
കഴിഞ്ഞ വര്‍ഷം ബംഗാളില്‍ ദുര്‍ഗാപൂജ നിര്‍ത്തലാക്കാന്‍ മമത ബാനര്‍ജി ശ്രമിച്ചു എന്ന് യോഗി ആരോപിച്ചു. “രാജ്യത്ത് കഴിഞ്ഞ വര്‍ഷം മുഹറവും ദുര്‍ഗാപൂജയും ഒരേ ദിവസം വന്നു. ഉത്തര്‍പ്രദേശിലും ബംഗാളിലും ഒരേ ദിവസം തന്നെയായിരുന്നു. രണ്ട് പരിപാടികളും ഒരേ ദിവസം വന്നതിനാല്‍ എന്ത് ചെയ്യണമെന്ന് ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചു. എങ്ങനെയാണ് സംസ്ഥാനത്ത് ഒരുക്കങ്ങള്‍ നടത്തേണ്ടത് എന്ന് അധികൃതര്‍ തന്നോട്ട് ചോദിക്കുകയായിരുന്നു. ദുര്‍ഗാപൂജയുടെ സമയം മാറ്റണമോ എന്ന് അവര്‍ ചോദിച്ചിരുന്നു. എന്നാല്‍, ദുര്‍ഗാപൂജയുടെ സമയത്തില്‍ യാതൊരു മാറ്റവും ഉണ്ടാകരുതെന്ന് ഞാന്‍ അവര്‍ക്ക് മറുപടി നല്കി. പൂജ കൃത്യസമയത്ത് തന്നെ നടക്കും. സമയം മാറ്റണമെങ്കില്‍ മുഹറം റാലിയുടെ സമയം മാറ്റൂ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.” – യോഗി ആദിത്യനാഥ് പ്രസംഗിച്ചു.
മാത്രമല്ല, മുഹറം റാലിയുടെ സമയത്ത് എന്തെങ്കിലും അക്രമ സംഭവങ്ങളുണ്ടായാല്‍ അത് അവരുടെ അവസാന റാലിയായിരിക്കുമെന്ന താക്കീതും താന്‍ നല്‍കിയതായി യോഗി പറഞ്ഞു. നേരത്തെയും നിരവധി വർഗീയ പരാമർശങ്ങൾ നടത്തിയിട്ടുള്ള നേതാവാണ് യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ്. വിവാദ പരാമർശത്തെ തുടർന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ യോഗിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Courtsey: iemalayalam
ദില്ലി: സഹപ്രവര്ത്തകന് ലൈംഗികാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് എയര്‍ ഇന്ത്യക്ക് വനിതാ പൈലറ്റ് പരാതി നല്കി. യുവതിയുടെ പരാതിക്ക് പിന്നാലെ പൈലറ്റിനെതിരെ എയര്‍ ഇന്ത്യ അന്വേഷണം നടത്തുകയാണ്. സീനിയര്‍ ക്യാപ്റ്റനെതിരെയാണ് യുവതിയുടെ പരാതി.
ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച് സീനിയര്‍ തന്നെ ബുദ്ധിമുട്ടിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.
ട്രെയിനിംഗിന് ശേഷം മേയ് അഞ്ചിന് ഹൈദരാബാദിലെ ഒരു റെസ്റ്റോറന്റില്‍ രാത്രി ഇരുവരും ഡിന്നറിനായി എത്തിയിരുന്നു. സീനിയര്‍ പൈലറ്റ് ആവശ്യപ്പെട്ട പ്രകാരമാണ് ഡിന്നറിനായി എത്തിയതെന്ന് യുവതി പറയുന്നു.
റെസ്റ്റോറന്റില്‍ വച്ച് തന്റെ ദാമ്ബത്യജീവിതം സന്തുഷ്ടകരമല്ലെന്ന് ക്യാപ്റ്റന്‍ പറഞ്ഞു.
തുടര്‍ന്ന് തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് ഇയാള്‍ ചോദിച്ചതായും യുവതി പറയുന്നു. മറുപടി പറയാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി താനൊരു ക്യാബ് വിളിച്ച് റെസ്റ്റോറന്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.
കോട്ടയം: യാത്രയ്ക്കിടെ ബസില്‍ ഛര്‍ദിച്ച യുവാവിനെ കൊണ്ട് ബസ് കഴുകിച്ച സംഭവം വിവാദമാകുന്നു. കോട്ടയം ബസ് സ്റ്റാന്‍ഡിലാണ് സംഭവം. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കാരനായ അസം സ്വദേശിയെക്കൊണ്ടു ജീവനക്കാര്‍ ബസ് കഴുകിച്ചത്. ജീവനക്കാരുടെ നടപടിയില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ ജീവനക്കാരുടെ സഹായത്തോടെയാണു ബസ് വൃത്തിയാക്കിയതെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ ന്യായീകരിച്ചു.
അസം ഗുവാഹതി നൗഗായ് സ്വദേശി അസദുല്‍ ഇസ്ലാമിനാണ് ദുരനുഭവം. എറണാകുളത്തു നിന്നുള്ള തിരുവനന്തപുരം ലോ ഫ്ളോർ എ സി ബസിലെ യാത്രക്കാരായിരുന്നു അസദുല്‍ ഇസ്ലാമും സുഹൃത്തുക്കളും. ചെങ്ങന്നൂര്‍ പ്രാവിന്‍കൂടിലെ ഹോളോ ബ്രിക്സ് നിര്‍മാണ യൂണിറ്റിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.
യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഛര്‍ദിച്ചുവെന്നു അസദുല്‍ ഇസ്ലാം പറഞ്ഞു. കോട്ടയം ഡിപ്പോയില്‍ എത്തിയപ്പോള്‍ ബസില്‍ നിന്ന് മറ്റു യാത്രക്കാരെ ഇറക്കി നിര്‍ത്തി. വെള്ളം എടുത്തുകൊണ്ടുവന്ന് അസദുല്‍ ബസ് കഴുകി. ബസ് കഴുകാന്‍ കോട്ടയം ഡിപ്പോയില്‍ സൗകര്യവും അതിനായി ശുചീകരണ ജീവനക്കാര്‍ ഉള്ളപ്പോഴാണ് യാത്രക്കാരനോടു കഴുകാന്‍ നിര്‍ബന്ധിച്ചത്.
Courtsey: East coast
കൊളംബോ: രാജ്യത്ത് ഏപ്രിൽ 21 ന് നടന്ന ചാവേറാക്രമണവുമായി ബന്ധപ്പെട്ട് തുടങ്ങിയ വർഗീയ കലാപത്തിന് അയവില്ല. ആരാധനാലയങ്ങൾ തകർത്തും കടകൾക്ക് തീയിട്ടുമാണ് കലാപകാരികൾ അഴിഞ്ഞാട്ടം നടത്തുന്നത്. സ്ത്രീകളും കുട്ടികളും കൃഷിയിടങ്ങളിൽ ഒളിഞ്ഞ് കഴിയുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനോടകം തന്നെ 22 പേർ വർഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്ത് നിശാ നിയമം തുടരുകയും സംഘർഷ പ്രദേശമായ വടക്ക് പടിഞ്ഞാറൻ പ്രവിശ്യ പൂർണമായും സൈനുത്തിന്റെ കൈയിലാണ്. തെരുവുകളിൽ പട്ടാളം മാന്ത് ചുറ്റുകയാണ്.ചാവേറാക്രമണ പരമ്ബരയ്ക്കു പിന്നിലെന്നു സംശയിക്കുന്ന നാഷനല്‍ തൗഹീദ് ജമാഅത്ത് (എന്‍ടിജെ) അടക്കം 3 സംഘടനകളെ നിരോധിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന ഗസറ്റഡ് വിജ്ഞാപനമിറക്കി. ജമാഅത്തെ മില്ലത്തെ ഇബ്രാഹീം (ജെഎംഐ), വിലായത്താസ് സെയ്ലാനി എന്നിവയാണു നിരോധിക്കപ്പെട്ട മറ്റു 2 സംഘടനകള്‍. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ആയിരത്തോളം പേര് അറസ്റ്റിലായി.
ഹൈദരാബാദ്: ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്ന മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയായി സൂപ്പര്‍ താരത്തിന് പിഴശിക്ഷ. മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ കീറോണ്‍ പൊള്ളാര്‍ഡിന് മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ വിധിച്ചിരിക്കുന്നത്. അംപയറുടെ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി നടത്തിയ പെരുമാറ്റത്തിന്റെ പേരിലാണ് പൊള്ളാര്‍ഡിന് പിഴ വിധിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്നിങ്സിന്റെ അവസാന അവസാന ഓവറിലായിരുന്നു വിവാദ സംഭവം. ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ ഓവറിലെ മൂന്നാം പന്ത് വൈഡിന് ലൈനിന് പുറത്തുകൂടെ പോയെങ്കിലും അംപയര്‍ വൈഡ് അനുവദിച്ചില്ല. ഇതോടെ ബാറ്റ് മുകളിലേക്കെറിഞ്ഞ് അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു പൊള്ളാര്‍ഡ്.
പിന്നീട് ബ്രാവോ അടുത്ത പന്ത് എറിയാന്‍ എത്തുമ്പോഴേക്കും ക്രീസില്‍ നിന്ന് വൈഡ് ലൈനിലേക്ക് മാറിനിന്ന് പ്രതിഷേധം അറിയിച്ച താരം പന്ത് നേരിടാതെ പിന്മാറുകയും ചെയ്തു. ഇതോടെ രണ്ട് അംപയര്‍മാരും താരത്തിനടുത്തെത്തി സംസാരിക്കുകയും ചെയ്തു. അംപയര്‍മാര്‍ അനുനയത്തിന് ശ്രമിച്ചെങ്കിലും പൊള്ളാര്‍ഡ് അനുകൂലമായി പ്രതികരിച്ചില്ല.
പിന്നീട് മത്സരം പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ മത്സരശേഷം താരത്തിന്റെ നടപടിയ്ക്കെതിരെ രംഗത്തുവന്ന ഐപിഎല്‍ സമിതി താരം ലെവല്‍ വണ്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി കണ്ടെത്തുകയായിരുന്നു. ഇതോടെ ഐപിഎല്‍ പൊരുമാറ്റചട്ടത്തിലെ 2.8 നിയമം പൊള്ളാര്‍ഡ് ലംഘിച്ചതിന് മാച്ച ഫീയുടെ 25 ശതമാനം പിഴ വിധിക്കുകയും ചെയ്തു.
തിരുവനന്തപുരം: തൃശൂരിലെ വിജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്. തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് പ്രതാപന് ആശങ്ക അറിയിച്ചത്. ഹിന്ദുവോട്ടുകള്‍ ചോര്‍ന്നത് നെഗറ്റീവ് ഫലവുമുണ്ടായേക്കാമെന്നാണ് ടി.എന്‍ പ്രതാപന് യോഗത്തില്‍ പറഞ്ഞത്.
സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം വെല്ലുവിളിയായി. ശബരിമല വിഷയത്തില്‍ തൃശൂരിലെ ഹിന്ദുവോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ടാകാം, നെഗറ്റീവ് ഫലവും പ്രതീക്ഷിക്കണമെന്നും ടി.എന്‍ പ്രതാപന് യോഗത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് മത്സരിച്ച 16 സീറ്റുകളിലെയും വിജയസാധ്യത സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടായി.
ഹൈദരാബാദ്: ഐപിഎല്ലിൽ നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടം മുംബൈ ഇന്ത്യൻസിന്. ഹൈദരാബാദിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന ഫൈനലിൽ ചെന്നൈ ഒരു റണ്ണിനാണ് മുംബൈപരാജയപ്പെടുത്തിയത്. 20 കോടി രൂപ സമ്മാനത്തുകയും മുംബൈ സ്വന്തമാക്കി.
കഴിഞ്ഞ സീസണിലെ ഫൈനലിനെ പോലെ ഷെയ്ൻ വാട്സൺ ചെന്നൈയെ വിജയത്തിലേക്ക് നയിക്കുമെന്ന തോന്നിച്ച ഘട്ടത്തിൽ നിന്നാണ് മുംബൈ വിജയം പിടിച്ചെടുത്തത്. 59 പന്തിൽ 80 റണ്‍സെടുത്ത് അവസാന ഓവറിലെ നാലാം പന്തിൽ വാട്സൺ റണ്ണൗട്ടായി. ഫാഫ് ഡുപ്ലെസി 13 പന്തിൽ 26 റണ്‍സെടുത്തു പുറത്തായി. സുരേഷ് റെയ്നക്ക് 14 പന്തിൽ എട്ട് റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അമ്പാട്ടി റായിഡു 1(4), ധോണി 2(8), ഡ്വയ്ൻ ബ്രാവോ 15 (15) എന്നിവര്‍ പുറത്തായി. ബുംറ മുംബൈക്കായി രണ്ട് വിക്കറ്റ് വിഴ്ത്തി. മലിംഗ, ചഹാർ, ക്രുണാൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി
പിഎസ്സി ചെയർമാന്റെ ഭാര്യയുടെ യാത്രാച്ചെലവ് കൂടി സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഇക്കാര്യമാവശ്യപ്പെട്ട് പിഎസ്സി സെക്രട്ടറി സർക്കാരിലേക്കയച്ച കത്ത് പുറത്തായി.
സംസ്ഥാന പിഎസ്സി അധ്യക്ഷൻമാരുടെ ദേശീയ സമ്മേളനവും അതിന്റെ ഭാഗമായുള്ള സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നടക്കുമ്പോൾ പിഎസ്സി ചെയർമാനോടൊപ്പം ജീവിതപങ്കാളിക്കും ക്ഷണമുണ്ടെന്നും, മറ്റു സംസ്ഥാനങ്ങളിൽ ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സർക്കാരാണ് വഹിക്കുന്നതെന്നും പറയുന്ന കത്തിൽ കേരളത്തിലെ പിഎസ്സി ചെയർമാന്റെ ഭാര്യയുടെ യാത്രാച്ചെലവും സർക്കാർ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നു. പിഎസ്സി ചെയർമാൻ എം.കെ സക്കീറിന്റെ ആവശ്യപ്രകാരം സെക്രട്ടറി സാജു ജോർജാണ് സർക്കാരിന് കത്ത് കൈമാറിയത്. കത്ത് സജീവ ചർച്ചയായിരിക്കുകയാണിപ്പോൾ. സർക്കാരിന്റെ പ്രതികരണം ഇത് വരെ വന്നിട്ടില്ല
courtsey : Twenty four News
തേഞ്ഞിപ്പലം: ബി.എ രണ്ടാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 800 ഓളം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞതിൽ പ്രതിഷേധിച്ചും, മൂല്യനിർണ്ണയ ക്യാംപ് ബഹിഷ്കരിച്ച അധ്യാപകർക്കെതിരെ നടപ്പടിയെടുക്കണമെന്ന് ആവിശ്യപ്പെട്ടും കെ .എസ് .യു പ്രവർത്തകർ ഇന്നലെ രാവിലെ 10: 30 മുതൽ 2 മണിക്കൂർ ഭരണക്കാര്യാലയം ഉപരോധിച്ചു. തുടർന്ന് വൈസ് ചാൻസിലർ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു. കെ എസ്.യു ജില്ല പ്രസിഡന്റ് ഹാരിസ് മുതൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.റംഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ടി.എം മനീഷ്, കണ്ണൻ നമ്പ്യാർ, ഹക്കീം പെരുമുക്ക്, ലിജിത്ത് ചന്ദ്രൻ, എപിഎ റഹ്മാൻ, ആഗ്നേയ് നന്ദൻ, ആതിര സതീഷ്, പി.സുദേവ്, അനസ് എന്നിവർ സംസാരിച്ചു. ഈ മാസം 17ന് മുൻപായി ഫലം പ്രസിദ്ധീകരിക്കുമെന്നും, അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്നും വൈസ് ചാൻസിലർ ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു!
ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടമായിരുന്ന അയാക്സും ടോട്ടനവും തമ്മില്‍ നടന്ന മല്‍സരത്തിനിടെയാണ് ശ്രദ്ദേയ മൂഹൂര്ത്തമുണ്ടായത്. സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് വമ്പന്‍ പോരാട്ടത്തിലും റമദാന് നോമ്പു മുടക്കാതിരുന്ന അയാക്സ് താരങ്ങളെക്കുറിച്ചാണ്. മധ്യനിര താരം ഹക്കിം സിക്കും പ്രതിരോധ താരം നൂസൈര്‍ മസൂറിയുമാണ് റമദാന് നോമ്പെടുത്ത് മത്സരത്തിനിടെ നോമ്പു തുറന്നത്.
മത്സരത്തിന്റെ ഇരുപത്തിനാലാം മിനുട്ടിലാണ് ഇരു താരങ്ങളും നോമ്പു തുറന്നത്. മത്സരത്തിനിടെ സൈഡ് ലൈനിലേക്ക് ഓടിയ താരങ്ങള്‍ ഭക്ഷണവും വെള്ളവും കഴിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. നോമ്പു തുറന്നതിനു ശേഷം തിരികെയെത്തിയ ഹക്കിം സിയക്ക് ഒരു ഗോള്‍ നേടുകയും ചെയ്തു. മുപ്പത്തിയഞ്ചാം മിനുട്ടിലാണ് ദുസന്‍ ടാഡിച്ചിന്റെ അസിസ്റ്റില്‍ മൊറോക്കന്‍ താരം ടോട്ടനം ഹോസ്പറിന്റെ വല കുലുക്കി തകര്‍പ്പനൊരു ഗോള്‍ നേടിയത്. അയാക്സിനെ ഫൈനലിലെത്തിക്കാന്‍ ആ ഗോളിനു കഴിഞ്ഞില്ലെങ്കിലും മത്സരത്തിനിടയിലും നോമ്പെടുത്ത ഇരു താരങ്ങളുടെയും പ്രവൃത്തിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ അഭിനന്ദന പ്രവാഹമാണുണ്ടായത്.
ഇരു താരങ്ങളുടെയും പ്രവൃത്തിയെ സാമൂഹ്യ മാധ്യമങ്ങള്‍ അഭിനന്ദിക്കുന്നതിനൊപ്പം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മത്സരത്തില്‍ താരങ്ങളുടെ ശാരീരിക ശേഷിയെ ഇതു ബാധിക്കുമെന്നാണ് ഒരു കൂട്ടര് പറയുന്നത്. എന്നാല്‍ അതില്‍ കഴമ്പൊന്നുമില്ലെന്ന് ഇരു താരങ്ങളും തെളിയിച്ചുവെന്നതാണു സത്യം. മത്സരത്തില്‍ ഇരുവരും മികച്ച പ്രകടനമാണു പുറത്തെടുത്തത്. സിയക്ക് തന്നെയാണ് അയാക്സില്‍ ഇന്നലെ മികച്ച പ്രകടനം പുറത്തെടുത്ത താരം. ഒരു ഗോള്‍ നേടിയതിനു പുറമേ രണ്ടാം പകുതിയില്‍ അയാക്സിന്റെ വിജയമുറപ്പിക്കേണ്ടിയിരുന്ന ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചത് മൊറോക്കന്‍ താരത്തിനു തിരിച്ചടിയായി.
മൂന്നു ഗോളിന്റെ ലീഡ് സ്വന്തം മൈതാനത്ത് രണ്ടാം പകുതിയില്‍ കളഞ്ഞു കുളിച്ച അയാക്സ് വര്‍ഷങ്ങള്‍ക്കു ശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലെന്ന സ്വപ്നമാണ് ഇല്ലാതാക്കിയത്. അതേ സമയം തിരിച്ചു വരവിനുള്ള സാധ്യത വളരെ നേര്ത്തതായിരുന്നിട്ടും അതിനു വേണ്ടി അവസാന നിമിഷം വരെ പൊരുതിയ സ്പര്‍സ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കു ചുവടു വക്കുകയും ചെയ്തു.
കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്കുളള യാത്ര നിരക്കില്‍ സ്വകാര്യ വിമാനക്കമ്ബനിയായ ഗോ എയര്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. ഇന്നും നാളെയും കൂട്ി അവസരമുണ്ടാവും. ഒരാള്‍ക്ക് 4,600 രൂപ നിരക്കില്‍ കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്കും അതേ നിരക്കില്‍ അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യാനാകും.
ടിക്കറ്റ് ബുക്ക് ചെയ്യാനായി ഗോ എയറിന്റെ ഫ്ലൈ സ്മാര്‍ട്ട് ഓപ്ഷന് വിന്‍ഡോ മെയ് ഏഴിന് ഓപ്പണാകും. മെയ് ഏഴ് മുതല്‍ ഒന്‍പത് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാവും ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുക
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് കിട്ടാത്തതിൽ അഛൻ മൺവെട്ടി കൊണ്ട് അക്രമിച്ച സംഭവത്തിന് കിടിലൻ ട്വിസ്റ്റ്. കേസിൽ അഛനെ റിമാൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിയിലേക്ക് പോലീസ് നീങ്ങിയപ്പോൾ കേസിൽ പുതിയ ട്വിസ്റ്റ് വന്നത്.
വീട്ടില്‍ ഇദ്ധേഹം ഭാര്യയുമായി വഴക്കു പിടിച്ചിരുന്നു. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക എന്ന് ലക്ഷ്യമിട്ടാണ് അമ്മ പരാതി നല്കാന് തയ്യാറായത്. പ്രശ്നം ഇത്രത്തോളം വഷളാകുമെന്ന് കരുതിയുമില്ല. കേസായി ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടക്കുമെന്ന്ആയതോടെ കേസ് തള്ളിക്കളയണമെന്ന് ഭാര്യ ആവശ്യപ്പെടാന്‍ തുടങ്ങി.
മോഹാലസ്യപ്പെട്ട് കുഴഞ്ഞു വീഴുകയും ചെയ്തു. അച്ഛനെ ജയിലില്‍ അടക്കുമെന്ന് അറിഞ്ഞതോടെ പോലീസ് സ്റ്റേഷനില്‍ എത്തിയ മകനും കരച്ചിലായി. എല്ലാ വിഷയത്തിനും മകന് എ പ്ലസ് വാങ്ങുമെന്നാണ് അച്ഛന് കരുതിയിരുന്നത്. എന്നാല്‍ മൂന്ന് വിഷയത്തിന് ഗ്രേഡ് കുറഞ്ഞു പോയതില്‍ പ്രകോപിതനായ സാബു മകനെ മണ്‍വെട്ടിയുടെ പിടി കൊണ്ട് അടിക്കുകയായിരുന്നു.
കൈമുട്ടിന് പിറകിലായാണ് അടികൊണ്ടത്.അച്ഛന് മര്‍ദിക്കുന്നതിന്റെ ചിത്രം കുട്ടിയുടെ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബാലാവകാശ സംഘടനകള്‍ വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഉത്തർപ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സ്മൃതി ഇറാനിയുടെ ആരോപണം തള്ളിയത്.
കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വീഡിയോ സഹിതമായിരുന്നു അവർ ആരോപണം ഉന്നയിച്ചത്. ബിജെപിക്ക് വോട്ട് ചെയ്യാനെത്തിയ തന്നെ പോളിങ് ഉദ്യോഗസ്ഥർ നിർബന്ധിച്ച് കോൺഗ്രസിന് വോട്ട് ചെയ്യിപ്പിച്ചെന്ന് ഒരു പ്രായമായ സ്ത്രീ പറയുന്നതാണ് സ്മൃതി ട്വീറ്റ് ചെയ്ത വീഡിയോയിലുണ്ടായിരുന്നത്. രാഹുൽ ഗാന്ധിയുടെ ഇത്തരം രാഷ്ട്രീയത്തിന് എന്തുശിക്ഷ നൽകണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും സ്മൃതി പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ സ്മൃതി ഇറാനിയുടെ ഈ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.
തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 98.11% ശതമാനം വിജയം. 37334 പേർക്ക് മുഴുവൻ എ പ്ലസ്. പത്തനംതിട്ടയാണ് കൂടുതൽ വിജയം, വയനാടാണ് കുറവ് വിജയം.
599 സർക്കാർ സ്കൂളുകളാണ് മൂറ് ശതമാനം വിജയം നേടിയത്. എയ്ഡഡ് മേഖലയിൽ 713 സ്കൂളുകൾക്ക് നൂറ് ശതമാനം വിജയം നേടാനായി.
ആർക്കും മോഡറേഷൻ നൽകിയിട്ടില്ലെന്ന് ഡിപിഐ അറിയിച്ചു. ഉത്തര കടലാസുകളുടെ പുനർ മൂല്യ നിർണ്ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായുള്ള അപേക്ഷകൾ ഈ മാസം 7 മുതൽ 10 വരെ സ്വീകരിക്കും. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിദ്യാർത്ഥികളുടെ സേ പരീക്ഷ മെയ് 20 മുതൽ 25 വരെ നടക്കും. ജൂൺ ആദ്യ വാരം ഫലം പ്രഖ്യാപിക്കും.
4,26,513 പേർക്ക് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത ലഭിച്ചു. ആരുടേയും ഫലം തടഞ്ഞുവെച്ചിട്ടില്ല. കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട വിജയം കൈവരിക്കാൻ സർക്കാർ സ്കൂളുകൾക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഫലം അറിയാം ഈ വെബ്സൈറ്റുകളിലൂടെ
http://keralaresults.nic.in/
http://keralapareekshabhavan.in/
http://dhsekerala.gov.in/
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അല്പം മുമ്ബായിരുന്നു അന്ത്യം. ആയിരത്തിലധികം മാപ്പിളപ്പാട്ടുകള്‍ മൂസയുടെ സ്വതസിദ്ധമായ നാദത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.
തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിക്കാരനായ 'വലിയകത്ത് മൂസ'യാണ് പിന്നീട് എരഞ്ഞോളി മൂസ എന്നപേരില്‍ പ്രസിദ്ധനായത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതം പഠിച്ചു. 'അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ' എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം ആരംഭിക്കുന്നത്.
കോഴിക്കോട് : കേരളത്തിൽ റമദാൻ 1 തിങ്കളാഴ്ച ആയിരിക്കുമെന്ന് ഖാളിമാരായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ , കോഴിക്കോട് ഖാളിമാരായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, അബ്ദുനാസർ ഹയ്യ് ശിഹാബ് തങ്ങൾ, ആലിക്കുട്ടി മുസ്ലിയാർ, ഖാസി പി.കെ ശിഹാബുദ്ധീൻ ഫൈസി, തുടങ്ങിയവർ അറിയിച്ചു. സൗദിയിലും നാളെയാണ് റമദാൻ വ്രതാരംഭം.
തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം. പ്രചാരണ വാഹനത്തില്‍ കയറി യുവാവ് അദ്ദേഹത്തിന്റെ മുഖത്തടിച്ചു. മോട്ടി നഗര്‍ പ്രദേശത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണിത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടു
ചലച്ചിത്ര പിന്നണി ഗായിക എസ് ജാനകി ആശുപത്രിയില്‍ തെന്നി വീണ് ഇടുപ്പെല്ലിന് പരിക്കു പറ്റിയതിനെത്തുടര്‍ന്നാണ് ജാനകിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൈസൂരുവിലെ ബന്ധു വീട്ടില്‍ മൂന്നു ദിവസം മുന്‍പായിരുന്നു ജാനകി കാല് തെന്നി വീണത്. പരിക്ക് ഗുരുതരമല്ല. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ജാനകിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇടുപ്പെല്ലില്‍ വേദന അധികമായതോടെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ജാനകി. ശസ്ത്രക്രിയ ആവശ്യമായി വന്നേക്കുമെന്നാണ് വിവരം.
കോഴിക്കോട്ട് : വിവാദ സർക്കുലറിന് പിറകെ തനിക്ക് നേരെ വധ ഭീഷണി സന്ദേശം വന്നെന്ന് കാണിച്ച് ഡോ. ഫസൽ ഗഫൂർ നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വിദേശത്ത് നിന്ന് വോയ്സ് സന്ദേശമായാണ് ഭീഷണിയെത്തിയത്. സർക്കുലർ പിൻവലിക്കണമെന്നാണാവശ്യം എന്നാണ് ഭീഷണിപ്പെടുത്തിയവരുടെ ആവശ്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച എം.ഇ.എസ് മാനേജ്മെന്റ് ഇറക്കിയ സര്‍ക്കുലറിനെതിരെ എം.ഇ.എസിനകത്ത് പുകച്ചില്‍. എതിര്‍പ്പുമായി കാസര്‍ഗോഡ് ജില്ല ഘടകം രംഗത്തെത്തി. മുസ്ലിം മതചാര പ്രകാരമുള്ള വസ്ത്രധാരണത്തെ കുറിച്ച് എം.ഇ.എസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ നടത്തിയ അഭിപ്രായപ്രകടനം ശരിയായില്ലെന്നും കണ്ണൂര്‍ സര്‍വകലാ ശാല മുന്‍ വൈസ് ചാന്‍സലറും കോണ്‍ഗ്രസ് നേതാവുമായ ഡോ.ഖാദര്‍മാങ്ങാട് പ്രസിഡന്റായ എം.ഇ.എസിന്റെ ജില്ലാ ഘടകം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി,ട്രഷറര്‍ എ.ഹമീദ്ഹാജി എന്നീവരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പ്രസിഡന്റിന്റെ മാത്രം സൃഷ്ടിയാണെന്നും എം.ഇ.എസിന്റെ ഔദ്യോഗിക നിലപാടല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. നയപരമായ തീരുമാനമാകണമെങ്കില്‍ കുറ്റിപ്പുറത്തും പെരിന്തല്‍മണ്ണയിലും ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ഉണ്ടാവണമായിരുന്നെന്നും എന്നാല്‍ ഇത്തരത്തിലുളള ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല എന്നും ജില്ല ഘടകം അറിയിച്ചു.
Courtsey : Asianet
തൃശൂർ: മലയാളം അധ്യാപിക ദീപ നിശാന്ത് യുവ കവി കൈലേഷിന്റെ കവിത മോഷണവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പലിന് യു.ജി.സി നോട്ടീസ് നൽകി. വിഷയുമായി എന്താണ് സംഭവിച്ചതെന്ന റിപോർട്ട് തേടിയാണ് നോട്ടീസ്.അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്ത് നൽകിയ പരാതിയിൻമേലാണ് നോട്ടീസ്.വിഷയത്തിൽ സ്ഥാപനത്തിന്റെ നിലപാട് വ്യക്തമാക്കാനും നിർദേശമുണ്ട്.
കവിത മോഷണ വിവാദം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു
Courtsey: Mathrubhumi
ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിക്കുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ഒഡീഷ തീരങ്ങളില്‍ ആഞ്ഞുവീശുന്നത്. പുരിയിൽ തിരമാലകൾ 9 മീറ്റർ വരെ ഉയർന്നു. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹെൽപ്പ് ലൈൻ നമ്പർ 1938 തുടങ്ങിയിട്ടുണ്ട്അയിട്ടുണ്ട്. ഫോനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ ഭാഗത്തേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് 11 ലക്ഷം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഒഡീഷയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയും പെയ്യുകയാണ്. ഒഡീഷയിലെ പുരി തീരത്താണ് കാറ്റുവീശിത്തുടങ്ങിയത്. വിശാഖപട്ടണം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും ശക്തമായ കാറ്റ് വീശുന്നുണ്ട്. ഒഡീഷയില്‍ കാറ്റ് വീശിത്തുടങ്ങിയതോടെ പശ്ചിമ ബംഗാളിലും ജാഗ്രത തുടങ്ങി.
2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയ പദവി നഷ്ടപ്പെടുന്നതാര്ക്കെല്ലാം എന്ന ചര്‍ച്ചയും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാണ്. നിലവില്‍ ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, എന്‍.സി.പി, ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണ് ദേശീയ പദവിയുള്ള പാര്‍ട്ടികള്‍. ഇതില്‍ ദേശീയ പദവി നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നത് സിപിഎം , സിപിഐ ഇടത് പാര്‍ട്ടികളാണ്. ദേശീയ പാര്‍ട്ടി പദവി നില നിറുത്താന്‍ ഫലം പുറത്ത് വരുമ്പോള്‍ 6 ശതമാനം വോട്ട് നേടുകയും മിനിമം പതിനൊന്ന്്് പാരലമെന്റ് മെമ്പര്‍മാര്‍ ഉണ്ടാകുകയും ചെയ്യേണ്ടി വരും. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സി.പി.എം, സി.പി.ഐ, എന്‍.സി.പി കക്ഷികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായെങ്കിലും, ദേശീയപദവി നിശ്ചയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പു പ്രകടനം പത്തു വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തിയാല്‍ മതിയെന്ന് 2016-ല്‍ തിരഞ്ഞെടുപ്പു കമ്മിഷന് ഭേദഗതിയില്‍ രക്ഷപ്പെടുകയായിരുന്നു ഈ പാര്‍ട്ടികള്‍. അത് കൊണ്ട് തന്നെ വരുന്ന തെരഞ്ഞെടുപ്പ് ഫലം വളരെ പ്രധാനപ്പെട്ടതാണ് ഈ പാര്‍ട്ടികള്‍ക്ക്.തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇപ്പോള്‍ ദേശീയ പാര്‍ട്ടി പദവിയുള്ളത് ഏഴു കക്ഷികള്‍ക്ക്. 52 പാര്‍ട്ടികള്‍ക്കാണ് സംസ്ഥാനതല പദവി. 2301 ചെറു പാര്‍ട്ടികള്‍ വേറെയുമുണ്ട് കമ്മിഷന്റെ പട്ടികയില്‍.
1968-ലെ തിരഞ്ഞെടുപ്പു ചിഹ്നങ്ങള്‍ സംബന്ധിച്ച ചട്ടമനുസരിച്ചാണ്. അതനുസരിച്ച് ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് ദേശീയപദവി ലഭിക്കാന്‍ കമ്മീഷന് തീരുമാനിച്ച് മാനദണ്ഡങ്ങള്‍ ഇവയാണ്.
ചുരുങ്ങിയത് മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി, ലോക്സഭയിലെ ആകെ സീറ്റിന്റെ രണ്ടു ശതമാനത്തില്‍ (11 സീറ്റ്) വിജയിക്കണം.
നാല് ലോക്സഭാ സീറ്റിലെ വിജയത്തിനു പുറമേ, നാല് സംസ്ഥാനങ്ങളില്‍ ലോക്സഭാ, അസംബ്ളി തിരഞ്ഞെടുപ്പുകളില്‍ ആറു ശതമാനം വോട്ടുകള്‍ നേടുകയോ പാര്‍ട്ടിക്ക് നാലോ അതിലധികമോ ഇടത്ത് സംസ്ഥാനപദവി ഉണ്ടായിരിക്കണം.
തൃണമൂലിന് ദേശീയപദവി കിട്ടിയത് 2016-ലാണ്. ബംഗാളിനു പുറമേ, മണിപ്പൂര്‍, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലായിരുന്നു തൃണമൂലിന് സംസ്ഥാന പദവി. 2001-ല്‍ ബി.എസ്.പിക്ക് മദ്ധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ സംസ്ഥാന പദവിയുണ്ടായിരുന്നു. അസംബ്ളി തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നാലിടത്തും ആറു ശതമാനത്തിലേറെ വോട്ട് നേടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ തങ്ങളുടെ ദേശീയ പദവിയെ തന്നെ ഇല്ലാതാക്കുമോ എന്ന കണക്കുകള്‍ പാര്‍ട്ടികള്‍ കൂട്ടിത്തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട്: എം.ഇ.എസിന് കീഴിലുളള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മുഖം മറച്ച് വരുന്നതിനെ യാതൊരു കാരണവശാലും അംഗീകരിക്കരുതെന്ന നിര്‍ദേശം സ്ഥാപനങ്ങള്‍ക്ക് എം.ഇ.എസ്. പ്രസിഡന്റ് ഫസല്‍ ഗഫൂറിന്റെ പേരില്‍ നല്കുന്ന സര്‍ക്കുലറിനെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധവുമായി രംഗത്ത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഫെയ്സ് ബൂക്കിലൂടെയാണ് പ്രതിഷേധവുമായെത്തിയത്. അള്‍ട്രാ സെക്കുലര്‍ ആവാന്‍ ചില ഇഷ്ടക്കാരെ തൃപ്തിപ്പെടുത്താന്‍ പിതാവിന്റെ പാത പിന്തുടരുന്ന ഫസല്‍ ഗഫൂകോമാളി വേഷം കെട്ടുകയാണെന്നും 'ആ വസ്ത്രം ധരിച്ച് സ്ഥാപനത്തില്‍ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കുക തന്നെ ചെയ്യും, ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല; കേരളമാണ്' എന്നും സത്താര്‍ പന്തല്ലൂര്‍ ഫെയ്സ് ബൂക്ക് കുറിപ്പിലൂടെ ഓര്‍മപ്പെടുത്തുന്നുണ്ട്.
പോസ്റ്റ് വായിക്കാം.
മുസ് ലിം സ്ത്രീകളില്‍ ചിലര്‍ മുഖം കൂടി മറച്ച് പര്‍ദ്ദ ധരിക്കുന്ന വസ്ത്രധാരണ രീതി ലോക വ്യാപകമാണ്. അതിനോട് താത്പര്യമുള്ളവര്‍ അങ്ങനെ ധരിക്കുന്നതില്‍ ആര്‍ക്കും പ്രയാസവുമില്ല. വര്‍ത്തമാന കാലത്ത് അത് അനിവാര്യമാണെന്ന് ചിന്തിക്കുന്നവരുമുണ്ട്. എല്ലാം തുറന്നിടാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നത് പരിഷകൃതവും മറച്ച് വെക്കാനുള്ള അവകാശത്തെ കുറിച്ച് പറയുന്നത് അപരിഷ്കൃതവുമാവുന്നതിലെ കാപട്യം നമുക്ക് തിരിച്ചറിയാവുന്നതാണ്.
മുസ് ലിം ന്യൂനപക്ഷത്തിന്റെ അവകാശത്തിന്റെ കുടപിടിക്കുകയും അതിന്റെ പേരില്‍ പരമാവധി നേടുകയും അതോടൊപ്പം തന്നെ മുസ് ലിം ഐഡന്റിറ്റി ദുര്‍ബലപ്പെടുത്തുകയും ചെയ്യന്ന വഞ്ചനാപരമായ നയം കൈകൊള്ളുന്നതില്‍ എം ഇ എസ് എന്നും മുന്നില്‍ നില്‍ക്കാറുണ്ട്. വിദ്യാഭ്യാസ രംഗത്ത് അവരുടെ സംഭാവനകളെ ഒട്ടും ചെറുതായി കാണുന്നില്ല. പക്ഷെ രാജ്യത്ത് മുസ് ലിംകള്‍ നിലനില്‍പ്പിന്റെ വെല്ലുവിളികള്‍ നേരിടുകയും അത് വേണ്ടുവോളം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പ് കാലത്ത്, മുഖം മറച്ച പര്‍ദ്ദയും ധരിച്ച് മുസ് ലിം പെണ്‍കുട്ടികള്‍ തങ്ങളുടെ കാമ്പസുകളില്‍ എത്താതിരിക്കാന്‍ കോടതി വിധി സമ്പാദിക്കുന്ന തിരക്കിലായിരുന്നു എം.ഇ.എസ് എന്ന് കേള്‍ക്കുമ്പോള്‍ നാം അത്ഭുതപ്പെടുകയാണ്. വിവാദമില്ലാതെ ഇത് നടപ്പാലാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലറും നല്കിയിരിക്കുന്നു.
മതവിരുദ്ധതയില് മുമ്പേ പേരെടുത്ത പിതാവിന്റെ പാരമ്പര്യമുള്ള, താനൊരു അള്‍ട്രാ സെക്കുലറാണെന്ന് ചില ഇഷ്ടക്കാരെ തൃപ്തിപ്പെടുത്താന്‍ ഇടക്കിടെ കോമാളി വേഷം കെട്ടുന്ന പുത്രനും ഇതിലപ്പുറവും ചെയ്തേക്കാം. പക്ഷെ വിവാദമില്ലാതെ ഈ അപ്പം അത്ര പെട്ടന്ന് ചുട്ടെടുക്കാമെന്ന് ഫസല്‍ ഗഫൂര്‍ കരുതരുത്. ആ വസ്ത്രം ധരിച്ച് താങ്കളുടെ സ്ഥാപനത്തില്‍ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കുക തന്നെ ചെയ്യും, ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല; കേരളമാണ്.
മലപ്പുറത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പി. വി അന്‍വറിന്റെ കോലം കത്തിച്ചു . രാത്രി ഏഴ് മണിയോടെ മലപ്പുറം കുന്നുമ്മലിലായിരുന്നു ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം. സി.പി.ഐക്കെതിരെ തുടരുന്ന അന്‍വറിന്റെ പരസ്യ പ്രസ്താവനകളാണ് പ്രതിഷേധത്തിനു കാരണം. പൊന്നാനിയില്‍ സി.പി.ഐ പരമാവധി ദ്രോഹിച്ചെന്നു അന്‍വര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. സി.പി.ഐ മുന്‍ ജില്ലാ സെക്രട്ടറി പി.പി സുനീറിനെ രൂക്ഷമായി വിമര്‍ശിച്ചും അന്‍വര്‍ രംഗത്തെത്തിയിരുന്നു. അന്‍വറും സിപിഐയും തമ്മിലുളള പോര് കഴിഞ്ഞ കുറച്ച്്് ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.
courtsey : thalsamayam
തിരുവനന്തപുരം: ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക്. കേരളത്തില്‍ അതിശക്തമായ മഴക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചു. അതേസമയം തമിഴ്നാട് മുതല്‍ ബംഗാള്‍വരെ കിഴക്കന്‍തീരത്തെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുലര്‍ത്താന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്കി.
തൃത്താല : കാസർഗോഡ് മണ്ഡലത്തിലെ കള്ളവോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിതീകരിച്ച് വാർത്ത വന്നതിന് പിന്നാലെ തൃത്താല എം.എൽ.എ സി.പി.എമ്മിനെ പരിഹസിച്ച് പോസ്റ്റിട്ടു. 'ഓപ്പൺ ഗംഗം സറ്റെൽ ' എന്ന ഹിറ്റ് പോപ്പ് ഗാനത്തിന്റെ വീഡിയോ ആൽബത്തിലെ സ്ക്രീൻ ഷോട്ടെടുത്ത് 'ഓപ്പൺ കമ്മി സറ്റൈൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നവരുടെ ചിത്രം നാസ പുറത്ത് വിട്ടു ' എന്ന കുറിിപ്പോടെയാണ് പോസ്റ്റിട്ടത്.
കോഴിക്കോട്: രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഇനി മണ്ഡലത്തിനൊത്തിനൊപ്പമുണ്ടാവുമെന്ന തീരുമാനത്തിൽ ഇന്ന് വൈകിട്ടാണ് രാജി സമർപ്പിച്ചത്. പാർട്ടി വലിയ അവസരമാണ് നൽകിയത്. അത് പൂർണ ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കേണ്ടതിനാൽ ഒരു ധാർമിക തീരുമാനത്തിന്റെ ഭാഗമായിക്കൂടിയാണ് രാജിയെന്നും നാളെ മുതൽ തനിക്ക് തിരഞ്ഞെടുപ്പ് വേളയിൽ പിന്തുണ നൽകിയ പ്രവർത്തകരെ ഓരോ നിയോജക മണ്ഡലങ്ങളിലുമെത്തി കാണും. ചിറ്റൂർ മണ്ഡലത്തിൽ നിന്നും നാളെ സന്ദർശനം ആരംഭിക്കുമെന്നും രമ്യ അറിയിച്ചു.
ഇന്‍ഡോര്‍: രണ്ടര വയസുകാരൻ നിറുത്താതെ കരഞ്ഞത് കാരണം മാതാവ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നു. മധ്യപ്രദേശിലെ മേല്ഖേഡ ഗ്രമത്തിലാണ് സംഭവം നടന്നത്. രാവിലെ ഏഴുമണിക്ക് എണീറ്റ കുട്ടി കരച്ചില് നിര്‍ത്താതായതോടെ കൊലപ്പെടുത്തുകയായിരുന്നു. മഫ്ളര്‍ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം കുട്ടിക്ക് അനക്കമില്ലെന്ന് ബന്ധുക്കളെ യുവതി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരു കുഴപ്പവും ഇല്ലാതിരുന്ന കുട്ടിയുടെ മരണത്തില്‍ പിതാവ് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരണപ്പെട്ടതെന്ന് വ്യക്തമായി.
സംഭവം ഈ മാസം 13 നാണ് നടന്നത്. മാതാവ് കുറ്റം സമ്മതിച്ചു.
Courtsey : Asianet
മലപ്പുറം: പൂക്കോട്ടൂരിൽ സമസ്ത എസ്.വൈ.എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ നേതൃത്വം നൽകുന്ന ഹജജ് ക്യാമ്പ് 'സുന്നി സൗഹൃദ ' വേദിയായി. സംസ്ഥാന ഹജജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പങ്കെടുത്തതാണ് സൗഹൃദ കാഴ്ച സമ്മാനിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. അബ്ദു സമദ് പൂക്കോട്ടൂർ, ഹസൻ സഖാഫി പൂക്കോട്ടൂർ തുടങ്ങിയ സമസ്ത നേതാക്കളും പങ്കെടുത്ത ചടങ്ങായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഏറെ കാലത്തിന് ശേഷമാണ് ഒരു കാന്തപുരം വിഭാഗം നേതാവ് സമസ്തയുമായി ബന്ധപ്പെട്ട വേദിയിൽ പങ്കെടുക്കുന്നത്. സുന്നി ഐക്യ ചർച്ചകൾക്കിടയിൽ ഇത്തരം സംഗമങ്ങൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വൻ സ്വീകാര്യത ലഭിക്കുന്നുണ്ട്.
അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. എല്‍. എ. പി. ടി (ലൈസന്‍സ്ഡ് ഏജന്റ് ഫോര്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട്) പുതുക്കുമ്പോഴും പുതിയത് നല്കുമ്പോഴും ഈ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്കി.
ബുക്കിംഗ് ഓഫീസിന് കുറഞ്ഞത് 150 ചതുരശ്രഅടി വിസ്തീര്‍ണം ഉണ്ടാവണം. സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് യാത്രക്കാര്‍ക്കെങ്കിലും ഇരിക്കുന്നതിനുള്ള സ്ഥലം, ടോയിലറ്റ് സൗകര്യം, ലോക്കര്‍ സംവിധാനത്തോടെയുള്ള ക്ളോക്ക് റൂം, ആറു മാസം ബാക്കപ്പുള്ള സി. സി. ടി. വി, കുടിവെള്ളം, അഗ്നിശമന സംവിധാനങ്ങള്‍ എന്നിവ ഓഫീസില്‍ ഉണ്ടായിരിക്കണം.
മറ്റു വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ബസുകള്‍ നിറുത്തുന്നതിന് മതിയായ സ്ഥലം ഉറപ്പ് വരുത്തണം. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വലിയ മൂന്ന് പാസഞ്ചര്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനുള്ള സ്ഥലസൗകര്യം ഉണ്ടാവണം. കെ. എസ്. ആര്. ടി. സി ബസ് സ്റ്റാന്‍ഡിന്റെ 500 മീറ്റര്‍ പരിധിയില്‍ ബുക്കിംഗ് ഓഫീസോ പാര്‍ക്കിംഗ് സ്ഥലമോ പാടില്ല. കേരള പോലീസിന്റെയും ആര്. ടി. ഒയുടെയും പരാതി അറിയിക്കാനുള്ള ഫോണ്‍ നമ്പറുകളും വിമന്‍ ഹെല്പ് ലൈന്‍ നമ്പറും ഓഫീസില്‍ പ്രദര്‍ശിപ്പിക്കണം. എല്‍. എ. പി. ടി ലൈസന്‍സ് ഓഫീസില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം. ബുക്കിംഗ് ഓഫീസിന്റെ പേരും ലൈസന്‍സ് നമ്പരും മുന്‍വശത്ത് കാണാനാവും വിധം സ്ഥാപിക്കണം. ബസ് ഓപ്പറേറ്റര്‍മാരുടെ പേരും ഫോണ്‍ നമ്പരുകളും പ്രദര്‍ശിപ്പിക്കണം. വാഹനങ്ങളുടെ സമയക്രമം യാത്രക്കാര്‍ക്ക് കാണാനാവും വിധം എഴുതിപ്രദര്‍ശിപ്പിക്കണം. വാഹനങ്ങള്‍ എവിടെയെത്തിയെന്നത് ഡിജിറ്റല്‍ സംവിധാനത്തിലൂടെ കാണിക്കണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് വാഹനത്തിലെ ജീവനക്കാരുടെ പേരും നമ്പരും നല്‍കണം.
ആര്. ടി. എ സെക്രട്ടറിക്ക് ത്രൈമാസ റിട്ടേണ്‍ ബുക്കിംഗ് ഓഫീസ് ഉടമ സമര്‍പ്പിക്കണം. യാത്രക്കാരുടെ വിവരം നിശ്ചിത ഫോമില്‍ സൂക്ഷിക്കണം. ഒരു വര്‍ഷം വരെ ഈ ലിസ്റ്റ് സൂക്ഷിച്ചിരിക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെയുള്ള സാധനങ്ങളും നിയമവിരുദ്ധമായ വസ്തുക്കളും വാഹനത്തില്‍ കൊണ്ടുപോകരുത്. യാത്രാവഴിയില്‍ 50 കിലോമീറ്റര്‍ ഇടവിട്ടുള്ള സ്ഥലങ്ങളിലെ ടോയിലറ്റ്, റിഫ്രഷ്മെന്റ് സൗകര്യത്തെക്കുറിച്ചുള്ള വിവരം യാത്രക്കാര്‍ക്ക് ലഭ്യമാക്കണം. വാഹനം, ജീവനക്കാര്‍, യാത്രക്കാര്‍, ഹെല്പ്ലൈന് നമ്പറുകള്‍, പോലീസ്, മോട്ടോര്‍വാഹന, വിമന്‍ ഹെല്പ് ലൈനുകള്‍ എന്നിവയുടെ വിവരം ടിക്കറ്റിലുണ്ടാവണം. വാഹനം ബ്രേക്ക്ഡൗണ്‍ ആയാല്‍ പകരം ഏര്‍പ്പെടുത്താനുള്ള സംവിധാനം ലൈസന്‍സിക്കോ ഓപ്പറേറ്റര്‍ക്കോ ഉണ്ടായിരിക്കണം.
ലൈസന്‍സ് എടുക്കുന്നയാള്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്നതിന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിബന്ധനയില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ബംഗളുരു: കേരളം അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം വ്യാജമെന്ന് കർണ്ണാടക പൊലീസ്. വ്യാജ സന്ദേശം നൽകിയ മുൻ സൈനികന് സുന്ദര മൂർത്തിയെ ബംഗലൂരു പൊലീസ് അറസ്റ്റു ചെയ്തു. അവലഹള്ളി സ്വദേശിയാണ് ഇയാൾ. സുന്ദര മൂർത്തിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഈ മാസം 19-ന് തീവ്രവാദികൾ രാമാഥപുരത്ത് എത്തിയെന്നാണ് ഇയാൾ സന്ദേശം നല്‍കിയത്. അതേസമയം, മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ജാഗ്രത തുടരുമെന്ന് പൊലീസ് അറിയിച്ചു
Source: News 18
തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി. ശ്രീലങ്കയിൽ നിന്ന് വന്ന 19 ചാവേറുകൾ രാമനാഥപുരത്ത് എത്തിയെന്ന് പോലീസിന് സന്ദേശം ലഭിച്ചു. ആൾ തിരക്കുള്ള സ്ഥലങ്ങളായിരിക്കും ചാവേറുകളുടെ ലക്ഷ്യമെന്നും പോലീസ് കരുതുന്നു. കേരളമുൾപ്പെടെ തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലുങ്കാന, സംസ്ഥാനങ്ങളിലും ഭീകരാക്രമണ ഭീഷണിയുണ്ട്. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ജില്ല പോലീസ് മേധാവികൾക്ക് സുരക്ഷ നിർദേശം നൽകി. സംസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: കനത്ത മഴയും കാറ്റുമുണ്ടാകാനുള്ള സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് അറിയിച്ചു. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.
മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകുന്നത് ഒഴിവാക്കുക. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കാനും അറിയിപ്പുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
നദികളും ചാലുകളും ഈ സമയത്ത് മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കുന്നത് ഒഴിവാക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്. കുട്ടികൾ ഇവിടങ്ങളിൽ ഇറങ്ങുന്നില്ലെന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കണം. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുക. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നൽകണം.
ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. 1077 ആണ് ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പർ. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കിൽ എസ്. ടി. ഡി കോഡ് ചേർക്കണം. പഞ്ചായത്ത് അധികൃതരുടെ നമ്പരുകൾ കൈവശം കരുതുക. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഉള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റണം. പ്രത്യേക സഹായം ആവശ്യമെങ്കിൽ ഇവരുടെ വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ കെട്ടഴിച്ചു വിടുകയോ ചെയ്യുക.
നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും എമർജൻസി കിറ്റ് തയ്യാറാക്കി സൂക്ഷിക്കണം.
കിറ്റിലുണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):
ടോർച്ച്, റേഡിയോ, ഒരു ലിറ്റർ വെള്ളം, ഒ. ആർ. എസ് പാക്കറ്റ്, അത്യാവശ്യം വേണ്ട മരുന്ന്, മുറിവിന് പുരട്ടുന്ന മരുന്ന്, ചെറിയ കുപ്പിയിൽ ആന്റി സെപ്ടിക്ക് ലോഷൻ, നൂറു ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം, ബിസ്ക്കറ്റോ റസ്കോ പോലെയുള്ള സ്നാക്സ്, ഒരു ചെറിയ കത്തി, 10 ക്ളോറിൻ ടാബ്ലറ്റ്, ഒരു ബാറ്ററി ബാങ്കോ ടോർച്ചിൽ ഇടാവുന്ന ബാറ്ററിയോ, കാൾ പ്ലാൻ ചാർജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോണും ബാറ്ററിയും, തീപ്പട്ടിയോ ലൈറ്ററോ, അത്യാവശ്യം പണം.
തിരുവനന്തപുരം: ശ്രീലങ്കൻ തീരത്ത് ഇന്ന് രൂപപ്പെടാൻ സാധ്യതയുള്ള ഫാനി ചുഴലിക്കാറ്റ് മൂലം കേരള തീരത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 30 ന് ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തും.
കേരളത്തിൽ ഈ മാസം 29, 30, മേയ് ഒന്ന് തീയതികളിലായി വ്യാപകമായ മഴയ്ക്കും ശക്തമായകാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്
ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ 27 മുതല്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും കൂടുതല്‍ ജാഗ്രത പാലിക്കണം
27ന് പുലര്‍ച്ചെ 12 മണിയോടെ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും അടുത്തുള്ള തീരത്തെത്തണം. വ്യാഴാഴ്ച രാത്രി 11.30 വരെ തീരത്ത് തിരമാലകള്‍ 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍വരെ ഉയരാനും സാധ്യതയുണ്ട്. ന്യൂനമര്‍ദം രൂപപ്പെടുന്ന വ്യാഴാഴ്ച മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും 28ാം തീയതിയോടെ 80-90 കിലോമീറ്റര്‍ വേഗത്തിലും കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്
തിരുവനന്തപുരം: ചില ഇടത് സൈബർ അണികളുടെ ഫേസ്ബക്ക് വാളിലെ വനിത നവോത്ഥാനത്തെ തുറന്നെഴുതുകയാണ് ശ്രീജ നെയ്യാറ്റിൻകര. ആലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെയുള്ള സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഓരോന്നും അക്കമിട്ട് എഴുതുന്ന ശ്രീജ ദീപ നിശാന്തിനെയും വിമർശിക്കുന്നുണ്ട് കുറിപ്പിലൂടെ. കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഗർഭിണിയുടെ വയറിൽ തടവിയതിന് എതിരെെയും ശ്രീജയുടെ കുറിപ്പ് വൈറലാായിരുന്നു,.
ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം
ആദ്യം അവളുടെ പാട്ടായിരുന്നു നിങ്ങൾക്കവളെ അധിക്ഷേപിക്കാനുണ്ടായ കാരണം.... ആ അധിക്ഷേപത്തിന് നേതൃത്വം കൊടുത്തതോ ഒരു ദലിത് ചെറുപ്പക്കാരന്റെ ചിന്തയെ തന്നെ മോഷ്ടിച്ചെടുത്ത് സ്വന്തം പേരിലാക്കിയ കേരള വർമ്മ കോളേജ് അസിസ്റ്റന്റ് പ്രൊഫസറും എഴുത്തുകാരിയും ഇടതുപക്ഷക്കാരിയുമായ ഒരു സ്ത്രീ....പേര് ദീപാ നിശാന്ത്..
അടുത്തത് അവളൊരു നേതാവിനെ കാണാൻ പോയതായിരുന്നു കുറ്റം... അതിന്റെ പേരിൽ അങ്ങേയറ്റം അശ്ലീലവും സ്ത്രീവിരുദ്ധവുമായി ഉച്ചഭാഷിണിയിലൂടെ അവളെ അധിക്ഷേപിച്ചു... അത് ചെയ്തതോ സ്വന്തം പാർട്ടി ഓഫീസിനുള്ളിൽ പോലും പെണ്ണുങ്ങളെ കയറിപ്പിടിക്കുന്ന പാർട്ടി നേതാക്കൾ ഉള്ള പാർട്ടിയുടെ നേതാവ് പേര് എ വിജയരാഘവൻ സ്ഥാനം എൽ ഡി എഫ് കൺവീനർ... അതിന്റെ പേരിൽ വിജയരാഘവന് കിട്ടിയതോ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീതും...
തീർന്നില്ല ഇപ്പോഴിതാ ക്രൂരമായ വംശീയാധിക്ഷേപവുമായൊരു ഇടത് പ്രൊഫൈൽ.. അവളെ കണ്ടാൽ മാല മോഷണക്കേസിലെ പ്രതിയാണെന്ന് തോന്നുമത്രെ...
ഇടതുപക്ഷത്തിനെതിരെ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച ദലിത് സ്ത്രീയായ രമ്യ ഹരിദാസിനെ നവോത്ഥാന നായകർ അടങ്ങുന്ന ഇടതുപക്ഷം നേരിട്ടതിങ്ങനെയൊക്കെയാണ്.... ഇതാണ് നിങ്ങളുടെ സ്ത്രീപക്ഷ ബോധം ഇതാണ് നിങ്ങളുടെ ദലിത് പക്ഷം...
ശബരിമല വേണേൽ കയറിക്കോ അതിന് ഞങ്ങൾ ഒത്താശ ചെയ്തു തന്നു എന്ന് കരുതി ഞങ്ങൾക്കെതിരെ ദലിത് പെണ്ണുങ്ങൾ മത്സരിക്കാൻ വന്നാൽ രാഷ്ട്രീയമൊക്കെ ഞങ്ങളങ്ങ് മാറ്റി വച്ച് അറഞ്ചം പുറഞ്ചം ആക്ഷേപിച്ചു കണ്ടം വഴി ഓടിക്കും എന്ന ആ നിലപാടുണ്ടല്ലോ സഖാക്കളേ അതിന്റെ പേര് നവോത്ഥാനം എന്നല്ല.... ജാതീയത എന്നാണ്
തൃശൂര്‍: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിട്ടും വോട്ട് രേഖപ്പെടുത്താതെ തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി.
തിരുവനന്തപുരം ശാസ്തമംഗലം രാജാകേശവദാസ് എന്‍എസ്എസ് ഹൈസ്കൂളിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. എന്നാല്‍ സുരേഷ് ഗോപി വോട്ടു ചെയ്യുന്നതിനായി ഇവിടെ എത്തിയില്ല.
തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകാന്‍ ഹെലികോപ്റ്റര്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് വോട്ട് ചെയ്യാത്തതെന്നാണ് ബിജെപിയുടെ വിശദീകരണമെന്നറിയുന്നു.
Source: Deepika
പിണറായി : മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യുന്ന ചിത്രം ഉപയോഗിച്ച് മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസം ട്രോളിയിരുന്നു. ഫോട്ടോയിലെ സ്കൂൾ പാശ്ചചത്തലമായി വന്ന ക്ലാസ് മുറിയുടെ ഭാഗങ്ങൾ ചൂണ്ടിക്കാണിച്ചാണ് എതിരാളികൾ മുഖ്യമന്ത്രിയെ 'വികസനത്തിരക്കിലാണ് മുഖ്യമന്ത്രി ' എന്ന തരത്തിൽ ട്രോളിയിരുന്നത്. പൊന്നാനി യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീർ വോട്ട് ചെയ്യുന്ന ചിത്രത്തിലെ ഹൈടെക്ക് സ്കൂളിന്റെ ഫോട്ടോ വെച്ചാണ് ട്രോളധികവും. എന്നാൽ മുഖ്യയമന്ത്രിയുടെ പോളിംഗ് ബൂത്തായ പിണറായിയിലെ ആർ സി അമല സ്കൂൾ മാനേജ്മെന്റ് സ്കൂളാണെന്നറിഞ്ഞതോടെ സി.പി.എം അനുകൂല സൈബർ പോരാളികൾ 'സ്കൂൾ സർക്കാരിനെ ഏൽപിച്ചാൽ സ്മാാർട്ടാക്കാം ' എന്ന് പറഞ്ഞ് തിരിച്ച് ട്രോളാനും തുടങ്ങിിയിട്ടുണ്ട്.
തിരുവനന്തപുരം: ഇന്നുമുതല്‍ ചൊവ്വാഴ്ചവരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പാലക്കാട്ടും മലപ്പുറത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതാണ്. കനത്ത മഴയ്ക്കൊപ്പം ചില സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രിസമയങ്ങളില്‍ മലയോരമേഖലയിലെ യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വയനാട്: ലോക് സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരിൽ വാരണാസിയിൽ മൽസരിക്കുമോ എന്ന ചോദ്യത്തിനാണ് രാഹുൽ പറയട്ടെ, പറഞ്ഞാൽ മൽസരിക്കുമെന്ന് പ്രിയങ്ക മറുപടി നൽകിയത്. വാരണാസിയിൽ പ്രിയങ്കയെ മൽസരിപ്പിക്കുക വഴി മോദിയെ മണ്ഡലത്തിൽ ഒതുക്കി നിറത്താമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു.
ദൽഹി: കേരളത്തിലെ 11 മണ്ഡലങ്ങളിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് ആം ആദ്മി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഡനെ പാർട്ടി പുറത്താക്കി.
പാര്‍ട്ടിയുടെ അനുമതിയില്ലാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ സംസ്ഥാന കണ്‍വീനര്‍ സി ആര് നീലകണ്ഠനെ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും പിന്തുണ നിരുപാധികമാണെന്നും നേതാക്കള്‍ അറിയിച്ചു.
അതേ സമയം, എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനായിരുന്നു നേരത്തേ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നതെന്നും അതു പ്രകാരമാണ് സംസ്ഥാന ഘടകം മുന്നോട്ട് പോയതെന്നും സി ആര് നീലകണ്ഠന് പ്രതികരിച്ചു.
ദില്ലി : ലോക് സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മിയും കോൺഗ്രസും സഖ്യമില്ല. ഒറ്റക്ക് മൽസരിക്കാൻ തീരുമാനം.കോണ്‍ഗ്രസുമായി സംഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
സഖ്യ ചര്‍ച്ചകളുടെ പേരില്‍ കോണ്‍ഗ്രസ്സ് ആം ആദ്മി പാര്‍ട്ടിയുടെ വിലപ്പെട്ട സമയം നഷ്ടപെടുത്തിയെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ കുറ്റപെടുത്തി.
ബി ജെ പി യെ മുഴുവന്‍ സീറ്റുകളിലും തോല്പിക്കാനാണ് ആം ആദ്മി പാര്‍ട്ടി സഖ്യത്തിനായി ശ്രമിച്ചതെങ്കിലും കോണ്‍ഗ്രസ്സ് അതിനു തയ്യാറായില്ലെന്നും മനീഷ് സിസോദിയ കുറ്റപെടുത്തി. സഖ്യ ചര്‍ച്ചകള്‍ നടത്തി കോണ്‍ഗ്രസ്സ് ആം ആദ്മി പാര്‍ട്ടിയുടെ വിലപെട്ട സമയം നഷ്ടപെടുത്തിയെന്നും മനീഷ് സിസോദിയ വിമര്‍ശനം ഉന്നയിച്ചു.
ദില്ലി: സുപ്രീം കോടതിയിൽ അടിയന്തിര സിറ്റിംഗ് ചേരുന്നു. പൊതുതാത്പര്യപ്രകാരമുള്ള അടിയന്തര വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നതെന്നാണ് നോട്ടീസ്. ഇത്തരത്തിൽ സുപ്രീംകോടതിയിൽ സിറ്റിംഗ് നടത്തുന്നത് അപൂർവ നടപടിയാണ്.
updating News
ന്യൂഡൽഹി: മുസ്ലിം തടവുകാരന്റെ പുറത്ത് ' ഓം' എന്നെഴുതി ജയിലിൽ പീഢനം. ഇരുമ്പ് ദണ്ഡ് പഴുപ്പിച്ചാണ് ജയിലിൽ പീഡനം നടന്നത്. തീഹാർ ജയിലിലാണ് സംഭവം.
ജൂഡീഷ്യല്‍ കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നു നബ്ബിറിനെ ഇന്നു കര്‍കര്‍ഡൂമ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജയിലിലെ ക്രൂര പീഡനം പ്രതി വെളിപ്പെടുത്തിയത്. കോടതിയിലെത്തിയ നബ്ബിര്‍ മജിസ്ട്രേറ്റ് റിച്ചാ പരാഷറിനു മുന്നില്‍ വച്ചു കുപ്പായം അഴിച്ചു മാറ്റുകയും ഓം എന്ന ചിഹ്നം പതിപ്പിച്ചതു കാണിക്കുകയുമായിരുന്നു.
സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെതിരേ അന്വേണത്തിനു ഉത്തരവിട്ട കോടതി 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ടു സമര്‍പിക്കാനും നിര്‍ദേശിച്ചു
ആലപുഴ: തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയായിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി കെ.എസ് രാധാകൃഷ്ണനും പ്രവർത്തകരും സഞ്ചരിച്ച തോോണി മരക്കുറ്റിിിയിലിടിച്ച് തകർന്നു. കുട്ടനാട്ടിലാായിരുന്നു സംഭവം. തോട്ടപ്പപള്ളിയി പ്രചരണം നടത്തി മടങ്ങവെ ആണ് തോണയിൽ വെള്ളം കയറിയത്. വെള്ളം കയറുന്നത് തടയാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ തോണി താഴാൻ തുടങ്ങിിയതോടെ കൂവി വിളിച്ച് സഹായം തേടുകയായിരുന്നു. മറ്റൊരു തോണിയെത്തി സ്ഥാനാർത്ഥിയെയും പ്രവർത്തകരെെയും രക്ഷപ്പെെടുത്തി.
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ഇടതിന് ജയമുണ്ടാകുമെന്ന് സർവെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച് (ഐഎംഡിആര്‍) ആണ് സര്‍വേ നടത്തിയത്. 34.8 ശതമാനം വോട്ടുകള്‍ നേടി എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പറയുുന്നത്. എന്‍ഡിഎയ്ക്ക് 32.3 ശതമാനവും യുഡിഎഫിന് 31.0 ശതമാനം വോട്ടും ലഭിക്കും. 1.9 ശതമാനം പേര് പ്രതികരിച്ചില്ല. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലത്തില്‍ 1400 വോട്ടര്മാരില്നിന്നുമാണ് സര്‍വേക്കായി വിവരം ശേഖരിച്ചതെന്ന് ഐഎംഡിആര്‍ ചെയര്മാന് ഡോ. കെ ശശികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 1200 പേരില്‍നിന്ന് പൂര്‍ണമായ പ്രതികരണം ലഭിച്ചുവെന്നും അറിയിച്ചു. അതെ സമയം മറ്റ് സർവെകൾ നേരിയ വോട്ടിങ്ങ് ശതമാനത്തിന് ബി.ജെ.പി മുൻ തൂക്കം ഉണ്ടെന്ന ഫലം പുറത്ത് വന്നിരുന്നു
തിരൂരങ്ങാടി: വീടുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിതരണം ചെയ്ത വോട്ടർ സ്ലിപ്പിൽ ഡി.വൈ.എഫ്.ഐ ലാന്റ്അടയാളം. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്ത് കാളം തിരുത്തി ബൂത്തില്‍ വിതരണം ചെയ്ത സ്ലിപ്പുകളിലാണ് ഡി.വൈ.എഫ്.ഐ ലാന്‍ഡ് മാര്‍ക്കുള്ളത്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ക്ക് പരാതി നല്കി.
നന്നമ്പ്ര പഞ്ചായത്തിലെ കാളം തിരുത്തി പ്രദേശത്തെ 93-ാം നമ്പര്‍ ബൂത്തില്‍ വിതരണം ചെയ്ത സ്ലിപ്പുകളിലാണ് ഡി.വൈ.എഫ്.ഐ ചീര്‍പ്പിങ്ങല്‍ ഡി.വൈ.എഫ്.ഐ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. കാളം തിരുത്തി പ്രദേശത്തെ ബൂത്ത് മദ്രസയിലാണെന്നിരിക്കെ ലൊക്കേഷന്‍ മാപ്പില്‍ ഡി.വൈ.എഫ്.ഐ എന്ന് രേഖപ്പെടുത്തിയത് വോട്ട് മറിക്കാനാണെന്നാണ് യു.ഡി.എഫ് ആരോപിച്ചു.
വെള്ളിയാഴ്ച്ച ഉച്ചയോടെ ബൂത്ത് ലവല്‍ ഓഫീസര്‍ പ്രദേശത്തെ എല്ലാ വീടുകളിലും ഈ സ്ലിപ്പ് വിതരണം ചെയ്തിരുന്നു. സ്ലിപ്പില്‍ രേഖപ്പെടുത്തിയത് മുഴുവന്‍ പരിശോധിച്ചപ്പോഴാണ് ഡി.വൈ.എഫ്.ഐ ചീര്‍പ്പിങ്ങല്‍ ഡി.വൈ.എഫ്.ഐ എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരത്തില്‍ രേഖപ്പെടുത്തിയടത്ത് മറ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നത് കൊണ്ട് തന്നെ സ്ലിപ്പ് ഡി.വൈ.എഫ്.ഐ വിതരണം ചെയ്തതാണെന്നെ ധരിക്കൂവെന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറയുന്നു.
വിഷയത്തില്‍ നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ റസാഖ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി. കോപ്പി തിരൂരങ്ങാടി തഹസീല്ദാര്കര്കും കൈമാറിയിട്ടുണ്ട്. സംഭവം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ വിതരണം ചെയ്ത സ്ലിപ്പ് പിന്‍വലിച്ചതായും പുതിയവ ഉടനെ വിതരണം ചെയ്യുമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.
തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ മാര്‍ച്ച് 30, 31 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 13,119 വിദ്യാര്‍ത്ഥികളില്‍ 12,749 പേര് പരീക്ഷക്കിരുന്നതില്‍ 12,438പേര് വിജയിച്ചു (97.56 ശതമാനം). കേരളം, കര്‍ണാടക, തമിഴ്നാട്, ലക്ഷ ദ്വീപ്, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളിലായി 246 സെന്ററുകളിലാണ് പരീക്ഷ നടന്നത്. അഞ്ചാം ക്ലാസില്‍ പരീക്ഷക്കിരുന്ന 6974 പേരില്‍ 6750 പേര് പാസായി 96.79 ശതമാനം. 11 ടോപ് പ്ലസും, 461 ഡിസ്റ്റിംഗ്ഷനും, 1,735 ഫസ്റ്റ് ക്ലാസും, 1255 സെക്കന്റ് ക്ലാസും, 3,288 തേര്‍ഡ്ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 4,527 പേരില്‍ 4,490 പേര് വിജയിച്ചു. 99.18 ശതമാനം. 59 ടോപ് പ്ലസും, 1,163 ഡിസ്റ്റിംഗ്ഷനും, 1,425 ഫസ്റ്റ് ക്ലാസും, 750 സെക്കന്റ് ക്ലാസും, 1,093 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 1,212 പേരില്‍ 1,164 പേര് വിജയിച്ചു. 96.04 ശതമാനം. മൂന്ന് ടോപ് പ്ലസും, 67 ഡിസ്റ്റിംഗ്ഷനും, 254 ഫസ്റ്റ് ക്ലാസും, 256 സെക്കന്റ് ക്ലാസും, 584 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 36 പേരില്‍ എല്ലാവരും വിജയിച്ചു. 5 ഡിസ്റ്റിംഗ്ഷനും, 10 ഫസ്റ്റ് ക്ലാസും, 3 സെക്കന്റ് ക്ലാസും, 18 തേര്‍ഡ്ക്ലാസും ലഭിച്ചു. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെടുകയോ ആബ്സന്റാവുകയോ ചെയ്ത കുട്ടികള്‍ക്ക് ജൂണ്‍ 16ന് ഞായറാഴ്ച നടക്കുന്ന സേ പരീക്ഷക്ക് ഇരിക്കാവുന്നതാണ്.
പൊതുപരീക്ഷാ ഫലവും, മാര്‍ക്ക് ലിസ്റ്റും www.samastha.info, www.result.samastha.info എന്നീവെബ്സൈറ്റുകളില് ലഭിക്കുന്നതാണ്. സേ പരീക്ഷക്കും പുനര്‍മൂല്യ നിര്‍ണയത്തിനുമുള്ള അപേക്ഷ 2019 ഏപ്രില്‍ 25 വരെ സ്വീകരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്മാന് അറിയിച്ചു.
ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ ഏപ്രില്‍ 14, 15 തിയ്യതികളിലാണ് പരീക്ഷ നടന്നത്. 2,41,805 കുട്ടികളാണ് പരീക്ഷയില്‍ പങ്കെടുത്തത്. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഒമ്പത് കേന്ദ്രങ്ങളിലായി ഏപ്രില്‍ 25 മുതല്‍ ആരംഭിക്കും.
പെരിന്തൽമണ്ണ : 5 മണിക്കൂർ യാത്ര .. മലയാള നൻമയുടെ മറ്റൊരു ചരിത്രം കൂടി പിറന്നിരിക്കുന്നു. പെരുന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടിയുമാായി പോയ ആംബുുലൻസ് ആശുപത്രിയിലെത്തി. വൈകിട്ട് 5.40 ന് പെരുന്തൽമണ്ണയിൽ നിന്ന് പുറപ്പെട്ട KLO2 BD 8296 ടാറ്റ വിംഗർ ആംബുലൻസ് രാത്രി നീണ്ട 5 മണിക്കൂർ യാത്രക്ക് ശേഷം10.40 ന് ആശുുപത്രിയിലെത്തി.
Updating News
കോഴിക്കോട് : ഇസ്ലാമാണെന്നറിയാൻ വസ്ത്രം മാറ്റി നോക്കണമെന്ന പരാമർശനത്തിന് വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി ശ്രീധരൻ പിള്ള.
മുസ് ലിംങ്ങള്ക്കെതിരെയല്ല ഇസ്ലാമിക ഭീകരവാദികള്‍ക്കെതിരെയാണ് താന്‍ സംസാരിച്ചതെന്ന് ശ്രീധരന് പിള്ള പറഞ്ഞു.
ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ് നടന്നത്. ബാലാകോട്ട് ആക്രമണത്തെ കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് താന്‍ മറുപടി നല്‍കിയത്. 21 മിനുട്ടിനുള്ളില്‍ പാകിസ്ഥാന് തോക്കുകളും റഡാറുകളും പ്രവര്‍ത്തിക്കുന്നതിന് മുമ്പ് രക്ഷപ്പെടാന്‍ നോക്കുന്നതിന് പകരം അവിടത്തെ ഭീകരവാദികളെ പരിശോധിച്ച് തിട്ടപ്പെടുത്തണോയെന്നാണ് താന്‍ ചോദിച്ചത്.
കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം തിട്ടപ്പെടുത്താനും ഐഡന്റിറ്റി മനസിലാക്കാനും ദേഹപരിശോധന നടത്തണം. സാധാരണ ഐഡന്റിറ്റി മനസിലാക്കുന്നത് വസ്ത്രം പരിശോധിച്ച് കൊണ്ടാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
എന്നാല്‍ പ്രസംഗത്തില്‍ മുസ്ലിം ഭീകരര്‍ എന്നല്ല മുസ്ലിംങ്ങള്‍ എന്നു തന്നെയാണ് പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നാണ് ശ്രീധരന് പിള്ള പ്രതികരിച്ചത്
പെരിന്തൽമണ്ണ : മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലേക്ക് കുഞ്ഞുമായി പോയ ആംബുലൻസ് പോലെ ഒന്ന് കൂടി പുറപ്പെടുന്നു. പെരിന്തൽ മണ്ണയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് പുറപ്പെടുന്നത്.
നേരത്തെ തീരുമാനിച്ച സമയത്തിൽ നിന്നും ആംബുലൻസ് വൈകിയിരുന്നു പുറപ്പെടാൻ . ആംബുലൻസിലെ സൗകര്യങ്ങൾ അപര്യാപ്തമായത് കൊണ്ട് തൃശൂരിൽ നിന്നുള്ള ലൈഫ് സേവ് ആംബുലൻസ് പെരിന്തൽമണ്ണ അൽ ശിഫയിൽ എത്തിച്ചാണ് കുട്ടിയുമായി 5.41 ന് പെരുന്തൽമണ്ണയിൽ നിന്ന് പുറപ്പെട്ടത്
ആംബുലൻസ് നമ്പർ : KL02BD
8296 Tata winger എന്ന വാഹനത്തിലാണ് കുട്ടിയുമായി വരുന്നത്
റൂട്ട് -
ആംബുലൻസ് പോകുന്ന വഴി
പെരിന്തൽമണ്ണ - അങ്ങാടിപ്പുറം - കൊളത്തൂർ -വളാഞ്ചേരി -കുറ്റിപ്പുറം -എടപ്പാൾ -ചങ്ങരംകുളം - തൃശൂർ -എറണാകുളം -ആലപ്പുഴ -കൊല്ലം -തിരുവനന്തപുരം
കൊച്ചി: കേരളം പ്രാർത്ഥനയോടെ കാത്തിരുന്ന മംഗലാപുരത്ത് നിന്നും അമൃത ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയേക്കും. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കുട്ടിയിലുള്ളത് കൊണ്ട് ശസ്ത്രക്രിയ ഇപ്പോൾ നടത്താനാവില്ല എന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപോർട്ട്. മുഴുവൻ സമയ നിരീക്ഷണത്തിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടിയിപ്പോൾ.
കുഞ്ഞിന്റെ ചികിത്സാച്ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി വീണ്ടും കേരളത്തിലെത്തി. ഇന്നലെ അർദ്ധരാത്രിയോടെയാണ് കേരളത്തിലെത്തിയത്. കെപിസിസി പ്രസിഡന്റ് അടക്കമുള്ള മുതിർന്ന നേതാക്കളുമായി അദ്ദേഹം കഴിഞ്ഞ ദിവസം തന്നെ ആശയവിനിമയം നടത്തി.
ഇന്ന് രാവിലെ പത്തനാപുരത്ത് ആദ്യ പ്രചാരണ പരിപാടി. മാവേലിക്കര മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന് വോട്ടുതേടി കൊണ്ടുള്ള പ്രചരണ പരിപാടിക്കുശേഷം പത്തനംതിട്ടയിലും ആലപ്പുഴയിലും പൊതുസമ്മേളനങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. അന്തരിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയുടെ പാലായിലെ വസതിയിലും രാഹുൽ ഇന്ന് സന്ദർശനം നടത്തും.
വൈകിട്ട് ആറിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. വൈകിട്ട് തന്നെ കണ്ണൂർക്ക് തിരിക്കും. നാളെ സ്വന്തം മണ്ഡലമായ വയനാട്ടിലാണ് പര്യടന പരിപാടികൾ. വയനാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സംസാരിക്കും.
കോഴിക്കോട് : കൊടും ചൂടിനാശ്വസമായി ഇന്ന് മുതൽ സംസ്ഥാനത്ത് വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പലയിടത്തായി വേനൽ മഴ 19 വരെ തുടരും. കേരളത്തിൽ കാലവർഷം കനക്കുമെന്ന് നിരീക്ഷണ കേന്ദ്രം പറയുന്നു.
മെയ് മാസത്തിൽ ചൂട് കുറയുമെന്നും ഏപ്രിലിൽ താപനില 2 മുതൽ 4 വരെ കൂടാൻ സാധ്യതയുണ്ട്. സൂര്യാഘാത മുന്നറിയിപ്പ് നിലനിറുത്തിയിട്ടുണ്ട്.
ഡൽഹി: ശബരി മല യുവതി പ്രവേശനത്തിന് ശേഷം യുവതികളുമായി ബന്ധെപ്പെട്ട സുപ്രധാന ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുസ്ലിം സ്ത്രീ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട ഹരജിയാണ് ഇന്ന് പരിിിഗണിക്കുക. ജസ്റ്റിസ് എസ്.എ ബോബ്ഡെെ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
മുസ്ലിം പള്ളികളിൽ വനിതകളെ വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണെന്നും ഏക സിവിൽ നിയമം നടപ്പിലാക്കണമെന്ന 44 വകുപ്പിന് എതിരാണെന്നും ചൂണ്ടിക്കാട്ടി പൂനയിൽ വ്യവസായികളായ യാസ്മിൻ സുബീർ, അഹ്മദ് പീർസാദോ, സബീർ അഹ്മദ്, നാസിർ അഹ്മദ് പീർസാദോ എന്നിവരാണ് സുപ്രീം കോടതിയെ സമീപിിപ്പിച്ചിരിക്കുന്നത്.
ഉത്തർപ്രദേശ്: വിവാദ പ്രസ്താവന നടത്തുന്ന രാഷ്ട്രീയ നേതാക്കൾക്ക് കൂച്ചു വിലങ്ങിട്ട് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. യോഗിക്കും മായാവതിക്കും പിന്നാലെ ബി.ജെ.പി നേതാവ് മേനക ഗാന്ധിക്കും എസ്.പി നേതാവ് അസംഖാനുമെതിരെ കമ്മീഷൻ നടപടിയെടുത്തു.
ചൊവ്വാഴ്ച രാവിലെ പത്തുമണിമുതൽ മൂന്നുദിവസത്തേക്ക്(72മണിക്കൂർ) പ്രചരണം നടത്തുന്നതിൽനിന്ന് അസം ഖാനെ തിരഞ്ഞെടുപ്പു കമ്മീഷൻ വിലക്കി.
എതിർ സ്ഥാനാർഥിയും നടിയുമായ ജയപ്രദയ്ക്കെതിരെ വിവാദ പരാമർശം നടത്തിയതിനാണ് അസം ഖാനെതിരെ തിരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെടുത്തത്.
ചൊവ്വാഴ്ച രാവിലെ പത്തുമുതൽ അടുത്ത 48 മണിക്കൂർ(രണ്ട് ദിവസം)തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാൻ മേനക ഗാന്ധിക്കും ഉത്തരവോടെ സാധിക്കില്ല.
വയനാട്: മണ്ഡലം പാക്കിസ്ഥാനിലാണോ എന്ന അമിത് ഷായുടെ പരാമർശത്തിനെതിരിൽ മുസ്ലിം ലീഗ് നിയമ നടപടിക്കൊരുുങ്ങുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. നടപടിയുണ്ടാായില്ലെങ്കിൽ മുസ്ലിം ലീഗ് നിയമ നടപടികളിലേക്ക് നീങ്ങാനാാണ് തീരുമാനം.
ഈ മാസം പത്തിന് നാഗ്പൂരില്‍ പ്രസംഗിക്കവെയാണ് അമിത് ഷാ വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ചത്. നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കവെയായിരുന്നു വിവാദ പരാമര്‍ശം. വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്ന് പറയാനാകില്ല. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നും അമിത് ഷാ ചോദിച്ചിരുന്നു.
മുസ്ലീം ലീഗിന്റെ പച്ചപതാക വീശിയത് ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് മുസ്ലിം ലീഗിനെതിരിൽ വൈറസ് പ്രയോഗം നടത്തിയതിന് 3 ദിവസത്തേക്ക് തെരഞ്ഞെടുപ്പ് പൊതുയോോഗങ്ങളി നിന്ന്ൽ വിലക്കേർപ്പെടുത്തിയതായി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത് ലീഗിന്റെ നയപരമായ വിജയമായാണ് കണക്കാക്കുന്നത്
ഡല്‍ഹി: വരുന്ന മെയ് മാസത്തില്‍ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പന്തിനു പകരം ദിനേഷ് കാര്‍ത്തികാണ് ടീമിലെത്തിയത്. കാര്‍ത്തികിനൊപ്പം രണ്ടാം ഓപ്പണറായി കെഎല്‍ രാഹുല്‍, വിജയ് ശങ്കര്‍ എന്നിവരും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മെയ് മുപ്പതിനാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന മത്സരത്തോടെ ലോകകപ്പിന് തുടക്കമാവും. റൗണ്ട് റോബില്‍ രീതിയില്‍ നടക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ ജൂലായ് മാസം 14ആം തിയതിയാണ്.
ടീം ഇന്ത്യ : വീരാട് കോഹ്ലി (ക്യാപ്ര്റ്റന്‍ ), രോഹിത് ശര്‍മ, ശിഖര്‍ ധവാന് ,കെ.എല്‍ രാഹുല്‍, എം. എസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യുജേന്ദ്ര ചാഹല്‍, ജാസ്പ്രിറ്റ് ബംറ,ബുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജദേജ, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍)
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തി. അടുത്ത 72 മണിക്കൂരിലേക്കാണ് വിലക്ക്. മുന്‍ മുഖ്യമന്ത്രി മായാവതിക്കും വിലക്കുണ്ട്. അടുത്ത 42 മണിക്കൂറാണ് മായാവതിക്ക് വിലക്ക്. ഈ ഉത്തരവ് പ്രകാരം യോഗിക്ക് ഒരു പൊതു വേദിയിലും മീഡിയക്ക് മുമ്പിലും പ്രത്യക്ഷപ്പെടാന്‍ പറ്റില്ല. നാളെ രാവിലെ ആറുമണി മുതല്‍ വിലക്ക് നിലവില്‍ വരും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വിദ്വേഷപ്രസംഗം നടത്തിയതിനാണ് നടപടി
ന്യൂഡല്‍ഹി: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ വിവാദ ഡയറി കോണ്‍ഗ്രസ് പുറത്ത് വിട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് രേഖകള്‍ പുറത്ത് വിട്ടത്. ബിജെപി നേതാക്കള്‍ക്കു കോഴ നല്‍കിയെന്നാണു ഡല്‍ഹിയിലെ കുറിപ്പ്. നിതിന്‍ ഗഡ്കരി, അരുണ്‍ ജയ്റ്റ്ലി - 150 കോടി, രാജ്നാഥ് സിങ്് 100 കോടി. ബിജെ പി കേന്ദ്ര കമ്മിറ്റി 1000 കോടി ജഡ്ജിമാര്‍ 500 കോടി എന്നിങ്ങനെ കോഴ നല്‍കിയെന്ന രേഖകളാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. നേരത്തെ വന്‍ വിവാദമാണ് ഡയറിയുമായി ബന്ധപ്പെട്ട് കര്‍ണാടക രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഉണ്ടായത്. ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈയില്‍ കരുതേണ്ടതാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച 11 ഇനം തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നു ഹാജരാക്കി വോട്ട് ചെയ്യാവുന്നതാണ്.
പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവയുടെ ഫോട്ടോപതിച്ച പാസ്ബുക്ക്, പാന്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പ്രകാരം നല്‍കിയിട്ടുള്ള സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, തൊഴില്‍ മന്ത്രാലയം നല്‍കിയിട്ടുള്ള ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്ഷന് രേഖകള്‍, എംപി - എംഎല്‍എ - എംസിസിമാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും രേഖ കൈവശമുണ്ടെങ്കില്‍ വോട്ട് ചെയ്യാവുന്നതാണ്.
തിരുവനന്തപുരം: തുലാ ഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി ശശി തരൂരിന് തലക്ക് പരുക്കേറ്റു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Updating News
കോഴിക്കോട് : മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.പി കുഞ്ഞിമൂസ അന്തരിച്ചു. 78 വയസായിരുന്നു. ഞായറാഴ്ച്ച രാത്രി 11 മണിയാടെയായിരുന്നു അന്ത്യം. തലശ്ശേരി സ്വദേശിയായ ഇദ്ദേഹം ദീർഘകാലമായി കോഴിക്കോട്ടാണ്. 1966-ൽ ചന്ദ്രിക പത്രാധിപസമിതിയിൽ ചേർന്ന കുഞ്ഞിമൂസ ദിനപത്രത്തിന്റെ വിവിധ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിരമിക്കുമ്പോൾ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിക്കുകയായിരുന്നു. ലീഗ് ടൈംസ് ന്യൂസിന്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, പത്രപ്രവർത്തകയൂണിയൻ സ്റ്റേറ്റ് ക്രഡൻഷ്യൽ കമ്മിറ്റി ചെയർമാൻ, പ്രസ് അക്കാദമി എക്സിക്യുട്ടീവ് അംഗം, അക്രഡിറ്റേഷൻ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
ഈന്തപ്പഴത്തിന്റെ നാട്ടിലൂടെ, കല്ലായിപ്പുഴമുതൽ ബ്രഹ്മപുത്രവരെ, വഴികാട്ടികൾ, മധുരിക്കും ഓർമകൾ എന്നിവയാണ് പ്രധാന രചനകൾ. മിഡിൽ ഈസ്റ്റ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ, കുവൈത്ത് കെ.എം.സി., സലാല കെ.എം.സി.സി., ഷാർജ ഇന്ത്യൻ അസോസിയേഷൻ തുടങ്ങിയവയുടെ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ഭാര്യ: കതിരൂർ സ്വദേശി വി.എം. ഫൗസിയ. മക്കൾ: വി.എം. ഷെമി (അധ്യാപിക, മലബാർ സെൻട്രൽ സ്കൂൾ, പന്നിയങ്കര), െഷജി, െഷസ്ന. മരുമക്കൾ: പി.എം. ഫിറോസ്, നൗഫൽ, ഷഹ്സാദ് (ഇരുവരും ദുബായ്). മയ്യത്ത് നമസ്കാരം തിങ്കളാഴ്ച ളുഹറിനുശേഷം പന്നിയങ്കര ജുമാഅത്ത് പള്ളിയിൽ നടക്കും. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.
ന്യൂഡല്‍ഹി : ലോകത്തെമ്പാടുമുളള വാട്സ് അപ്പ്, ഫെയ്സ് ബുക്ക്, ഇന്‍സ്ററഗ്രാം ഉപയോക്താക്കള്‍ക്ക് ഇന്ന് വൈകുന്നേരം വരെ സര്‍വ്വീസ് ഉപയോഗിക്കാനിയില്ല. ഡെസ്ക്ടോപ്പ് പതിപ്പിലാണ് പ്രശ്നം മുബൈല്‍ പതിപ്പിന് നിലവില്‍ പ്രശ്നം ഇല്ല ഫെയ്സ് ബുക്ക് ഡൗണ്‍ എന്ന ഹാഷ്ടാഗ് ഇന്ന് വൈകിട്ട് മുതല്‍ ട്വിറ്ററില്‍ ട്രെന്ഡായിട്ടുണ്ട്. പ്രശ്നം പെട്ടെന്ന് പരിഹരിക്കാനുളള നടപടിയിലാണ് ഫെയ്സ്ബുക്ക്
ലഖ്നൗ: കളിക്കുന്നതിനിടെ അഞ്ച് വയസുകാരൻ കുഴൽ കിണറിൽ വീണു. ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രാർത്ഥനയോടെ ഒരു നാട് കാത്തിരിക്കുകയാണ്
100 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. മഥുരയിലെ ഷെര്ഗാര്ഹ് ഗ്രാമത്തിലാണ് സംഭവം.
പോലിസും ദേശീയ ദുരന്തനിവാരണസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഉത്തര്‍പ്രദേശില്‍ 10 ദിവസത്തിനിടെ കുട്ടികള്‍ കുഴല്‍കിണറില്‍ വീണ് അപകടത്തില്‍പ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഏപ്രില്‍ മൂന്നിന് ആറുവയസുകാരി 60 അടി താഴ്ചയിലുള്ള കുഴല്‍ക്കിണറില്‍ വീണിരുന്നു. 58 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുക്കാനായത്
ആറ്റിങ്ങൽ : ഇസ്ലാം ആണെന്നറിയാൻ വസ്ത്രം മാറ്റി നോക്കണമെന്ന വിവാദ പരാമർശവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് ശ്രീധരന് പിള്ളയുടെ വര്‍ഗീയ പ്രസംഗം. ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികള്‍ക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേര്‍ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുല്‍ ഗാന്ധി, സീതാരാം യെച്ചൂരി തുടങ്ങിയവര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്ബോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം.
source : Marunadan Malayai
വരണാസി : പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയെ മൽസരിപ്പിക്കാൻ കോൺഗ്രസ് നീക്കം. മൽസരിക്കാൻ തയ്യാറാണെന്ന് പ്രിയങ്ക ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം.
പ്രിയങ്കയെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കണെമന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു .പാർട്ടിയുടെ യുപി ഘടകം ഇതുസംബന്ധിച്ച ആവശ്യം ഹൈക്കമാൻഡിനോട് ഉന്നയിച്ചിരുന്നു.
പ്രിയങ്ക താൽപര്യമറിയിച്ചാൽ മത്സരിക്കാൻ അനുവദിക്കുമെന്നു രാഹുൽ ഗാന്ധിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അന്തിമ തീരുമാനം ഹൈക്ക്കമാൻഡ് കൈ കൊള്ളു
തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും ഭരണാധികാരിയും ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ ഡോ.ഡി. ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഒരാഴ്ചയായി അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹംമൂലം കാലിൽ ഉണ്ടായ മുറിവിൽനിന്നുള്ള അണുബാധ വൃക്കകളെയും കരളിനെയും ബാധിച്ചതാണ് അസുഖം.
മുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകൻ , ചിന്തകൻ, അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ മികവ് പുലർത്തിയ ആളായിരുന്നു.
അമേത്തി : ബി.ജെ.പി സ്ഥാനാർത്ഥിയും അമേത്തിയിൽ രാഹുൽ ഗാന്ധിയുടെ എതിരാളിയുമായ സ്മൃതി ഇറാനി ബിരുദം പൂർത്തീകരിച്ചില്ലെന്ന് നാമനിർദേശ പത്രികയിൽ സത്യവാങ്ങ് മൂലം അറിയിച്ചു.
മാനവശേഷി വികസന വകുപ്പു മന്ത്രിയായ കാലത്ത് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു
1993ല്‍ ഡല്‍ഹിയിലെ ഹോളി ചൈല്‍ഡ് സ്കൂളില്‍ പഠിച്ച് സി.ബി.എസ്.ഇയുടെ 12ാം ക്ലാസ് പരീക്ഷ പാസായി. തുടര്‍ന്ന് ഡല്‍ഹി യൂനിവേഴ്സിറ്റിയുടെ ബി.കോം കറസ്പോണ്ടന്‍സ് കോഴ്സിന് ചേര്‍ന്നു. 1994ല്‍ അതിന്റെ പാര്‍ട്ട് ഒന്ന് പൂര്‍ത്തിയാക്കി.
ദൽഹി: രാഹുൽ ഗാന്ധിയുടെ നേരെ ലേസർ രശ്മികൾ പതിഞ സംഭവത്തിന് എസ്.പി.ജി വിശദീകരണമെത്തി. രാഹുൽ ഗാന്ധിയുടെ മുഖത്ത് പതിച്ച വെളിച്ചം മൊബൈൽ ഫോണിൽ നിന്നുള്ളതെന്നാണ് വിശദീകരണം. വെളിച്ചം പതിച്ചത് എഐസിസി ഫോട്ടോഗ്രാഫർ ഉപയോഗിച്ച ഫോണിൽ നിന്നാണെന്ന് എസ് പി ജി കണ്ടെത്തിയെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.
എസ് പി ജി ഡയറക്ടർ വീഡിയോ പരിശോധിച്ച് വിവരങ്ങൾ അറിയിച്ചതായും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് എസ് പി ജി ഡയറക്ടർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതെ സമയം രാഹുലിന് വധഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന കോൺഗ്രസിന്റെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്
അമേത്തി : രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ ശ്രമമെന്ന് കോൺഗ്രസ്.
അമേത്തിയിൽ നടന്ന റോഡ് ഷോക്കിടെയാണ് ശ്രമം നടന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്നിപര്‍ ഗണിന്റെ രശ്മികള്‍ പതിച്ചതായാണ് ആരോപണം. ആരോപണവുമായി ബന്ധപ്പെട്ട ചില വീഡിയോ ദൃശ്യങ്ങളും പാര്‍ട്ടി പുറത്തു വിട്ടിട്ടുണ്ട്.
ഈ റോഡ് ഷോയില്‍ രാഹുലിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ ഗുരുതരമായ പാളിച്ച സംഭവിച്ചുവെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ വധിക്കാനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. രാഹുലിന്റെ തലയില്‍ രശ്മി പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിട്ടുണ്ട്.
കോഴിക്കോട്: മലബാർ മേഖലയിൽ ഒരു മണിക്കൂർ നേരത്തേക്ക് കറൻറ് മുങ്ങിയത്. 11 മണിക്ക് മുങ്ങിയ പവർ 11.56 നാണ് പൊങ്ങിയത്.അതെ സമയം കോഴിക്കോട് ജില്ലയിലും മലപ്പുറത്തും പലയിടത്തും ഇപ്പോഴും കറൻറില്ല. അ രീക്കോട് ഭാഗത്ത് ലൈനിലുള്ള കേടുപാടുകളാണ് കാരണമെന്നറിയുന്നു. അമിത ചൂട് കാരണം ഉറക്കത്തിന് പ്രയാസം അനുഭവപ്പെട്ടതോടെ സാമൂഹ്യ മാധ്യമത്തിൽ 'കറന്റുണ്ടോ' എന്ന ചോദ്യം ഓരോരുത്തരും സ്വന്തം വാളിൽ പോസ്റ്റുകയുണ്ടായി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിിലാണ് കറന്റ് അപ്രതിക്ഷിതമായി ഒളിച്ച് കളി നടത്തിയത്
ഒറ്റപ്പാലം: എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ പര്യടനത്തിനിടെ ബൈക്കിൽനിന്ന് വടിവാൾ വീണ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. വടിവാൾ വീണ സംഭവം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പ്രവർത്തനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് യൂത്ത് കോൺഗ്രസ് നേതാവ് എം. ധനീഷ് ലാൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറം മീണയ്ക്ക് പരാതി നൽകിയത്.
വെള്ളിയാഴ്ച വൈകീട്ട് എൽ.ഡി.എഫ്. സ്ഥാനാർഥി എം.ബി. രാജേഷ് ഒറ്റപ്പാലം പുലാപ്പറ്റയിൽ പര്യടനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ബൈക്കിൽനിന്ന് വടിവാൾ നിലത്തുവീണത്. ബൈക്കുകൾ കൂട്ടത്തോടെ വരുന്നതിനിടെ ഒരു ബൈക്ക് റോഡിൽ വീഴുകയും അതിൽനിന്ന് വടിവാൾ റോഡിലേക്ക് തെറിക്കുകയുമായിരുന്നു. സംഭവം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതോടെ മറ്റു ബൈക്കുകൾ മറിഞ്ഞ ബൈക്കിനെ വളഞ്ഞുനിന്നു. തുടർന്ന് പ്രവർത്തകർ വടിവാളെടുത്ത് പോവുകയും ചെയ്തു.
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന് മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ് വയസുകാരന് മരണത്തിന് കീഴടങ്ങിയത്. അമ്മയുടെ സുഹൃത്തായ യുവാവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ തലയോട്ട് പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തുന്നു. അടുത്തയാഴ്ചയാണ് പര്യടനത്തിനെത്തുക. 16,17 തീയതികളാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. 16ന് കേരളത്തില്‍ 5 മണ്ഡലങ്ങളിലെ റാലികളില്‍ രാഹുല്‍ പങ്കെടുക്കും. 17ന് വയനാട് മണ്ഡലത്തിലെ 3 റാലികളില്‍ രാഹുല്‍ പ്രസംഗിക്കും. നിലമ്ബൂര്‍, വണ്ടൂര്‍, തിരുവമ്ബാടി എന്നിവിടങ്ങളില്‍ പങ്കെടുക്കുമെന്നാണ് ഇപ്പോഴത്തെ തീരുമാനമെങ്കിലും മാറ്റം വന്നേക്കാം. അടുത്തയാഴ്ച പ്രിയങ്ക ഗാന്ധി വീണ്ടും കേരളത്തിലെത്തുമെന്ന് കെപിസിസി നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. തീയതി നിശ്ചയിച്ചിട്ടില്ല. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, ആലപ്പുഴ മണ്ഡലങ്ങളിലാണ് 16ന് രാഹുല്‍ എത്തുക.
ജമ്മു ആന്റ് കാശ്മീര്‍: വയനാട്ടില്‍ ലീഗിന്റെ പച്ച നിറമുളള പതാക വിവാദമാക്കുന്ന ബിജെപി ഇന്ത്യയുടെ അതിര്‍ത്തിയായ ജമ്മുകാശ്മീരില്‍ ബിജെപിക്ക് പച്ചയോട് പെരുത്ത് മുഹബ്ബത്താണ്. ബിജെപി അവരുടെ ഔദ്യോഗിക നിറമായ കാവി വിട്ട്, കാശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പച്ച നിറമാണ് തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പോസ്റ്ററുകളിലും നോട്ടീസുകളിലുമെല്ലാം കാവി പൂര്‍ണമായി ഒഴിവാക്കിയട്ടുണ്ട്. ബിജെപി ചിഹ്നമായ താമര പോലും പച്ചയിലാണ് അച്ചടിച്ചിരിക്കുന്നത്.
ശ്രീനഗറില്‍ ഫാറൂഖ് അബ്ദുള്ളയ്ക്ക് എതിരെ മത്സരിക്കുന്ന ശ്രീനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖാലിദ് ജഹാംഗിറിന്റെ പോസ്റ്ററുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. ബിജെപിയുടെ പച്ചയോടുളള മുഹബ്ബത്തിനെ കളിയാക്കി മുന്‍ ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഓമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
ആകര്‍ഷണത്തിന് വേണ്ടി നിറം മാറ്റിയതാണ്. അല്ലാതെ ഇതില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നാണ് ബിജെപി സ്ഥാനാര്‍ഥിയായ ഖാലിദ് ജഹാംഗിറിന്റെ പക്ഷം.
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ പഠനവകുപ്പുകളിലെ പി.ജി പ്രവേശന പരീക്ഷക്കും, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേനയുള്ള യു.ജി/പി.ജി പ്രവേശന പരീക്ഷക്കും ഓണ്‍ലൈനായി ഏപ്രില്‍ 12 വരെ ഫീസ് അടക്കാനും രജിസ്റ്റര്‍ ചെയ്യാനും അവസരമുണ്ടാകും. വിജ്ഞാപന പ്രകാരം വിവിധ കോഴ്സുകള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറല്‍ 350 രൂപ. എസ്.സി/എസ്.ടി 150 രൂപ. ഒന്നില്‍ കൂടുതല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ അധിക പ്രോഗ്രാമിനും 50 രൂപ വീതം അടക്കണം. വിജ്ഞാപനവും പ്രവേശന പരീക്ഷാ സമയക്രമവും www.cuonline.ac.in എന്ന വെബ്സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017.
എം.എ ജേണലിസം പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പിലും കോളേജുകളിലും നടത്തുന്ന എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തിയതി ഏപ്രില്‍ 12. പ്രവേശന പരീക്ഷ മെയ് മൂന്നിന്. വിവരങ്ങള്‍ www.cuonline.ac.in വെബ്സൈറ്റില്‍.
26 ലെ ബി.കോം പരീക്ഷാ സമയത്തില്‍ മാറ്റം
കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ 26-ന് നടത്തുന്ന കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന് മൂന്നാം സെമസ്റ്റര്‍ ബി.കോം/ബി.കോം വൊക്കേഷണല്‍ (സി.യു.സി.ബി.സി.എസ്.എസ്) പേപ്പര്‍ ബി.സി.എം 3ബി 04 കോര്‍പ്പറേറ്റ് അക്കൗണ്ടിംഗ് (2017 പ്രവേശനം മാത്രം) റഗുലര്‍ പുനഃപരീക്ഷ രാവിലെ 9.30 മുതല്‍ 12.30 വരെയായിരിക്കും.
ബി.എസ്.സി നഴ്സിംഗ് സപ്ലിമെന്ററി പരീക്ഷാ കേന്ദ്രം
കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബി.എസ്.സി നഴ്സിംഗ് സപ്ലിമെന്ററി പരീക്ഷക്ക് കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ കോളേജുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ കോഴിക്കോട്, വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം കോളേജ് ഓഫ് നഴ്സിംഗിലാണ് പരീക്ഷ എഴുതേണ്ടത്.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക് (2004 സ്കീം-2009 മുതല്‍ 2011 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഏപ്രില്‍ 12 വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ 17 വരെയും ഫീസടച്ച് ഏപ്രില്‍ 24 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2018 നവംബറില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.എ അഫ്സല്-ഉല്-ഉലമ/ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്‍. ബി.എ/ബി.എസ്.സി/ബി.എ അഫ്സല്-ഉല്-ഉലമ പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 22 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാന്‍ സഹിതം 24-നകം ലഭിക്കണം. ബി.കോം/ബി.ബി.എ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തിയതി പിന്നീട് അറിയിക്കും.
കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എ (പോസ്റ്റ് അഫ്സല്-ഉല്-ഉലമ) സി.യു.സി.എസ്.എസ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 16 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 20 വരെ അപേക്ഷിക്കാം.
എം.ബി.എ പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.ബി.എ (റഗുലര്‍/ഈവനിംഗ്) ജൂണ്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ബി.വോക് പ്രാക്ടിക്കല്‍ പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ്വെയര് ഡവലപ്മെന്റ്/സോഫ്റ്റ്വെയര് ടെക്നോളജി പ്രാക്ടിക്കല്‍ പരീക്ഷാ ഷെഡ്യൂള്‍ വെബ്സൈറ്റില്‍
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്ന സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. ഇവരിൽ രണ്ടുപേർ രാഹുൽ ഗാന്ധിയുടെ അപരന്മാരാണ്. 22 സ്ഥാനാർഥികളാണ് വയനാട്ടിലുള്ളത്.
21 സ്ഥാനാർഥികളുമായി ആറ്റിങ്ങൽ രണ്ടാം സ്ഥാനത്തുണ്ട്. എട്ട് സ്ഥാനാർഥികളുള്ള ഇടുക്കിയിലാണ് ഏറ്റവും കുറച്ചുപേർ . .
ചാലക്കുടി: യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാനെ നടനും എതിർസനാർത്ഥിയുമായ ഇന്നസെന്റ് ആശുപത്രിയിൽ സന്ദർശിച്ചു. എത്രയും പെട്ടെന്ന് അസുഖം മാറി തെരെഞ്ഞെടുപ്പ് രംഗത്ത് സജീവമാവാൻ കഴിയട്ടെ എന്ന് ഫെയ്സ് ബുക്കിലൂടെ ആശംസിക്കുകയും ചെയ്തു.
ഇന്നസെന്റിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്:
രാവിലെയാണ് ശ്രീ ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടർന്ന് കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിയുന്നത്.
അദ്ദേഹത്തെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ബന്ധുമിത്രാധികളോടും ഡോക്ടറോടും അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു.
അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
എത്രയും വേഗം സുഖം പ്രാപിച്ചു പൂർണ്ണ ആരോഗ്യവാനായി തെരഞ്ഞെടുപ്പു രംഗത്ത് സജീവമാകാൻ കഴിയട്ടെ...
മുസ്ലിം ലീഗിനെതിരെ യോഗി ആദിത്യനാഥ്
കോണ്‍ഗ്രസിന് ലീഗ് വൈറസേറ്റു
വയനാട്ടില്‍ മുസ്ലിം ലീഗാണ് രാഹുലിന് പിന്തുണ നല്‍കിയത്
ഉത്തര്‍ പ്രദേശ് : മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നും ഈ വൈറസ് കോണ്ഡഗ്രസിനെ ബാധിച്ചെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷേറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഒരിക്കല്‍ നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന് ഈ വൈറസ് ഏറ്റിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരുമെന്നും യോഗി പറഞ്ഞു. അമേഠിയില്‍ പരാജയം ഉറപ്പായത് കൊണ്ടാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയതെന്നും അവിടെ മുസ്ലീംലീഗാണ് രാഹുലിന് പിന്തുണ നല്‍കുന്നതെന്നും യോഗി ആരോപിച്ചു.
ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ബെന്നി ബഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് കാക്കനാട് സണ്‍റൈസ് ആശുപത്രിയിലാണ് ബെന്നി ബഹനാനെ പ്രവേശിപ്പിച്ചത്
പുലര്‍ച്ചെ മൂന്ന് മണിക്ക് ഹൃദയാഘാതമുണ്ടായെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് ബന്നി ബെഹ്നാനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
സ്ഥാനാര്‍ഥി ആശുപത്രിയില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം റദ്ദാക്കിയേക്കുമെന്നാണ് സൂചന.
കോഴിക്കോട് : വയനാട്ടില്‍ രാഹുല്‍ തരംഗമായിരുന്നു ഇന്ന്. കല്‍പ്പററ നഗരിയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന്മാരും ലീഗണികളും ആവേശക്കടലായി മാറുകയായിരുന്നു. ഇന്നലെ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത് മുതല്‍ കേരളം മുഴുവന്‍ രാഹുല്‍ തരംഗമാണ്. അതെ സമയമാണ് യുഡിഎഫിനെ പ്രതിരോധത്തിലാക്കി കോഴിക്കോട് എം പി രാഘവനെതിരെ ഹിന്ദി ചാനല്‍ സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ 5 കോടി കോഴ ആരോപണമുയര്‍ത്തിയത്. ചാനലുകള്‍ രാഹുലിന്റെ വരവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും വിഷയത്തെ മറികടക്കാനുളള ഒരുക്കത്തിലായിരുന്നു യുഡിഎഫ് നേതൃത്വം.
വാര്‍ത്ത പരന്ന ഉടനെ തന്നെ രാഘവന് ആരോപണം എതിര്‍ത്ത് ഫെയ്സ് ബുക്ക് ലൈവിലെത്തി. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ കോഴയാരോപണത്തില്‍ പൊട്ടിക്കരയുകയായിരുന്നു കോഴിക്കോട്് സ്ഥാനാര്‍ത്ഥിയായ എം കെ രാഘവന്. തനിക്കെതിരെ ഉന്നയിക്കപ്പെട്ട കോഴ ആരോപണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് രാഘവന് ആരോപിച്ചു . അഞ്ചു കോടി രൂപ കോഴ ആവശ്യപ്പെട്ടതായി പുറത്തുവന്ന റിപ്പോര്‍ട്ട് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നുമാണ് രാഘവന്റെ പക്ഷം. തന്റെ പൊതുപ്രവര്‍ത്തനത്തെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും ആര്‍ക്കുവേണമെങ്കിലും അന്വേഷിക്കാം. കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നതിനിടെയാണ് രാഘവന് വിങ്ങിപ്പൊട്ടിയത്.
തന്റെ സമ്പാദ്യം എന്താണെന്നും ബാങ്ക് ബാലന്‍സ് എത്രയാണെന്നും ആര്‍ക്കുവേണമെങ്കിലും അന്വേഷിക്കാം. തനിക്കെതിരായി ഉയര്‍ന്ന ആരോപണത്തിനു പിന്നില്‍ സിപിഐഎമ്മാണ്. ഇത്തരമൊരു വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ സിപിഐഎമ്മിന്റെ ഓണ്‍ലൈന്‍ വിഭാഗം അത് വന്‍തോതില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും രാഘവന് പറയുന്നുണ്ട്. ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത വ്യക്തഹത്യ മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നെന്നും അദ്ദേഹം അഭിപ്രായം പറയുമ്പോഴും ആരോപണത്തിന്മേല് രാഘവന് സ്വീകരിച്ച നടപടി ക്രമങ്ങള്‍ ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ടതാണ് യുഡിഎഫിന് മുന്നിലുളള കടമ്പ.
രാഹുല്‍ തരംഗമാഘോഷിക്കുമ്പോഴും രാഘവനെതിരെയുളള ആരോപണത്തെ മറികടക്കാനുളള ആലോചനയിലാണ് യുഡിഎഫ് നേതൃത്വം. കയ്യിലുളള സീറ്റ് നഷ്ടപ്പെടാതിരിക്കാനുളള ചിന്തയിലാണ് യുഡിഎഫ്. സകല സര്‍വ്വെകളും കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.
മാത്രമല്ല രാഹുല്‍ തരംഗത്തിനിടയിലും കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാന്‍ കിട്ടിയ വടിയായിട്ട്് ഇടത് പക്ഷം ആരോപണത്തെ ഉപയോഗിക്കുമെന്ന് യുഡിഎഫിനറിയാം. രാഘവന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേടിയെയുത്ത ജനകീയ മുഖം തന്നെയായിരുന്നു ഇത് വരെ മണ്ഡലത്തില്‍ യുഡിഎഫിന്റെ പ്രചരണായുധം. അതെ ആയുധം ഉപയോഗിച്ച് തന്നെ ഈ ആരോപണത്തെ നേരിടുകയായിരിക്കും കോണ്‍ഗ്രസ് ശ്രമിക്കുക.
സിപിഎം ആരോപണങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ രാഷ്ട്രീയ വിമര്ശനത്തിലില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്കെതിരെ ഈ ഐക്യം ആവശ്യമാണെന്നും കേവലം തെരഞ്ഞെടുപ്പ് മല്‍സരമാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ രാഹുല്‍ വലിയ നേതാവാണെന്നും അദ്ദേഹത്തിന്റെ മഹത്വമാണെന്നും ആ പ്രസ്താവനയെന്നും
രമേശ് ചെന്നിത്തല. കേരളത്തില്‍ സിപിഎം നെ വിമര്‍ശിക്കാന്‍ നേതാക്കളുണ്ടെന്നും ജന്മഭൂമിയും ദേശാഭിമാനിയും ഒരേ പ്രസ്സില്‍ നിന്നാണ് അച്ചടിക്കുന്നതെന്നും സിപിഎം നെ രാഷ്ട്രീയ വിമര്‍ശനത്തിനില്ല എന്ന രാഹുലിന്റെ പ്രസ്താവനയോട് മാധ്യമങ്ങളോട് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു
കോഴിക്കോട് കൊല ചെയ്യപ്പെട്ട ട്രാന്സ്ഡെന്റര് ശാലുവിന്റെ കൊലപാതകത്തെക്കുറിച്ച് ഹെയ്ദി സാദിയ പ്രതികരിക്കുന്നു
കോഴിക്കോട്: ഇന്നും മലയാളികള്‍ ഞങ്ങളെ വിളിക്കുന്ന പേരാണ് ഒമ്പത്, ചാന്ത്പൊട്ട് തുടങ്ങിയവ. വിദ്യസമ്പന്നരാണെന്ന് എത്ര വീരവാദം മുഴക്കിയാലും സമൂഹം ഉള്‍ക്കൊളളാന്‍ മടി കാണിക്കുന്ന ഒരു വിഭാഗമാണിന്നും ട്രാന്സ്ജെന്റേഴഴ്സ്. എന്നാല്‍ മുഖ്യധാരയിലേക്ക് വേഗം നടന്നടുത്ത് കൊണ്ടിരിക്കുകയാണ് എന്റെ കമ്മ്യൂണിറ്റി. അതിനിടെയാണ് ഞങ്ങളെ ഞെട്ടിച്ച് കോഴിക്കോട് കെ.എസ്.ആര്.ടി.സി.സിക്ക് സമീപം കഴിഞ്ഞ ഏപ്രില്‍ 1 ന് ശാലു എന്ന ട്രാന്‍സ്-വനിതയുടെ ദൂരൂഹ സാഹചര്യത്തിലുളള മരണ വാര്‍ത്ത കേള്‍ക്കുന്നത്. ശാലുവിന് വേണ്ടി ശബ്ദിക്കാന്‍ എത്ര പേരുണ്ടാവും ഇവിടെ ? എത്ര കാലം ശാലുവിനെ ഓര്‍ക്കും ? ശാലുവിന് നീതി ലഭിക്കും എന്ന് എന്തുറപ്പാണുളളത്. ? സത്യത്തില്‍ ഞങ്ങളുടെ സമൂഹം വലിയ ഭയപ്പാടിലാണിപ്പോള്‍.. ഇന്ന് ശാലു എങ്കില്‍ നാളെ ഞങ്ങളിലൊരാള്‍..
ഞങ്ങളും മനുഷ്യരല്ലേ..?
കേരളത്തിലെ ട്രാന്‍സ്ജെന്റേഴ്സിന്റെ സുരക്ഷ വലിയൊരു ചോദ്യമാണ്. എന്ത് സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത് ? തന്നിലെ സ്വത്വം തിരിച്ചറിയുമ്പോള്‍ ഭൂരിഭാഗം വരുന്നവരും സ്വന്തം വീട്ടില്‍ നിന്നും പുറത്താകുന്നു. എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നീടുളള ട്രാന്‍സ്ജെന്റേഴ്സിന്റെ ജീവിതം ദുസ്സഹമാണ്. ഭക്ഷണം,താമസം,വസ്ത്രം എന്നീ അടിസ്ഥാന കാര്യങ്ങള്‍ക്ക് വേണ്ടി അവര്‍ ലൈംഗികതയെ ആശ്രയിക്കേണ്ടി വരുന്നു. ഒപ്പം ഭിക്ഷാടനവും പിടിച്ച് പറിയും. സമൂഹത്തിന്റെ രണ്ട് കണ്ണ് വെച്ചുളള നോട്ടം സഹിക്കാവുന്നതിലുമപ്പുറമാണ്. ഞങ്ങളും മനുഷ്യരല്ലേ..? സ്വന്തം നാട്ടില്‍ പിടിച്ച് നില്ക്കാന് പറ്റാത്തവര്‍ അന്യ സംസ്ഥാനങ്ങളിലേക്ക് പേകേണ്ടി വരുന്നു. അവിടെയും പീഡനത്തിന് ഒരു കുറവും വരില്ല. പരിചയമില്ലാത്ത ആളുകള്‍,സംസ്കാരം,ജീവിത പശ്ചാത്തലം ഇങ്ങനെ പ്രയാസപ്പെടുകയാണ് ട്രാന്‍സ് വിഭാഗം. ആര്‍ക്കും വേണ്ടാത്ത, ആരും ചോദിക്കാനും പറയാനും ഇല്ലാത്ത വല്ലാത്ത ഒറ്റപ്പെട്ട അവസ്ഥ.. താങ്ങ് നല്കേണ്ടവര് തലക്ക് മീതെ അധികാരത്തോടെ കമായി (അടിമപ്പണം) വാങ്ങി വെച്ച് പിഴിഞ്ഞൂറ്റി പുറം തളളുന്നു. അവിടെ നിന്നും പിന്നീട് വീണ്ടും ഓടി മറ്റൊരിടത്തേക്ക്..അവിടെ ഭാഷ മാറും.. കാമക്കണ്ണുകളും ചൂഷണത്തിന്റെ കരങ്ങള്‍ക്കും ഒട്ടും ശക്തി കുറയില്ല.
ശാലു മോള് പോയി.. മനസ്സിലാകെ ശൂന്യത
അപൂര്‍വ്വം ചില ഗുരുക്കന്മാര് സ്വന്തം മക്കളെ പോലെ നോക്കും. കൊല്ലപ്പെട്ട ശാലുവിന്റെ അമ്മ അങ്ങിനെയായിരുന്നു. 'എന്റെ മകള്‍ പോയപ്പോള്‍ ഞാന്‍ തനിച്ചായത് പോലെ, കൂടുതല്‍ ഒന്നും പറയാന്‍ വയ്യ.. മനസ്സിലാകെ ശൂന്യത'.ശാലുവിന്റെ ശേഷക്രിയകള്‍ക്ക് ശേഷം ഗുരു അരുന്ദതി പറഞ്ഞ വാക്കുകള്‍ പറയുന്നുണ്ട് ഒറ്റപ്പെടലിന്റെ ആഴം.
വീട്ടുകാര്‍ മക്കളായി കണ്ടിരുന്നെങ്കില്‍..
ഞങ്ങളില്‍ അടയാളങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ സ്വന്ത്ം വീട്ടുകാര്‍ മക്കളായി കണ്ടിരുന്നെങ്കില്‍ ഇത്ര പീഡനങ്ങള്‍ ഞങ്ങള്‍ സഹിക്കേണ്ടി വരില്ലായിരുന്നു. മാധ്യമങ്ങളും വിദ്യയുളള സമൂഹവും ഞങ്ങളെ പരിഗണിക്കാന്‍ തയ്യാറാവുമ്പോള്‍ അറിവില്ലായ്മ കൊണ്ടോ സാഹൂഹ്യ വിലക്ക് പേടിച്ചോ മക്കളെ തളളിപ്പറയേണ്ട ഗതികേടിലാണ് ട്രാന്‍സ് വിഭാഗത്തിന്റെ മാതാപിതാക്കളും ബന്ധുക്കളും. ബോധവല്‍ക്കരണവും സര്‍ക്കാര്‍ ഇടപെടലും വേണ്ട മേഖലയാണിത്. നിലവില്‍ കേരളത്തില്‍ സ്ഥിരമായി താമസിക്കാനുളള വീടോ,അഭയ കേന്ദ്രമോ,ഭവന പദ്ധതിയോ ട്രാന്സ്ജെന്റേഴ്സിനായില്ല. അധിക പേരും വാടക വീട്ടിലാണ് താമസം. ഞങ്ങള്‍ക്കിടയില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെ പേരുണ്ട് . അവര്‍ അങ്ങിനെയാവാന്‍ അനുഭവിച്ച പ്രയാസങ്ങള്‍ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. ഞങ്ങളില്‍ നിന്ന് ഡോക്ടര്‍മാരും വക്കീലന്മാരും പത്രപ്രവര്‍ത്തകരുമെല്ലാം ഇനിയും വരും. അതിന് വേണ്ടി ഞങ്ങള്‍ കുറച്ച് പേര് കൂടി ബാക്കിയുണ്ട് ജീവിക്കാന്‍ അനുവദിക്കുമോ..? ശാലുവിന് ശേഷം മറ്റൊരാള്‍ക്കും ഈ ഗതി വരാതിരിക്കാന്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരേണ്ടതുണ്ട്.
രാഹുല്‍ വയനാട്ടില്‍; ആരും പറഞ്ഞില്ല;ആവശ്യപ്പെടുക മാത്രമെ ചെയ്തിളളൂ ഉരുണ്ട് കളിച്ച് നേതാക്കള്‍
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതില്‍ അനിശ്ചിതത്വം നീളുന്നതിനിടെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണമെത്തി.മല്‍സരിക്കാന്‍ സാധ്യതയില്ല എന്ന തര്തതിലുളള പ്രതികരണമാണ് വന്ന് കൊണ്ടിരിക്കുന്നത്.വിഷയത്തില്‍ ഉരുണ്ട് കളി തുടരുകയാണ്.മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. രാഹുല്‍ കേരളത്തില്‍ മത്സരിക്കുമെന്ന ഒരു സൂചന പോലും താന്‍ നല്‍കിയിട്ടില്ലെന്നും മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വെച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി ഒരിക്കലും രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുമെന്ന കാര്യം പോലും തീരുമാനിച്ചിട്ടില്ല. ഇതിനു മുമ്പ് അദ്ദേഹം രണ്ട് സീറ്റില്‍ മത്സരിച്ചിട്ടുമില്ല. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും രാഹുല്‍ മത്സരിക്കണമെന്ന ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഹുല്‍ കേരളത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കുന്ന കാര്യത്തില്‍ യുപിഎ ഘടകകക്ഷികളടക്കം രാഹുലിനെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാടക,തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ അദ്ദേഹമാണ് തീരുമാനം എടുക്കേണ്ടതെന്നും ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അനിശ്ചിതത്വം നീളുന്നതില്‍ ഘടകകക്ഷികളും വയനാട് ഡിസിസിക്കും നിരാശയുണ്ട്.
ആം ആദ്മി-കോണ്‍ഗ്രസ് സംഖ്യം പ്രതികരിക്കാതെ ഷീലദിക്ഷിത്
ദില്ലി: അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി (എഎപി)യുമായി 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് സംഖ്യവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് ഷീലാ ദീക്ഷിത്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയെ കുറിച്ചാണ് വാര്‍ത്ത സമ്മേലനത്തില്‍ സംസാരിച്ചത്.സംഖ്യ ചര്‍ച്ചയില്‍ മൗനം വെടിയാതെ ഷീലദിക്ഷിത് തുടരുമ്പോഴും കേന്ദ്ര നേതൃത്വത്തിന് സംഖ്യത്തില്‍ താല്പരിയമുണ്ട്.
രവിശങ്കര്ക്കെതിരില് ശത്രുഗ്നന്‍ സിന്‍ഹ തന്നെ സ്ഥാനാര്‍ഥിയാവും കോണ്‍ഗ്രസ് ടിക്കറ്റില്‍
പട്ന: കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരില് പട്നെ സാഹബ്് ലോക്സഭ മണ്ഡലത്തില്‍ ബിജെപി സിറ്റിംഗ് എംപി യായ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്സരിക്കുമെന്നുറപ്പായി.സിന്‍ഹയുടെ കോണ്‍ഗ്രസുമായുളള ചര്‍ച്ചകള്‍ അവസാനിച്ചു.സിന്‍ഹയെ മാറ്റി രവിശങ്കര്‍ പ്രസാദിനെ മല്‍സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചതോടെയാണ് സിന്‍ഹയുടെ ചുവട് മാറ്റം.നേരത്തെ മോദിയെ പാര്‍ട്ടിക്കുളളില്‍ നിന്ന് വിമര്‍ശിക്കുന്ന ആളെന്ന ആരോപണം പാര്‍ട്ടിയില്‍ സിന്‍ഹ നേരിട്ടിരുന്നു.ഇതിനെ തുടര്‍ന്നാണ് സീറ്റ് നിഷേധവും.
അതേ സമയം ഇന്ന് പട്ന വിമാനത്താവളത്തില്‍ വെച്ച്് രവിശങ്കര്‍ പ്രസാദിനെതിരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നു.ഗോ ബാക്ക്് വിളികള്‍ രവിശങ്കര്‍ പ്രസാാദിനെതിരില് ഉയര്‍ന്നു.ബിജെ പി നേതാവായ ആര്‍കെ സിന്‍ഹക്ക് ജയ് വിളിച്ചാണ്് പ്രസാദിനെതിരെ പ്രതിഷേധം നടത്തിയത്.ബിജെപി രാജ്യ സഭ എംപിയായ സിന്‍ഹക്കായിരുന്നു സീറ്റ് നല്‍കുമെന്ന് ധാരണയുണ്ടായിരുന്നത്.പ്രഖ്യാപനം വന്നപ്പോള്‍ ആര് കെ സിന്‍ഹ പുറത്തായതാണ് പ്രവര്‍ത്തകരുടെ വികാരണ കാരണമെന്നാണ് റിപ്പോര്‍ട്ട്
അദ്വാനിക്ക്്് സീറ്റില്ല ..
അമിത് ഷാ ഗാന്ധിനഗറില്‍
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു.പ്രധാനമന്ത്രി വാരണാസിയില്‍ മല്‍സരിക്കും.മുതിര്‍ന്ന ബിജെപി നേതാവായ അദ്വാനിക്ക് സീറ്റില്ല. അദ്ധേഹത്തിന്റെ മണ്ഡലത്തില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മല്‍സരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലഖ്നൗവിലും മത്സരിക്കും.തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. കേരളത്തിലെ 14 ബിജെപി സീറ്റുകളില്‍ തര്‍ക്കം നിലനില്‍ക്കുന്ന പത്തനംതിട്ടയിലും ആലപ്പുഴയിലും സ്ഥാനാര്‍ഥികളെ തീരുമാനമായിട്ടില്ല.
കാസര്‍കോട് - രവീഷ് തന്ത്രി
കണ്ണൂര്‍ - സി കെ പത്മനാഭന്
വടകര - വി കെ സജീവന്
കോഴിക്കോട് - കെ പി പ്രകാശ് ബാബു
മലപ്പുറം - ഉണ്ണികൃഷ്ണന് മാസ്റ്റര്‍
പൊന്നാനി - വി ടി രമ
പാലക്കാട് - സി കൃഷ്ണകുമാര്‍
ചാലക്കുടി - എ എന്‍ രാധാകൃഷ്ണന്
എറണാകുളം - അല്‍ഫോണ്‍സ് കണ്ണന്താനം
ആലപ്പുഴ - കെ എസ് രാധാകൃഷ്ണന്
കൊല്ലം - കെ വി സാബു
ആറ്റിങ്ങല്‍ - ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം - കുമ്മനം രാജശേഖരന്
ഇതുവരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സ്ഥാനാര്‍ത്ഥിപ്പട്ടികയും ബിജെപി പുറത്തിറക്കിയിരുന്നില്ല. 182 പേരടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പ്രഖ്യാപിച്ചത്.
സിപിഎം ഓഫീസുകള്‍ ബലാല്‍സംഗ കേന്ദ്രങ്ങളായി -ചെന്നിത്തല
കാസര്‍ഗോഡ് - സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സിപിഎം ഓഫീസുകള്‍ ബലാല്‍സംഗ കേന്ദ്രങ്ങളായി തീരുന്നുവെന്ന പറയേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ചെറുപ്പളശ്ശേരി സംഭവത്തെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ന്യൂഡല്‍ഹി: കേരളം വിട്ട് കേന്ദ്രത്തിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ,അതോടെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി മല്സരിക്കില്ലന്ന്ഉറപ്പായി, ഉമ്മ്ന്ചാണ്ടിയെ കൂടാതെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരും തെരഞ്ഞെടുപ്പില്‍ മല്സരക്കില്ലെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.ഹൈക്കമാന്‍ഡ് അംഗീകാരത്തിന് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും
'മലയാള ഭാഷ ശരിക്കും മനസിലാക്കാത്തതാണത്രെ'
പോസ്റ്റ് മുക്കിയതിന് ശേഷവും ന്യായീകരണവുമായി സിപി സുഗതന്
കോഴിക്കോട് : ന്യുസിലാന്‍ഡ് മസ്ജിദ്ല്‍ തീവ്രവാദി നടത്തിയ അക്രമത്തെ കുറിച്ച് കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പ്രയോഗിച്ച ഇടത് പക്ഷ നവേത്ഥാന നായകന് സിപി സുഗതന് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നെങ്കിലും മലയാള ഭാഷ ശരിക്കു പഠിക്കാത്തതും അതിന്റെ ഉപമയും ഉല്പ്രേക്ഷയും മനസ്സിലാകാത്തതും ഇന്നു കേരളീയ സമുഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന തരത്തില്‍ പുതിയ പോസ്ററിലൂടെ ന്യായീകരിക്കുന്നു.
സിപി സുഗതന്റെ പോസ്റ്റ് വായിക്കാം
'കൊടുത്താല്‍ കൊല്ലത്തും കിട്ടും'എന്നുപറഞ്ഞാല്‍ നമ്മള്‍മനുഷ്യര്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കെല്ലാം എന്നെങ്കിലും സമുഹത്തില്‍ മറു ദുഷ്യഫലം ഉണ്ടാകുമെന്നാണ് അര്‍ഥം. അല്ലെങ്കില്‍ വ്യക്തികള്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്കു ശിക്ഷ അവര്‍തന്നെയോ മറ്റുള്ളവരോ അനുഭവിക്കും എന്നാണു.അല്ലാതെ ആരെങ്കിലും ചെയ്താ ഒരു തെറ്റു ന്യായീകരിക്കുക എന്നതല്ല, ന്യൂസ്ലാന്ഡ് സംഭവം ഈ അര്‍ത്ഥത്തിലാണ് ഞാന്‍ പറഞ്ഞത്. IS ന്റെ കൃരതകളെ ന്യായീകരിക്കുന്നവര്‍ കിട്ടിയ അവസരം വെച്ചു മുതലെടുക്കാന്‍ നോക്കേണ്ട മലയാള ഭാഷ ശരിക്കു പഠിക്കാത്തതും അതിന്റെ ഉപമയും ഉല്പ്രേക്ഷയും മനസ്സിലാകാത്തതും ഇന്നു കേരളീയ സമുഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നമ്മള് കല്‍പ്പിക്കുന്ന അര്‍ത്ഥമല്ല അനുവാചകര്‍ മനസ്സിലാക്കുന്നത്.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാവില്ലെന്ന് ഡല്‍ഹി കേണ്‍ഗ്രസ് നേതാവ് ഷീല ദിക്ഷിത്.രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ചക്ക് ശേഷമോണ് പ്രഖ്യാപനം.ആകെയുളള ഏഴ് സീറ്റില്‍ 3 സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.എന്നാല്‍ ആംആദ്മി ഒരു സീറ്റ് മാറ്റി വെക്കുകയും രണ്ട് സീറ്റ് നല്കുകയാണേല് പഞ്ചാബില്‍ സംഖ്യ സാധ്യത മുന്നോട്ട് വെക്കുകയും ചെയ്തെങ്കിലും തീരുമാനമായില്ല.ഡല്‍ഹി കോണ്‍്ഗ്രസ് പാര്‍ട്ടി നേതൃത്വത്തെ മറികടന്ന് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്പര്യത്തിലായിരുന്നു ആംആദ്മിയുമായളള സഖ്യ ചര്‍ച്ചക്ക് വഴിയോരുക്കിയത്.നേരത്തെ ഏഴ് സീറ്റുകളില്‍ ആറിലേക്കും ആംആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു
കൊച്ചി: ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാനസര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ വി.എസ്അച്യുതാനന്ദന്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി തള്ളണമെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
2017- ഡിസംബര്‍ 23-ലെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഐസ്ക്രീം പാര്‍ലര്‍ കേസിലെ അന്വേഷണം അവസാനിപ്പിക്കാനുള്ള ഉത്തരവിട്ടത്.
ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് വി.എസ് അച്ചുതാനാന്ദന്റെ നിലപാടിനോട് പി.കെ കുഞ്ഞാലിക്കുട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതികരിച്ചത് ആരെങ്കിലും മരിക്കുന്നതോടെ അവസാനിക്കുമായിരിക്കും എന്നായിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ നിലപാടോടെ വി.എസ് അചുതാനന്ദന്റെ വര്‍ഷങ്ങളായുളള നിയമ പോരാട്ടത്തിന് കൂടിയാണ് അടിയേറ്റത്.
ഡല്‍ഹി: ദില്ലിയിലെ ഏഴു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി വലിയ സഖ്യം ഉണ്ടാകില്ലെന്ന് സൂചന.കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ആതിഷി, സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള രാഘവ് ചദ്ദ, ചാന്ദ്നി ചൗക്കിലെ പങ്കജ് ഗുപ്ത, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ദിലീപ് പാണ്ഡേ, നോര്‍ത്ത് ഡല്‍ഹിയില്‍ നിന്നുള്ള ഗുഗാന് സിംഗ്, ഡല്‍ഹി ലോക്സഭാ സീറ്റില്‍ നിന്നുള്ള ബ്രജേഷ് ഗോയല്‍ എന്നിവരാണ് പാര്‍ട്ടി മത്സരിക്കുന്നത്.
പശ്ചിമ ഡല്‍ഹിയിലെ ഏഴാമത്തേയും അവസാനത്തേയും സീറ്റുകള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താനാവില്ല: മുന്‍ ചീഫ് ഇലക്ഷന് കമ്മീഷണര്‍
തേഞ്ഞിപ്പലം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് (ഇ.വി.എം) തകരാറിലാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യമല്ലെന്നും വളരെ ജാഗ്രതയോടെ ഇലക്ഷന് കമ്മീഷന് കൈകാര്യം ചെയ്യുന്നതാണ് അവയെന്നും മുന്‍ ചീഫ് ഇലക്ഷന് കമ്മീഷണര്‍ നവീന്‍ ബി. ചൗള പറഞ്ഞു. അടുത്ത പൊതുതെരഞ്ഞെടുപ്പോടെ വിവിപാറ്റ് മെഷീന് എല്ലാ നിയോജക മണ്ഡലങ്ങളിലും ഉപയോഗിക്കുന്നതോടെ ഇ.വി.എം സംബന്ധിച്ച പേടി പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ക്രിമിനലുകളുടെ പ്രാതിനിധ്യം വര്‍ധിക്കുകയാണെന്നും അതിനെ ചെറുക്കാന്‍ ഓരോ വോട്ടറും അത്തരക്കാരെ അകറ്റിനിര്‍ത്തുകയാണ് മാര്‍ഗ്ഗമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച 'ഒരു വോട്ടറെയും വിട്ടുപോവരുത്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഫ്രോണ്ടിയര്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പണക്കാരനും ക്രിമിനലുകളും മാത്രം ഭരണതലത്തിലെത്തുന്നത് ജനാധിപത്യത്തിന്റെ ശാപമാണ്. ഈ അവസ്ഥ മാറണം അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ശ്രീറാം സാംബശിവ റാവു ഐ.എ.എസ് സ്വാഗതം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, ഡോ.എന്‍.സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ക്ക് നവീന്‍ ബി. ചൗള മുറപടി പറഞ്ഞു.
Source: International New Agencies
കറാച്ചി : പുല്‍വാമ അക്രമത്തിന് പ്രതിരോധമായി ഇന്ത്യ പാക്കിസ്ഥാന് അതിര്‍ത്തി കടന്ന് നടത്തിയ വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് പാകിസ്താനില്‍ എല്ലാ ബോളിവുഡ് ചിത്രങ്ങളുടെ പ്രദര്‍ശനം നിരോധിച്ചു.കൂടാതെ പരസ്യ ചിത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി അന്താരഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പാക്കിസ്ഥാന് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് ഇന്ത്യന്‍ പരസ്യങ്ങളെ ബഹിഷ്കരിക്കാനും തീരുമാനിച്ചതായി ഫവാദില് ചൗധരി പറഞ്ഞതായി റിപ്പോര്‍ട്ട്.പാകിസ്താനില്‍ ഒരു ഇന്ത്യന്‍ സിനിമയും പുറത്തിറങ്ങില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ എഴുതി.പാക് ടെലിവിഷന്‍ ചാനലുകളില്‍ ഇന്ത്യന്‍ പരസ്യങ്ങള്‍ നല്‍കുന്നതിനെതിരെ പാകിസ്താന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ(PEMRA)നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചൗധരി പറഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'കലയും സിനിമയും അതിര്‍വരമ്പുകളെ മറികടന്ന് ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുന്ന ഒരു സാര്‍വത്രിക ഭാഷയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, എല്ലാ മേഖലകളിലും ജനങ്ങള്‍ക്ക് സമാധാനവും സമൃദ്ധിയും കൈവരുന്ന നയങ്ങള്‍ക്ക് പിന്തുണ നല്കുന്ന നയങ്ങളെ പിന്തുണയ്ക്കാന്‍ എല്ലാവര്ക്കും നല്ല പങ്കു വഹിക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' പാക്കിസ്ഥാൻ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് ചെയര്‍പേഴ്സണ്‍ സോരിസ് ലാഷാരി പറഞ്ഞു
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ ഏപ്രില്‍ 14, 15 തിയ്യതികളില്‍ നടത്താന്‍ വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. നേരത്തെ നിശ്ചയിച്ച ഏപ്രില്‍ 13ന് മുസ്ലിം സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ നടക്കുന്നതിനാലാണ് 15-ലേക്ക് മാറ്റിയത്. വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ പൊതുപരീക്ഷ തിയ്യതികളില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യക്ക് പുറത്ത് ഏപ്രില്‍ 12, 13 നാണ് പൊതുപരീക്ഷ നടക്കുന്നത്. പുനഃക്രമീകരിച്ച സമയവിവരംwww.samastha.info വെബ്സൈറ്റില്‍ ലഭിക്കും
ഷൊര്‍ണൂരില്‍ ട്രെയിന്‍ പാളം തെറ്റി.രാവിലെ 6.40 നാണ് സംഭവംഷോര്ണൂര് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പ് റോഡ് മേല്‍പ്പാലത്തിന് താഴെയാണ് അപകടെ.ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് മെയില്‍ 12601 പാളം തെറ്റിയത്. യാത്രക്കാര്‍ക്ക് പരുക്കുകളില്ല.എന്ജിന് പിന്നിലെ രണ്ട് ബോഗികള്‍ പൂര്‍ണമായും പാളം തെറ്റിയിട്ടുണ്ട്. ട്രെയിനുകള്‍ മറ്റ്് ട്രാക്കുകളിലൂടെ വിട്ട് ഗതാഗതം പുന:സ്ഥാപിക്കും
കോഴിക്കോട് :ബേപ്പൂരില്‍ നിന്നു കോഴിക്കോട് വരെ ക്ലിയോപാട്രയില്‍ ഒരു കടല്‍യാത്ര സഫലമായി.ആധുനിക സൗകര്യങ്ങളോടുകൂടിയ മലബാറിലെ ആദ്യ വിനോദസഞ്ചാരബോട്ടായ 'ക്ലിയോപാട്ര'യുടെ സഫാരി തുടങ്ങി. വാന്‍ഡന്‍
ആന്റ് ഷിപ്പിംഗ് ടൂറിസത്തിന്
കീഴിലാണ് ക്ലിയോപാട്രയുടെ സേവനം. കടല്‍യാത്രയ്ക്ക് അനുയോജ്യമായ ആധുനിക സംവിധാനങ്ങളോടുകൂടിയ വിനോദസഞ്ചാരബോട്ടാണ് 'ക്ലിയോപാട്ര'. ബേപ്പൂര്‍ ബീച്ചില്‍ നിന്നു തന്നെയാണ് യാത്ര തുടങ്ങുന്നത്. ബേപ്പൂരില്‍നിന്ന് തുടങ്ങി കോഴിക്കോട് ബീച്ചുവരെയും അവിടെ നിന്ന് തിരിച്ച് ബേപ്പൂര്‍ വരേയുമാണ് യാത്ര. ഒന്നര മണിക്കൂറാണ് കടല്‍യാത്ര ദൈര്‍ഘ്യം. ഗോവയില്‍ നിര്‍മിച്ച ഈ ബോട്ടിന് 130 പേരെ ഉള്കൊള്ളിക്കുള്ള ശേഷി ഉണെങ്കിലും 72 പേരെ നോണ്എസിയിലും 28 പേരെ എസിയിലുമാണ് കൊണ്ടു പോകുന്നത്. ചെറിയ ഒരു കഫ്ടീരിയ, ടോയ്ലറ്റുകള് എന്നിവ ക്ലിയോപാട്രയില്‍ ലഭ്യമാണ്.യാത്രക്കാര്ക്കിടയിലുള്ളവര്ക്ക് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്്്. 9 മണി മുതല്‍ 2മണിക്കൂര്‍ ഇടവിട്ട് 5 സഫാരിയാണുളളത്.
ടിക്കറ്റ് നിരക്ക്:18 വയസ്സിന് മുകളില്‍ (എസി ഇല്ലാതെ) - 300
കുട്ടികള്‍-250,എസി കാബിന് - 450
കര്‍ണാടക : കഴിഞ്ഞ ദിവസം ഉണ്ടായ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വിലെ വന്‍ തീപിടിത്തത്തെ തുടര്‍ന്ന്് ഊട്ടി-ഗുണ്ടല്പേട്ട്്് റോഡിലും മൈസൂര്‍ റോഡിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.തീപടര്‍ന്ന് 8 കിലോമീറ്ററോളം വനഭൂമി കത്തി നശിച്ചിട്ടുണ്ട്.വ്യാഴാഴ്ച തുടങ്ങിയ തീപ്പിടിത്തം ഇന്നലെയോടെ രൂക്ഷമായിരുന്നു.അതിനെ തുടര്ന്നാണ്്് തീരുമാനം.വനംവകുപ്പ് അധികാരികളും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരും തീ അണയ്ക്കാന്‍ സന്നദ്ധത കാട്ടിയത് സഹായകമായി.വനം സഫാരിയെ മുന്‍കരുതല്‍ നടപടിയായി വനം വകുപ്പ് നിരോധിച്ചു.ബന്ദിപ്പൂരിലെ ഫോറസ്റ്റ് അഗ്നിയെ സര്‍ക്കാര്‍ നിരീക്ഷണത്തിലാണുളളത്.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകത്തിന് ബാലറ്റിലൂടെ മറുപടി ലഭിക്കുമെന്ന് സച്ചിന് പൈലറ്റ് .മുസ്ലിം ലീഗ് മലപ്പുറം ജില്ല സമ്മേളനം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.കൊലപാതകങ്ങള്‍ സങ്കടപെപടുത്തുന്നതാണെന്നും വിദ്യഭ്യാസമ്പന്നമായ സമൂഹത്തിലേക്ക് രാഷ്ട്രീയ സംഘര്‍ഷം കടന്ന് വരാന്‍ പാടില്ലെന്നും അദ്ധേഹം പറഞ്ഞു.രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന നേരത്താണ് നാം നിലകോളളുന്നത്.രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്.ഐക്യജനാധിപത്യ മുന്നണിയെയും മുസ്ലിം ലീഗിനെയും യൂത്ത് ലീഗിനെയും അഭിനന്ദിക്കുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സച്ചിന് പൈലറ്റ് പറഞ്ഞു.നിങ്ങളുടെ മതേതര മൂല്യങ്ങളെയും വികസനപ്രവര്‍ത്തനങ്ങളെയും ഒന്നിച്ച്്് കൊണ്ട് പോകുന്നു എന്ന് അറിയുന്നതില്‍ സന്തോഷം.ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നും മുസ്ലിം ലീഗ് യുപിഎ യുടെ കേവല ഘടകകക്ഷി മാത്രമല്ലെന്നും മലപ്പുറത്തെ എന്നും ഇഷ്ടമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.കാശ്മീരിലെ ഭീകരാക്രമണത്തില്‍ പ്രതികരണം പറയാന്‍ പ്രധാനന്ത്രി അഞ്ച് ദിവസമെടുത്തുവെന്നും അദ്ധേഹം കുറ്റപ്പെടുത്തി.കെ.സി വേണുഗോപാലിന് കോഴിക്കോട് ശിഹാബ്തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ രാഷ്ട്ര സേവാ പുരസ്കാരം വേദിയില്‍ നല്കി.ശിഹാബ്തങ്ങളുടെ പേരിലുളള പുരസ്കാരം മഹതത്തരമായി കാണുന്നുവെന്നും പുരസ്കാരമായി ലഭിച്ച ഒരു ലക്ഷം അവാര്‍ഡ് നല്കിയ ചാരിറ്റിക്ക് തന്നെ തിരിച്ച് നല്‍കുന്നതായും
കെ.സി വേണുഗോപാല്‍ പറഞ്ഞു
കേരളത്തിലെ രാഷ്ട്രീയ കൊലപാതകത്തിന് ബാലറ്റിലൂടെ മറുപടി ലഭിക്കുമെന്ന് സച്ചിന് പൈലറ്റ് .മുസ്ലിം ലീഗ് മലപ്പുറം ജില്ല സമ്മേളനം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.കൊലപാതകങ്ങള്‍ സങ്കടപെപടുത്തുന്നതാണെന്നും വിദ്യഭ്യാസമ്പന്നമായ സമൂഹത്തിലേക്ക് രാഷ്ട്രീയ സംഘര്‍ഷം കടന്ന് വരാന്‍ പാടില്ലെന്നും അദ്ധേഹം പറഞ്ഞു.രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന നേരത്താണ് നാം നിലകോളളുന്നത്.രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്.ഐക്യജനാധിപത്യ മുന്നണിയെയും മുസ്ലിം ലീഗിനെയും യൂത്ത് ലീഗിനെയും അഭിനന്ദിക്കുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സച്ചിന് പൈലറ്റ് പറഞ്ഞു.നിങ്ങളുടെ മതേതര മൂല്യങ്ങളെയും വികസനപ്രവര്‍ത്തനങ്ങളെയും ഒന്നിച്ച്്് കൊണ്ട് പോകുന്നു എന്ന് അറിയുന്നതില്‍ സന്തോഷം.ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നും മുസ്ലിം ലീഗ് യുപിഎ യുടെ കേവല ഘടകകക്ഷി മാത്രമല്ലെന്നും മലപ്പുറത്തെ എന്നും ഇഷ്ടമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.കാശ്മീരിലെ ഭീകരാക്രമണത്തില്‍ പ്രതികരണം പറയാന്‍ പ്രധാനന്ത്രി അഞ്ച് ദിവസമെടുത്തുവെന്നും അദ്ധേഹം കുറ്റപ്പെടുത്തി.കെ.സി വേണുഗോപാലിന് കോഴിക്കോട് ശിഹാബ്തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ രാഷ്ട്ര സേവാ പുരസ്കാരം വേദിയില്‍ നല്കി.ശിഹാബ്തങ്ങളുടെ പേരിലുളള പുരസ്കാരം മഹതത്തരമായി കാണുന്നുവെന്നും പുരസ്കാരമായി ലഭിച്ച ഒരു ലക്ഷം അവാര്‍ഡ് നല്കിയ ചാരിറ്റിക്ക് തന്നെ തിരിച്ച് നല്‍കുന്നതായും
കെ.സി വേണുഗോപാല്‍ പറഞ്ഞു
ചീമേനിയിൽ ആറ് പേർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് മുല്ലപ്പള്ളിയോട് ചോദിക്കണം - ഇ പി ജയരാജൻ
കൊലപാതികളെ സംരക്ഷിക്കില്ലെന്നും മന്ത്രി
തേഞ്ഞിപ്പലം: ചീമേനിയിൽ ആറ് പേർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് മുല്ലപ്പള്ളിയോട് ചോദിക്കണമെന്നും കുഞ്ഞനന്തൻ തെറ്റ് ചെയ്തോയെന്ന് മറ്റേരാക്കാളും തനിക്കറിയാമെന്നും കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും മന്ത്രി ഇ.പി ജയരാജൻ. കാലിക്ക സർവ്വകലാശാലയിൽ അക്വേറ്റിക് കോംപ്ലക്സ് ഉദ്ഘാടനം കഴിഞ്ഞിറങ്ങുമ്പോൾ പത്രക്കാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കുറ്റവാളികൾക്കെതിരിൽ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് അദ്ധേഹം പറഞ്ഞു...
കാശ്മീരിൽ സൈനിക പരിശീലനം കഴിഞ്ഞ് തിരിച്ച് വരുന്ന ജവാൻമാർക്കെതിരിൽ ചാവേർ ആക്രമണം നടത്തിയതിന്റെ പാശ്ചാതലത്തിൽ
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫേസ് ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളികൾ. പ്രതിഷേധത്തിന്റെ മുഴുവൻ ആവേശവും പേജിൽ കാണാം. 24 മണിക്കൂറിനുള്ളിൽ തിരിച്ചടിക്കുമെന്നും ഞങ്ങൾക്ക് രാഷ്ട്രീയമുണ്ടെങ്കിലും രാഷ്ട്രത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഒറ്റക്കെട്ടാണെന്നും പറഞ്ഞിള്ള കമൻറുകളാണധികവും. നേരത്തെയും ഫേസ് ബുക്ക് പേജുകളിൽ പൊങ്കാലയിട്ട് മലയാളികൾ ശ്രദ്ധ നേടിയിരുന്നു. സച്ചിൻ തെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞ വിദേശകായിക താരത്തിനെതിരെയും പ്രളയ സമയത്ത് യു.എ.ഇ യുടെ സഹായം മുടക്കിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേജും പൊങ്കാലയിട്ട് മലയാളികൾ പ്രതിഷേധം അറിയിച്ചിരുന്നു.
ഇമ്രാൻ ഖാന്റെ ഫേസ് ബുക്ക് പേജ് ലിങ്ക്:
https://m.facebook.com/story.php?story_fbid=3257445497631181&id=143462899029472
കാശ്മീരിൽ സൈനിക പരിശീലനം കഴിഞ്ഞ് തിരിച്ച് വരുന്ന ജവാൻമാർക്കെതിരിൽ ചാവേർ ആക്രമണം നടത്തിയതിന്റെ പാശ്ചാതലത്തിൽ
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫേസ് ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളികൾ. പ്രതിഷേധത്തിന്റെ മുഴുവൻ ആവേശവും പേജിൽ കാണാം. 24 മണിക്കൂറിനുള്ളിൽ തിരിച്ചടിക്കുമെന്നും ഞങ്ങൾക്ക് രാഷ്ട്രീയമുണ്ടെങ്കിലും രാഷ്ട്രത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഒറ്റക്കെട്ടാണെന്നും പറഞ്ഞിള്ള കമൻറുകളാണധികവും. നേരത്തെയും ഫേസ് ബുക്ക് പേജുകളിൽ പൊങ്കാലയിട്ട് മലയാളികൾ ശ്രദ്ധ നേടിയിരുന്നു. സച്ചിൻ തെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞ വിദേശകായിക താരത്തിനെതിരെയും പ്രളയ സമയത്ത് യു.എ.ഇ യുടെ സഹായം മുടക്കിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേജും പൊങ്കാലയിട്ട് മലയാളികൾ പ്രതിഷേധം അറിയിച്ചിരുന്നു.
ഇമ്രാൻ ഖാന്റെ ഫേസ് ബുക്ക് പേജ് ലിങ്ക്:
https://m.facebook.com/story.php?story_fbid=3257445497631181&id=143462899029472
സി.പി.ഐയില്‍ സംഘ്പ്രവര്‍ത്തകര്‍: റിയാദിലെ രണ്ടു ബ്രാഞ്ചുകമ്മിറ്റികള് മരവിപ്പിച്ചു
Like: Byline.0nline
റിയാദ്: സി.പി.ഐയില്‍ നുഴഞ്ഞുകയറി സംഘടനയെ സംഘ്പരിവാര്‍ പാളയത്തില്‍ എത്തിക്കാന്‍ നീക്കമെന്നാരോപണം.സൗദി അറേബ്യയിലെ റിയാദിലെ മലാസ് ബ്രാഞ്ച് കമ്മിറ്റിയിലാണ് സംഭവം. ഇതേത്തുടര്‍ന്നു സി.പി.ഐ സംസ്ഥാന ഘടകം ഇടപെട്ട് റിയാദിലെ രണ്ടു ബ്രാഞ്ചുകമ്മിറ്റികളും മരവിപ്പിച്ചു.
റിയാദില്‍ സി.പി.ഐ ഒരു പരിപാടിയും സംഘടിപ്പിക്കരുതെന്നും ഔദ്യോഗികമായി സംസ്ഥാനകമ്മിറ്റി അറിയിച്ചു. മാത്രമല്ല, സിപി.ഐ സാംസ്കാരികസംഘടനയായ യുവകലാസാഹിതിയുടെ റിയാദ് ഘടകം നടത്തിയ സാഹിത്യപരിപാടിയും സി.പി.ഐ സ്റ്റേറ്റ് കമ്മിറ്റി ഇടപെട്ട് റദ്ദ് ചെയ്തിരുന്നു. ഈ പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന യുവകലാസാഹിതി സംസ്ഥാന സെക്രട്ടറിയോട് ഉദ്ഘാടനം ചെയ്യരുതെന്നും ആവശ്യപ്പെട്ടു.
റിയാദില്‍ സി.പി.ഐക്ക് രണ്ട് ബ്രാഞ്ചുകളാണുള്ളത്. മലാസ് ബ്രാഞ്ചും ബത്ഹ ബ്രാഞ്ചും. മലാസ് ബ്രാഞ്ച് സെക്രട്ടറിക്ക് സംഘപരിവാറുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നത്. മാത്രമല്ല, പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നവര്‍ സംഘപരിവാറുമായി അടുത്ത ബന്ധം പുലര്ത്തിക്കൊണ്ടിരുന്നതും സി.പി.ഐ ഉപയോഗിച്ച് സംഘപരിവാര്‍ വളര്‍ത്താനുള്ള ശ്രമമാണെന്ന തരത്തിലും ആരോപണം നേരിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സംഘടനാ പ്രശ്നങ്ങള്‍ ഉടലെടുത്തത്.
സൗദിയില്‍ നവയുഗം സാംസ്കാരിവേദി എന്ന പേരിലാണ് സി.പി.ഐ ബ്രാഞ്ചുകമ്മിറ്റികള് പ്രവര്‍ത്തിക്കുന്നത്. യുവകലാസാഹിതിക്കും സംഘടനാസംവിധാനമുണ്ട്. ബത്ഹ ബ്രാഞ്ചില്‍ 20 അംഗങ്ങളും മലാസില്‍ 18 പാര്‍ട്ടി അംഗങ്ങളുമാണ് പാര്‍ട്ടിക്കുള്ളത്. പാര്‍ട്ടി സ്റ്റേറ്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് സി.പി.ഐയുടെ വിദേശ ലോക്കല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു സൗദിയിലെ ജുബൈലില്‍ എത്തിയിട്ടും റിയാദില്‍ എത്തുകയോ പ്രശ്നം പരിഹരിക്കുകയോ ചെയ്തിട്ടില്ലെന്നും ചർച്ചകൾ നടക്കുന്നുണ്ട്. സംഘ്പരിവാര്‍ ബന്ധത്തെച്ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം ആരംഭിച്ചിട്ട് നാലു മാസമായി. ഇതിനിടയില്‍ ബ്രാഞ്ച് യോഗം കൂടുകയോ പ്രശ്നം പരിഹരിക്കുകയോ ചെയ്തിട്ടില്ല. സി.പി.എമ്മിന് ഗള്‍ഫ് രാജ്യങ്ങളില്‍ കേളി, നവോദയ എന്നീ സംഘടനകളുണ്ടെങ്കിലും പാര്‍ട്ടി അംഗത്വം നല്‍കിയിട്ടില്ല. അതേസമയം കോണ്‍ഗ്രസിന് ഒ.ഐ.സി.സി എന്ന പേരില്‍ ഗ്ലോബല്‍ കമ്മിറ്റിയുണ്ട്. മുസ്ലിംലീഗിന് കെ.എം.സി.സി എന്ന പേരിലും സംഘടനയുണ്ട്. ആര്.എസ്.എസിനും സൗദിയില്‍ സമന്വയ എന്ന പേരിലും സംഘടനയുണ്ട്.
അനീതിക്കെതിരിൽ നടന്ന് പ്രതിഷേധിക്കുകയാണ് 'സഹോദരൻ അജയൻ' കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് ജനുവരി 27 ന് ആരംഭിച്ച യാത്ര മാർച്ചിൽ തിരുവനന്തപുരം പാറശാലയിൽ സമാപിക്കും. നാട്ടിൽ നടക്കുന്ന സകലതും അനീതിയാണെന്നാണ് ഇദ്ധേഹത്തിന്റെ അഭിപ്രായം. അതിനെതിരിൽ ഞാനും സമൂഹവും നോക്കു കുത്തിയാണെന്ന സന്ദേശം സമൂഹത്തിന് നൽകുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് അദ്ധേഹം പറഞ്ഞു.ഇത് അദ്ധേഹത്തിന്റെ പതിനാലാമത്തെ യാത്രയാണ്. വിവാഹം കഴിച്ചിട്ടില്ല. പഴയ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ജോലിക്കാരനായിരുന്നു ഇപ്പോൾ ജോലിയൊന്നുമില്ല. വല്ലവരും നൽകുന്ന സഹായം കൊണ്ട് ഭക്ഷണം കഴിക്കുകയും പീടിക വരാന്തയിലാണ് രാത്രിയുറക്കം.രാവിലെ 8ന് യാത്ര തുടങ്ങിയാൽ 12 മണി വരെയും ഉച്ചക്ക് 3 മണി മുതൽ 6 മണി വരെയാണ് നടത്തത്തിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.ദേശീയ പാതകളിൽ വ്യത്യസ്ഥ സംസ്കാരിക സംഘടനകളുടെയും യുവാക്കളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകുകയും ചെയ്യുന്നുണ്ട്.
അനീതിക്കെതിരിൽ നടന്ന് പ്രതിഷേധിക്കുകയാണ് 'സഹോദരൻ അജയൻ' കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് ജനുവരി 27 ന് ആരംഭിച്ച യാത്ര മാർച്ചിൽ തിരുവനന്തപുരം പാറശാലയിൽ സമാപിക്കും. നാട്ടിൽ നടക്കുന്ന സകലതും അനീതിയാണെന്നാണ് ഇദ്ധേഹത്തിന്റെ അഭിപ്രായം. അതിനെതിരിൽ ഞാനും സമൂഹവും നോക്കു കുത്തിയാണെന്ന സന്ദേശം സമൂഹത്തിന് നൽകുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് അദ്ധേഹം പറഞ്ഞു.ഇത് അദ്ധേഹത്തിന്റെ പതിനാലാമത്തെ യാത്രയാണ്. വിവാഹം കഴിച്ചിട്ടില്ല. പഴയ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ജോലിക്കാരനായിരുന്നു ഇപ്പോൾ ജോലിയൊന്നുമില്ല. വല്ലവരും നൽകുന്ന സഹായം കൊണ്ട് ഭക്ഷണം കഴിക്കുകയും പീടിക വരാന്തയിലാണ് രാത്രിയുറക്കം.രാവിലെ 8ന് യാത്ര തുടങ്ങിയാൽ 12 മണി വരെയും ഉച്ചക്ക് 3 മണി മുതൽ 6 മണി വരെയാണ് നടത്തത്തിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.ദേശീയ പാതകളിൽ വ്യത്യസ്ഥ സംസ്കാരിക സംഘടനകളുടെയും യുവാക്കളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകുകയും ചെയ്യുന്നുണ്ട്.
കാശ്മീരിൽ സൈനിക പരിശീലനം കഴിഞ്ഞ് തിരിച്ച് വരുന്ന ജവാൻമാർക്കെതിരിൽ ചാവേർ ആക്രമണം നടത്തിയതിന്റെ പാശ്ചാതലത്തിൽ
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫേസ് ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളികൾ. പ്രതിഷേധത്തിന്റെ മുഴുവൻ ആവേശവും പേജിൽ കാണാം. 24 മണിക്കൂറിനുള്ളിൽ തിരിച്ചടിക്കുമെന്നും ഞങ്ങൾക്ക് രാഷ്ട്രീയമുണ്ടെങ്കിലും രാഷ്ട്രത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഒറ്റക്കെട്ടാണെന്നും പറഞ്ഞിള്ള കമൻറുകളാണധികവും. നേരത്തെയും ഫേസ് ബുക്ക് പേജുകളിൽ പൊങ്കാലയിട്ട് മലയാളികൾ ശ്രദ്ധ നേടിയിരുന്നു. സച്ചിൻ തെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞ വിദേശകായിക താരത്തിനെതിരെയും പ്രളയ സമയത്ത് യു.എ.ഇ യുടെ സഹായം മുടക്കിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേജും പൊങ്കാലയിട്ട് മലയാളികൾ പ്രതിഷേധം അറിയിച്ചിരുന്നു.
ഇമ്രാൻ ഖാന്റെ ഫേസ് ബുക്ക് പേജ് ലിങ്ക്:
https://m.facebook.com/story.php?story_fbid=3257445497631181&id=143462899029472