6
Saturday
June 2020

6
Saturday
June 2020

PRAVASAM UPDATES

വീട്ടിലേക്ക് ഫോൺ ചെയ്യുന്നതിനിടെ റിയാദിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

9th of May 2020

റിയാദിൽ കൊല്ലം കൊട്ടാരക്കര സ്വദേശി നജീമുദ്ധീൻ (48) മരിച്ചു. വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് ഫോൺ ചെയ്യുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുന്നുവെന്ന് വീട്ടുകാരോട് അറിയിച്ച ശേഷം അദ്ധേഹത്തിൽ നിന്ന് മറുപടി ലഭിക്കാതായപ്പോൾ വീട്ടുകാർ കെ.എം.സി.സി നേതാക്കളെ ബന്ധപ്പെട്ടപ്പോഴാണ് മരണം സംഭവിച്ചതറിയുന്നത്. കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽ വാർത്തുണ്ടിൽ പുത്തൻ വീട്ടിൽ പരിതു സാഹിബ്, ബീവി ജഹാൻ എന്നിവരുടെ മകനാണ് മരണപ്പെട്ട ബിജു എന്ന നജീമുദ്ധീൻ. റിയാദിൽ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു. നടപടി ക്രമങ്ങൾക്ക് റിയാദ് മലപ്പുറം ജില്ല വെൽഫയർ വിങ്ങ്  ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.


Related UPdates
newsletter

Subscribe to our email newsletter