3
Friday
July 2020

3
Friday
July 2020

News UPDATES

ആഗസ്റ്റ് 12 വരെ തീവണ്ടി സര്‍വീസുകള്‍ തുടങ്ങില്ല: പ്രത്യേക സര്‍വീസുകള്‍ തുടരും

27th of June 2020

ലോക്ക് ഡൗൺ   കാലത്ത് നിർത്തിവച്ചിരിക്കുന്ന ട്രെയിൻ സർവീസ് ഓഗസ്റ്റ് 12നുശേഷമേ തുടങ്ങുവെന്ന് റെയിൽവേ. മാർച്ച് 22  മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്.കോവിഡ് വ്യാപനം തടയാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ തീയതി പിന്നെയും നീണ്ടേക്കാമെന്നും സൂചനയുണ്ട്. 

മാർച്ചു 22  നു   ശേഷം അതിഥി തൊഴിലാളികൾക്ക് വേണ്ടിയും സ്പെഷ്യൽ ട്രെയിനുകളും മാത്രമാണ് സർവീസ് നടത്തിയത്. രാജധാനി, മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ പ്രത്യേക സര്‍വീസുകള്‍ തുടരും.

ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 12 വരെ ബുക്ക് ചെയ്ത എല്ലാ റെഗുലര്‍ ട്രെയിനുകളുടെ ടിക്കറ്റും റദ്ദാക്കി. മുഴുവന്‍ തുകയും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തിരികെ കിട്ടും. എങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 230 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും റെയിൽവെ അറിയിച്ചു.


കൂടുതൽ പ്രത്യേക തീവണ്ടി സർവീസുകൾക്ക് വേണ്ടി ടൈം ടേബിൾ വീണ്ടും റെയിൽവേ പുറത്തിറക്കും.രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീവണ്ടി സർവീസുകൾ വൈകുന്നത്


Related UPdates
newsletter

Subscribe to our email newsletter