6
Saturday
June 2020

6
Saturday
June 2020

CHARAMAM UPDATES

അതിർത്തി അടച്ചിതിനാൽ ആശുപത്രിയിൽ എത്തിക്കാനായില്ല; ഗർഭിണി മരിച്ചു

12th of May 2020

പ്രസവ വേദന വന്നതിനെ തുടർന്ന് കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിച്ച ഗർഭിണിയെ വിദഗ്ദ ചികിൽസക്കായി മാംഗ്ലൂരിലേക്ക് കൊണ്ട് പോവാൻ ലോക് ഡൗൺ കാരണം അതിർത്തി അടച്ചിട്ടതിനാൽ സാധിച്ചില്ല, മികച്ച ചികിൽസ കിട്ടാതെ ഗർഭിണി മരിച്ചു.

ഉപ്പള കൊളിയൂർ മുന്നിപ്പാടി ആദം കുഞ്ഞിയുടെ ഭാര്യ അസ്മ (27) ആണ് മരിച്ചത്. ഭർത്താവ് വിദേശത്താണ്. മംഗ്ലൂരുവിലായിരുന്നു അസ്മ ചികിൽസ തേടിയിരുന്നത്.

 ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ പെ​ട്ടെ​ന്ന് വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും ഉ​ട​ന്‍ കു​മ്ബ​ള ജി​ല്ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

നി​ല വ​ഷ​ളാ​യ​തോ​ടെ മം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി​ല്ല. തു​ട​ര്‍ന്ന് ഏ​ഴു മ​ണി​യോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി മ​രി​ച്ചു.

ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ന​ഫീ​സ-​ഹ​മീ​ദ് ദ​മ്ബ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​സ്മ. ഉ​പ്പ​ള പ​ത്തോ​ടി റോ​ഡി​ലു​ള്ള ഫ്ലാ​റ്റി​ലാ​ണ് താ​മ​സം. ആ​റു വ​യ​സ്സു​ള്ള മ​ക​നു​ണ്ട്


Related UPdates
newsletter

Subscribe to our email newsletter